Connect with us

kerala

സിപിഎമ്മിനെതിരെയും സര്‍ക്കാരിനെതിരെയും ഒരഭിപ്രായവും പറയാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്; സൈബര്‍ ആക്രമണം നേരിടുന്ന സണ്ണി എം. കപിക്കാടിന് ഐക്യദാര്‍ഢ്യം: കെ. സുധാകരന്‍

ഇടതു പക്ഷ സാംസ്‌കാരികനായകന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോട് കൂടിയാണ് സൈബര്‍ ആക്രമണം അരങ്ങേറുന്നത് എന്നത് സാംസ്‌കാരിക കേരളത്തെ ലജ്ജിപ്പിക്കുന്നു, സുധാകരന്‍ പറഞ്ഞു.

Published

on

സിപിഎമ്മിനെതിരെയും ഭരിക്കുന്ന സര്‍ക്കാരിനെതിരെയും ഒരഭിപ്രായവും പറയാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിപിഎമ്മും അവരുടെ സൈബര്‍ പടയും നടത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്ക് സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പറയുന്ന പലരും വിധേയരാവുകയാണെന്നും അതിന്റെ അവസാനത്തെ ഇരയാണ് ദളിത് ആക്ടിവിസ്റ്റ് കൂടിയായ ശ്രീ സണ്ണി എം കപിക്കാടെന്നും സുധാകരന്‍ പറഞ്ഞു.

കക്ഷിരാഷ്ട്രീയ ഭേദമന്യേ അഭിപ്രായം പറയുന്ന സണ്ണി എം കപിക്കാട് കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയില്‍ സിപിഎം കൊലപാതക രാഷ്ട്രീയത്തിലൂടെ രക്തസാക്ഷികളെ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് പറഞ്ഞ് വിമര്‍ശിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് നീചമായ രീതിയില്‍ ഇപ്പോള്‍ ആക്രമണം നേരിടേണ്ടി വരുന്നതെന്നും ദളിത് വിരുദ്ധതയും വ്യക്തിഹത്യയുമാണ് സിപിഎം അദ്ദേഹത്തിനെതിരെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. സണ്ണി എം കപിക്കാടിന് കെപിസിസി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ഇടതു പക്ഷ സാംസ്‌കാരികനായകന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോട് കൂടിയാണ് സൈബര്‍ ആക്രമണം അരങ്ങേറുന്നത് എന്നത് സാംസ്‌കാരിക കേരളത്തെ ലജ്ജിപ്പിക്കുന്നു. ബിജെപി പിന്തുണ കൊണ്ടാണെങ്കിലും രണ്ടാമതും അധികാരം കിട്ടിയതിനാല്‍ എന്തും ചെയ്യാമെന്ന് വിചാരിച്ച് മദോന്മത്തരായി നടക്കുകയാണ് സിപിഎം നേതൃത്വവും അണികളെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ഇത് കേരളത്തെ രാഷ്ട്രീയ അരാജകത്വത്തിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണെന്നും പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഈ രാജ്യത്തെ ഓരോ പൗരനും സ്വന്തം അഭിപ്രായം നിര്‍ഭയം പറയുവാനുള്ള സ്വാതന്ത്ര്യം കൂടിയാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നാടിന് നേടിത്തന്നത്.
സിപിഎമ്മും അവരുടെ സൈബര്‍ പടയും നടത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്ക് സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പറയുന്ന പലരും വിധേയരാവുകയാണ്. അതിന്റെ അവസാനത്തെ ഇരയാണ് ദളിത് ആക്ടിവിസ്റ്റ് കൂടിയായ ശ്രീ സണ്ണി എം കപിക്കാട്. ഇടതു പക്ഷ സാംസ്‌കാരികനായകന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോട് കൂടിയാണ് സൈബര്‍ ആക്രമണം അരങ്ങേറുന്നത് എന്നത് സാംസ്‌കാരിക കേരളത്തെ ലജ്ജിപ്പിക്കുന്നു.
കക്ഷിരാഷ്ട്രീയ ഭേദമന്യേ അഭിപ്രായം പറയുന്ന സണ്ണി എം കപിക്കാട് കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയില്‍ സിപിഎം കൊലപാതക രാഷ്ട്രീയത്തിലൂടെ രക്തസാക്ഷികളെ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് പറഞ്ഞ് വിമര്‍ശിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് നീചമായ രീതിയില്‍ ഇപ്പോള്‍ ആക്രമണം നേരിടേണ്ടി വരുന്നത്. ദളിത് വിരുദ്ധതയും വ്യക്തിഹത്യയുമാണ് സിപിഎം അദ്ദേഹത്തിനെതിരെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് .
സിപിഎമ്മിനെതിരെയും ഭരിക്കുന്ന സര്‍ക്കാരിനെതിരെയും ഒരഭിപ്രായവും പറയാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ബിജെപി പിന്തുണ കൊണ്ടാണെങ്കിലും രണ്ടാമതും അധികാരം കിട്ടിയതിനാല്‍ എന്തും ചെയ്യാമെന്ന് വിചാരിച്ച് മദോന്മത്തരായി നടക്കുകയാണ് സിപിഎം നേതൃത്വവും അണികളും. ഇത് കേരളത്തെ രാഷ്ട്രീയ അരാജകത്വത്തിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണ്.
സിപിഎം അടിമയാകാത്തതിന്റെ പേരില്‍ ആക്രമണം നേരിടുന്ന ശ്രീ സണ്ണി എം കപിക്കാടിന് കെപിസിസി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കത്തിക്കയറി പച്ചക്കറി വില

