Connect with us

kerala

വീടിനകത്ത് വിഷവായു നിറച്ചു,ജനലുകള്‍ ടേപ്പ് കൊണ്ട് ഒട്ടിച്ചു;അച്ഛനും അമ്മയും രണ്ട് മക്കളും ജീവനൊടുക്കി

വീടിനകത്ത് വിഷവാതകം നിറച്ചായിരുന്നു ആത്മഹത്യ.

Published

on

ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍. അച്ഛനും അമ്മയും രണ്ടു മക്കളാണ് കൊടുങ്ങല്ലൂര്‍ ഉഴുവത്ത് കടവില്‍ ആത്മഹത്യ ചെയ്തത്.

വീടിനകത്ത് വിഷവായു നിറച്ചായിരുന്നു ആത്മഹത്യ. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ആസിഫ്(40),ഭാര്യ അസീറ(34), മക്കളായ അസ്ര ഫാത്തിമ(13), അനോനിസ(8) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയായിട്ടും വീടിനുപുറത്ത് ആരെയും കാണാതെയായതിനാല്‍ തിരക്കിയ നാട്ടുകാരാണ് സംഭവം ആദ്യം അറിയുന്നത്.

വീടിനകത്ത് വിഷവാതകം നിറച്ചായിരുന്നു ആത്മഹത്യ. വീടിനകത്ത് കാര്‍ബണ്‍മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വായു പുറത്തു പോകാതിരിക്കാന്‍ വീടിന്റെ ജനലുകള്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചിരുന്ന അവസ്ഥയിലായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈയിടെ ഒരു കോടി രൂപയിലധികമുഉള്ള വീട് ഇവര്‍ നിര്‍മ്മിച്ചിരുന്നു. ഇതിന്റെ കടം വീട്ടാന്‍ കഴിയാതെ വന്നതോടെയാണ് ഇത്തരമൊരു ദുരന്തത്തിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സാമുദായിക സ്പർധയുണ്ടാക്കരുത്’; മുനമ്പം വിഷയം സർക്കാർ ഇടപെട്ട് രമ്യമായി പരിഹരിക്കണം: സാദിഖലി തങ്ങൾ

വിഷയം സാമുദായിക സ്പർദ്ധയുണ്ടാക്കുന്ന തരത്തിലേക്ക് മാറുന്നതിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

കോഴിക്കോട്: വഖഫ് വിഷയത്തിൽ മുസ്‌ലിം സംഘടനാ പ്രതിനിധികൾ യോഗം ചേർന്നു. മുനമ്പം വിഷയത്തിൽ ചർച്ച പല കോണുകളിലേക്കും പോകുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് സാദിഖലി ശിഹാബ് പറഞ്ഞു. സാമുദായിക സ്പർധയുണ്ടാക്കരുത്. വിവാദങ്ങളേക്ക് പോകുന്ന സാഹചര്യമുണ്ടാവരുത്. സർക്കാർ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും സാദിഖലി തങ്ങൾ ആവശ്യപ്പെട്ടു.

വിഷയം സാമുദായിക സ്പർദ്ധയുണ്ടാക്കുന്ന തരത്തിലേക്ക് മാറുന്നതിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്താണ് വേണ്ടതെന്ന് സർക്കാർ ആണ് തീരുമാനിക്കേണ്ടത്. പല തത്പര കക്ഷികളും വിഷയം ദുരുപയോഗം ചെയ്യുകയാണ്. ഇത് അനുവദിക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

മുനമ്പം ഭൂമി പ്രശ്‌നം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണം: മുസ്‌ലിം സംഘടനാ നേതാക്കൾ

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പരിപാടിയില്‍
പരിപാടിയില്‍
അധ്യക്ഷത വഹിച്ചു

Published

on

കോഴിക്കോട്: ചിറായി മുനമ്പം ഭൂമി പ്രശ്‌നം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചു ചേർത്ത മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് മുന്നോട്ട് പോകാതെ നിയമപരമായും വസ്തുതാപരമായും സർക്കാർ വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കണം. വർഷങ്ങളായി അവിടെ താമസിക്കുന്ന ആളുകൾക്ക് അവർ താമസിക്കുന്ന ഭൂമി സംബന്ധമായ പ്രശ്‌നത്തിന് രമ്യമായ പരിഹാരം കാണണം. സമൂഹത്തിൽ വിദ്വേഷമുണ്ടാക്കുന്ന എന്ന ലക്ഷ്യത്തോടെ ചില സ്വാർത്ഥ താൽപര്യക്കാർ പ്രവർത്തിക്കുന്നത് മതസൗഹാർദ്ദത്തെ ദോഷകരമായി ബാധിക്കും.

