Connect with us

News

ഹൈദരാബാദിനെതിരെ ഇന്ന് തോല്‍ക്കരുത്

ഇന്നത്തെ മല്‍സരം രാത്രി 7-30ന്.

Published

on

മഡ്ഗാവ്:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് ക്ലാസ് പോരാട്ടം. ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്.സിക്കെതിരെ നാലാം സ്ഥാനക്കാരായ കേരളാ ബ്ലാസ്‌റ്റേഴ്‌സ്. സെമി ഫൈനല്‍ ചിത്രം തെളിഞ്ഞ് വരവെ വിജയം നിര്‍ബന്ധം ബ്ലാസ്‌റ്റേഴ്‌സിനാണ്.

16 കളികളില്‍ 27 പോയന്റുമായി നാലാമത് നില്‍ക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന് തൊട്ട് പിറകില്‍ അഞ്ചാം സ്ഥാനക്കാരായ ബെംഗളൂരു എഫ്.സിയും (26), ആറാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്.സിയും (25) ഉണ്ട്. ഇവര്‍ രണ്ട് പേരും ശക്തരായതിനാല്‍ തോല്‍വി ബ്ലാസ്‌റ്റേഴ്‌സിന് വന്‍ ആഘാതമാവും. അവസാന മല്‍സരത്തില്‍ ശക്തരായ ഏ.ടി.കെ മോഹന്‍ ബഗാനെതിരെ വിജയത്തിന് അരികില്‍ നിന്നും ബ്ലാസ്‌റ്റേഴ്‌സ് സമനില സമ്മതിക്കുകയായിരുന്നു. ഇത് വഴി നഷ്ടമായ രണ്ട് പോയിന്റ് ടീമിന് ആഘാതമാവുകയും ചെയ്തു.

അഡ്രിയാന്‍ ലുന നേടിയ മനോഹരമായ രണ്ട് ഗോളുകള്‍ക്ക് ലീഡ് നേടിയ ബ്ലാസ്റ്റേഴ്‌സ് ഇഞ്ച്വറി സമയത്തിന്റെ ആറാം മിനുട്ടിലാണ് സമനില വഴങ്ങിയത്. ഇന്ന് മഞ്ഞപ്പടക്ക് വെല്ലുവിളി ബര്‍ത്തലോമിയോ ഓഗ്ബജേ എന്ന നൈജീരിയക്കാരനാണ്. അപാര ഫോമിലാണ് ഈ മുന്‍നിരക്കാരന്‍. ഹൈദരാബാദിന്റെ വിജയങ്ങളില്ലെല്ലാം നിര്‍ണായക സ്വാധീനം ചെലുത്തുന്ന അനുഭവസമ്പന്നനായ താരത്തിന് ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്തും നന്നായി അറിയാം. 16 ഗോളുകളാണ് സീസണില്‍ അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഇത് റെക്കോര്‍ഡാണ്. ഒരു സീസണിലെ ഓഗ്ബജേയുടെ ഉയര്‍ന്ന ഗോള്‍ വേട്ട 15 ഗോളുകളായിരുന്നു. സീസണില്‍ നാല് മല്‍സരങ്ങളിലാണ് അദ്ദേഹം ഇരട്ട ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തത്. അവസാന മല്‍സരത്തിലും ഡബിളുണ്ടായിരുന്നു. ഗോവക്കെതിരെ നേടിയ ഇരട്ട ഗോളോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ടോപ് സ്‌ക്കോറര്‍ സ്ഥാനവും അദ്ദേഹം തിരിച്ചുപിടിച്ചിരുന്നു. 50 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത് ബെംഗളൂരു എഫ്.സി നായകന്‍ സുനില്‍ ഛേത്രിയില്‍ നിന്നാണ് 51 ലെത്തി ഓഗ്ബജേ ചരിത്രമായത്.

