Connect with us

kerala

കേരളത്തില്‍ ഇന്ന് 1426 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 27,923 സാമ്പിളുകളാണ് പരിശോധിച്ചത്.

Published

on

കേരളത്തില്‍ 1426 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 260, കോട്ടയം 187, തിരുവനന്തപുരം 179, കൊല്ലം 128, പത്തനംതിട്ട 115, ഇടുക്കി 96, കോഴിക്കോട് 93, തൃശൂര്‍ 88, ആലപ്പുഴ 65, കണ്ണൂര്‍ 57, പാലക്കാട് 51, വയനാട് 50, മലപ്പുറം 45, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,923 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 31,380 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 30,331 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1049 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 120 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 11,022 കോവിഡ് കേസുകളില്‍, 9.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 22 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 203 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,689 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1342 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 64 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2055 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 205, കൊല്ലം 171, പത്തനംതിട്ട 170, ആലപ്പുഴ 98, കോട്ടയം 234, ഇടുക്കി 152, എറണാകുളം 387, തൃശൂര്‍ 153, പാലക്കാട് 30, മലപ്പുറം 87, കോഴിക്കോട് 174, വയനാട് 101, കണ്ണൂര്‍ 83, കാസര്‍ഗോഡ് 10 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 11,022 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,39,421 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ ആര്‍.എസ്.എസ് നേതാവിനെ മാലയിട്ട് സ്വീകരിച്ചപ്പോള്‍ ആദര്‍ശം എവിടെപ്പോയി; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

ഒരു കാരണവശാലും കേരളത്തില്‍ മതപരമായി ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളെ ഐക്യജനാധിപത്യ മുന്നണി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

മുഖ്യമന്ത്രി പിണറായി വിജയനും സി.പി..എമ്മിനുമെതിരെ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബി.ജെ.പിയില്‍ നിന്ന് ആരും മറ്റൊരു പാര്‍ട്ടിയിലേക്കും പോകരുതെന്ന നിലപാടാണോ മുഖ്യമന്ത്രിക്കെന്ന് വി.ഡി. സതീശന്‍ ചോദിച്ചു. പറവൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം.

കണ്ണൂരില്‍ ആര്‍.എസ്.എസ് നേതാവിനെ മാലയിട്ട് സ്വീകരിച്ചപ്പോള്‍ ആദര്‍ശം എവിടെപ്പോയെന്നും വി.ഡി. സതീശന്‍ ചോദിച്ചു. ഒരു കാരണവശാലും കേരളത്തില്‍ മതപരമായി ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളെ ഐക്യജനാധിപത്യ മുന്നണി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ ബി.ജെ.പിയിലേക്ക് പോകുമ്പോള്‍ പരിഹസിക്കുന്നവര്‍ക്ക്, എന്തിനാണ് വര്‍ഗീയതുടെ രാഷ്ട്രീയം വെടിഞ്ഞ് ഒരാള്‍ തങ്ങളോടപ്പം ചേരുമ്പോള്‍ അതൃപ്തി ഉണ്ടാകുന്നതെന്നും വി.ഡി. സതീശന്‍ ചോദിച്ചു. കഴിഞ്ഞ ദിവസം വരെ സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയര്‍ ആണെന്നും വെറുപ്പിന്റെ രാഷ്ട്രീയം വിട്ടാല്‍ കൈനീട്ടി സ്വീകരിക്കുമെന്നും പറഞ്ഞവരാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സന്ദീപ് വാര്യര്‍ സി.പി.എമ്മിലേക്കാണ് പോയിരുന്നതെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലായിരുന്നു. അവരുടെ മുഴുവന്‍ നേതാക്കള്‍ക്കും സന്ദീപിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാം, അപ്പോള്‍ ബാബരി മസ്ജിദ് ഒന്നും ഒരു വിഷയമല്ല എന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് ഇനിയും ആളുകള്‍ കോണ്‍ഗ്രസിലേക്ക് വരും. മാധ്യമങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പത്മജ വേണുഗോപാലിനോടും അനില്‍ ആന്റണിയോടും ചോദിക്കാതിരുന്നത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. എം.ബി. രാജേഷ് കപടതയുടെ വക്താവാണെന്നും സി.പി.എമ്മിന്റെ നാണംകെട്ട രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സന്ദീപ് വാര്യർ കോണ്‍ഗ്രസിൽ ചേർന്നതിൽ ബിജെപിക്കില്ലാത്ത പ്രശ്നമാണ് സിപിഎമ്മിന്: വി.ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയൻ സാദിഖലി തങ്ങളെ വിമർശിച്ചത് സംഘ്പരിവാറിനെ പ്രീണിപ്പിക്കാനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Published

on

ബിജെപിയുടെ മുഖമായിരുന്ന ഒരാൾ കോൺഗ്രസിൽ ചേർന്നപ്പോൾ ബിജെപിക്കില്ലാത്ത പ്രശ്നമാണ് സിപിഎമ്മിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് ഇനിയും ആളുകൾ വരും. സന്ദീപ് വാര്യരുടെ പാർട്ടി പ്രവേശം നേരത്തെ തീരുമാനിച്ച കാര്യമാണെന്നും സന്ദീപിനെ ഒരിക്കലും പിന്നിൽ നിർത്തില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ സാദിഖലി തങ്ങളെ വിമർശിച്ചത് സംഘ്പരിവാറിനെ പ്രീണിപ്പിക്കാനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ഇപ്പോൾ ശ്രമിക്കുന്നത്. ആർഎസ്എസുകാർ അവിടെത്തന്നെ തുടരണമെന്നാണോ മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്? കോണ്‍ഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക് പോയപ്പോൾ പിണറായിക്ക് ചോദ്യങ്ങളുണ്ടായില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

സന്ദീപ് വാര്യർ കോൺഗ്രസിനൊപ്പം ചേർന്നത് ആയുധമാക്കുകയാണ് സിപിഎം. സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയത് ന്യൂനപക്ഷങ്ങളിൽ അമർഷമുണ്ടാക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം. സന്ദീപ് ഇപ്പോഴും ആർഎസ്എസ്സാണെന്നാണ് എ.കെ ബാലന്റെ പ്രതികരണം. കിട്ടാത്ത മുന്തിരി പുളിക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നൽകുന്ന മറുപടി.

Continue Reading

kerala

ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണു; ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ശാരിരീക അസ്വസ്ഥത കൂടിയതോടെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

ക്രിക്കറ്റ് കളിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറായ അന്‍പതുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. ആനയറ അരശുംമൂട് സ്വദേശി ആര്‍ ലക്ഷ്മണ കുമാര്‍ ആണ്

ബൗളിങ് ചെയ്യുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ലക്ഷ്മണ കുമാറിനെ വിശ്രമമുറിയില്‍ എത്തിച്ച് വെള്ളവും ബിസ്‌ക്കറ്റും നല്‍കി. ശാരിരീക അസ്വസ്ഥത കൂടിയതോടെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം മോര്‍ച്ചറിയില്‍. സംഭവത്തില്‍ തിരുവല്ലം പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യ: സ്മിത. മക്കള്‍ അമല്‍കുമാര്‍, അതുല്‍ കുമാര്‍.

Continue Reading

Trending