Connect with us

News

യുദ്ധഭൂമിയിലും വര്‍ണ, വംശീയ വിവേചനങ്ങള്‍ നേരിടേണ്ടിവരുന്നതായി റിപ്പോര്‍ട്ട്

ഗുരുരെയുടേത് ഒറ്റപ്പെട്ട അനുഭവമല്ലെന്നാണ് അല്‍ജസീറ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്.

Published

on

കീവ്: യുക്രെയ്‌നിലെ യുദ്ധഭൂമിയില്‍നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കും വര്‍ണ, വംശീയ വിവേചനങ്ങള്‍ നേരിടേണ്ടിവരുന്നതായി റിപ്പോര്‍ട്ട്. കാല്‍നടയായും കിട്ടുന്ന വാഹനത്തില്‍ തൂങ്ങിപ്പിടിച്ചും ഏറെ സാഹസികമായാണ് സിംബാബ്‌വേയില്‍നിന്നുള്ള ബഹിരാകാശ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ബര്‍ലാനി മുഫാരോ ഗുരുരെ പോളിഷ് അതിര്‍ത്തിയിലെത്തിയത്. നാലു ദിവസത്തെ യാത്രാക്ഷീണം മാറാന്‍ പോലും കാത്തിരിക്കാതെ അതിര്‍ത്തി കവാടത്തിലേക്കുള്ള അഭയാര്‍ത്ഥി ക്യൂവില്‍ മണിക്കൂറുകളോളം കാത്തുനിന്ന ഗുരുരെക്ക് നിരാശപ്പെടേണ്ടിവന്നു.

അഭയാര്‍ത്ഥികളിലെ യുക്രെയ്ന്‍കാരെ മാത്രം കടത്തിവിട്ട പോളിഷ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അവളെയും മറ്റ് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളെയും പിടിച്ചുതള്ളി. മണിക്കൂറുകള്‍ക്കുശേഷം ഏറെ കെഞ്ചി അപേക്ഷിച്ചതിനെതുടര്‍ന്നാണ് അതിര്‍ത്തിയിലേക്ക് പ്രവേശനം ലഭിച്ചതെന്ന് ഗുരുരെ പറയുന്നു. മൃഗങ്ങളോടെന്ന പോലെയാണ് പോളിഷ് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്ന് പത്തൊമ്പതുകാരിയായ വിദ്യാര്‍ത്ഥി കുറ്റപ്പെടുത്തി. ജീവനുമായി രക്ഷപ്പെട്ട തങ്ങള്‍ക്ക് ഇത്രയും വലിയൊരു ദുരനുഭവം നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഗുരുരെയുടേത് ഒറ്റപ്പെട്ട അനുഭവമല്ലെന്നാണ് അല്‍ജസീറ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. യുക്രെയ്‌നില്‍നിന്ന് അതിര്‍ത്തി കടക്കുന്ന വിദേശ വംശജരോടെല്ലാം പോളിഷ് അധികൃതര്‍ ഏറെ മോശമായാണ് പെരുമാറുന്നത്. നേരത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നിഷേധിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. യുക്രെയ്ന്‍ പൗരന്മാരെ മാത്രം തിരഞ്ഞുപിടിച്ച് ട്രെയ്‌നില്‍ കയറ്റിക്കൊണ്ടുപോയതായി അവര്‍ പറഞ്ഞു. അഭയാര്‍ത്ഥികളെ കൊണ്ടുപോകാനെത്തുന്ന പോളിഷ്, റൊമേനിയന്‍ ട്രെയ്‌നുകളില്‍ യുക്രെയ്‌നികള്‍ക്കും വെള്ളക്കാര്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്ന ആരോപണവും ശക്തമാണ്. ഏഷ്യന്‍, ആഫ്രിക്കന്‍, പശ്ചിമേഷ്യന്‍ പൗരന്മാരോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിവൃത്തി കെട്ടാണ് പ്രതികരിച്ചെതെന്ന് ഹണിറോസ്; വീണ്ടും ജാമ്യപേക്ഷയുമായി ബോ.ചെ

Published

on

ലൈം​ഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിലായതിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരിയായ നടി ഹണി റോസ്. ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ളാദത്തിൽ അല്ല താനെന്ന് ഹണി റോസ് ഫേസ്ബുക്കിൽ വ്യക്തമാക്കി. നിർത്താതെ വേദനിപ്പിച്ചപ്പോൾ നിവൃത്തികേടിനാൽ പ്രതികരിച്ചതാണ്.

ആരെയും ഉപദ്രവിക്കാൻ ആ​ഗ്രഹിച്ചിട്ടില്ല. ആരുടെയും വേദനയിൽ ആഹ്ലാദിക്കുന്നുമില്ല. പരാതികളുമായി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ട അവസ്ഥ ഇനിയും തനിക്ക് ഉണ്ടാകാതിരിക്കട്ടെ എന്നാണ് പ്രാർത്ഥന. നമ്മുടെ നിയമത്തിനും സത്യത്തിനും വലിയ ശക്തിയുണ്ടെന്നും നടി ഫെയ്സ്ബുക്കിൽ കുറിച്ചു.

