Connect with us

kerala

ദിലീപിന്റെ അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കുമെന്ന് ബാര്‍കൗണ്‍സില്‍

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനം.

Published

on

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനം. അഭിഭാഷകരായ ബി.രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയക്കുക. ആക്രമിക്കപ്പെട്ട നടിയുടെ പരാതിയില്‍ മറുപടി ആവശ്യപ്പെട്ടാണ് നടപടി.

പ്രതികളുമായി ചേര്‍ന്ന് 20ലേറെ സാക്ഷികളെ അഭിഭാഷകന്‍ കൂറുമാറ്റിയെന്നും, നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ അഭിഭാഷകനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് നടി ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയത്. സീനിയര്‍ അഭിഭാഷകനായ ബി.രാമന്‍പിള്ള, ഫിലിപ് ടി വര്‍ഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷകവൃത്തിക്ക് ചേരാത്തതും, നിയമ വിരുദ്ധവുമാണെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. കേസിലെ സാക്ഷിയായ ജിന്‍സനെ സ്വാധീനിക്കാന്‍ ക്രിമിനല്‍ കേസിലെ പ്രതിയുടെ സഹായത്തോടെ ബി.രാമന്‍ പിള്ള 25 ലക്ഷം രൂപയും 5 സെന്റ് ഭൂമിയും വാഗ്ദാനം ചെയ്തു. ഇതില്‍ പൊലീസ് കേസെടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാമന്‍പിള്ളക്ക് നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല.

തുടരന്വേഷണത്തിലെ പ്രധാന തെളിവാണ് ദിലീപിന്റെ ഫോണുകള്‍. ഈ ഫോണ്‍ സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ രാമന്‍പിള്ളയുടെ ഓഫീസില്‍വച്ച് സൈബര്‍ വിദഗ്ധന്റെ സഹായത്തോടെ തെളിവ് നശിപ്പിച്ചു. കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി ദിലീപിന് കൈമാറാന്‍ കൊടുത്ത കത്ത് സജിത് എന്നയാളെ സ്വാധീനിച്ച് രാമന്‍പിള്ള കൈക്കലാക്കി. പിന്നീട് ഈ കത്ത് ഇരിങ്ങാലക്കുടയിലെ ഹോട്ടലില്‍വച്ച് തിരിച്ച് നല്‍കിയെന്നും കത്തില്‍ നടി ആരോപിക്കുന്നു.

നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ളക്കെതിരെ അന്വേഷണം സംഘം ആരോപണങ്ങളുന്നയിച്ചിരുന്നു. പിന്നാലെ വധ ഗൂഢാലോചന കേസില്‍ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വടകരയില്‍ നിര്‍ത്തിയിട്ട കാരവാനില്‍ രണ്ട് പേര്‍ മരിച്ച സംഭവം; എസിയുടെ ഗ്യാസ് ലീക്കായത് മരണകാരണമെന്ന് പ്രാഥമിക നിഗമനം

കാസർകോട്ടെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ഇരുവരെയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Published

on

വടകരയിൽ നിർത്തിയിട്ട കാരവാനിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മലപ്പുറം സ്വദേശി മനോജ്, കോഴിക്കോട് ചെറുപുഴ സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. കാസർകോട്ടെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ഇരുവരെയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മടക്കയാത്രയിൽ വാഹനം റോഡരികിൽ പാർക്ക് ചെയ്ത് വിശ്രമിച്ച ഇരുവരും എസിയുടെ ഗ്യാസ് ലീക്കായതോടെ മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് വിദഗ്ധര്‍ ഇന്ന് രാവിലെ സ്ഥലത്ത് എത്തും. ഇതിന് പിന്നാലെയായിരിക്കും മൃതദേഹം വാഹനത്തിൽ നിന്നും മാറ്റുക.

ഇന്നലെ രാവിലെ മുതൽ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തെക്കുറിച്ച് നാട്ടുകാരിൽ ചിലർ സംശയം പ്രകടിപ്പിച്ചതിനാൽ പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. ഇതിൽ ഒരു മൃതദേഹം വാഹനത്തിനകത്തും മറ്റൊന്ന് പടികളിലുമായി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മലപ്പുറത്തെ “ഫ്രണ്ട് ലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് പ്രോപ്പർട്ടി മാനേജ്‍മെന്‍റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്‌ കാരവാൻ.

Continue Reading

kerala

വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം: ഡിജിപിക്ക് പരാതി നല്‍കി യൂത്ത് ലീഗ്‌

തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റാണ് വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.

Published

on

വയനാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ നടത്തിയ വര്‍ഗീയ പരാമര്‍ശനത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി മുസ്‌ലിം യൂത്ത് ലീഗ്.

പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റാണ് വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും തുടര്‍ന്ന് പ്രിയങ്കയും ജയിച്ചത് വര്‍ഗീയ ശക്തികളുടെ പിന്തുണയോടെയാണെന്നായിരുന്നു വിജയരാഘവന്‍ വിവാദ പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസും ലീഗും വിജയരാഘവനെ കടന്നാക്രമിച്ചപ്പോള്‍ വിജയരാഘവന്‍ പറഞ്ഞത് പാര്‍ട്ടി ലൈന്‍ തന്നെയാണെന്നായിരുന്നു നേതാക്കള്‍ കൂട്ടത്തോടെ ഉറപ്പിച്ച് പറയുന്നതും. ലീഗിനെ ലക്ഷ്യം വെച്ച് വിജയരാഘവന്റെ പരാമര്‍ശത്തെ സിപിഎം നേതാക്കള്‍ ന്യയീകരിക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടിയുടെ നയം മാറ്റത്തിന്റെ ഭാഗമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം വിജയരാഘവന്റെ പരാമര്‍ശം ദേശീയ തലത്തില്‍ ബിജെപിയും ആയുധമാക്കിമാറ്റിയിരിക്കുകയാണ്. ഇന്ത്യസഖ്യത്തില്‍ തന്നെ വിള്ളലുണ്ടാക്കി ബിജെപിക്ക് ആയുധം നല്‍കുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. എന്നാല്‍ എസ്ഡിപിഐ ജമാ അത്ത് ഇസ്ലാമി പോലുള്ള വര്‍ഗ്ഗീയ സംഘടനകളെ കൂട്ട് പിടിച്ച യുഡിഎഫാണ് ബിജെപിക്ക് വളംവെക്കുന്നതെന്നാണ് സിപിഎം പറയുന്നത്.

Continue Reading

kerala

വടകരയില്‍ കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍; ഒരാള്‍ സ്‌റ്റെപ്പിലും മറ്റൊരാള്‍ വാഹനത്തിനുള്ളിലും

മലപ്പുറം സ്വദേശി മനോജ്, കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്.

Published

on

കോഴിക്കോട് വടകര കരിമ്പനപാലത്ത് ദേശീയപാതയിൽ നിർത്തിയിട്ട കാരവനിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി മനോജ്, കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ വിവാഹത്തിന് ശേഷം പൊന്നാനിയിലേക്ക് മടങ്ങിയതാണ് ഇരുവരും.

രാവിലെ മുതൽ വാഹനം നിർത്തിയിട്ട നിലയിലായിരുന്നു. നാട്ടുകാർക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഒരാൾ മുന്നിലെ ചവിട്ടുപടിയിലും മറ്റൊരാളെ പിൻഭാഗത്തുമാണ് കണ്ടത്.

എ.സി ഗ്യാസ് ലീക്ക് ആവാം മരണകാരണമെന്നാണ് സംശയിക്കുന്നത്. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍.

Continue Reading

Trending