Connect with us

News

ഇറാഖ് അധിനിവേശത്തെ ‘അപലപിച്ച്’ ബുഷ്

യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണത്തെ വിമര്‍ശിച്ച് സംസാരിക്കുമ്പോള്‍ സ്വന്തം ഉത്തരവു പ്രകാരം നടത്തിയ ഇറാഖ് അധിനിവേശത്തെയും അറിയാതെ അപലപിച്ച് മുന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ്.

Published

on

വാഷിങ്ടണ്‍: യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണത്തെ വിമര്‍ശിച്ച് സംസാരിക്കുമ്പോള്‍ സ്വന്തം ഉത്തരവു പ്രകാരം നടത്തിയ ഇറാഖ് അധിനിവേശത്തെയും അറിയാതെ അപലപിച്ച് മുന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ്. ഡാലസില്‍ ഒരു പ്രസംഗത്തിനിടെയാണ് അദ്ദേഹത്തിന് നാക്കു പിഴച്ചത്.

‘ഇറാഖില്‍ അധിനിവേശം നടത്താനുള്ള ഒരു വ്യക്തിയുടെ തീരുമാനം പൂര്‍ണമായും അന്യായവും കിരാതവുമാണെന്ന്’ ബുഷ് പറഞ്ഞു. അബദ്ധം മനസ്സിലായ അദ്ദേഹം യുക്രെയ്‌നെയാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് പെട്ടെന്ന് തിരുത്തുകയും ചെയ്തു. ശ്രോതാക്കള്‍ ചിരിച്ചപ്പോള്‍ ഇറാഖും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുഷ് ബോധപൂര്‍വ്വമല്ലെങ്കിലും തെറ്റ് സമ്മതിച്ചതായി നിരീക്ഷകര്‍ പറയുന്നു.

2003ല്‍ അന്നത്തെ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ കൈയില്‍ സംഹാരായുധമുണ്ടെന്ന് ആരോപിച്ചാണ് ബുഷ് ഇറാഖിനെ ആക്രമിക്കാന്‍ ഉത്തരവിട്ടത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ നാക്കു പിഴയാണ് ബുഷിന് സംഭവിച്ചിരിക്കുന്നതെന്ന് ഹ്യൂമെന്റ് റൈറ്റ്‌സ് വാച്ചിന്റെ യൂറോപ്യന്‍ മീഡിയ ഡയറക്ടര്‍ ആന്‍ഡ്രൂ സ്‌ട്രോയ്‌ലിന്‍ പറഞ്ഞു. ഇറാഖ് അധിനിവേശത്തെക്കുറിച്ച് ബുഷ് ഒരിക്കലെങ്കിലും സത്യം പറഞ്ഞല്ലോ എന്നായിരുന്നു മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പശ്ചിമേഷ്യന്‍ ചരിത്രകാരന്‍ പൂയ അലിമാഗന്റെ പ്രതികരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാഷ്ട്രീയത്തിന്റെ പരുക്കന്‍ ലോകത്തെ സൗമ്യനായ മനുഷ്യനായിരുന്നു മന്‍മോഹന്‍ സിംഗ് ; പ്രിയങ്കാ ഗാന്ധി

രാജ്യത്തെ യഥാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ അദ്ദേഹം എന്നേക്കും തലയുയര്‍ത്തി തന്നെ നില്‍ക്കുമെന്നും പ്രിയങ്കാ ഗാന്ധി കുറിച്ചു

Published

on

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി വയനാട് എം പി പ്രിയങ്കാ ഗാന്ധി. രാഷ്ട്രീയത്തിന്റെ പരുക്കന്‍ ലോകത്തെ സൗമ്യനായ മനുഷ്യനായിരുന്നു അദ്ദേഹമെന്ന് പ്രിയങ്കാ ഗാന്ധി തന്റെ ഔദ്യോഗിക എക്‌സ് പോസ്റ്റില്‍ കുറിച്ചു. രാഷ്ട്രത്തെ പ്രതിബദ്ധതയോടെ സേവിച്ച നേതാവാണ് മന്‍മോഹന്‍ സിംഗ്. എതിരാളികളില്‍ നിന്ന് വ്യക്തിപരമായി പോലും ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടും അദ്ദേഹം നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചില്ല. രാഷ്ട്രീയ രംഗത്തെ പരുക്കന്‍ ലോകത്ത് സൗമ്യനായിരുന്നു മന്‍മോഹന്‍ സിംഗ്. രാജ്യത്തെ യഥാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ അദ്ദേഹം എന്നേക്കും തലയുയര്‍ത്തി തന്നെ നില്‍ക്കുമെന്നും പ്രിയങ്കാ ഗാന്ധി കുറിച്ചു.