സ്വര്‍ണ്ണം തൂക്കുന്ന ജാഗ്രതയോടെ കച്ചവടം നടത്തേണ്ട സ്ഥിതിയാണെന്ന് കച്ചവടക്കാര്‍

Published

on

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് പച്ചക്കറി വില. ക്യാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, ഇഞ്ചി, പടവലം അടക്കമുള്ള പച്ചക്കറികള്‍ക്കാണ് വില വര്‍ധിച്ചത്. തമിഴ്നാട്ടിലെ തുടര്‍ച്ചയായ മഴയാണ് വില വര്‍ധനക്ക് കാരണമെന്ന് വ്യാപാരികള്‍. തിരുവനന്തപുരത്ത് ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ ഒരു പെട്ടി തക്കാളിക്ക് 200 രൂപ വില വ്യത്യാസമാണ് ഒറ്റ ദിവസത്തില്‍ ഉണ്ടായത്.27 കിലോയാണ് ഒരു ബോക്സിലുണ്ടാവുക.

തിരുവനന്തപുരത്തെ അത്ര വിലക്കയറ്റം എറണാകുളത്ത് ഉണ്ടായില്ലെങ്കിലും പുതിയ വിലയില്‍ ആശങ്കയിലാണ് ജനങ്ങള്‍. നാനൂറിനടുത്താണ് വെളുത്തുള്ളിയുടെ വില. സവാളയ്ക്ക് നൂറിനടുത്തും സ്വര്‍ണ്ണം തൂക്കുന്ന ജാഗ്രതയോടെ ഉള്ളി കച്ചവടം നടത്തേണ്ട സ്ഥിതിയാണെന്ന് കച്ചവടക്കാര്‍.

എന്നാല്‍ ചാലയിലേയും കൊച്ചിയിലേയും സ്ഥിതിവെച്ചുനോക്കുമ്പോള്‍ കോഴിക്കോട്ടെ വില ആശ്വാസകരമാണ്. 72 രൂപയാണ് സവാളയ്ക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റിലെ വില. മറ്റുപച്ചക്കറികള്‍ക്കും താരതമ്യേന വില കുറവാണ്.

Continue Reading

kerala

കേരളത്തിന്റെ പാഠം

നിയോജക മണ്ഡലത്തിലെ തങ്ങളുടെ കരുത്തില്‍ ഉത്തമബോധ്യമുള്ളതുകൊണ്ടു തന്നെയാണ് ലോക്‌സഭയില്‍ ഇത്തരത്തിലുള്ള രാഷ്ട്രിയ തീ രുമാനത്തിന് യു.ഡി.എഫ് സധൈര്യം മുന്നിട്ടിറങ്ങിയത്.

