Connect with us

Football

ഐഎസ്എല്‍; ഈസ്റ്റ് ബംഗാള്‍-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയില്‍ പിരിഞ്ഞു

ഇരുടീമുകളുടെയും പ്ലെ ഓഫ് സാധ്യത നേരത്തെ അവസാനിച്ചതാണ്.

Published

on

ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാള്‍ എഫ് സി -നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. അന്റോണിയോ പെറോസെവിക്, മാര്‍കോ സഹാനക് എന്നിവരാണ് ഗോള്‍ കണ്ടെത്തിയത്.

നാര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി ആദ്യ പകുതിയുടെ ഇന്‍ജ്വറി ടൈമില്‍ മാര്‍കോ സഹാനക് സ്‌കോര്‍ ചെയ്തു. രണ്ടാം പകുതിയുടെ ഒമ്പതാം മിനുട്ടില്‍ ഈസ്റ്റ് ബംഗാള്‍ മറുപടി ഗോള്‍ അടിച്ചു. പെനാള്‍ട്ടിയില്‍ നിന്നായിരുന്നു സമനില ഗോള്‍ പിറന്നത്. അന്റോണിയോ പെറോസെവികാണ് സ്‌കോര് ചെയതത്. പാട്രിക് ഫ്‌ളോട്ട്മാന്റെ ഫൗളില്‍ നിന്ന് ലഭിച്ചതായിരുന്നു ആ പെനാള്‍ട്ടി.

ഇരുടീമുകളുടെയും പ്ലെ ഓഫ് സാധ്യത നേരത്തെ അവസാനിച്ചതാണ്. 20 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി പത്താം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്. 19 മത്സരത്തില്‍ നിന്ന് 11 പോയിന്റോടെ ടേബിളില്‍ അവസാനമാണ് ഈസ്റ്റ് ബംഗാള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

പെപിന് ഇതെന്തുപറ്റി; മാഞ്ചസ്റ്റര്‍ സിറ്റിക്ക് സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ നാണംകെട്ട തോല്‍വി

ണ്ട് ദശാബ്ദത്തിനിടെ പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ ഹോം ഗ്രൗണ്ടിലെ ഏറ്റവും വലിയ തോല്‍വിയാണിത്.

Published

on

സ്വന്തം തട്ടകമായ ഇത്തിഹാദില്‍ ടോട്ടന്‍ഹാം ഹോട്‌സ്പുറിനെതിരെ നാല് ഗോളിന് തകര്‍ന്ന മാഞ്ചസ്റ്റര്‍ സിറ്റി. രണ്ട് ദശാബ്ദത്തിനിടെ പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ ഹോം ഗ്രൗണ്ടിലെ ഏറ്റവും വലിയ തോല്‍വിയാണിത്. സീസണിലെ സിറ്റിയുടെ തുടര്‍ച്ചയായുള്ള അഞ്ചാം പരാജയവും.

ആദ്യ 20 മിനിറ്റില്‍ തന്നെ ജെയിംസ് മാഡിസണ്‍ രണ്ട് തവണ സിറ്റിയുടെ വല കുലുക്കി. ആക്രമം അഴിച്ചുവിട്ട സ്പര്‍സ് സിറ്റിയുടെ തട്ടകമാണിതെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള പ്രകടനമായിരുന്നു പുറത്തെടുത്തത്. രണ്ടാം പകുതയില്‍ പെഡ്രോ പോറോയും ബ്രണ്ണന്‍ ജോണ്‍സണും ഗോള്‍ നേടിയതോടെ ടോട്ടന്‍ഹാമിന്റെ ലീഡ് നാലായി ഉയര്‍ന്നു.

