Connect with us

Career

Career Chandrika | ജെ.ഇ.ഇ മെയിന്‍; ആദ്യ സെഷന്‍ പരീക്ഷക്ക് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ജെഇഇ മെയിന്‍ പരീക്ഷയുടെ ആദ്യഘട്ട പരീക്ഷ ഏപ്രില്‍ 16 മുതല്‍ 21 വരെയും രണ്ടാംഘട്ട പരീക്ഷ മെയ് 24 മുതല്‍ 29 വരെയുമാണ് നടക്കുന്നത്.

Published

on

പി ടി ഫിറോസ്‌

ജെഇഇ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിന്‍ പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ജെഇഇ മെയിന്‍ പരീക്ഷയുടെ ആദ്യഘട്ട പരീക്ഷ ഏപ്രില്‍ 16 മുതല്‍ 21 വരെയും രണ്ടാംഘട്ട പരീക്ഷ മെയ് 24 മുതല്‍ 29 വരെയുമാണ് നടക്കുന്നത്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പായി താഴെക്കൊടുത്ത കാര്യങ്ങള്‍ പ്രത്യേകം ഓര്‍ക്കുക.
ജെഇഇ മെയിന്‍ പരീക്ഷക്ക് രണ്ട് പേപ്പറുകളാണുണ്ടാവുക. ഒന്നാമത്തെ പേപ്പര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നൊളജി(എന്‍ഐടി) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി(ഐഐഐടി), കേന്ദ/സംസ്ഥാന സര്‍ക്കാറുകള്‍ ധനസഹായം നല്‍കുന്ന തിരഞ്ഞെടുക്കപ്പെട്ട മറ്റു സ്ഥാപനങ്ങള്‍, ചില സ്വകാര്യ/കല്പിത സര്‍വകലാശാലകള്‍ എന്നിവടങ്ങളിലെ ബി.ഇ/ബി.ടെക് പ്രവേശനത്തിനുള്ള മാനദണ്ഡമാണ്. ബി.ആര്‍ക്ക്, ബി.പ്ലാനിംഗ് എന്നീ കോഴ്‌സുകളിലെ പ്രവേശനമാഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് രണ്ടാമത്തെ പേപ്പര്‍.
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന പരീക്ഷയുടെ വിശദ വിവരങ്ങളറിയാനും അപേക്ഷിക്കാനും https://nta.ac.in/, https://jeemain.nta.nic.in/ എന്നീ വെബ്‌സൈറ്റുകള്‍ പരിശോധിക്കാം.

ഒന്നാമത്തെ സെഷന്‍ പരീക്ഷക്ക് ഓണ്‍ലൈനായി മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. രണ്ടാമത്തെ സെഷന്‍ പരീക്ഷക്ക് അപേക്ഷിക്കാനുള്ള സമയം ഏപ്രില്‍ 8 മുതല്‍ മെയ് 3 വരെ ആയിരിക്കും. രണ്ട് പരീക്ഷകളും അഭിമുഖീകരിക്കുന്നുവെങ്കില്‍ മികച്ച സ്‌കോര്‍ പരിഗണിക്കുന്നതായിരിക്കും.

2020, 21 വര്‍ഷങ്ങളില്‍ +2 പരീക്ഷ വിജയിച്ചവര്‍ക്കും ഇത്തവണ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് വൊക്കേഷണല്‍ പരീക്ഷ, സാങ്കേതിക വിദ്യാഭാസ വകുപ്പിന്റെ അംഗീകാരമുള്ള ത്രിവത്സര ഡിപ്ലോമ എന്നിവ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം.

ബി.ടെക്/ബി.ഇ പ്രവേശനത്തിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയും കെമിസ്ട്രി/ബയോടെക്‌നോളജി/ബയോളജി/ ടെക്‌നിക്കല്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ എന്നിവ പഠിച്ചിരിക്കണം. ബി,ആര്‍ക്ക് പ്രവേശനത്തിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയും ബി.പ്ലാനിങ് പ്രവേശനത്തിന് മാത്തമാറ്റിക്‌സ് ഒരു വിഷയമായും പഠിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്.
കേരളത്തിലും ലക്ഷദീപിലുമുള്ള കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് മലയാളത്തിലുള്ള ചോദ്യപ്പേപ്പറുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട് (ഓപ്ഷന്‍ ആവശ്യമുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തിരഞ്ഞെടുക്കണം).