Published

on

കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം കേരളത്തിന് നല്‍കുന്നത് ആഹ്ലാദത്തോടൊപ്പം ആശ്വാസവും ആത്മവിശ്വാസവുംകൂടിയാണ്. പാലക്കാട്ടെയും വയനാട്ടിലെയും ചേലക്കരയിലെയും പോരാട്ടങ്ങള്‍ക്ക് വ്യത്യസ്തമാനങ്ങളാണ് ഉണ്ടായിരുന്നത്. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയുടെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റമായിരുന്നുവെങ്കില്‍ പാലക്കാട്ട് മതേതരത്വവും വര്‍ഗീയതയും നേര്‍ക്കുനേര്‍ പോരാടുകയായിരുന്നു. ചേലക്കരയിലേത് സംസ്ഥാന സര്‍ക്കാറിന്റെ ദുര്‍ഭരണത്തിന്റെ വ്യാപ്തി അളക്കലായിരുന്നു. പാര്‍ലമെന്റ് അംഗമായി തിരഞ്ഞെ ടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഷാഫി പറമ്പില്‍ രാജിവെച്ചതോടെ ഉപതിരഞ്ഞെടുപ്പിലേക്ക് കാലെടുത്തുവെക്കു മ്പോള്‍ പാലക്കാട്ട് അസാധരണത്വങ്ങള്‍ക്കൊന്നും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നില്ല.

നിയോജക മണ്ഡലത്തിലെ തങ്ങളുടെ കരുത്തില്‍ ഉത്തമബോധ്യമുള്ളതുകൊണ്ടു തന്നെയാണ് ലോക്‌സഭയില്‍ ഇത്തരത്തിലുള്ള രാഷ്ട്രിയ തീ രുമാനത്തിന് യു.ഡി.എഫ് സധൈര്യം മുന്നിട്ടിറങ്ങിയത്. മെട്രോമാന്‍ ഇ. ശ്രീധരന്റെ സാനിധ്യമൊന്നുകൊണ്ടുമാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ശക്തികള്‍ക്ക് ഇവിടെ അല്‍പമെങ്കിലും സാനിധ്യമറിയിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് രൂപംകൊണ്ട ‘സി.ജെ.പി’ എന്ന പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ സി.പി.എമ്മും ബി.ജെ.പിയും കേരളത്തിന് തീര്‍ത്തും അ ന്യമായ വിഭാഗീയതയുടെയും ധ്രുവീകരണത്തിന്റെയും രാഷ്ട്രീയം അതിന്റെ എല്ലാ സീമകളും ലംഘിച്ച് പ്രായോഗിക വല്‍ക്കരിക്കാന്‍ ശ്രമിച്ചതിലൂടെയാണ് ജനാധിപത്യ കേരളത്തിന്റെ കണ്ണും കരളും പാലക്കാട്ടേക്ക് ചുരുങ്ങിയത്.

യു.ഡി.എഫും ബി.ജെ.പിയും നേരിട്ട് ഏറ്റമുട്ടുമ്പോള്‍ മണ്ഡലത്തില്‍ മൂന്നാംസ്ഥാനത്തുള്ള സി.പി.എം കോണ്‍ഗ്രസിനെയും സ്ഥാനാര്‍ത്ഥിയെയും നിരന്തരമായി വേട്ടയാടി ബി.ജെ.പിയെ വിജയിപ്പിച്ചെടുക്കാനുള്ള നാണംകെട്ട നീക്കങ്ങളാണ് ഓരോ ഘട്ടങ്ങളിലായി നടത്തിക്കൊണ്ടിരുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കാത്തതിനെ തുടര്‍ന്ന് ബി.ജെ.പിയുമായി ബന്ധപ്പെട്ടുനോക്കിയ ഒരാളെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയതില്‍ നിന്നാരംഭിച്ച ഈ നീക്കങ്ങള്‍ പാതിരാ നാടകത്തിലൂടെ വിഭാഗീയതയുടെ വിഷംവമിപ്പിക്കുന്ന പത്രപരസ്യത്തില്‍ വരെ എത്തുകയുണ്ടായി. വര്‍ഗീയതയുടെ കാളിയന്മാരായി മാറിയ ഈ രണ്ടു കൂട്ടരെയും ചവറ്റുകൊട്ടയിലേക്ക് വലിച്ചറിഞ്ഞ്, ഇത്രയും വലിയ കോലാഹലങ്ങളൊക്കെ അരങ്ങേറിയിട്ടും മണ് ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കി ഐക്യജനാധിപത്യമുന്നണിയെ വിജയിപ്പിക്കുമ്പോള്‍ പാലക്കാടന്‍ ജനത ഉറക്കെ പ്രഖ്യാപിച്ചത് ഇത് കേരളമാണെന്ന യാഥാര്‍ത്ഥ്യമാണ്.

