Connect with us

main stories

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു

പ്രസിഡന്റ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജി.

Published

on

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു. കടുത്ത ജനകീയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു രാജി. പ്രസിഡന്റ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജി. രാജ്യത്ത് പലഭാഗങ്ങളിലായി സര്‍ക്കാരിനെ അനുകൂലിക്കുന്നവരും പ്രതിപക്ഷ അനുകൂലികളും ഏറ്റുമുട്ടി. പിന്നാലെ രാജ്യത്ത് കര്‍ഫ്യുവും പ്രഖ്യാപിച്ചു.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഭക്ഷണവും ഇന്ധനവും കിട്ടാതെ പ്രയാസപ്പെടുന്ന ജനങ്ങള്‍ ഭരണകൂടത്തിനെതിരെ തെരുവില്‍ പ്രക്ഷോഭം തുടരുന്നതിനിടെയാണ് രാജി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജനങ്ങള്‍ കൊടുംപട്ടിണിയിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലൈംഗികാതിക്രമക്കേസ്: നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം

പരാതി നല്‍കിയതിലെ കാലതാമസം പരിഗണിച്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Published

on

ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പരാതി നല്‍കിയതിലെ കാലതാമസം പരിഗണിച്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന വ്യവസ്ഥയുമുണ്ട്.

നടന്‍ മറ്റേതെങ്കിലും കേസില്‍ പ്രതിയായിട്ടുണ്ടോയെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. തനിക്കെതിരെ പരാതി നല്‍കിയത് ഗൂഡാലോചനയുടെ ഭാഗമാണെന്ന് നടന്‍ അഭിഭാഷകന്‍ മുഖേന സുപ്രീംകോടതിയില്‍ വാദിച്ചു.

അതേസമയം പരാതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് പരാതിക്കാരിയോട് സുപ്രീംകോടതി വിശദീകരണം തേടി. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷമാണ് പരാതി നല്‍കാന്‍ ധൈര്യമുണ്ടായതെന്നാണ് പരാതിക്കാരി പറഞ്ഞു. നടനെതിരെ സാക്ഷിമൊഴികളും മറ്റ് തെളിവുകളുമുണ്ടെന്ന് എസ്ഐടി സുപ്രീംകോടതിയെ അറിയിച്ചു.

നേരത്തെ ലൈംഗികാതിക്രമക്കേസില്‍ സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി നീട്ടിയിരുന്നു. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു.

 

 

Continue Reading

kerala

പാലക്കാട് നാളെ പോളിങ് ബൂത്തിലേക്ക്

ഇന്ന് നിശബ്ദപ്രചാരണവുമായി സ്ഥാനാര്‍ഥികള്‍

Published

on

പാലക്കാട് നാളെ പോളിങ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണം നടക്കും. സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തിലെ പ്രധാന ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കൂടാതെ വോട്ടിങ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. ഗവണ്‍മെന്റ് വിക്ടോറിയ കോളേജ് ആണ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമാകുന്നത്.

വോട്ടെടുപ്പിന് ശേഷവും ഇതേ കേന്ദ്രത്തിലേക്ക് തന്നെ യന്ത്രങ്ങള്‍ തിരികെ എത്തിക്കും. ഇന്നലെ കൊട്ടിക്കലാശത്തോടെ വളരെ ആവേശത്തോടെ തന്നെ എല്ലാ മുന്നണികളും പരസ്യ പ്രചാതണത്തിന് സമാപനം കുറിച്ചു.

ഇന്നത്തെ നിശബ്ദ പ്രചാരണം കഴിഞ്ഞ് നാളെയാണ് വോട്ടെടുപ്പ്.

പാലക്കാട് 1,94,706 വോട്ടര്‍മാരാണ് നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്. 229 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാര്‍.

 

 

Continue Reading

kerala

വയനാട്ടില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

Published

on

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിലും പ്രതിഷേധിച്ചാണ് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് രാവിലെ യുഡിഎഫ് മാര്‍ച്ച് നടത്തും.

വാഹനങ്ങള്‍ റോഡിലിറക്കാതെയും കടകളടച്ചും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് ഇരു മുന്നണികളുടെയും ആഹ്വാനം ചെയ്തു. ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ വീഴ്ചകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് യുഡിഎഫിന്റെ പ്രതിഷേധ ഹര്‍ത്താല്‍.

പൊലീസ് സംരക്ഷണത്തില്‍ ദീര്‍ഘദൂര ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കാത്തതിലും ഉരുള്‍പ്പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും പ്രതിഷേധിച്ച് എല്‍ഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഹര്‍ത്താലിനോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ യുഡിഎഫ് ധര്‍ണ നടത്തും.

 

Continue Reading

Trending