Continue Reading

kerala

അഴിച്ചുമാറ്റലുകള്‍ക്കും ഏച്ചുകൂട്ടലുകള്‍ക്കും ശേഷം നവകേരള ബസ് വീണ്ടും നിരത്തിലേക്ക്

കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ ഇനി സര്‍വീസ് പുനരാരംഭക്കുമെന്ന് സൂചന

Published

on

കോഴിക്കോട്: രൂപമാറ്റം വരുത്തി നിരത്തിലിറങ്ങാന്‍ നവകേരള ബസ്. അഴിച്ചുമാറ്റലുകള്‍ക്കും ഏച്ചുകൂട്ടലുകള്‍ക്കും ശേഷം ബസ് ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ട് എത്തിച്ചു. എസ്‌കലേറ്ററും പിന്‍ ഡോറും ഒഴിവാക്കി. സീറ്റുകള്‍ കൂട്ടിയതിനൊപ്പം യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്തു. കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ ഇനി സര്‍വീസ് പുനരാരംഭക്കുമെന്ന് സൂചന.

കട്ടപ്പുറത്തായിരുന്ന നവകേരള ബസില്‍ 11 സീറ്റുകള്‍ അധികമായി ഘടിപ്പിച്ചു. ഇതോടെ 37 സീറ്റുകളായി. ബസ്സില്‍ പ്രവേശിക്കുന്നതിനായി എസ്‌കലേറ്ററും പിന്‍ ഡോറും ഒഴിവാക്കി ഒരു ഡോര്‍ മുന്‍ഭാഗത്ത് മാത്രമാക്കി ചുരുക്കി. ശൗചാലയവും നിലനിര്‍ത്തി. കഴുത്തറപ്പന്‍ യാത്രാനിരക്ക് അല്‍പ്പം കുറയ്ച്ചു. ഇന്നലെ ബംഗുളൂരു- കോഴിക്കോട് യാത്രയില്‍ ഈടാക്കിയത് 930 രൂപയാണ്. നേരത്തെ 1,280 രൂപയായിരുന്നു യാത്രാനിരക്ക്.

2023 ഡിസംബറില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടന്ന സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് പര്യടനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മാത്രം സഞ്ചരിക്കാനായി ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് വാങ്ങിയ പ്രത്യേക ബസ്സായിരുന്നു ഇത്. യാത്ര തുടങ്ങുംമുന്‍പേ ബസ് വിവാദത്തിലായിരുന്നു. എന്നാല്‍, നവകേരളയാത്രയ്ക്കുശേഷം ഏറെ വിവാദങ്ങള്‍ക്കുശേഷം ബസ് കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ സര്‍വീസ് ആരംഭിച്ചു. പിന്നീട് കട്ടപ്പുറത്താകുകയും ചെയ്തിരുന്നു.

Continue Reading

india

രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാളായിരുന്നു മന്‍മോഹന്‍ സിംഗ്; വി.ഡി സതീശന്‍

നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസുകാരന്‍

Published

on

തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാളായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ സൂത്രധാരന്‍. രാജ്യത്തിന്റെ സാമ്പത്തിക രംഗം മാറ്റിയെഴുതിയ ധനമന്ത്രി. ഇന്ത്യന്‍ രാഷ്ട്രീയം കണ്ട വ്യത്യസ്തതനായ നേതാവായിരുന്നു അദ്ദേഹം. നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസുകാരന്‍.

ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, കാര്‍ഷിക വായ്പ എഴുതിത്തളളല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷന്‍, വിവരാവകാശ നിയമം, വനാവകാശ നിയമം, റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ നിയമം തുടങ്ങി മനുഷ്യപക്ഷത്ത് നിന്നുള്ള എത്രയെത്ര വിപ്ലവകരമായ തീരുമാനങ്ങള്‍.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാള്‍. രാജ്യത്തിന് വേണ്ടി സമര്‍പ്പിതമായി സേവനം ചെയ്ത ഒരാളെന്ന നിലയില്‍ മന്‍മോഹന്‍ സിംഗ് എന്നും ഓര്‍മ്മിക്കപ്പെടും. അതിനപ്പുറം ജീവിതത്തില്‍ ഉടനീളം കാണിച്ച സത്യസന്ധത രാജ്യത്തിന്റെ മനസില്‍ മായാതെ നില്‍ക്കുമെന്നും വി ഡി സതീശന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.

Continue Reading

Trending