Connect with us

kerala

തലശ്ശേരിയിലെ ഹരിദാസിന്റെ കൊലപാതകം; ഇത് ഒരു ജനാധിപത്യ സമൂഹം എന്ന നിലയില്‍ നാം ലജ്ജിക്കേണ്ട സമയമെന്ന് കെകെ രമ

നിയമവാഴ്ച അധികാര സ്വാധീനം ഉപയോഗപ്പെടുത്തി ദുര്‍ബലമാക്കപ്പെടുമ്പോള്‍  കൊലയാളികള്‍ എപ്പോഴും സംരക്ഷിക്കപ്പെടുകയാണെന്നും രമ പറഞ്ഞു.

Published

on

ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹം ലജ്ജിക്കേണ്ട വിധം രാഷ്ട്രീയ ഭിന്നതകള്‍ അരുംകൊലകള്‍ക്ക് പ്രേരണയാവുന്നത് തുടര്‍ന്നു കൊണ്ടേയിരിക്കുന്നുവെന്ന് ആര്‍എംപി നേതാവും എംഎല്‍എയുമായ കെകെ രമ. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് കെകെ രമയുടെ പ്രതികരണം. ഒരിടത്തെ വേട്ടക്കാരന്‍ മറ്റൊരിടത്ത് ഇരയാവുന്നു. നിയമവാഴ്ച അധികാര സ്വാധീനം ഉപയോഗപ്പെടുത്തി ദുര്‍ബലമാക്കപ്പെടുമ്പോള്‍  കൊലയാളികള്‍ എപ്പോഴും സംരക്ഷിക്കപ്പെടുകയാണെന്നും രമ പറഞ്ഞു. കൊന്നത് ബിജെപിയാണെന്ന് സിപിഎമ്മും, അല്ലെന്നു ബിജെപിയും പതിവുപോലെ പ്രസ്താവനകളിറക്കുന്നുവെന്നും പറഞ്ഞു. അനുശോചനങ്ങളും സര്‍വ്വകക്ഷി യോഗങ്ങളും നടക്കുമെന്നും വീണ്ടും ഈ പരമ്പരകള്‍ തുടരുമെന്നും രമ കൂട്ടിചേര്‍ത്തു.
ഈ ക്രൂരതകള്‍ക്ക് അറുതി വരുത്താന്‍ കഴിയാത്ത നിസ്സാഹായരായി പൊതുജനങ്ങള്‍ തുടരും. കൊല്ലപ്പെട്ടവന്റെ കുടുംബത്തിന്റെ നിലവിളികള്‍ മാത്രം അവശേഷിക്കുമെന്നും പറഞ്ഞു. ഇന്ന് തലശ്ശേരിയില്‍ കൊല്ലപ്പെട്ട പി.ഹരിദാസിന് ആദരാഞ്ജലികളും അര്‍പ്പിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട്‌ ബിജെപിയിൽ പൊട്ടിത്തെറി; കൃഷ്ണകുമാർ പ്രവർത്തനശൈലി മാറ്റണമെന്ന് എൻ ശിവരാജൻ

സ്റ്റേജിൽ അല്ല അടിത്തട്ടിൽ പ്രവർത്തിക്കണമെന്നും ശിൽബന്ധികളോട് മാത്രമല്ല എല്ലാവരോടും ബന്ധം വേണമെന്നും അദേഹം പറഞ്ഞു. 

Published

on

പാലക്കാട്‌ ബിജെപിയിൽ പൊട്ടിത്തെറി. സി കൃഷ്ണകുമാർ പ്രവർത്തനശൈലി മാറ്റണമെന്ന് ദേശീയ നിർവാഹക സമിതി അംഗം എൻ ശിവരാജൻ പറഞ്ഞു. സ്റ്റേജിൽ അല്ല അടിത്തട്ടിൽ പ്രവർത്തിക്കണമെന്നും ശിൽബന്ധികളോട് മാത്രമല്ല എല്ലാവരോടും ബന്ധം വേണമെന്നും അദേഹം പറഞ്ഞു.

‘അധികാരത്തിന്റെ ഹുങ്ക് കാണിച്ചു ആളുകളെ ഭീഷണിപ്പെടുത്തി പ്രവർത്തിച്ചിട്ട് കാര്യമില്ല. കൺവെൻഷന് ശേഷം തന്നെ ഒരു യോഗത്തിൽ പോലും വിളിച്ചില്ല. പുറത്തുനിന്ന് വന്ന നേതാക്കൾക്ക് പ്രാദേശിക പ്രശ്നം മനസ്സിലായില്ല’ ശിവരാജൻ പറഞ്ഞു.

