Connect with us

india

സുപ്രീംകോടതി നടപടി ഓഗസ്റ്റ് മുതല്‍ തല്‍സമയം കാണാം

സുപ്രീംകോടതി നടപടികള്‍ ലൈവ് സ്ട്രീം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.

Published

on

ന്യൂഡല്‍ഹി: സുപ്രീംകോടതി നടപടികള്‍ ലൈവ് സ്ട്രീം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. പ്രത്യേക പ്ലാറ്റ് ഫോം വഴി, ഓഗസ്റ്റ് മുതല്‍ ലൈവ് സ്ട്രീം ആരംഭിക്കാനാണ് നീക്കം. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ വിരമിക്കുന്നതിന് മുന്നോടിയായി നടപ്പാക്കാനാണ് നീക്കം.

ഓഗസ്റ്റ് 26നാണ് ജസ്റ്റിസ് എന്‍.വി.രമണ വിരമിക്കുന്നത്. അടച്ചിട്ട കോടതികളിലെ കേസുകള്‍, ബലാത്സം കേസുകള്‍, വിവാഹമോചന കേസുകള്‍ എന്നിവ ഒഴികെയുള്ള കേസുകളുടെ വിചാരണ ഇതോടെ പൊതുജനത്തിന് തത്സമയം കാണാനാകും. ലൈവ് സ്ട്രീമിംഗിനായി സുപ്രീംകോടതി ഇ-കമ്മിറ്റി സ്വതന്ത്ര പ്ലാറ്റ്‌ഫോം ആണ് തയ്യാറാക്കുന്നത്. ഈ പ്ലാറ്റ് ഫോം ഭാവിയില്‍ ഹൈക്കോടതികള്‍ക്കും ജില്ലാ കോടതികള്‍ക്കും കൂടി ഉപയോഗിക്കാനാകും.

അതേസമയം കോടതി നടപടികള്‍ തത്സമയം കാണിക്കാന്‍ യൂട്യൂബിനെ ആശ്രയിക്കില്ല. സ്വന്തമായി ക്ലൗഡ് സൗകര്യങ്ങള്‍ വികസിപ്പിക്കാനാണ് നീക്കം. ഇതിനാവശ്യമായ പണം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീംകോടതി വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവില്‍ ചില ഹൈക്കോടതികള്‍ ലൈവ് സ്ട്രീമിംഗ് നടത്തുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനരീതി കൂടി വിലയിരുത്തിയ ശേഷമാകും സുപ്രീംകോടതി അന്തിമ നടപടികളിലേക്ക് കടക്കുക.

സുപ്രീംകോടതി നടപടികള്‍ തത്സമയം കാണിക്കാമെന്ന നിര്‍ദേശത്തെ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ്, നിയമ വിദ്യാര്‍ത്ഥി സ്വപ്‌നില്‍ ത്രിപാഠി എന്നിവരാണ് ആദ്യം ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയില്‍ എത്തിയത്. ജസ്റ്റിസ് ദീപക് മിശ്ര സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെയായിരുന്നു ഹര്‍ജി പരിഗണിച്ചത്. 2018 സെപ്തംബറില്‍ സുപ്രീംകോടതി ഭരണഘടനാപരമായി പ്രാധാന്യമുള്ള കേസുകള്‍ തത്സമയം കാണിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് അന്ന് പുറപ്പെടുവിച്ച സുപ്രധാന ഉത്തരവാണ് ഇപ്പോഴത്തെ ലൈവ് സ്ട്രീമിംഗിലേക്ക് വഴിതെളിച്ചത്. ഈ ഉത്തരവിന്റെ ചുവടുപിടിച്ച് ഗുജറാത്ത്, കാര്‍ണാടക, പറ്റ്‌ന, ഒഡീഷ, ജാര്‍ഖണ്ഡ്, ഹൈക്കോടതികള്‍ ലൈവ് സ്ട്രീമിംഗ് തുടങ്ങിയിരുന്നു.

india

രാഹുൽ ഗാന്ധി പരുഷമായി പെരുമാറുന്ന ആളല്ല; പിന്തുണയുമായി ഉമർ അബ്ദുല്ല

പാർലമെന്റ് അംഗം എന്ന നിലയിൽ രാഹുൽഗാന്ധി ആരെയും തള്ളുകയോ പരുഷമായി പെരുമാറുകയോ ചെയ്യില്ലെ’ന്ന് ഉമർ അബ്ദുല്ല എക്സിൽ പറഞ്ഞു.