പ്രസ്തുത ഭൂമിയുടെ ആധാരത്തിന്റെ നിയമപരമായ വ്യാഖ്യാനം സംബന്ധിച്ചുള്ള തർക്കം വഖഫ് ഭേദഗതി ബില്ലിലൂടെ പരിഹരിക്കാൻ കഴിയില്ല എന്നിരിക്കെ, ഭരണഘടനാവിരുദ്ധമായ ബില്ലിനെ ന്യായീകരിക്കാനായി ഈ തർക്കത്തെ സ്ഥാപിത താൽപര്യക്കാർ ഉപയോഗപ്പെടുത്തുകയാണ്. ഏത് പരിതസ്ഥിതിയിലും മതസൗഹാർദ്ദം മുറുകെ പിടിക്കുന്ന കേരള സമൂഹത്തിന് ഇതൊരു കളങ്കമാണ്. നീണ്ടുപോകുന്ന കോടതി നടപടികൾ ഒഴിവാക്കി കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്താൻ സർക്കാർ നടപടികൾ തുടങ്ങണമെന്നും അതിനായി സർക്കാർ നേരിട്ടോ ഒരു കമ്മിഷൻ മുഖേനയോ ബന്ധപ്പെട്ട് സത്വര നടപടികൾ സ്വീകരിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. സമവായത്തിലെത്താനുള്ള പരിശ്രമങ്ങൾക്കും തുടർന്ന് സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങൾക്കും മുസ്‌ലിം സംഘടനകൾ പൂർണ സഹകരണം വാഗ്ദാനം ചെയ്തു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ആമുഖപ്രഭാഷണം നടത്തി. അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. മുസ്‌ലിംലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഡോ. എം.കെ മുനീർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, കെ.എൻ.എം, ജമാഅത്തെ ഇസ്ലാമി, കെ.എൻ.എം മർക്കസുദ്ദഅ്‌വ, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ, സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ, എം.ഇ.എസ്, എം.എസ്.എസ് സംഘടനാ നേതാക്കളായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, പി. മുജീബ് റഹ്‌മാൻ, എ.ഐ മജീദ് സ്വലാഹി, എ. അസ്ഗറലി, പ്രൊഫ. എ.കെ ഹമീദ്, സി.പി ഉമർ സുല്ലമി, അഡ്വ. ഹനീഫ്, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, കെ. സജ്ജാദ്, ശിഹാബ് പൂക്കോട്ടൂർ, വി.പി അബ്ദുറഹ്‌മാൻ, അഡ്വ. പി.കെ അബൂബക്കർ, കെ.എം മൻസൂർ അഹമ്മദ്, ഇ.ടി അഷ്‌റഫ് ബാഖവി, പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ, ഡോ. കുട്ട്യാലിക്കുട്ടി സംബന്ധിച്ചു.

Continue Reading

kerala

എഴുത്തച്ഛൻ പുരസ്‌കാരം എൻ എസ് മാധവന്

5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്

Published

on

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍എസ് മാധവന്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. സാഹിത്യ രംഗത്തെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്.

1948 -ൽ എറണാകുളത്ത്‌ ജനിച്ച എൻ എസ് മാധവൻ മഹാരാജാസ് കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളേജ്‌, കേരള സർവ്വകലാശാല ധനശാസ്ത്ര വകുപ്പ്‌ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി. 1975 -ൽ ഐഎഎസ്‌ ലഭിച്ചു. കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറി ആയിരുന്നു. 1970 -ൽ മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തിൽ അദ്ദേഹം എഴുതിയ ശിശു എന്ന ചെറുകഥ ഒന്നാംസ്ഥാനം നേടി. കേരള സാഹിത്യ അക്കാദമി പുരസ്കാരം, മുട്ടത്തുവർക്കി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം തുടങ്ങിയ അവാർഡുകൾ ഹിഗ്വിറ്റയ്ക്കു ലഭിച്ചിട്ടുണ്ട്.

 

Continue Reading

Trending