Connect with us

kerala

സെറ്റ് പരീക്ഷക്ക് ഇന്ന് മുതല്‍ അപേക്ഷിക്കാം

പരീക്ഷയ്ക്ക് ഓണ്‍ലൈനായി ഇന്ന് മുതല്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം.

Published

on

തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസും സിലബസും എല്‍.ബി.എസ്. സെന്ററിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും ബി.എഡുമാണ് അടിസ്ഥാന യോഗ്യത. എല്‍.ടി.ടി.സി, ഡി.എല്‍.ഇ.ഡി തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകള്‍ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും. എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും പി.ഡബ്ല്യൂ.ഡി വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും ബിരുദാനന്തര ബിരുദത്തിന് 5 ശതമാനം മാര്‍ക്കിളവ് അനുവദിച്ചിട്ടുണ്ട്.

പരീക്ഷയ്ക്ക് ഓണ്‍ലൈനായി ഇന്ന് മുതല്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം. ജനറല്‍/ഒ.ബി.സി വിഭാഗങ്ങളില്‍ 1,000 രൂപയും എസ്.സി/എസ്.ടി/ പി.ഡബ്ല്യൂ.ഡി എന്നീ വിഭാഗങ്ങളില്‍ 500 രൂപയുമാണ് ഫീസ്. ഇത് ഓണ്‍ലൈന്‍ ആയി അടയ്ക്കണം. പി.ഡബ്ല്യൂ.ഡി വിഭാഗത്തില്‍പ്പെടുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എസ്.സി/എസ്.ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, ഒ.ബി.സി, നോണ്‍ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ (2021 ഏപ്രില്‍ 7നും 2022 ഏപ്രില്‍ 25നും ഇടയില്‍ ലഭിച്ചതായിരിക്കണം) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.

അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും എല്‍.ബി.എസ്. സെന്ററിന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ എപ്രില്‍ 20ന് വൈകിട്ട് അഞ്ചിനു മുന്‍പായി പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍: www.lbscentre. kerala.gov.in.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മദ്യപിച്ച് അമിത വേഗത്തില്‍ കാറോടിച്ച സംഭവം; നടന്‍ ഗണപതിക്കെതിരെ കേസ്

കളമശ്ശേരി പൊലീസാണ് ഗണപതിക്കെതിരെ കേസെടുത്തത്.

Published

on

മദ്യ ലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച സംഭവത്തില്‍ നടന്‍ ഗണപതി അറസ്റ്റില്‍. കളമശ്ശേരി പൊലീസാണ് ഗണപതിക്കെതിരെ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് നടനെ ജാമ്യത്തില്‍ വിടുകയായിരുന്നു.

ഇന്നലെ രാത്രി രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവയില്‍ നിന്നു അമിത വേഗത്തിലെത്തിയ കാര്‍ കളമശ്ശേരിയില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു. പിന്നാലെ താരത്തെ കസ്റ്റഡിയിലും എടുത്തു.

കണ്ണൂര്‍, തിരുവനന്തപുരം സ്വദേശികളായ മൂന്നുപേര്‍ക്കൊപ്പമാണ് ഇയാള്‍ സഞ്ചരിച്ചതെന്ന് പൊലീസ് പറഞ്ഞു.

 

Continue Reading

kerala

‘വര്‍ഗീയതയില്‍ അഭിരമിക്കുന്ന സി.പി.എം, പാര്‍ട്ടി ഓഫീസുകള്‍ ആര്‍.എസ്.എസിന് ശാഖ നടത്താന്‍ കൈമാറണം’: എം.കെ മുനീര്‍

ഷാഫി പറമ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ കാഫിര്‍ വര്‍ഗീയ കാര്‍ഡിറക്കി സി.പി.എം ആര്‍.എസ്.എസ് വോട്ട് നേടാന്‍ ശ്രമിച്ചു

Published

on

കോഴിക്കോട്: അടിസ്ഥാന വര്‍ഗത്തെയും നയ നിലപാടുകളും കയ്യൊഴിഞ്ഞ് വര്‍ഗീയതയില്‍ അഭിരമിക്കുന്ന സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ ആര്‍.എസ്.എസിന് ശാഖ നടത്താന്‍ വിട്ടുകൊടുക്കുകയാണ് നല്ലതെന്ന് മുസ്്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. യു.ഡി.എഫിന്റെ മുസ്്‌ലിം-ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഏതു കാര്‍ഡെടുക്കണമെന്ന് സി.പി.എമ്മിന് ശരിക്കുമറിയാം. ഇത്ര നീചമായ രീതിയില്‍ വര്‍ഗീയതയുടെ കാര്‍ഡുകള്‍ തിരഞ്ഞെടുപ്പിലെടുത്ത് വീശുന്ന പാര്‍ട്ടി രാജ്യത്ത് തന്നെ വേറെയില്ല.