അഡ്രിയാന്‍ ലുനയെയാണ് ഹൈദരാബാദ് നോട്ടമിടുക. അപാര ഫോമില്‍ നില്‍ക്കുന്ന ലൂനയെ നിയന്ത്രിക്കാതിരുന്നാല്‍ അത് അപകടമാവുമെന്ന് ഹൈദരാബാദ് കോച്ച് മനോലോ മാര്‍ക്കസ് പറഞ്ഞു. അതിവേഗതയില്‍ കളിക്കുന്ന സ്പാനിഷ് താരത്തിന്റെ അവസാന മല്‍സരത്തിലെ പ്രകടനം അപാരമായിരുന്നുവെന്നും കോച്ച് പറഞ്ഞു. നാല് ഗോളുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇത് വരെ ലൂനയുടെ സമ്പാദ്യം. ആറ് അസിസ്റ്റുകളുമുണ്ട്. ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഗോളുകളുടെ കാര്യത്തിലും അസിസ്റ്റുകളുടെ കാര്യത്തിലും മികവ് പ്രകടിപ്പിക്കുന്ന ലൂനക്ക് പിന്തുണയുമായി അല്‍വാരോ വാസ്‌ക്കസ്, പെരേര എന്നിവരുണ്ട്. 17 മല്‍സരങ്ങള്‍ ഇതിനകം കളിച്ച ഹൈദരാബാദ് 32 പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. ഏറെക്കുറെ സെമി ഫൈനല്‍ ഉറപ്പിച്ചുവെങ്കിലും കാര്യങ്ങള്‍ അവസാന നിമിഷം കൈവിട്ടു പോവാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നാണ് കോച്ചിന്റെ നിര്‍ദ്ദേശം. നിലവില്‍ ടേബിളിലെ ആദ്യ ആറ് സ്ഥാനക്കാര്‍ക്കും സെമി പ്രതീക്ഷിക്കാം.

അതിനാല്‍ തന്നെ അവസാന ഘട്ടത്തിലെ ഓരോ മല്‍സരവും പ്രസക്തമാണ്. മല്‍സരത്തില്‍ സമ്മര്‍ദ്ദമില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകുമനോവിച്ച് പറഞ്ഞു. ഇത് മറ്റൊരു മല്‍സരം മാത്രം. ഇന്ന് ഇന്ത്യയിലെ മികച്ച ടീമാണ് ഹൈദരാബാദ്. അവര്‍ നന്നായി കളിക്കുന്നു. ജയിക്കണമെങ്കില്‍ കനത്ത ജാഗ്രതയില്‍ കളിക്കണം. എന്തെങ്കിലും വിത്യസ്തമായി ചെയ്യണം. ടീമില്‍ കരുത്തരായ ധാരാളം താരങ്ങള്‍ ഉള്ളതിനാല്‍ ഭയമില്ല- കോച്ച് വ്യക്തമാക്കി. ഇരു ടീമുകളും ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ മുഖാമുഖം വന്നപ്പോള്‍ വിജയം കേരളത്തിനായിരുന്നു-ഏക ഗോളിന്. ഇന്നത്തെ മല്‍സരം രാത്രി 7-30ന്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുസ്‌ലിം യൂത്ത് ലീഗ് ക്യാമ്പയിന്‍ സംസ്ഥാനതലത്തില്‍ നേതൃ ക്യാമ്പുകള്‍ സംഘടിപ്പിക്കും

ജില്ല ഭാരവാഹികള്‍ക്കുള്ള ഏകദിന ക്യാമ്പ് ഫെബ്രുവരി 8ന് കോഴിക്കോട് വെച്ചും നിയോജക മണ്ഡലം പ്രസിഡന്റ് ജനറല്‍ സെക്രട്ടരിമാര്‍ക്കുള്ള ദ്വിദിന ക്യാമ്പ് ഫെബ്രുവരി 15,16 തിയ്യതികളിലായി പാലക്കാട് വെച്ചും നടക്കും