അതേസമയം പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ചെല്‍സി തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ലെയ്സ്റ്റര്‍ സിറ്റിയെ അവരുടെ മണ്ണില്‍ ഒന്നിനെതിരെ രണ്ട് ഗോള്‍ നേടിയാണ് ചെല്‍സി വീഴ്ത്തിയത്. ജയത്തോടെ ചെല്‍സി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. നിക്കോളാസ് ജാക്‌സന്‍, അര്‍ജന്റീനിയന്‍ താരം എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരാണ് ചെല്‍സിക്കായി ഗോളുകള്‍ നേടിയത്. ലെയ്സ്റ്റര്‍ ആശ്വാസ ഗോള്‍ ഇഞ്ച്വറി സമയത്തെ പെനാല്‍റ്റിയില്‍ നിന്നാണ്. നോട്ടിം ഫോറസ്റ്റിനെ മൂന്ന് ഗോളിന് ആഴ്ണല്‍ തോല്‍പ്പിച്ചു. ഫുള്‍ഹാമിനെ വോള്‍വ്‌സ് 14ന് തകര്‍ത്തു.

ലാ ലീഗയില്‍ ബാഴ്‌സലോണക്ക് സെല്‍റ്റോ വിഗോയുടെ സമനിലകുരുക്ക്. 84, 86 മിനിറ്റുകളില്‍ സെല്‍റ്റക്ക് വേണ്ടി ഹുഗോ അല്‍വാരസ് അല്‍ഫോണ്‍ ഗോണ്‍സാലസ് എന്നിവര്‍ നേടിയ ഗോളാണ് ബാഴ്‌സക്ക് തിരിച്ചടിയായത്. ബാഴ്‌സക്കായി റാഫിന്യ (15), റോബര്‍ട്ട് ലെവന്‍ഡോസ്‌കി (61) എന്നിവരാണ് ബാഴ്‌സക്കായി ഗോള്‍ കണ്ടെത്തിയത്.

Continue Reading

Football

പുതിയ യൂട്യൂബ് അതിഥിയെ വെളിപ്പെടുത്തി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോ

പ്രമുഖ യൂട്യൂബറായ ‘മിസ്റ്റര്‍ ബീസ്റ്റ’ ആണ് കാത്തിരുന്ന ആ അതിഥി.

Published

on

ഫുട്‌ബോള്‍ ലോകം കാത്തിരുന്ന യൂട്യൂബ് അതിഥിയാരെന്ന സസ്‌പെന്‍സ് പൊളിച്ച് പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഓഗസ്റ്റ് 21ന് റൊണാള്‍ഡോ ആരംഭിച്ച തന്റെ യൂട്യൂബ് ചാനല്‍, യൂട്യൂബ് റെക്കോഡുകള്‍ തകര്‍ത്താണ് കുതിച്ചത്.

നിലവില്‍ 6.73 കോടി പേര്‍ ചാനല്‍ സബ്‌സ്‌െ്രെകബ് ചെയ്തിട്ടുണ്ട്. അടുത്തിടെ ചാനലിലെ പുതിയ അതിഥി ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കുമെന്ന് റൊണാള്‍ഡോ പറഞ്ഞതിനു പിന്നാലെ വലിയ ആകാംക്ഷയിലായിരുന്നു ആരാധകര്‍. സാക്ഷാല്‍ ലയണല്‍ മെസ്സിയായിരിക്കും ആ അതിഥിയെന്ന തരത്തില്‍ അഭ്യൂഹങ്ങളും ഏറെ ഉയര്‍ന്നു. എന്നാല്‍ ഇപ്പോഴിതാ തന്റെ ചാനലിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് റോണോ.

പ്രമുഖ യൂട്യൂബറായ ‘മിസ്റ്റര്‍ ബീസ്റ്റ’ ആണ് കാത്തിരുന്ന ആ അതിഥി. യൂട്യൂബില്‍ തരംഗം സൃഷ്ടിച്ച മിസ്റ്റര്‍ ബീസ്റ്റിന്റെ റെക്കോര്‍ഡുകള്‍ തകര്‍ത്തായിരുന്നു റൊണാള്‍ഡോയുടെ യൂട്യൂബ് രംഗപ്രവേശം. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ളയാളാണ് മിസ്റ്റര്‍ ബീസ്റ്റ്.

