കാലിന്റെ താഴെ ഭാഗത്ത് വെരിക്കോസ്, സ്പൈഡര്‍ സിരകള്‍ നീളമേറിയ രൂപത്തില്‍ ചുറ്റിപ്പിണഞ്ഞ് കാണപ്പെടുന്നു. 40 ശതമാനം പുരുഷന്മാരിലും 50 ശതമാനം സ്ത്രീകളെയും ഈ അസുഖം ബാധിക്കുന്നു. ഹൃദയത്തിലേക്ക് ഓക്സിജന്‍ ലഭിക്കുന്നതിനായി അശുദ്ധരക്തം ഞരമ്പുകള്‍ വഹിക്കുന്നു. ഇതിനായി ഗുരുത്വകര്ഷണത്തിനെതിരായി ഞരമ്പുകള്‍ പ്രവര്‍ത്തിക്കണം. കാലിന്റെ താഴ്ഭാഗത്ത് പേശികള്‍ ചുരുങ്ങുകയും ഇതിനോടൊപ്പം പ്രവര്‍ത്തന യോഗ്യമായ വാല്‍വുകളും ഹൃദയത്തില്‍ നിന്നും അശുദ്ധ രക്തം ശരിയായ രീതിയില്‍ മടങ്ങാന്‍ സഹായിക്കുന്നു. ഈ വാല്‍വുകള്‍ ദുര്‍ബലമോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ അശുദ്ധ രക്തം കാലിന്റെ താഴ്ഭാഗത്ത് നിശ്ചലമാവുകയും ഉയര്‍ന്ന മര്‍ദ്ദം കാരണം ഞരമ്പുകള്‍ വലിച്ചു നീട്ടപ്പെടുകയോ ചുറ്റിപ്പിണയുകയോ ചെയ്യുന്നു. ഈ അവസ്ഥ വെരിക്കോസ് വെയിന്‍, സ്പൈഡര്‍ വെയിനിന് കാരണമാകുന്നു.
ലക്ഷണങ്ങള്‍
കാലുകളില്‍ കനത്തതും മൂര്ച്ഛയില്ലാത്തതുമായ വേദന
ചില സമയങ്ങളില്‍ വേദന അനുഭവപ്പെടുന്നതോടൊപ്പം ഞരമ്പുകള്‍ വലിഞ്ഞ് മുറുകുകയും ചെയ്യുന്നു.
കാലുകളില്‍ വീക്കം/ നീരു കെട്ടല്‍
ഞരമ്പുകള്‍ നീളം കൂടുകയും കെട്ടുപിണയുകയും ചെയ്യുന്നു
കാലുകള്‍ക്ക് മുകളില്‍ ചൊറിച്ചില്‍
സിരകളില്‍ നിന്നും രക്തസ്രാവം
കാലുകള്‍ക്ക് മുകളില്‍ മാറത്ത വ്രണങ്ങള്‍
ആഴത്തിലുള്ള നാഡീ രക്ത പ്രതിബന്ധം
കാരണങ്ങള്‍
പൊണ്ണത്തടി
ഗര്‍ഭധാരണം
ഉയര്‍ന്ന ഉപ്പൂറ്റി
പാരമ്പര്യം
50 വയസിന് മുകളില്‍ പ്രായം
ദീര്‍ഘസമയത്തെ നില്പ്
ചികിത്സാ രീതികള്‍
തുറന്ന ശസ്ത്രക്രിയ (ഞരമ്പുകള്‍ ഉരിയല്‍): സ്്പൈനല് അനസ്തേഷ്യ വഴി രോഗം ബാധിച്ച ഞരമ്പ് ഒരു പ്രത്യേക സ്ട്രിപ്പര്‍ ഉപയോഗിച്ച് നീക്കുന്നു. സങ്കീര്‍ണതകള്‍: വേദന, മുറിവില്‍ അണുബാധ, ഹെമറ്റൊമ, മുറിക്കല, സാഫിനസ് സിരക്ക് പരിക്ക്.
ഫോം സ്ക്ലെറോതെറാപ്പി: അള്‍ട്രാസൗണ്ട് മാര്‍ഗ നിര്‍ദേശം അനുസരിച്ച് സ്ക്ലെറോസിങ് ഏജന്റ് (എസ്.ടി.ഡി/ പൊളിഡോകനോല്) കുത്തിവെച്ച് രോഗം ബാധിച്ച ഞരമ്പിനെ തടയുന്നു. സങ്കീര്‍ണതകള്‍: പഴുപ്പ്, നിറക്കൂടുതല്‍, ഉയര്‍ന്ന ആവര്‍ത്തന നിരക്ക്.