Published

on

കോഴിക്കോട് : സംഘടന ശാക്തീകരണം അജണ്ടയാക്കി നടത്തി വരുന്ന യുവജാഗരണ്‍ സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമായി നേതൃ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു. ജില്ല ഭാരവാഹികള്‍ക്കും നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി മാര്‍ക്കുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ല ഭാരവാഹികള്‍ക്കുള്ള ഏകദിന ക്യാമ്പ് ഫെബ്രുവരി 8ന് കോഴിക്കോട് വെച്ചും നിയോജക മണ്ഡലം പ്രസിഡന്റ് ജനറല്‍ സെക്രട്ടരിമാര്‍ക്കുള്ള ദ്വിദിന ക്യാമ്പ് ഫെബ്രുവരി 15,16 തിയ്യതികളിലായി പാലക്കാട് വെച്ചും നടക്കും. ഇരു ക്യാമ്പിലും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പ്രതിനിധികളാണ്.

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍, ഡിജിറ്റല്‍ മാര്‍ഗ്ഗത്തില്‍ നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന് വേണ്ടി സംഘടനയെ സജ്ജമാക്കുക,
ശാഖ മുതല്‍ സംഘടനാതലം ചലനാത്മകമാക്കുന്നതിനായി സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച യുവജാഗരണ്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ അവലോകനം, ക്യാമ്പയിന്‍ സമാപന സമ്മേളനം സംബന്ധമായ ചര്‍ച്ചകള്‍, പുതിയ കാലത്തെ സംഘാടനം, നേതൃ ഗുണം എന്നിവ ക്യാമ്പില്‍ അജണ്ടയാകും. ബന്ധപ്പെട്ടവര്‍ സമയബന്ധിതമായി ക്യാമ്പുകളില്‍ പങ്കെടുക്കണമെന്ന് നേതാക്കള്‍ അറിയിച്ചു.

Continue Reading

kerala

തനിക്കെതിരെ പിവി അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയന്‍; വിഡി സതീശന്‍

അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് തീരുമാനം എടുക്കണം.ഒറ്റക്ക് എടുക്കാനാകുന്ന തീരുമാനം അല്ല

Published

on

തിരുവനന്തപുരം: തനിക്കെതിരെ പിവി അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയനാണെന്നും കാലത്തിന്റെ
കാവ്യ നീതിയാണ് ഇപ്പോള്‍ കാണുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് തീരുമാനം എടുക്കണം.ഒറ്റക്ക് എടുക്കാനാകുന്ന തീരുമാനം അല്ല.വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അന്‍വറിന്റെ യുഡിഎഫ് പ്രവേശനം തള്ളാതെ കണ്‍വീനര്‍ എംഎം ഹസ്സന്‍.അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അന്‍വറി ആഗ്രഹമുണ്ടെങ്കില്‍ ഔദ്യോഗികമായി അറിയിക്കാം അപ്പോള്‍ ചര്‍ച്ച ചെയ്യും.യുഡിഎഫ് യോഗം ചേരുമ്പോള്‍ ഏതെങ്കിലും കക്ഷി അന്‍വറിനെ മുന്നണിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

india

അസമിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ മൂന്ന് പേര്‍ മരിച്ചു

മേഖലയില്‍ അപ്രതീക്ഷിതമായി വെള്ളം കയറിയതാണ് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങാന്‍ കാരണമായത്

Published

on

അസമിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദിമ ഹസാവോ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കല്‍ക്കരി ഖനിയില്‍ ഏകദേശം 18 തൊഴിലാളികള്‍ കുടുങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മേഖലയില്‍ അപ്രതീക്ഷിതമായി വെള്ളം കയറിയതാണ് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങാന്‍ കാരണമായത്.

മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും ഇതുവരെ പുറത്തെത്തിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചിരുന്നു. സംഭവത്തില്‍ ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായും മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയുടെ മുങ്ങല്‍വിദഗ്ധരെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

ഖനിക്കുള്ളിലെ ജലനിരപ്പ് 100 അടിയോളം ഉയര്‍ന്നിട്ടുണ്ടെന്നാണ് രക്ഷാസംഘത്തിന്റെ വിലയിരുത്തല്‍. മോട്ടറുകള്‍ ഉപയോഗിച്ച് ഖനിയില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

Continue Reading

Trending