3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പേപ്പര്‍1 കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ നിന്നായി ചോദ്യങ്ങളുണ്ടാവും. സെക്ഷന്‍ എയില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് തരത്തിലുള്ള ചോദ്യങ്ങളും സെക്ഷന്‍ ബിയില്‍ സംഖ്യകള്‍ ഉത്തരമായി എഴുതേണ്ട തരത്തിലുള്ള ചോദ്യങ്ങളുമാണ് ഉണ്ടാവുക. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും. പേപ്പര്‍ 2 പരീക്ഷയില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത വിഭാഗവും പേപ്പര്‍ അധിഷ്ഠിത ഡ്രോയിങ് വിഭാഗവും ഉണ്ടാവും.

പട്ടിക വിഭാഗങ്ങള്‍. നോണ്‍ ക്രീമിലെയര്‍ കാറ്റഗറിയില്‍ പെടുന്ന പിന്നാക്ക വിഭാഗക്കാര്‍, സാമ്പത്തിക പിന്നാക്ക വിഭാഗം, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് നിയമാനുസരണം സംവരണം ലഭിക്കും.

National Test Abhyas എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തി മോക്ക് ടെസ്റ്റ് പരിശീലിക്കാനുള്ള അവസരമുണ്ട്. പരിശീലനത്തിന് സഹായിക്കാന്‍ രാജ്യത്തെമ്പാടുമുള്ള കോമണ്‍ സര്‍വീസ് സെന്ററുകളെയും ആശ്രയിക്കാം.
എന്‍ഐടികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശത്തെ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കാന്‍ കേന്ദ്രം തയ്യാറാക്കിയ ഡാസ (DASA) സ്‌കീമില്‍ പ്രവേശനം നേടുവാനും ജെഇഇ മെയിന്‍ യോഗ്യത നേടണം.
കേരളത്തിലെ 16 സ്ഥലങ്ങളടക്കം 514 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍, കെഎസ്എ, കുവൈറ്റ്, ഒമാന്‍, ശ്രീലങ്ക, നേപ്പാള്‍, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ട്. 4 കേന്ദ്രങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കണം.
ഐഐടികളിലെയും മറ്റു ചില പ്രമുഖ സ്ഥാപനങ്ങളിലെയും പ്രവേശനത്തിന് മാനദണ്ഡമായ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ അഭിമുഖീകരിക്കണമെങ്കില്‍ ജെഇഇ മെയിന്‍ പരീക്ഷയില്‍ മികവ് തെളിയിച്ച് ആദ്യ 2,50,000 നുള്ളില്‍ വരണം. ജൂലായ് 3നാണു ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ നടക്കുന്നത്. മറ്റു വിശദാംശങ്ങള്‍ക്ക് https://jeeadv.ac.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Career

പി.ടി. സഫ്‌വാൻ ഹുദവിക്ക് ഡോക്ടറേറ്റ്; അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാ വിവരണങ്ങളുടെ താരതമ്യ പഠനത്തിലാണ് ഡോക്ടറേറ്റ്

നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്‌വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്.

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: പി.ടി.സഫ് വാൻ ഹുദവി ഹൈദരാബാദ് ഇഫ്ളു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. ദി വേ ആൻ്റ് ദ വോയേജ്, എ കംപാരറ്റീവ് എൻക്വയറി ഇൻ ടു ജിയോ പൊയറ്റിക്സ് ആൻ്റ് ഇൻ്റർ സ്‌പെഷ്യാലിറ്റി ഇൻ ദ ട്രാവലോഗ്സ് ഓൺ മെക്ക (പഥവും സഞ്ചാരവും: അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാവിവരണങ്ങളിലെ വൈവിധ്യങ്ങൾ സബന്ധിച്ചുള്ള താരതമ്യ പഠനം ഒരു അന്വേഷണം എന്ന വിഷയത്തിലാണ് ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻ്റ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്ളു)
യിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്.

ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയിൽ നിന്ന് 2012 ൽ ഹുദവി ബിരുദം നേടിയ സഫ്‌വാൻ അതേ വർഷം തന്നെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചറിൽ ബിരുദവും നേടിയ ശേഷം ഇഫ്ളുവിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് കംപാരറ്റീവ് ലിറ്ററേച്ചറിൽ എം ഫില്ലും നേടി. നേരത്തെ ഇഫ്ളുവിൽ നിന്ന് തന്നെ അറബിക് ഇംഗ്ലീഷ് ട്രാൻസലേഷനിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. തുടർന്നാണ് ഇഫ്ളുവിലെ ഡിപ്പാർട്മെൻ്റ് ഓഫ് കംപാരറ്റീവ് ലിറ്ററേച്ചറിൽ പി.എച്ച്.ഡിക്ക് ചേർന്നത്.

നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്‌വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്. ഐ.സി.എസ്.എസ്.ആർ ഡോക്ടറൽ ഫെലോഷിപ്പ്, മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ് എന്നിവക്ക് അർഹത നേടിയിട്ടുണ്ട്.

നിലമ്പൂർ അമൽ കോളേജ് ഇഗ്നോ സ്റ്റഡി സെൻ്റർ അസിസ്റ്റൻ്റ് കോർഡിനേറ്റർ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അക്കാഡമിക് കൗൺസിലർ, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള യു.ജി.സി.നെറ്റ് ഇംഗ്ലീഷ് പരിശീലനത്തിൻ്റെ സംസ്ഥാനതല കോർഡിനേറ്റർ, കോളേജ് അധ്യാപക സംഘടനയായ സി.കെ.സി.ടി മലപ്പുറം ജില്ലാ ജോ: സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

നേരത്തെ, ഹൈദരാബാദ് മൗലാനാ ആസാദ് നാഷണൽ ഉർദു യൂനിവേഴ്‌സിറ്റി, മൗലാനാ ആസാദ് നാഷണൽ ഉറുദു സർവകലാശാല, മലപ്പുറം ഗവണ്‍മെന്റ് ആർട്സ് ആൻ്റ് സയന്‍സ്‌ കോളേജ്, കുറ്റ്യാടി ഐഡിയൽ ആർട്സ് ആൻ്റ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ
ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.

ദേശീയ തലത്തിൽ ശ്രദ്ധേയമായ എജ്യുക്കേഷൻ ആൻ്റ് സൊസൈറ്റി ജേർണലിൽ ഫാദർ ഫിഗർ ഇൻ മാട്രിലിനി, ഹിസ് റ്റോ റൈസിംഗ് ഫാദർഹുഡ് ഇൻ ദ സോഷ്യോ കൾച്ചറൽ മില്യു ഓഫ് കേരള, ഇൻ്ററോഗേറ്റിംഗ് ദ ന്യു ട്രെൻഡ്സ് ഇൻ ട്രാൻസ് ലേഷൻ സ്റ്റഡീസ്, ദി ഷിഫ്റ്റ് ഫ്രം ലിംഗ്വിസ്റ്റിക് ടേൺ ഇൻ ടു കൾച്ചറൽ ടേൺ തുടങ്ങി ഇരുപതോളം പഠന പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ദേശീയ അന്തർദേശീയ സെമിനാറുകളിലും ശിൽപ്പശാലകളിലും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മലപ്പുറം കൂട്ടിലങ്ങാടി ചെലൂരിലെ പുളിക്കത്തൊടി മോയിൻ കുട്ടിയുടെയും കുട്ടശ്ശേരി നഫീസയുടെയും മകനാണ്. ഭാര്യ: കാട്ടിൽ പീടികക്കൽ ശഫ്ന. (മങ്കട പള്ളിപ്പുറം ഹൈസ്കൂൾ അധ്യാപിക). മകൻ: അയ്മൻ അഹമ്മദ് (മൂന്ന് വയസ്). നസീമ, ഫസീന, സുനീറ, നസീറ എന്നിവർ സഹോദരങ്ങളാണ്.

Continue Reading

Career

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം

അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

Published

on

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. ആഗസ്റ്റ് പത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471 2570471, 9846033009. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റിലും ലഭിക്കും.

Continue Reading

Career

ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയും

Published

on

ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയുമായി കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടക്കും. മലപ്പുറം ജില്ലയിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വിജയമുദ്ര 2023 പരിപാടിയും ഈ അവസരത്തിൽ നടക്കും. പങ്കെടുക്കാൻ മുകളിൽ നൽകിയ QR code scan ചെയ്യുകയോ,https://chandrikanavathi.in/ ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.

Continue Reading

Trending