സുരേന്ദ്രൻ താൻ ഏറ്റവും ഇഷ്ടപ്പെട്ട കരുത്തുറ്റ നേതാവ്. സുരേന്ദ്രൻ പ്രസിഡന്റ്‌ സ്ഥാനത്ത് തുടരണം എന്നാണ് എന്റെ അഭിപ്രായം. സുരേന്ദ്രൻ നേതൃത്വം കൊടുത്തതുകൊണ്ടാണ് ഇത്രയെങ്കിലും രക്ഷപ്പെട്ടത്. സുരേന്ദ്രൻ മാറണം എന്ന് പറയുന്നവർ പാർട്ടി വിടുന്നതാണ് നല്ലതെന്നും അദേഹം പറഞ്ഞു.

പാലക്കാട്ടെ ബിജെപി തലപ്പത്താണ് മാറ്റങ്ങൾ വേണ്ടത്. ആർഎസ്എസ് ഇടപെട്ടതുകൊണ്ടാണ് ഇത്രയും ബൂത്തുകളിലെങ്കിലും ലീഡ് കിട്ടിയതെന്നും അദേഹം പറഞ്ഞു. അതേസമയം, ശോഭാ സുരേന്ദ്രൻ ആയിരുന്നുവെങ്കിൽ പാലക്കാട് വിജയിക്കുമായിരുന്നുവെന്നും പൊതു വോട്ടുകൾ കൂടി നേടിയെടുക്കാൻ ശോഭയ്ക്ക് കഴിയുമായിരുന്നുവെന്നും ശിവരാജൻ പറഞ്ഞു.

Continue Reading

kerala

മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കില്ലെന്ന് നടി

മുകേഷ്, ജയസൂര്യ അടക്കമുള്ള നടൻമാർക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നടി പറഞ്ഞിരുന്നു.

Published

on

നടൻമാർക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ്, ജയസൂര്യ അടക്കമുള്ള നടൻമാർക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നടി പറഞ്ഞിരുന്നു.

എന്നാൽ ആ തീരുമാനം മാറ്റുകയാണെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നുമാണ് നടി ഇപ്പോൾ വ്യക്തമാക്കിയത്. താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാൽ പരാതി പിന്‍വലിക്കില്ലെന്നും എസ്.ഐ.ടി നടപടികളുമായി സഹകരിക്കുമെന്നും നടി കൂട്ടിച്ചേർത്തു.

നടന്മാരായ എം മുകേഷ് എം.എൽ.എ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, ബാലചന്ദ്രമേനോൻ എന്നിവ‍ർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്തെത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണം തുടരുന്നതിനിടെയായിരുന്നു പരാതി പിൻവലിക്കുകയാണെന്ന നടപടിയുടെ പ്രഖ്യാപനമുണ്ടായത്.

നടന്മാര്‍ക്കെതിരെ പരാതി നൽകിയതിനുശേഷം തനിക്കെതിരെ ചുമത്തിയ പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനെതിരെ പൊലീസ് നടപടി എടുക്കാത്തത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും നടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സർക്കാരും മാധ്യമങ്ങളും ഒപ്പം നിന്നില്ലെന്നും അതിനാൽ മനം മടുത്ത് പരാതി പിൻവലിക്കുകയാണെന്നാണ് അന്ന് നടി പറഞ്ഞത്.

പരാതിയിൽ നിന്ന് പിൻമാറുന്നതായി അറിയിച്ച് എസ്.ഐ.ടിക്ക് കത്ത് നൽകുമെന്ന് നടി നേരത്തെ പറഞ്ഞിരുന്നു. തന്നെ കേൾക്കാൻ പോലും അന്വേഷണ സംഘം തയ്യാറല്ല. വിളിച്ചാൽ ഫോണെടുക്കില്ല. പരാതിക്കാരിക്ക് നൽകേണ്ട പരിഗണന ലഭിക്കുന്നില്ല. സാമൂഹ്യമാധ്യമങ്ങളിൽ നിന്നടക്കം കടുത്ത ആക്രമണം ഉണ്ടായി.

