Connect with us

kerala

മത്സ്യലഭ്യതക്കുറവിനിടെ തൊഴിലാളികളെ വലച്ച് മണ്ണെണ്ണയും

മത്സ്യലഭ്യത കുറഞ്ഞ് കടം വര്‍ധിക്കുന്ന മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കി മണ്ണെണ്ണയും.

Published

on

കോഴിക്കോട്്: മത്സ്യലഭ്യത കുറഞ്ഞ് കടം വര്‍ധിക്കുന്ന മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കി മണ്ണെണ്ണയും. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ പെര്‍മിറ്റ് സംയുക്ത പരിശോധന നടത്താനുള്ള അധികൃതരുടെ തീരുമാനത്തെ തുടര്‍ന്ന്്് നടപടിക്രമങ്ങള്‍ അനന്തമായി നീളുന്നതാണ് മണ്ണെണ്ണ പ്രതിസന്ധി വരുത്തിവെച്ചിരിക്കുന്നത്്.

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ മാറ്റിവച്ചതായിരുന്നു പെര്‍മിറ്റ് സംയുക്ത പരിശോധന. എന്നാല്‍ എല്ലാ മേഖലയില്‍ നിയന്ത്രണങ്ങള്‍ ഇളവ് വന്നിട്ടും മത്സ്യത്തൊഴിലാളികളോട് ഇതുവരെ കനിവായിട്ടില്ല.

മത്സ്യമേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ കനത്ത ഇടിവുണ്ടാവുന്നതിനിടെയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ വെല്ലുവിളിയായി ഇതര പ്രയാസങ്ങളും അധികൃതര്‍ അടിച്ചേല്‍പിക്കുന്നത്്. തോണിക്കാരാണ് ഇപ്പോള്‍ കടലില്‍ പോകുന്നത്്. പല കാരണങ്ങളാല്‍ മത്സ്യലഭ്യത കുറഞ്ഞതോടെ കടം പെരുകിയവരാണ് ഇന്ധനത്തിന്റെ പേരിലും വിഷമവൃത്തത്തിലായിരിക്കുന്നത്്. ചെറുവള്ളങ്ങള്‍ക്ക് ദിവസം കുറഞ്ഞത് 60 ലീറ്ററെങ്കിലും മണ്ണെണ്ണ വേണം. പെര്‍മിറ്റ് ഇല്ലാത്തതിനാല്‍ ലീറ്ററിനു 90 രൂപയിലധികം വില നല്‍കിയാണ് കരിഞ്ചന്തയില്‍ മണ്ണെണ്ണ വാങ്ങുന്നത്. ഇങ്ങനെ കടലില്‍ പോകാന്‍ ദിവസം ചുരുങ്ങിയത് 5,000 രൂപയെങ്കിലും ഇന്ധനത്തിനു കരുതണം.

പെര്‍മിറ്റ് കിട്ടാത്തതിനാല്‍ കരിഞ്ചന്തയില്‍ മണ്ണെണ്ണ വാങ്ങേണ്ട അവസ്ഥയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. ഡിസംബര്‍ 10നു നടത്താന്‍ തീരുമാനിച്ച സംയുക്ത പരിശോധന നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണു പെട്ടെന്നു മാറ്റിയത്. പരമ്പരാഗത മത്സ്യബന്ധന കേന്ദ്രമായ ചാലിയത്ത് നാനൂറോളം തോണിക്കാര്‍ ഇന്ധനത്തിനു പെര്‍മിറ്റില്ലാതെ കഷ്ടപ്പെടുകയാണ്. തോണിയും എന്‍ജിനുമുണ്ടായിട്ടും ഇവര്‍ക്കു കടലില്‍ പോകാന്‍ പറ്റാത്ത സ്ഥിതിയാണ്. നേരത്തെ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കി അപേക്ഷിച്ചവര്‍ക്കുപോലും മണ്ണെണ്ണ പെര്‍മിറ്റ് കിട്ടിയില്ല. പുതിയ പെര്‍മിറ്റ് അനുവദിക്കാത്തത് പരമ്പരാഗത മീന്‍പിടിത്തക്കാരെ കാര്യമായി ബാധിച്ചിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ അയവു വരുത്തിയ സാഹചര്യത്തില്‍ സംയുക്ത പരിശോധന പെട്ടെന്നു നടത്തണമെന്ന ആവശ്യം തീരദേശമേഖലയില്‍ ശക്തമായിട്ടുണ്ട്്്. ഫിഷറീസ് മത്സ്യഫെഡ്‌സിവില്‍ സപ്ലൈസ് അധികൃതര്‍ സംയുക്ത പരിശോധന നടത്തിയാണ് പുതിയ എന്‍ജിനുകള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചിരുന്നത്. നേരത്തേ പെര്‍മിറ്റിന് മാസം 350 ലീറ്റര്‍ വരെ സബ്‌സിഡി നിരക്കില്‍ അനുവദിച്ചിരുന്ന മണ്ണെണ്ണ ഈ മാസം 80 ലീറ്ററാക്കി പരിമിതപ്പെടുത്തി. ഇതിന് 55 രൂപയാണ് വില. പുതുതായി അപേക്ഷ നല്‍കിയ തോണിക്കാര്‍ക്ക് ഇതും കിട്ടുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘എഡിഎം നിരപരാധി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല’: റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

