Connect with us

Culture

കുട്ടിക്കടത്ത് മാഫിയയെ നിയന്ത്രിച്ചത് ബി.ജെ.പി ദേശീയ നേതാക്കള്‍

Published

on

ജല്‍പൈഗുരി: പശ്ചിമ ബംഗാളിലെ കുട്ടിക്കടത്ത് മാഫിയയെ നിയന്ത്രിച്ചിരുന്നത് ബി.ജെ.പി ദേശീയ നേതാക്കളായ രൂപ ഗാംഗുലിയും കൈലാഷ് വിജയ്‌വര്‍ഗീയയുമാണെന്ന് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബി.ജെ.പി വനിതാ വിഭാഗം നേതാവ് ജൂഹി ചൗധരി അറസ്റ്റിലായതിന് പിന്നാലെയാണ് ബി.ജെ.പി ദേശീയ നേതാക്കളുടെ പങ്ക് പുറത്തുവരുന്നത്. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയായ കൈലാഷ് വിജയ്വര്‍ഗീയയ്ക്കും പാര്‍ട്ടി വനിത വിഭാഗം പ്രസിഡന്റ് രൂപ ഗാംഗുലിക്കുമെതിരെ ഗുരുതര ആരോപണമുയര്‍ന്നത് കേന്ദ്രസര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കുട്ടികളെ സംരക്ഷിക്കുന്ന സന്നദ്ധ സംഘടനകളായ ബിമല ശിശു ഗ്രിഹോ, നോര്‍ത്ത് ബംഗാള്‍ പീപ്പിള്‍സ് ഡെവലപ്മെന്റ് സെന്റര്‍, ആശ്രയ് എന്നിവയുടെ മറവിലായിരുന്നു രാജ്യാന്തര ബന്ധമുള്ള മാഫിയയുടെ പ്രവര്‍ത്തനം. ഇരുനേതാക്കളും ബിമല ശിശു ഗ്രിഹോയില്‍ സജീവ അംഗങ്ങളാണ്. രാഷ്ട്രീയ ബന്ധം മുതലെടുത്ത് കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടും ലൈസന്‍സും സംഘടനകള്‍ കൈക്കലാക്കിയിരുന്നു. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെതടക്കം കോടിക്കണക്കിന് രൂപയുടെ ആനുകൂല്യവും ഇവര്‍ ക്ക് ലഭിച്ചു. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു കീഴിലെ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി 22.5 ലക്ഷം രൂപയാണ് അടുത്തിടെ ആശ്രയക്ക് ഗ്രാന്റ് നല്‍കിയത്. രൂപ ഗാംഗുലിയുടെയും വിജയ് വര്‍ഗീയയുടെയും ഇടപെടല്‍ മൂലമാണ് ഇത് സാധ്യമായതെന്നും പ്രത്യുപകാരമായി ഇരുവര്‍ക്കും പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും നല്‍കിയിരുന്നതായും ജൂഹി ചൗധരി ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇരുനേതാക്കളുമായി ചൗധരി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പശ്ചിമബംഗാള്‍ കുറ്റാന്വേഷണ വിഭാഗം (സി.ഐ.ഡി). വ്യക്തമായ തെളിവു ലഭിച്ചാല്‍ നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് നീക്കം. അതേസമയം രാജ്യത്തിനകത്തും പുറത്തുമായി 17 കുട്ടികളെ സംഘം വിറ്റതായി സി.ഐ.ഡി കണ്ടെത്തി. ഒരു വയസിനും 14 വയസിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ ഇതില്‍പ്പെടും. നിയമാനുസൃത ചട്ടങ്ങള്‍ പാലിച്ചുള്ള ദത്തു നല്‍കലാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു വിദേശികള്‍ക്കടക്കം സംഘം കുട്ടികളെ കൈമാറിയിരുന്നത്. കുട്ടികളെ കടത്തുന്നതിന് വ്യാജ രേഖകള്‍ നിര്‍മിച്ചത് ജൂഹിയുടെ സഹായത്തോടെയാണെന്ന് നേരത്തെ അറസ്റ്റിലായ ചന്ദന ചക്രബര്‍ത്തി മൊഴി നല്‍കിയിരുന്നു. ഇതിന് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്.

crime

ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്

മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്

Published

on

മലപ്പുറം: വൈദ്യുത ബില്ലടക്കാന്‍ ഫോണ്‍ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ യുവാവ് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ സ്വദേശി സക്കറിയ സാദിഖാണ് പ്രതി.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാല്‍ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

തടയാന്‍ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെതിരെ പൊലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

Continue Reading

kerala

പ്രശസ്ത സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

101ാം വയസില്‍ ഡല്‍ഹിയില്‍ ആണ് അന്ത്യം

Published

on

ന്യൂഡല്‍ഹി: പ്രശസ്ത നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.101-ാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഡല്‍ഹിയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

കവിതകളിലൂടെ സാഹിത്യ രംഗത്തേക്ക് കടന്നെത്തി.എണ്‍പതിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യാ റേഡിയോയിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഈ ജോലിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് പറിച്ചുനടപ്പെട്ടു. 1951ലാണ് അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്.തുടര്‍ന്ന് ഡല്‍ഹിയിലെ സാംസ്‌കാരിക രംഗത്തെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയായി മാറി.

2020ല്‍ ആകസ്മികം എന്ന കൃതിയ്ക്കാണ് എന്‍ എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നത്. കേരള സര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 1972ല്‍ പ്രളയമെന്ന കൃതിയ്ക്കും 2010ല്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കും അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2022ല്‍ സംസ്ഥാനം അദ്ദേഹത്തിന് കേരള പ്രഭ അവാര്‍ഡ് നല്‍കി ആദരിച്ചു.

 

 

Continue Reading

Film

ചലച്ചിത്ര മേഖലയില്‍ പെരുമാറ്റച്ചട്ടം നിര്‍മ്മിക്കണം; ഡബ്യൂസിസി ഹൈക്കോടതിയില്‍

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു.

Published

on

മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യവുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യുസിസി). സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു. ഇതിലാണ് ഡബ്ല്യുസിസി ഇടക്കാല ചട്ടം ആവശ്യമുയര്‍ത്തിയത്. പോഷ് നിയമവുമായി ബന്ധപ്പെട്ടു സിനിമാ മേഖലയില്‍ ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉള്‍പ്പെടെ ഏര്‍പ്പാടാക്കാനും കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി, സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്.

2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപിച്ചത്. 2024 ആയിട്ടും പെരുമാറ്റച്ചട്ടം രൂപീകരിക്കാത്തതിനെ തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചത്. അടുത്ത ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്

Continue Reading

Trending