പ്രിയങ്ക ഗാന്ധിയുടെ പാര്‍ലമെന്ററി രംഗത്തേക്കുള്ള അരങ്ങേറ്റം രാജകീയമാക്കിമാറ്റി എന്നതാണ് വയനാട് ഉപതിരഞ്ഞെടുപ്പിന്റെ സവിശേഷത. 64.72 ശതമാനം മാത്രം വോട്ടുകള്‍ പോള്‍ചെയ്യപ്പെട്ട മണ്ഡലത്തിലെ നാലുലക്ഷത്തി പതിനായിരത്തില്‍ പരം വോട്ടിന്റെ വിജയം ഗാന്ധി കുടുംബത്തില്‍ ഈ നാട് വെച്ചുപുലര്‍ത്തുന്ന വിശ്വാസമാണ് വിളംബരം ചെയ്യുന്നത്. പ്രിയങ്കാ ഗാന്ധിയുടെ പാര്‍ലമെന്റി ലേക്കുള്ള കടന്നുവരവ് വയനാടോ കേരളമോ മാത്രമല്ല ഇന്ത്യയൊന്നാകെ പ്രതീക്ഷയോടെ നോക്കിക്കാണുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ ജല്‍പനങ്ങള്‍ക്ക് ഏറ്റവും കരുത്തുറ്റ മറുപടി നല്‍കാറുള്ള പ്രിയങ്ക പാര്‍ലമെന്റിലേക്കെത്തുന്നതോടെ അത് മതേതര ചേരിക്ക് കരുത്തുപകരുകയും ഫാസിസ്റ്റുകള്‍ക്ക് നിരന്തരം തലവേദന സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നത് അവിതര്‍ക്കിതമാണ്.

ഭരണ വിരുദ്ധ വികാരം അളക്കപ്പെട്ട ചേലക്കരയില്‍ സി.പി.എമ്മിന്റെ ഭൂരിപക്ഷം 39400 ല്‍ നിന്ന് 12201 ലെത്തി നില്‍ക്കുമ്പോള്‍ രണ്ടാം പിണറായി സര്‍ക്കാറിനെതിരായ ജനങ്ങളുടെ അമര്‍ഷവും പ്രതിഷേധവു ാണ് വരച്ചുകാണിക്കപ്പെട്ടത്. ഭരണമുന്നണി ഉപതിര ഞ്ഞെടുപ്പിനെ നേരിടുമ്പോഴുള്ള എല്ലാ സൗകര്യങ്ങളും പാര്‍ട്ടിയുടെ സ്വാധീനമേഖലയെന്ന നിലയില്‍ സി.പി.എമ്മിന്റെ സര്‍വ സന്നാഹങ്ങളും ഉപയോഗപ്പെടുത്തിയിട്ടുകൂടി യാണ് ഈ തിരച്ചടിയെന്ന് ഓര്‍ക്കണം. പഞ്ചായത്തിന്റെ യും വാര്‍ഡിന്റെയുമെല്ലാം ചുമതലകള്‍ സംസ്ഥാനമന്ത്രി മാര്‍ നേരിട്ട് ഏറ്റെടുക്കയും മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തില്‍ കിടന്നുറങ്ങുക തന്നെ ചെയ്തിട്ടും 28000 ത്തോളം വോട്ടിന്റെ്‌റെ കുറവാണ് ഭൂരിപക്ഷത്തിലുണ്ടായത്. പരാജയത്തില്‍ നിന്നും തിരിച്ചടികളില്‍ നിന്നും പാഠമുള്‍ ക്കൊള്ളാനോ തെറ്റുതിരുത്താനോ സി.പി.എം തയ്യാറല്ലെ ന്നതിന്റെ തെളിവാണ് പാര്‍ട്ടി നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ സ്വന്തം മണ്ഡല മായ ധര്‍മഠത്തും നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ച മട്ടന്നൂരിലുമുള്‍പ്പെടെ പിറകിലായിപ്പോകുന്ന തരത്തില്‍ കാലിനടിയില്‍നിന്ന് മണ്ണൊലിച്ചുപോയിട്ടും തെറ്റുതിരുത്തുന്നതിനു പകരം ഹിന്ദു ക്രിസ്ത്യന്‍ ധ്രുവീകരണമുണ്ടാക്കി അതുവഴി തിരിച്ചു വരമെന്ന് കണക്കുകൂട്ടി ബി.ജെ.പിയെ തോല്‍പ്പിക്കുന്ന വര്‍ ഗീയതയുമായി കളം നിറയാനാണ് ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം ശ്രമിച്ചത്. ഈ ഹീനശ്രമത്തിനുള്ള മുഖമടച്ചുള്ള അടിയാണ് ഉപതിരഞ്ഞെടുപ്പുകള്‍ അവര്‍ക്ക് നല്‍കിയത്. ഇനിയും തിരുത്താന്‍ തയാറാകാത്തപക്ഷം ബംഗാളും ത്രിപുരയുമാണ് ഇക്കൂട്ടരെ കാത്തിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