തനിക്കെതിരായ കേസിൽ പൊലീസ് നേർവഴിക്ക് അന്വേഷിച്ചാലേ പരാതിക്കാരിയായ കേസിലും മുന്നോട്ടുളളുവെന്നുമായിരുന്നു നേരത്തെ നടി വ്യക്തമാക്കിയിരുന്നത്. എന്നാൽ പരാതിയുമായി മുന്നോട്ടുപോകാൻ കുടുംബം ധൈര്യം നൽകിയെന്നും അവര്‍ കൂടെയുണ്ടെന്നും നടി പറയുന്നു.

Continue Reading

kerala

യു.പിയിലെ സംഭാല്‍ ജില്ലയിലെ ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം; വാഹനങ്ങള്‍ കത്തിച്ചു, പൊലീസ് ലാത്തിവീശി

ഷാഹി ജുമുഅ മസ്ജിദിന് സമീപമാണ് സംഘര്‍ഷമുണ്ടായത്.

Published

on

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ജുമാ മസ്ജിദില്‍ നടക്കുന്ന സര്‍വേക്കിടെ സംഘര്‍ഷം. ഷാഹി ജുമാ മസ്ജിദിന് സമീപമാണ് സംഘര്‍ഷമുണ്ടായത്.

സര്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതിന് പിന്നാലെ കല്ലേറുണ്ടായതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ മസ്ജിദ് ക്ഷേത്രത്തിന്റെ അവശിഷ്ടത്തില്‍ പണിതതാണെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ നല്‍കിയ ഹരജിയില്‍ സര്‍വേ നടത്താന്‍ സംഭാല്‍ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു.

കോടതി ഉത്തരവിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതോടെയാണ് സംഭാലില്‍ സംഘര്‍ഷമുണ്ടായത്. രാവിലെ ആറ് മണിയോടെയാണ് ഡി.എം രാജേന്ദ്ര പാന്‍സിയയുടെ നേതൃത്വത്തില്‍ സര്‍വേക്കെത്തിയത്.

എസ്.പി കൃഷ്ണ ബിഷ്‌ണോയ്, എസ്.ഡി.എ വന്ദന മിശ്ര, സി.ഐ അനുജ് ചൗധരി തുടങ്ങിയ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ എഫ്.ഐ.എ രജിസ്റ്റര്‍ ചെയ്യുകയോ മറ്റ് നടപടികള്‍ സ്വീകരിച്ചതായോ വിവരങ്ങളില്ല.

നവംബര്‍ 19ന് സംഭാലില്‍ ലോക്കല്‍ പൊലീസിന്റെയും മസ്ജിദ് മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തില്‍ സമാനമായ സര്‍വേ നടന്നിരുന്നു. ഈ പരിശോധനയില്‍ ക്ഷേത്രത്തോട് സാമ്യമുള്ള ചിഹ്നങ്ങളോ വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മസ്ജിദ് ഒരു ഹിന്ദു ക്ഷേത്രമാണെന്ന് തെളിയിക്കുന്ന നിരവധി അടയാളങ്ങളും ചിഹ്നങ്ങളും മസ്ജിദില്‍ ഉണ്ടെന്നും ഇത് കണക്കിലെടുത്ത് സര്‍വേ നടത്തണമെന്നുമായിരുന്നു അഭിഭാഷകന്റെ ആവശ്യം.

വിഷ്ണു ശങ്കര്‍ ജെയിന്‍ എന്ന അഭിഭാഷകനാണ് മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രത്തിന് മുകളിലാണെന്ന് വാദിച്ച് ഹരജി നല്‍കിയത്. സംഭാലിലെ ജുമാ മസ്ജിദ് യഥാര്‍ത്ഥത്തില്‍ ക്ഷേത്രമാണെന്ന് ആരോപിച്ചാണ് അഭിഭാഷകന്‍ ജില്ലാ കോടതിയില്‍ ഹരജി നല്‍കിയത്.

സംഭാലിലെ ശ്രീ ഹരി മന്ദിറിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് മസ്ജിദ് നിര്‍മിച്ചതെന്നാണ് അഭിഭാഷകന്‍ സംഭാല്‍ ജില്ലാ കോടതിയില്‍ വാദിച്ചത്. പിന്നാലെ കമ്മീഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താനാണ് കോടതി ഉത്തരവിട്ടത്. ഏഴു ദിവസത്തിനകം സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നത്. നവംബര്‍ 11നാണ് സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്.

Continue Reading

Trending