Connect with us

kerala

സില്‍വര്‍ ലൈന്‍ ചര്‍ച്ച ആക്കാതിരിക്കാന്‍ കേരളം

ബുള്ളറ്റ് ട്രെയിനിനെതിരെ സമരത്തിലുള്ള മഹാരാഷ്ട്രാ ഘടകത്തിന്റെ ഇടപെടല്‍ നിര്‍ണായകം

Published

on

വി. രഞ്ജിത്ത്കുമാര്‍
കണ്ണൂര്‍

നവഉദാരവല്‍ക്കരണ നയങ്ങളും ഹിന്ദുത്വ കോര്‍പറേറ്റ് അജണ്ടകളോടൊപ്പം കേരളത്തിലെ സില്‍വര്‍ ലൈനും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയാകും. കേരള മോഡല്‍ വികസനമെന്ന ആശയം ഉയര്‍ത്തിക്കാട്ടി കേരളത്തിന് പുറത്തുനിന്നുള്ള പ്രതിനിധികള്‍ കെ-റെയില്‍ വിഷയം ഉന്നയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. വിഷയം സമ്മേളനം ചര്‍ച്ച ചെയ്‌തേക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കുമ്പോള്‍ ജനം അംഗീകരിച്ച പദ്ധതി വീണ്ടും ചര്‍ച്ചയാവില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. കെ-റെയില്‍ വിഷയം ചര്‍ച്ചയ്ക്ക് വരാതിരിക്കുകയെന്നതാണ് കേരള ഘടകത്തിന്റെ ലക്ഷ്യം. വന്നാല്‍ തന്നെ അത്രഗൗരവമായി കണക്കാക്കേണ്ടതില്ലെന്ന നിലപാടാണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ക്കുള്ളത്. കേരളത്തിന്റെ വികസനത്തിന് മുതല്‍കൂട്ടാവുന്ന പദ്ധതിയെന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയെ അവതരിപ്പിക്കുന്നത്.

ഇതിനാല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയായാലും മറിച്ചൊരു തീരുമാനം ഉണ്ടാവില്ലെന്നുറപ്പാണ്. കേരളത്തിന് പുറത്തു നിന്നുള്ള പ്രത്യേകിച്ച് മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രതിനിധികള്‍ ഇതിനെ എങ്ങിനെ നോക്കിക്കാണുമെന്നതാണ് പ്രധാനം. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് ട്രെയിന്‍ പദ്ധതിക്കെതിരെ സി.പി.എം സമരത്തിലാണ്. ഇതു കൊണ്ട് തന്നെ ഈ വിഷയം ചര്‍ച്ചയ്ക്ക് വന്നാല്‍ കേരളത്തിന്റെ സില്‍വര്‍ ലൈനും ചര്‍ച്ചയാവും.

മഹാരാഷ്ട്രയിലെ പാവങ്ങളെ വഴിയാധാരമാക്കുന്ന പദ്ധതിക്കെതിരെ നേരത്തെ തന്നെ സി.പി.എം സമരമുഖത്തുണ്ട്. വരും നാളില്‍ സമരം ശക്തമാക്കാനുമാണ് നീക്കം. ഇതിനിടെയാണ് സില്‍വര്‍ ലൈന്‍ കേരള വികസനത്തിന് അനിവാര്യമാണെന്ന് പ്രതിനിധി സമ്മേളന വേദിയിലും മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. കെ -റെയില്‍ ചര്‍ച്ചക്ക് തടയിടാന്‍ കൂടി ലക്ഷ്യമിട്ടാണ് പ്രസ്താവന. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രക്ഷോഭം ശക്തമാക്കുകയാണ് കിസാന്‍സഭ ഉള്‍പ്പെടെ ഇടതു സംഘടനകള്‍. മഹാരാഷ്ട്ര സി.പി.എം ഘടകത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് സമരം. അതേസമയം ബുള്ളറ്റ് ട്രെയിന്‍ വിഷയത്തില്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ നഷ്ടപരിഹാരത്തുകയില്‍ മാത്രമാണ് മഹാരാഷ്ട്രയില്‍ തര്‍ക്കമെന്നും പദ്ധതി സംബന്ധിച്ച തര്‍ക്കമില്ലെന്നുമാണ് കേരള ഘടകത്തിന് നിലപാട്.

കോടികളുടെ വിദേശ വായ്പ സ്വീകരിക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങളോട് വികസനത്തിന്റെ പേരില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തങ്ങളില്ലെന്ന് നിലപാടിലാണ് കേരളമൊഴികെയുള്ള സംസ്ഥാന ഘടകങ്ങളും.എന്നാല്‍ ഇക്കാര്യം തുറന്ന് പറയാന്‍ ആരും തയ്യാറാകുന്നില്ല. ജന. സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടെടുക്കാന്‍ ഇപ്പോഴും തയ്യാറായിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; ഒന്നര മാസം മുന്‍പ് പദ്ധതിയിട്ടു, നേരത്തെ വന്നു സ്ഥലം പരിശോധിച്ചു

ഡമ്പല്‍ ഉപയോഗിച്ച് ഇടിച്ചാണ് കൊലപാതകം നടത്തിയതെന്നും പണത്തിന് വേണ്ടിയാണെന്നും പൊലീസ് പറഞ്ഞു.