Published

on

പാർല​മെന്റിൽ ഭരണഘടന ശിൽപി ബി.ആർ. അംബദ്കറെ അമിത്ഷാ അപമാനിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയെ അനുകൂലിച്ച് ജമ്മു-കശ്മീർ മുഖ്യമ​ന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ല. ‘രാഹുലിനെ എനിക്കറിയാം,

പാർലമെന്റ് അംഗം എന്ന നിലയിൽ രാഹുൽഗാന്ധി ആരെയും തള്ളുകയോ പരുഷമായി പെരുമാറുകയോ ചെയ്യില്ലെ’ന്ന് ഉമർ അബ്ദുല്ല എക്സിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രണ്ട് ഭരണകക്ഷി അംഗങ്ങളെ തള്ളിയിട്ടുവെന്ന ബി.ജെ.പി അവകാശവാദം അ​ദ്ദേഹം തള്ളിക്കളഞ്ഞു.

ബി.ആർ അംബേദ്കറെ അപമാനിച്ചെന്നാരോപിച്ച് പാർലമെൻ്റ് വളപ്പിൽ പ്രതിപക്ഷവും എൻ.ഡി.എ എംപിമാരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മുൻ മന്ത്രി പ്രതാപ് ചന്ദ്ര സാരംഗിക്ക് പരിക്കേറ്റിരുന്നു. ബി.ജെ.പി എംപിമാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ തള്ളുകയും ശാരീരികമായി കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നും കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ വിശദ അന്വേഷണം നടത്തണമെന്ന് മുതിർന്ന കോൺഗ്രസ് എം.പിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

Continue Reading

india

അംബേദ്കറെക്കുറിച്ചുള്ള അമിത് ഷായുടെ പരാമര്‍ശങ്ങള്‍ അപമാനകരം; പ്രിയങ്ക ഗാന്ധി

രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന പ്രിയങ്ക ബിജെപിയുടെ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ആരോപിച്ചു.

Published

on

പാര്‍ലമെന്റ് വളപ്പില്‍ വെച്ച് നടന്ന സംഘര്‍ഷത്തിനിടയില്‍ രാഹുല്‍ ഗാന്ധി ആക്രമണം നടത്തിയെന്ന ബിജെപിയുടെ ആരോപണം കള്ളവും അടിസ്ഥാനരഹിതവുമെന്ന് വയനാട് എം.പി പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന പ്രിയങ്ക ബിജെപിയുടെ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ആരോപിച്ചു.

‘അവര്‍ വളരെ നിരാശരാണ്. തെറ്റായ എഫ്‌ഐആറുകള്‍ ഇടുകയാണ്. രാഹുലിന് ഒരിക്കലും ആരെയും ആക്രമിക്കാനാവില്ല, ഞാന്‍ അവന്റെ സഹോദരിയാണ്. എനിക്ക് അവനെ അറിയാം. അവന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. രാജ്യത്തിനും ഇത് അറിയാം’ എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