ദ്വയാർത്ഥ പ്രയോ​ഗങ്ങളിലൂടെ ഹണിയെ അപമാനിച്ച കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഉത്തരവ് കേട്ട് തലകറങ്ങി വീണ പ്രതിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. രക്തസമ്മർദ്ദത്തിൽ വ്യതിയാനം സംഭവിച്ചതോടെ ആയിരുന്നു കോടതിമുറിക്കുള്ളിൽ പ്രതി തളർന്നുപോയത്.

വൈദ്യപരിശോധനയിൽ മറ്റ് പ്രശ്നങ്ങളില്ലാത്തതിനാൽ ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷയുമായി മേൽക്കോടതിയെ സമീപിക്കുമെന്നാണ് ബോ.ചെയുടെ പ്രതികരണം. സംഭവത്തിൽ നിയമപോരാട്ടത്തിന് തയ്യാറായാണ് ഹണിയും രം​ഗത്തെത്തിയിരിക്കുന്നത്.

Continue Reading

kerala

മാമി തിരോധാനക്കേസ്: ഡ്രൈവറെ കാണാനില്ല, നിര്‍ണായക സിസിടിവി ദൃശ്യം ലഭിച്ചു

ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇരുവരെയും കാണാതാകുന്നത്

Published

on

കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ വ്യവസായി മാമിയുടെ ഡ്രൈവർ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കാണാനില്ലെന്ന് പരാതി. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇരുവരെയും കാണാതാകുന്നത് . മാമി തിരോധനത്തെ പറ്റി രജിത്തിനറിയാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. മാമിയെ കാണാതായ സ്ഥലത്തെ ടവർ ലൊക്കേഷനില്‍ രജിതും ആ സമയത്തുണ്ടായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയിരുന്നു.

കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിന്റെ മുന്നിലൂടെ രജിത് കുമാറും ഭാര്യയും നടന്നു പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. പിന്നീട് ഓട്ടോയിൽ കയറി പോകുന്നതും കാണാം. 2023 ആഗസ്ത് 21 നാണ് മുഹമ്മദ്‌ ആട്ടൂർ എന്ന മാമിയെ കാണാതാകുന്നത്. അന്ന് ഓഫിസിൽ വച്ചു മാമി ഡ്രൈവറെ കണ്ടിരുന്നു. ഇതിന് പിറകെയാണ് മാമിയെ കാണാതാകുന്നത്. രജിത് കുമാർ 20 വർഷത്തിൽ അധികമായി മാമിയുടെ ഡ്രൈവർ ആയി ജോലി ചെയ്യുന്നുണ്ട്.

 

Continue Reading

kerala

ജയചന്ദ്രന്റെ വിയോഗത്തിലൂടെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നത്: ഡോ.എം.പി. അബ്ദുസ്സമദ് സമദാനി

Published

on

പി.ജയചന്ദ്രന്റ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഡോ.എം.പി. അബ്ദുസ്സമദ് സമദാനി. മലയാളഭാഷയുടെ മാദകഭംഗിയുടെയും കേരളീയ സംഗീതത്തിന്റെ ശൂതിലയത്തിന്റെയും അതിമനോഹരമായ സമന്വയമായിരുന്നു ജയചന്ദ്രന്‍. അദ്ദേഹത്തിന്റെ അതുല്യമായ ആലാപനങ്ങളും മലയാളിമനസ്സില്‍ അത് സൃഷ്ടിച്ച വൈകാരികവും ഗൃഹാതുരപരവുമായ അനുഭൂതിവിശേഷങ്ങളും അവര്‍ണ്ണനീയമാണ്.

ഉന്നതനായ ഗായകനും കലാകാരനും എന്നതോടൊപ്പം വ്യതിരിക്തനായ സംഗീതജ്ഞനുമായിരുന്നു അദ്ദേഹം. സംഗീതത്തിന്റെയും സംസ്‌കാരത്തിന്റെയും മഹിമ കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനായ അദ്ദേഹം തല്‍സംബന്ധമായി സ്വന്തം വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുകയും അത് പലപ്പോഴായി പ്രകടിപ്പിക്കുകയുമുണ്ടായി. പ്രശംസകളോടും അംഗീകാരങ്ങളോടും നിസ്സംഗത പുലര്‍ത്തിയ ജയചന്ദ്രന്റെ ഉള്ളില്‍ സൗമ്യമായൊരു മനസ്സും കളങ്കരഹിതമായൊരു ഹൃദയവുമുണ്ടായിരുന്നു.

ജയേട്ടനോട് അടുത്തിടപഴകാന്‍ ലഭിച്ച അവസരങ്ങളിലെല്ലാം അനുഭവപ്പെട്ടത് ഒരു വലിയ മനുഷ്യന്റെ സാമിപ്യമായിരുന്നു. യേശുദാസിനോടൊപ്പം സമ്പന്നമായൊരു സംഗീതയുഗം സൃഷ്ടിക്കുന്നതില്‍ സുപ്രധാനമായ പങ്കുവഹിച്ച ജയചന്ദ്രന്റെ വിയോഗത്തിലൂടെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നത്. പക്ഷെ, ക്ഷതമേല്‍ക്കാത്ത ആ സ്വരവിന്യാസം ഇനിയും തലമുറകളെ പ്രചോദിപ്പിക്കും.

 

Continue Reading

Trending