എന്‍ഡോവീനസ് തെര്‍മല്‍ അബ്ലേഷന്‍ (ലേസര്‍/ റേഡിയോ ഫ്രീക്വന്‍സി ): സുഷുമ്ന/ സാധാരണ അനസ്തേഷ്യക്ക് കീഴില്‍ ലേസറില്‍ നിന്നുള്ള ചൂടോ അല്ലെങ്കില്‍ റേഡിയോ ഫ്രീക്വന്‍സി പ്രോബോ കത്തീറ്റര്‍ വഴി കടത്തിവിട്ട് രോഗം ബാധിച്ച സിര ഛേദിക്കുന്നു (തടയല്‍). പ്രയോജനങ്ങള്‍: ആശുപത്രി വാസം വേണ്ട, സാധാരണ അനസ്തേഷ്യ കൊണ്ട് തന്നെ സാധ്യം, മുറിക്കല ഉണ്ടാവില്ല, വേഗത്തില്‍ വീണ്ടെടുക്കല്‍, സങ്കീര്‍ണതകള്‍: ത്വക്ക് പൊള്ളല്‍, ഹെമറ്റൊമ, സഫീനസ് നാഡിക്ക് പരിക്കേല്‍ക്കാന്‍ സാധ്യത.
എന്‍ഡോവെനസ് നോണ്‍ തെര്‍മല്‍ അബ്ലേഷന്‍-സയനോആക്രിലെറ്റ് ഗ്ലൂ ക്ലോഷര്‍ (വെനസീല്):
ഫോം സ്ക്ലീറോതെറാപ്പി: രോഗം ബാധിച്ച സിരയിലേക്ക് അള്‍ട്രാസൗണ്ട് ഉപയോഗിച്ച് സ്ക്ലീറോസിങ് ഏജന്റ് (എസ്.ടി.ഡി/ പൊളിഡോകനോല്) കുത്തിവെക്കുന്നു. സങ്കീര്‍ണതകള്‍: പഴുപ്പ്, നിറക്കൂടുതല്‍, ഉയര്‍ന്ന ആവര്‍ത്തന നിരക്ക്.
എന്‍ഡോവെനസ് തെര്‍മല്‍ അബ്ലേഷന്‍ (ലേസര്‍/ റേഡിയോ ഫ്രീക്വന്‍സി): സുഷുമ്ന/ സാധാരണ അനസ്തേഷ്യക്ക് കീഴില്‍ ലേസറില്‍ നിന്നുള്ള ചൂടോ അല്ലെങ്കില്‍ റേഡിയോ ഫ്രീക്വന്‍സി പ്രോബോ കത്തീറ്റര്‍ വഴി കടത്തിവിട്ട് രോഗം ബാധിച്ച സിര ഛേദിക്കുന്നു (തടയല്‍). പ്രയോജനങ്ങള്‍: ആശുപത്രി വാസം വേണ്ട, സാധാരണ അനസ്തേഷ്യ കൊണ്ട് തന്നെ സാധ്യം, മുറിക്കല ഉണ്ടാവില്ല, വേഗത്തില്‍ വീണ്ടെടുക്കല്‍, സങ്കീര്‍ണതകള്‍: ത്വക്ക് പൊള്ളല്‍, ഹെമറ്റൊമ, സഫീനസ് നാഡിക്ക് പരിക്കേല്‍ക്കാന്‍ സാധ്യത.
എന്‍ഡോവെനസ് നോണ്‍ തെര്‍മല്‍ അബ്ലേഷന്‍-സയനോ ആക്രിലെറ്റ് ഗ്ലൂ ക്ലോഷര്‍ (വെനസീല്):
സയനോ ആക്രിലെറ്റ് (സി.എ.സി) പശയുടെ ഉപയോഗം മെഡിക്കല്‍ സ്പെഷ്യാലിറ്റിയില്‍ പുതുതല്ല. മുറിവ് അടക്കാനും, ബന്ധിപ്പിക്കാനുമൊക്കെ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. ഇപ്പോള്‍ ഈ പശ പരിഷ്കരിച്ച് വെരിക്കോസ് വെയിന്‍ ചികിത്സക്കായി വളരെ വിജയകരമായ രീതിയില്‍ ഉപയോഗിക്കുന്നു. പ്രത്യേക കത്തേറ്റര് സംവിധാനം ഉപയോഗിച്ച് അള്‍ട്രാസൗണ്ട് നിര്‍ദേശമനുസരിച്ച് സയനോആക്രിലെറ്റ് പശ രോഗം ബാധിച്ച സിരയിലേക്ക് കുത്തിവെക്കുന്നു.
പ്രയോജനങ്ങള്‍
സാധാരണ അനസ്തേഷ്യ ഒരു പോയിന്റില്‍ മാത്രം
ആശുപത്രി വാസം ആവശ്യമില്ല
മുറിക്കല ഉണ്ടാവില്ല
ത്വക്കില്‍ പൊള്ളല്‍ ഉണ്ടാവില്ല
നാഡികള്‍ക്ക് പരിക്കില്ല
നടപടിക്കു ശേഷം വളരെ കുറഞ്ഞ വേദന
ചികിത്സക്കു ശേഷം വിശ്രമം ആവശ്യമില്ല
വീണ്ടും രോഗം വരാനുള്ള സാധ്യത വളരെ കുറവ്