Continue Reading

kerala

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി; സി. കൃഷ്ണകുമാറിനെതിരെ മുനി. ചെയർപേഴ്സൺ

സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഞങ്ങൾ ഞങ്ങളുടെ അഭിപ്രായം പറഞ്ഞിരുന്നു -പ്രമീള മാധ്യമങ്ങളോട് പറഞ്ഞു.

Published

on

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി സി. കൃഷ്ണകുമാറിനെ നിശ്ചയിച്ചത് ശരിയായിരുന്നില്ലെന്ന് ബിജെപി യുടെ നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ തുറന്നടിച്ചു. ജനവികാരം കൃഷ്ണകുമാറിനെതിരായിരുന്നു. പ്രചാരണത്തിലും അതിനുമുമ്പും ‘നിങ്ങൾക്ക് കൃഷ്ണകുമാറിനെ മാത്രമേ കിട്ടിയുള്ളോ ‘ എന്ന് പല വോട്ടർമാരും ചോദിച്ചു .സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഞങ്ങൾ ഞങ്ങളുടെ അഭിപ്രായം പറഞ്ഞിരുന്നു -പ്രമീള മാധ്യമങ്ങളോട് പറഞ്ഞു.

ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ കൃഷ്ണുകുമാറിനെതിരെ അവരുടെ നഗരസഭയിലെ ചെയർപേഴ്സൺ തന്നെ ആരോപണങ്ങളുമായി രംഗത്ത് വരുന്നത് പാർട്ടിയിൽ ബിജെപിയുടെ തോൽവി വലിയ ഞെട്ടൽ ഉണ്ടാക്കി എന്നതിന് തെളിവാണ്. ബിജെപിയുടെ ദേശീയ കൗൺസിൽ അംഗം എൻ ശിവരാജനും നേരത്തെ കൃഷ്ണു കുമാറിനെ സ്ഥാനാർത്ഥിയാക്കിയതിൽ വിമർശനം ഉയർത്തിയിരുന്നു.

മറ്റാരെയെങ്കിലും സ്ഥാനാർത്ഥിയാക്കിയിരുന്നെങ്കിൽ വിജയ സാധ്യത കൂടുമായിരുന്നു. 1500 ഓളം വോട്ടുകളാണ് നഗരസഭ പരിധിയിൽ ബിജെപിക്ക് കുറഞ്ഞത്. മണ്ഡലത്തിൽ മൊത്തം 10,000 വോട്ടുകളുടെ കുറവാണ് ബിജെപിക്ക് സംഭവിച്ചത്.എല്ലാ തെരഞ്ഞെടുപ്പുകളിലും കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പാർട്ടിയണികളിലും അനുഭാവികളും വലിയ നിരാശ ഉണ്ടായിരുന്നുവെന്ന് പ്രമീള പറഞ്ഞു. പാർട്ടിയിലെ ശോഭാസുരേന്ദ്രന്റെ ഗ്രൂപ്പാണ് ഇത്തരം ഒരു പരസ്യ പ്രസ്താവനയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. ശോഭാസുരേന്ദ്രനെ പാലക്കാട് തോൽവിയുടെ പേരിൽ ക്രൂശിക്കുന്നത് ശരിയല്ലെന്നും പ്രമീള പറഞ്ഞു.

Continue Reading

Trending