Connect with us

kerala

പ്രതിഷേധം കനക്കുന്നു; സംസ്ഥാനത്തെ കെ റെയില്‍ സര്‍വേ നിര്‍ത്തിവച്ചു

Published

on

സംസ്ഥാനത്തെ കെ റെയില്‍ സര്‍വ്വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇന്ന് സര്‍വ്വേ നടപടികള്‍ ഉണ്ടാവില്ല. കനത്ത പ്രതിഷേധം സംസ്ഥാനത്തുടനീളം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍വ്വേ നടപടികള്‍ നിര്‍ത്തി വെച്ചിരിക്കുന്നത്.

ഇന്ന് സംസ്ഥാനത്ത് ഒരിടത്തും സര്‍വ്വേ ഉണ്ടാകില്ലെന്ന് ഏജന്‍സി അറിയിച്ചു.കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടും എറണാകുളം ചോറ്റാനിക്കരയിലും സര്‍വ്വേ നടപടികള്‍ നേരത്തെ നിര്‍ത്തിവച്ചിരുന്നു. കല്ലിടാന്‍ എത്തുന്ന എല്ലായിടത്തും പ്രതിഷേധം ഉയരുന്നുണ്ട്. പ്രതിഷേധം ഉയര്‍ന്നത് കണക്കിലെടുത്താണ് നടപടികള്‍ നിര്‍ത്തിവച്ചത് എന്നാണ് പ്രാഥമികമായി അറിയാന്‍ കഴിയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്ത്രീത്വത്തെ അപമാനിച്ച കേസ്; സന്തോഷ് വര്‍ക്കിക്ക് ജാമ്യം

സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ വ്‌ളോഗര്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്ക് ജാമ്യം.

Published

on

സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ വ്‌ളോഗര്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്ക് ജാമ്യം. ചലച്ചിത്ര അഭിനേത്രിമാരെ അപമാനിക്കുന്ന പ്രസ്താവനയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് സന്തോഷ് വര്‍ക്കിക്ക് ജാമ്യം അനുവദിച്ചത്. അതേസമയം സന്തോഷ് വര്‍ക്കിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഇയാളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലെന്നും കോടതി പറഞ്ഞു. സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്ന് സന്തോഷ് വര്‍ക്കിക്ക് കോടതി കര്‍ശന മുന്നറിയിപ്പ് നല്‍കി. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ച് പ്രസ്താവന നടത്തരുതെന്ന് കോടതി താക്കീത് നല്‍കി.

നടിമാരായ ഉഷാ ഹസീന, കുക്കു പരമേശ്വരന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി സമര്‍പ്പിച്ചിരുന്നത്. നിരന്തരം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണന്ന് ചൂണ്ടിക്കാട്ടി ഇവര്‍ ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കുകയായിരുന്നു.

അമ്മ സംഘടനയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ നിര്‍വധി നടിമാര്‍ സന്തോഷ് വര്‍ക്കിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Continue Reading

kerala

പ്ലസ് ടു ഫലം ഈമാസം 21 ന്; ഏഴ് ജില്ലകളില്‍ പ്ലസ് വണിന് 30 ശതമാനം സീറ്റ് വര്‍ധിപ്പിച്ചേക്കും

ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും

Published

on

സംസ്ഥാനത്ത് പ്ലസ് ടു ഫലം ഈമാസം 21 ന് പ്രഖ്യാപിക്കും. അതേസമയം, ഏഴ് ജില്ലകളില്‍ പ്ലസ് വണിന് 30 ശതമാനം സീറ്റ് വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും.

Continue Reading

kerala

സിനിമാ അസോസിയേറ്റ് ഡയറക്ടര്‍ കഞ്ചാവുമായി പിടിയില്‍

പയ്യന്നൂര്‍ സ്വദേശി നധീഷ് നാരായണനാണ് അറസ്റ്റിലായത്

Published

on

സിനിമാ അസോസിയേറ്റ് ഡയറക്ടര്‍ കണ്ണൂരില്‍ കഞ്ചാവുമായി പിടിയിലായി. 115 ഗ്രാം കഞ്ചാവുമായി കണ്ടങ്കാളി റെയില്‍വേ ഗേറ്റ് പരിസരത്ത് വെച്ച് പയ്യന്നൂര്‍ സ്വദേശി നധീഷ് നാരായണനാണ് അറസ്റ്റിലായത്. ‘കാസര്‍ഗോള്‍ഡ്’ എന്ന സിനിമയുടെ സഹ സംവിധായകന്‍ ആണ് നധീഷ്.

യുവ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവര്‍ പ്രതികളായ ലഹരിക്കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ അറസ്റ്റ് എന്‍ഡിപിഎസ് ആക്ട് 25 പ്രകാരം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സമീര്‍ താഹിറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

ലഹരിയിടപാടില്‍ സമീറിനും പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ തന്റെ അറിവോടെയല്ല ഫ്‌ലാറ്റിലെ ലഹരി ഉപയോഗമെന്ന് സമീര്‍ താഹിര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സമീറിന്റെ ഫ്ളാറ്റില്‍ നിരന്തരം ലഹരി ഉപയോഗം നടക്കുന്നതായുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യാന്‍ എക്സൈസ് നോട്ടീസ് അയച്ചത്. ലഹരിക്കേസില്‍ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവര്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് നടപടി. സമീര്‍ താഹിറിന്റെ ഫ്ളാറ്റില്‍വെച്ചായിരുന്നു ഇവരെ പിടികൂടിയത്. എന്നാല്‍ ഈ സമയത്ത് സമീര്‍ തന്റെ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നില്ല.

Continue Reading

Trending