Connect with us

kerala

‘കെ.പി എന്നാല്‍ കേരള പൊലീസ് എന്നാണ്, കുറ്റി പ്രൊട്ടക്‌ട്ടേഴ്‌സ്’ എന്നല്ല’; രാഹുല്‍ മാങ്കൂട്ടത്തില്‍

ഐപിസി സെക്ഷന്‍ 354 എന്താണെന്നും, സ്ത്രീത്വത്തിനു നേര്‍ക്കുള്ള കടന്നു കയറ്റം എന്താണെന്നുമൊക്കെ ആ സ്ത്രീയെ വലിച്ചിഴയ്ക്കുന്ന ഏമാന്മാര്‍ക്ക് ആരെങ്കിലും പഠിപ്പിച്ച് കൊടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Published

on

പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. കോട്ടയം മാടപ്പള്ളിയില്‍ കെ.റെയില്‍ കല്ലുകള്‍ സ്ഥാപിക്കുന്നതിനിടെ സമരക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകളെയും കുട്ടികളേയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘വകുപ്പ് മന്ത്രി ഗുണ്ടയായതു കൊണ്ട് ഗുണ്ടായിസം നാട്ടുകാരോട് കാണിക്കാനിറങ്ങുന്ന പോലീസുകാരോട്, ‘KP’ എന്നാല്‍ കേരള പോലീസ് എന്നാണ് അല്ലാതെ ‘കുറ്റി പ്രൊട്ടക്ട്‌ടേഴ്‌സ്’ എന്നല്ല’, -രാഹുല്‍ പറഞ്ഞു. ഐപിസി സെക്ഷന്‍ 354 എന്താണെന്നും, സ്ത്രീത്വത്തിനു നേര്‍ക്കുള്ള കടന്നു കയറ്റം എന്താണെന്നുമൊക്കെ ആ സ്ത്രീയെ വലിച്ചിഴയ്ക്കുന്ന ഏമാന്മാര്‍ക്ക് ആരെങ്കിലും പഠിപ്പിച്ച് കൊടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കെ റെയിലില്‍ ഇതിലും ആഴത്തിലുള്ള സാമൂഹികാഘാത പഠനം ഒന്നും വേണമെന്നില്ലെന്നും കൂട്ടിചേര്‍ത്തു.

അതേസമയം, കെ.റെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് നേരെ നടന്ന പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ ചങ്ങനാശ്ശേരി ഹര്‍ത്താലാകുമെന്ന് കെ.റെയില്‍ സമരസമിതി ആഹ്വാനം ചെയ്തു. ഹര്‍ത്താലിന് കോണ്‍ഗ്രസ് പിന്തുണ അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പിവി അന്‍വറിനെതിരെ മുസ്‌ലിംലീഗിലേക്ക് സ്വാഗതം ചെയ്തുവെന്ന വാര്‍ത്ത വ്യാജം: പി.എം.എ സലാം

Published

on

പി.വി അൻവറിനെ നിലമ്പൂർ മണ്ഡലം മുസ്‌ലിംലീഗ് നേതാവ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു എന്ന രീതിയിൽ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത വ്യാജമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങൾ തന്നെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചു. അതിൽ എവിടെയും അൻവറിനെ മുസ്‌ലിംലീഗിലേക്ക് സ്വാഗതം ചെയ്യുന്നു എന്നൊരു പരാമർശമില്ല. മുസ്‌ലിംലീഗിന്റെയും യു.ഡി.എഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അൻവറിന് ആ നിലപാടിനൊപ്പം നിൽക്കേണ്ടി വരും എന്ന് പറഞ്ഞാൽ അതെങ്ങനെ ലീഗിലേക്ക് സ്വാഗതം ചെയ്യലാകും?

സുവ്യക്തമായ ഒരു വാചകത്തെ പോലും ഇങ്ങനെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല. ഇന്നലെ ഒന്നേ മുക്കാൽ മണിക്കൂർ നീണ്ടുനിന്ന മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഏറെ കുറ്റപ്പെടുത്തലുകൾ നേരിടേണ്ടി വന്ന മാധ്യമ പ്രവർത്തകർക്ക് മുസ്‌ലിംലീഗ് നിയോജക മണ്ഡലം നേതാവിന്റെ വാക്കുകളുടെ അന്തസ്സത്ത മനസ്സിലാകുമെന്നാണ് കരുതുന്നത്.

അൻവർ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ നിജസ്ഥിതിയാണ് ജനങ്ങൾക്ക് അറിയേണ്ടത്. കാലങ്ങളായി മുസ്‌ലിംലീഗും യു.ഡി.എഫും ഉന്നയിച്ചുവരുന്ന കാര്യങ്ങൾ തന്നെയാണ് കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത്. കേരളം ചർച്ച ചെയ്യേണ്ട ആ വിഷയത്തെ വഴിതിരിച്ചുവിടരുത് എന്ന് മാത്രമേ പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കാനുള്ളൂ. – പി.എം.എ സലാം വ്യക്തമാക്കി.

Continue Reading

kerala

സംസഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

ഒരു ഗ്രാമിന് 6960 രൂപയാണ് വില ഇന്നത്തെ വില

Published

on

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഒരു ഗ്രാമിന് 6960 രൂപയാണ് വില ഇന്നത്തെ വില. 6885 രൂപയിൽ നിന്നാണ് വില പെട്ടെന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 55,680 രൂപയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വില ഗ്രാമിന് 95.90 രൂപയും കിലോഗ്രാമിന് 95,900 രൂപയുമാണ് ഇന്നത്തെ വില.

സെപ്റ്റംബർ 2 മുതൽ 5 വരെ മാറ്റമില്ലാതെ തുടർന്ന 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്.

Continue Reading

india

അർജുനായുള്ള തെരച്ചില്‍ ഇന്നും തുടരും; നാവികസേന മാർക്ക് ചെയ്തത സ്ഥലത്ത് പരിശോധന

നാവികസേന അടയാളപ്പെടുത്തിയ സ്ഥലം കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന

Published

on

കര്‍ണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജർ ഉപയോഗിച്ച് ഗംഗാവലി പുഴയിലെ മണ്ണ് നീക്കുന്നതിനൊപ്പം പ്രാദേശിക മുങ്ങൽ വിദഗ്ദൻ ഈശ്വർ മൽപെയും തിരച്ചിലിനിറങ്ങും.

നാവികസേന അടയാളപ്പെടുത്തിയ സ്ഥലം കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന. ഡ്രഡ്ജർ ആ ഭാഗത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ്യം പകർത്തും. ഡ്രഡ്ജർ കമ്പനിയുടെ ഡൈവർമാരാണ് ജലത്തിനടിയിൽ ഉപയോഗിക്കാവുന്ന ക്യാമറയുമായി മുങ്ങുക.

ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ കൂടുതൽ വേഗത്തിലാക്കണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടു.
അർജുന്‍റെ സഹോദരി അഞ്ജു ഇന്നും തെരച്ചിൽ നടക്കുന്ന ഇടത്തേക്കെത്തും. ഇന്നലെ പുഴയിലിറങ്ങിയ ഈശ്വർ മാൽപെ രണ്ടിടത്ത് വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും മണ്ണിടിച്ചിലിൽപ്പെട്ട ടാങ്കർ ലോറിയുടെ ക്യാബിനും മുൻവശത്തെ ടയറുമാണ് കിട്ടിയത്.

Continue Reading

Trending