നേരത്തേ യുട്യൂബ് ചാനല്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഗോള്‍ഡ് പ്ലേ ബട്ടണും ഡയമണ്ട് പ്ലേ ബട്ടണും റോണാള്‍ഡോ സ്വന്തമാക്കിയിരുന്നു. 10 കോടി സബ്‌സ്‌ക്രൈബേഴ്‌സിനുള്ള റെഡ് ഡയമണ്ട്‌പ്ലേ ബട്ടണാണ് റോണോയെ ഇനി കാത്തിരിക്കുന്നത്. ചാനലില്‍ കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം തുടങ്ങിയവയാണ് ഉള്ളടക്കം.

Continue Reading

Football

ബ്രസീലിനെ സമനിലയില്‍ തളച്ച് ഉറുഗ്വെ; ചിലിക്ക് അനായാസ വിജയം

രണ്ടാം പകുതിയിലായിരുന്നു രണ്ട് ടീമുകളും സ്‌കോര്‍ ചെയ്തത്.

Published

on

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന പെറുവിനോട് ഒരു ഗോള്‍ ജയം സ്വന്തമാക്കിയപ്പോള്‍ ബ്രസീല്‍ വീണ്ടും സമനിലയില്‍ കുരുങ്ങി. ഉറുഗ്വായുമായി നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിയുകയായിരുന്നു.

രണ്ടാം പകുതിയിലായിരുന്നു രണ്ട് ടീമുകളും സ്‌കോര്‍ ചെയ്തത്. സാല്‍വദോറിലെ ഫോണ്ടേ നോവാ അരീനയില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ 55-ാം മിനുറ്റില്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ഫെഡെ വാല്‍വെര്‍ദെയുടെ തകര്‍പ്പന്‍ അടിയില്‍ ഉറുഗ്വെയാണ് ആദ്യം ലീഡ് എടുത്തത്.

ബോക്സിന് പുറത്ത് നിന്നുതിര്‍ത്ത മിന്നലടി ബ്രസീല്‍ കീപ്പര്‍ ഏഡേഴ്‌സണെ കാഴ്ച്ചക്കാരനാക്കി വലയില്‍ കയറി. അധികം വൈകാതെ തന്നെയായിരുന്നു ബ്രസീലിന്റെ മറുപടി. 62-ാം മിനുറ്റില്‍ ഉറുഗ്വെ താരങ്ങള്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതിലുണ്ടായ പിഴവ് മുതലെടുത്ത് ഗെര്‍സണ്‍ ഡിസില്‍വ ബ്രസീലിനെ ഒപ്പമെത്തിച്ചു. അത്യൂഗ്രന്‍ ഹാഫ് വോളിയിലൂടെയായിരുന്നു മറുപടി ഗോള്‍. ഗോള്‍ വീണതിന് ശേഷം ഒത്തിണക്കത്തോടെ മുന്നേറിയെങ്കിലും കാനറികള്‍ക്ക് വിജയഗോള്‍ മാത്രം നേടാനായില്ല.

ദിവസങ്ങള്‍ക്ക് മുമ്പ് വെനസ്വേലയോടും ബ്രസീലിന് ഇതേ സ്‌കോറില്‍ സമനില പാലിക്കേണ്ടി വന്നിരുന്നു. ലോക കപ്പ് യോഗ്യത റൗണ്ടിലെ മറ്റൊരു മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ചിലി വെനസ്വേലയെ പരാജയപ്പെടുത്തി. അതേ സമയം ലാറ്റിനമേരിക്കന്‍ ക്വാളിഫയറില്‍ 12 മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഇന്നത്തെ വിജയത്തോടെ 25 പോയിന്റുമായി അര്‍ജന്റീന തന്നെയാണ് പട്ടികയില്‍ ഒന്നാമത്. 20 പോയിന്റുള്ള ഉറുഗ്വെയ് രണ്ടാമതും 18 പോയിന്റുള്ള ബ്രസീല്‍ അഞ്ചാമതുമാണ്. 19 പോയിന്റുമായി ഇക്വഡോര്‍ ആണ് അര്‍ജന്റീനക്ക് തൊട്ടുപിന്നിലുള്ളത്. 19 പോയിന്റ് ഉണ്ടെങ്കിലും കൊളംബിയ നാലാംസ്ഥാനത്തും ഉണ്ട്.

Continue Reading

Trending