അടിസ്ഥാനരഹിതമായ കാര്യങ്ങളിലൂടെ അവര്‍ ആളുകളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഭരണഘടന ശില്‍പ്പിയോട് ആത്മാര്‍ഥതയില്ലായ്മ പുലര്‍ത്തുന്നുവെന്നും അവര്‍ ആരോപിച്ചു. ‘അംബേദ്കര്‍ ജി യോടുള്ള അവരുടെ വികാരം പുറത്തുവന്നിട്ടുണ്ട്.’ ഇപ്പോള്‍ ഞങ്ങള്‍ ഈ വിഷയം ഉന്നയിക്കുന്നതുകൊണ്ട് അവര്‍ പ്രതിപക്ഷത്തെ ഭയപ്പെടുകയാണ്. ദേശീയ താല്‍പര്യം ഈ വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു’ പ്രിയങ്കഗാന്ധി കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ഔറംഗസേബിന്റെ പിന്മുറക്കാര്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍; വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്‌

ഔറംഗസേബിന്റെ പിന്മുറക്കാര്‍ ഇപ്പോള്‍ കൊല്‍ക്കത്തയ്ക്ക് സമീപം താമസിക്കുന്നുണ്ടെന്നും റിക്ഷാ തൊഴിലാളികളായാണ് ഉപജീവനം കണ്ടെത്തുന്നതുമാണെന്നാണ് യോഗിയുടെ പരാമര്‍ശം.

Published

on

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ പിന്മുറക്കാര്‍ റിക്ഷാ തൊഴിലാളികളാണെന്ന പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഔറംഗസേബിന്റെ പിന്മുറക്കാര്‍ ഇപ്പോള്‍ കൊല്‍ക്കത്തയ്ക്ക് സമീപം താമസിക്കുന്നുണ്ടെന്നും റിക്ഷാ തൊഴിലാളികളായാണ് ഉപജീവനം കണ്ടെത്തുന്നതുമാണെന്നാണ് യോഗിയുടെ പരാമര്‍ശം.

ചരിത്രത്തിലെ ദൈവിക നീതി പരാമര്‍ശിച്ചുകൊണ്ടാണ് യോഗിയുടെ പ്രസ്താവന. ‘ദൈവികതയെ ധിക്കരിക്കുകയും ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും എതിരെ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ഔറംഗസേബിന്റെ സന്തതികള്‍ കൊല്‍ക്കത്തയ്ക്ക് സമീപം റിക്ഷാ തൊഴിലാളികളായി ഉപജീവനം നടത്തുകയാണ്,’ യോഗി ആദിത്യനാഥ് ആരോപിച്ചു.

ബംഗ്ലാദേശിലും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഹിന്ദുക്കള്‍ക്ക് നേരെ അക്രമം നടക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിക്കുന്നുവെന്നും സനാതന മൂല്യം സംരക്ഷിക്കണമെന്നും യോഗി കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും ഹിന്ദുക്കള്‍ നേരിടുന്ന വെല്ലുവിളികളുടെ നേര്‍സാക്ഷ്യമാണ് സംഭവിക്കുന്നതെന്നും യോഗി പറഞ്ഞു.

ലോകം ഒരു കുടുംബമാണെന്നും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഋഷിമാരാണ് ഈ ആശയം വിഭാവനം ചെയ്തിട്ടുള്ളതെന്നും യോഗി പറയുകയുണ്ടായി. സനാതന ധര്‍മം പ്രോത്സാഹിപ്പിക്കപ്പെടണമെന്നും യോഗി പറഞ്ഞു.

ചരിത്രപരമായി നോക്കുമ്പോള്‍ ഹിന്ദുക്കളുടെ പല ക്ഷേത്രങ്ങളും നശിപ്പിച്ചിട്ടുണ്ടെന്നും കാശിയും അയോധ്യയും സംഭാലും ഭോജ്പൂരുമെല്ലാം ഇതിന് ഉദാഹരണമാണെന്നും യോഗി ആരോപിച്ചു. നൂറ്റാണ്ടുകളായി ഹിന്ദു ക്ഷേത്രങ്ങള്‍ ആവര്‍ത്തിച്ച് ലക്ഷ്യമിടുന്നുണ്ടെന്നും യോഗി പറഞ്ഞു.

Continue Reading

Trending