Published

on

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. പ്രതികള്‍ ഒന്നര മാസം മുന്‍പ് പദ്ധതിയിട്ടെന്നും നേരത്തെ വന്നു സ്ഥലം പരിശോധിച്ചിരുന്നെന്നും വ്യക്തമാക്കി. ഡമ്പല്‍ ഉപയോഗിച്ച് ഇടിച്ചാണ് കൊലപാതകം നടത്തിയതെന്നും പണത്തിന് വേണ്ടിയാണെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളിലേക്ക് എത്തുകയായിരുന്നു.

സംഭവത്തില്‍ കൊച്ചി കാക്കനാട് സ്വദേശി ഗിരീഷ് ബാബുവിനെയും സുഹൃത്ത് ഖദീജയേയും പൊലീസ് അറസ്റ്റ് ചെയ്തു.

കളമശ്ശേരി കൂനംതൈ-അമ്പലം റോഡിന് സമീപം അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന ജെയ്സി എബ്രഹം (55) ആണ് ഈ മാസം 17ന് കൊല്ലപ്പെട്ടത്. അപ്പാര്‍ട്ട്മെന്റില്‍ തനിച്ചായിരുന്നു ജെയ്സി താമസിച്ചിരുന്നത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ് പൊലീസ് അന്വേഷണത്തില്‍ ഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്ട്മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇയാള്‍ എത്തുന്നതും രണ്ട് മണിക്കൂറിന് ശേഷം തിരിച്ചുപോകുന്നതും ദൃശ്യങ്ങളില്‍ തെഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്.

മകളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പരിശോധനയിലാണ് അപ്പാര്‍ട്ട്മെന്റില്‍ ജെയ്സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോണില്‍ വിളിച്ചിട്ട് വിവരമില്ലാതായതോടെ കാനഡയിലുള്ള മകള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

 

Continue Reading

kerala

പള്ളിപ്പെരുന്നാളിനിടെ പൊലീസ് ജീപ്പിനുമുകളില്‍ കയറി കയറി നൃത്തം, പോലീസുകാരെയും ആക്രമിച്ചു

തൃശ്ശൂര്‍ പേരാമംഗലം ആമ്പക്കാടായിരുന്നു നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

Published

on

പള്ളിപ്പെരുന്നാളിനിടെ പോലീസ് ജീപ്പിന് മുകളില്‍ കയറി നൃത്തം ചെയ്ത് യുവാവ്. ഇത് തടയാനെത്തിയ പോലീസുകാരെ യുവാവും സംഘവും ആക്രമിച്ചു. തൃശ്ശൂര്‍ പേരാമംഗലം ആമ്പക്കാടായിരുന്നു നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പള്ളിപ്പെരുന്നാളിനിടെ യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായതോടെ പോലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു. ഇതിനിടെയാണ് യുവാവ് പോലീസ് ജീപ്പിന് മുകളില്‍ കയറി നൃത്തം ചെയ്തത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു.

അബില്‍ എന്നയാളും കൂട്ടാളികളുമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ കഞ്ചാവും മദ്യവും കഴിച്ച് ലഹരിയിലായിരുന്നു. സംഭവത്തില്‍ നാലു പ്രതികളെ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തതായും ഇവരെ റിമാന്‍ഡ് ചെയ്തതായും പോലീസ് അറിയിച്ചു.

 

Continue Reading

kerala

ലൈംഗികാതിക്രമക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

ഉപാധികളോടെയാണ് ബാബുരാജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Published

on

ലൈംഗികാതിക്രമക്കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ബാബുരാജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, പത്തു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണം എന്നീ ഉപാധികളാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്. സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി നടിയെ പീഡിപ്പിച്ചുവെന്നായിരുന്നു ബാബുരാജിനെതിരായ കേസ്.

ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് ബാബുരാജിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ച് ജാമ്യം അനുവദിക്കുകയായിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍ വെച്ചും അടിമാലിയിലെ റിസോര്‍ട്ടിലും വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

ബാബുരാജിനെതിരെ നടി ഡിജിപിക്കാണ് പരാതി നല്‍കിയത്. ഈ പരാതി അടിമാലി പൊലീസിന് കൈമാറിയിരുന്നു. അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ബാബുരാജ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

 

 

Continue Reading

Trending