Connect with us

kerala

ആറ്റപ്പൂ ഇല്ലാത്ത ചൊവ്വാഴ്ച

ആശ്വാസം തേടിയെത്തുന്നവര്‍ക്ക് പാണക്കാട് കുടുംബം മാറ്റിവെച്ച ദിനമാണ് ചൊവ്വാഴ്ച.

Published

on

മലപ്പുറം: ആറ്റപ്പൂവില്ലാത്ത ആദ്യ ചൊവ്വാഴ്ചയില്‍ മനംനൊന്ത് പാണക്കാട്. മരണ വാര്‍ത്തയറിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്നലെ പാണക്കാട്ടെത്തിയവര്‍ ദാറുന്നഈമിലെ ആ ഒഴിഞ്ഞ കസേര നോക്കി കണ്ണീരൊഴുക്കി. ആശ്വാസം തേടിയെത്തുന്നവര്‍ക്ക് പാണക്കാട് കുടുംബം മാറ്റിവെച്ച ദിനമാണ് ചൊവ്വാഴ്ച.

ആ ദിവസം മുഴുവന്‍ ഹൈദരലി തങ്ങള്‍ പൂമഖത്തെ വട്ടമേശയില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചെലവഴിച്ചിരുന്നു. എന്നാല്‍ ഇന്നലെ ആ വട്ടമേശക്കു ചുറ്റും ആരെയും കണ്ടില്ല. പ്രിയ തങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനയാണ് പാണക്കാട് കേട്ടത്. മരണവാര്‍ത്തയറിഞ്ഞത് മുതല്‍ ആരംഭിച്ച പ്രാര്‍ത്ഥനയും ഖുര്‍ആന്‍ പാരായണവും ഇന്നലെയും പാണക്കാട്ടെ വീട്ടിലും ജുമാമസ്ജിദിലുമായി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

വേദന അനുഭവിക്കുന്നവന്റെ പ്രതീക്ഷകള്‍ക്കു മുന്നില്‍ ഒരിക്കലും വാതിലടച്ചിടാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. പാതിരാത്രിയിലും അടക്കാത്ത ആ ഗെയ്റ്റിന്റെ പടികടന്ന് അവസാനത്തെ ആളും പോയാലേ ദാറുന്നഈമില്‍ രാത്രി ആരംഭിക്കാറുള്ളൂ. ജീവകാരുണ്യ കോടതിയില്‍ നിന്ന് തങ്ങള്‍ പോകുമ്പോള്‍ ചരിത്രമാകുന്നത് നാലര പതിറ്റാണ്ടിന്റെ സുകൃതങ്ങളാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്ത് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

തെക്കൻ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി

Published

on

സംസ്ഥാനത്ത് മഴ കനക്കുന്നു, 8 ജില്ലകളിൽ യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെയും യെല്ലോ അലേർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. വരുന്ന അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. തെക്കൻ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

അതേസമയം തമിഴ്നാട്ടില്‍ മഴ ശക്തമാകുന്നു. ചെന്നെ അടക്കം സംസ്ഥാനത്തെ 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. രാമേശ്വരത്തും പാമ്പനിലും നാല് മണിക്കൂറിലേറെയായി മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.

മഴയെ തുടര്‍ന്ന് മയിലാട്തുറെ, നാഗപട്ടണം, തിരുവാരൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. ഡെല്‍റ്റ ജില്ലകളിലും പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍.

മയിലാട്തുറെ അടക്കമുള്ള മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാണ്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തതിപ്രാപിച്ചതിനെ തുടര്‍ന്നാണ് മഴ. വരുന്ന നാല് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. വരുന്ന അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. തെക്കൻ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

Continue Reading

kerala

പ്ലസ്ടു കോഴക്കേസ്; സര്‍ക്കാരിന് തിരിച്ചടി; കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിംകോടതി തള്ളി

കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെക്കുകയായിരുന്നു.

Published

on

പ്ലസ് ടു കോഴക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി. മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിംകോടതി തള്ളി. കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെക്കുകയായിരുന്നു.

ഷാജിക്കെതിരായ കോഴക്കേസ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ വിധിക്കെതിരെ സര്‍ക്കാരും ഇഡിയും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹരജിയില്‍ വിധിയില്‍ നിരവധി പിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടി വീണ്ടും കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

ജൂണ്‍ 19ന് ഷാജിക്കെതിരെ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റേതായിരുന്നു ഉത്തരവ്.

 

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴോട്ട്

പവന് 960 രൂപയുടെ കുറവാണ് ഇന്നുണ്ടായത്.

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില താഴോട്ട്. പവന് 960 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,640 രൂപയായി കുറഞ്ഞു. ഗ്രാമിന് 120 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 7080 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കുറഞ്ഞത്.

ഈ മാസം 14ാം തീയതി സ്വര്‍ണവില ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയിരുന്നു. ഗ്രാമിന് 6935 രൂപ അന്ന് സ്വര്‍ണവില കുറഞ്ഞിരുന്നു. എന്നാല്‍ നവംബര്‍ ഒന്നാം തീയതി സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് വീണ്ടും എത്തിയിരുന്നു. ഗ്രാമിന് 7385 രൂപയും പവന്റെ വില 59,080 രൂപയുമായിരുന്നു അന്നത്തെ വില.

കഴിഞ്ഞ ആഴ്ച അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരുകയും താഴുകയും ചെയ്തിരുന്നു. നവംബര്‍ 25ാം തീയതി 2,719 ഡോളറായി ഉയര്‍ന്ന സ്വര്‍ണവില പിന്നീട് താഴുകയായിരുന്നു.

യുക്രെയ്ന്‍ റഷ്യന്‍ സംഘര്‍ഷമാണ് സ്വര്‍ണവില ഉയരുന്നതിന്റെ പ്രധാന കാരണം. യു.എസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റെടുത്തതോടെ സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു.

 

Continue Reading

Trending