ഷാഫി പറമ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ കാഫിര്‍ വര്‍ഗീയ കാര്‍ഡിറക്കി സി.പി.എം ആര്‍.എസ്.എസ് വോട്ട് നേടാന്‍ ശ്രമിച്ചു. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സന്ദിപ്‌വാര്യര്‍ ആര്‍.എസ്.എസ് എന്നെല്ലാം പരസ്യം നല്‍കി മുസ്്‌ലിം വോട്ട് സ്വരൂപിക്കാനും നീക്കം നടത്തി. പാലക്കാട്ട് വര്‍ഗീയ കാര്‍ഡ് ഫലിച്ചില്ലെന്ന് കണ്ടതോടെ വീണ്ടും ജമാത്ത്-എസ്.ഡി.പി.ഐ കാര്‍ഡിറക്കി പ്രചാരണം തുടങ്ങിയിരിക്കുന്നു. മതനിരപേക്ഷതയും ജനപക്ഷ രാഷ്ട്രീയവും കയ്യൊഴിഞ്ഞ് അധോലോക മാഫിയയായ സി.പി.എം, പാര്‍ട്ടി ഓഫിസുകള്‍ ആര്‍.എസ്.എസിനെ പോലും പിന്നിലാക്കുന്ന വര്‍ഗീയതയാണ് പയറ്റുന്നത്. മുനീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മുസ്്‌ലിം സമുദായത്തിലെ വിവിധ സംഘടനകളില്‍ ഇടപെട്ട് പ്രശ്‌നം സൃഷ്ടിക്കാനും തട്ടുകളായി തിരിച്ച് വര്‍ഗീയ സംഘടനകളെന്നും വര്‍ഗ സംഘടനകളെന്നും തരംതിരിച്ച് അക്രമിക്കുന്നതാണ് സി.പി.എം രീതി. സി.പി.എമ്മിനെ പി്ന്തുണക്കുന്നുണ്ടോ എന്നതാണ് ഈ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള മാനദണ്ഡം. എന്നാല്‍, മറ്റൊരു സമുദായത്തിലെ സംഘടനകള്‍ക്കും ഇത്തരം വര്‍ഗീയ സര്‍ട്ടിഫിക്കറ്റ് വിതരണം കാണുന്നുമില്ല. പതിറ്റാണ്ടുകള്‍ ജമാഅത്തെ ഇസ്്‌ലാമിയുടെ വോട്ടു വാങ്ങി, തദ്ദേശ സ്ഥാപനങ്ങളില്‍ ഒന്നിച്ച് മത്സരിച്ച് അധികാരം പങ്കുവെച്ച സി.പി.എം പുതിയ വെളുപാടുമായി വരുന്നത് എല്ലാവര്‍ക്കും മനസ്സിലാകും.
മുസ്്‌ലിംലീഗിന്റെയും സുന്നികളുടെയും നേതാവായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ പോലും ജമാഅത്ത് ചാപ്പകുത്തിയത് പിണറായി വിജയന്‍ നേരിട്ടാണ്. തരാതരം വര്‍ഗീയ കാര്‍ഡെടുത്ത് പാഷാണം വര്‍ക്കി കളിക്കുന്ന സി.പി.എമ്മിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും എം.കെ മുനീര്‍ വ്യക്തമാക്കി.

Continue Reading

kerala

ശബരിമലയിൽ മരച്ചില്ല വീണ് തീർത്ഥാടകന് പരിക്കേറ്റു

തലയ്ക്ക് സാരമായ പരിക്കുണ്ടെന്ന് പൊലീസ് അറിയിച്ചു

Published

on

ശബരിമലയിൽ മരച്ചില്ല വീണ് തീർത്ഥാടകന് പരുക്കേറ്റു. ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് പോകുമ്പോൾ മരക്കൊമ്പ് തലയിൽ വീഴുകയായിരുന്നു. തലയ്ക്ക് സാരമായ പരിക്കുണ്ടെന്ന് പൊലീസ് അറിയിച്ചു. 29കാരനായ സഞ്ചുവെന്ന തീർത്ഥാടകനാണ് പരുക്കേറ്റത്.

പമ്പ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. പമ്പ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോലാജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending