Connect with us

india

ഫോണുകളില്‍നിന്ന് കൊവിഡ് ‘കോളര്‍ ട്യൂണ്‍’ നീക്കും

രാജ്യത്ത് ജനജീവിതം സാധാരണ രീതിയിലേക്ക് മടങ്ങുന്നതോടെ കൊവിഡ് കോളര്‍ട്യൂണ്‍ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Published

on

ഫോണുകളില്‍ നിന്ന് കൊവിഡ് അറിയിപ്പുകള്‍ നിര്‍ത്താന്‍ ആരോഗ്യമന്ത്രാലയം ആലോചന നടത്തുന്നതായി റിപ്പോര്‍ട്ട്.
കൊവിഡ് വ്യാപനത്തില്‍ കുറവുവന്ന സാഹചര്യത്തിലാണ് നീക്കം. എന്നുമുതല്‍ അവസാനിപ്പിക്കും എന്നതിനെപറ്റി കൃത്യമായ വിവരമില്ല. രാജ്യത്ത് ജനജീവിതം സാധാരണ രീതിയിലേക്ക് മടങ്ങുന്നതോടെ കൊവിഡ് കോളര്‍ട്യൂണ്‍ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കൊവിഡ് സമയത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകളെ പറ്റിയും പ്രതിരോധ കുത്തിവെപ്പിനെപറ്റിയുമാണ് കോളര്‍ട്യൂണ്‍ അറിയിപ്പ്. 2020 മാര്‍ച്ച് മുതലാണ് ഇത് ഫോണില്‍ പ്രീ കോളായും കോളര്‍ ട്യൂണായും ജനങ്ങളെ കേള്‍പ്പിക്കാന്‍ തുടങ്ങിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അമ്മയ്ക്ക് മതിയായ ചികിത്സ നല്‍കുന്നില്ല, മകന്‍ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ചെന്നൈയില്‍ അമ്മയ്ക്ക് മതിയായ ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് മകന്‍ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചു.

Published

on

ചെന്നൈയില്‍ അമ്മയ്ക്ക് മതിയായ ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് മകന്‍ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി മകന്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. കലൈഞ്ജര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കാന്‍സര്‍ വിഭാഗം ഡോക്ടര്‍ ബാലാജിക്കാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ പെരുങ്കളത്തൂര്‍ സ്വദേശി വിഗ്നേഷും സുഹൃത്തും പിടിയിലായി.

ഇന്ന് രാവിലെയാണ് സംഭവം. രാവിലെ ആശുപത്രിയിലെത്തിയ വിഗ്നേഷും മൂന്ന് സുഹൃത്തുകളും ഡോക്ടറുടെ ക്യാബിനിലേക്ക് കയറുകയായിരുന്നു. അമ്മയ്ക്ക് മതിയായ ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് വിഗ്നേഷ് ഡോക്ടറോട് തട്ടിക്കയറി. പിന്നാലെ അരയിലൊളിപ്പിച്ച കത്തിയെടുത്ത് കഴുത്തില്‍ രണ്ട് തവണ കുത്തി. ശേഷം ഡോക്ടറുടെ ടേബിള്‍ നശിപ്പിക്കുകയായിരുന്നു.

ശബ്ദം കേട്ട് വന്ന്വര്‍ ഉടന്‍ തന്നെ ഡോക്ടറെ ഐസിയുവിലേക്ക് മാറ്റി. ഡോക്ടര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിനു ശേഷം വിഗ്നേഷ് രക്ഷപെട്ടിരുന്നു. പിന്നാലെ വിഗ്നേഷിനെയും സുഹൃത്തിനേയും പൊലീസ് പിടികൂടി.

Continue Reading

india

‘ബുൾഡോസർ രാജ് വേണ്ട’; പ്രതികളുടെ വീട് പൊളിക്കരുതെന്ന് സുപ്രിംകോടതി

ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

Published

on

ബുൾഡോസർ രാജിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. കേസിൽ പ്രതിയായാൽ വീടുകൾ പൊളിക്കരുത്. വീട് നിൽക്കുന്ന സ്ഥലം അനധികൃതമെങ്കിൽ നോട്ടീസ് നൽകാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

‘കേസിൽ പ്രതിയായത് കൊണ്ട് മാത്രം ഒരാൾ കുറ്റക്കാരനാകുന്നില്ല. കുറ്റക്കാരൻ ആണെങ്കിൽ പോലും സ്വത്തിൽ അവകാശം ഇല്ലാതാകുന്നില്ല. പ്രതിയായതിന്റെ പേരിൽ വീട് പൊളിച്ച് കളയുന്നത് നിയമവിരുദ്ധമാണ്. പാർപ്പിടം മൗലികഅവകാശമാണ്.’- സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

Continue Reading

india

കര്‍ഷകര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; ബിജെപി എംപി കങ്കണ റണാവത്തിന് നോട്ടീസയച്ച്‌ കോടതി

എംപി-എംഎല്‍എ കോടതിയാണ് കങ്കണയ്‌ക്കെതിരെ നോട്ടീസയച്ചത്.

Published

on

രാഷ്ട്രപിതാവിനും കര്‍ഷകര്‍ക്കും എതിരെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ ബിജെപി എംപി കങ്കണ റണാവത്തിനെതിരെ നോട്ടീസ്. എംപി-എംഎല്‍എ കോടതിയാണ് കങ്കണയ്‌ക്കെതിരെ നോട്ടീസയച്ചത്. കേസില്‍ നവംബര്‍ 28 ന് നേരിട്ട് ഹാജരാകാനും കങ്കണ റണാവത്തിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ആഗ്രയിലെ രാജീവ് ഗാന്ധി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാമശങ്കര്‍ ശര്‍മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. തന്‌റെ പരാമര്‍ശങ്ങളിലൂടെ കങ്കണ കര്‍ഷകരെ പീഡകരും കൊലപാതകികളുമായി മുദ്രകുത്തുകയാണ് ചെയ്തതെന്നും കര്‍ഷകന്റെ മകന്‍ കൂടിയായ രാമശങ്കര്‍ ശര്‍മ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നുവെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. കേന്ദ്രത്തില്‍ ശക്തമായ ഭരണമുണ്ടായിരുന്നില്ലെങ്കില്‍ രാജ്യത്ത് ബംഗ്ലാദേശിന് സമാനമായ സാഹചര്യമുണ്ടാകുമായിരുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു.

2021 നവംബര്‍ 17ന് കങ്കണ മഹാത്മാ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെ കുറിച്ചും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 1947ല്‍ രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യം മഹാത്മാഗാന്ധിയുടെ ഭിക്ഷാ പാത്രത്തില്‍ നിന്നും എടുത്തതാണെന്നായിരുന്നു കങ്കണയുടെ പാരമര്‍ശം.

Continue Reading

Trending