ഫയലുകൾ വൈകിപ്പിച്ചിരുന്ന ആളല്ല നവീൻ ബാബുവെന്നും ക്രമവിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു

Published

on

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട് റവന്യൂ മന്ത്രി കെ.രാജൻ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. എഡിഎം നിരപരാധിയാണെന്നും പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം (എൻഒസി) നൽകാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കളക്ടറുടെ പരാമർശം റിപ്പോര്‍ട്ടിലുണ്ട്. പക്ഷെ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലില്ല. എന്തു തരത്തിലുള്ള തെറ്റാണ് പറ്റിയതെന്ന് ചോദിച്ചെങ്കിലും നവീന്‍ ബാബു അതിനു മറുപടിയില്ല എന്നാണ് കലക്ടറുടെ മൊഴിയിൽ പറയുന്നത്.

കലക്ടർ എഴുതി തയാറാക്കിയ മൊഴിയാണ് ജോയിന്റ് കമ്മിഷണർ എ.ഗീതയ്ക്ക് നൽകിയത്. പി.പി.ദിവ്യയെ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കലക്ടറുടെ മൊഴിയിൽ ആവർത്തിക്കുന്നു. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട എൻഒസി നവീൻ ബാബു വൈകിപ്പിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഫയലുകൾ വൈകിപ്പിച്ചിരുന്ന ആളല്ല നവീൻ ബാബുവെന്നും ക്രമവിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നവീൻ കൈക്കൂലി വാങ്ങിയതിന് ഒരു തെളിവും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

 

Continue Reading

kerala

‘സാമുദായിക സ്പർധയുണ്ടാക്കരുത്’; മുനമ്പം വിഷയം സർക്കാർ ഇടപെട്ട് രമ്യമായി പരിഹരിക്കണം: സാദിഖലി തങ്ങൾ

വിഷയം സാമുദായിക സ്പർദ്ധയുണ്ടാക്കുന്ന തരത്തിലേക്ക് മാറുന്നതിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

കോഴിക്കോട്: വഖഫ് വിഷയത്തിൽ മുസ്‌ലിം സംഘടനാ പ്രതിനിധികൾ യോഗം ചേർന്നു. മുനമ്പം വിഷയത്തിൽ ചർച്ച പല കോണുകളിലേക്കും പോകുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് സാദിഖലി ശിഹാബ് പറഞ്ഞു. സാമുദായിക സ്പർധയുണ്ടാക്കരുത്. വിവാദങ്ങളേക്ക് പോകുന്ന സാഹചര്യമുണ്ടാവരുത്. സർക്കാർ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും സാദിഖലി തങ്ങൾ ആവശ്യപ്പെട്ടു.

വിഷയം സാമുദായിക സ്പർദ്ധയുണ്ടാക്കുന്ന തരത്തിലേക്ക് മാറുന്നതിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്താണ് വേണ്ടതെന്ന് സർക്കാർ ആണ് തീരുമാനിക്കേണ്ടത്. പല തത്പര കക്ഷികളും വിഷയം ദുരുപയോഗം ചെയ്യുകയാണ്. ഇത് അനുവദിക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

മുനമ്പം ഭൂമി പ്രശ്‌നം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണം: മുസ്‌ലിം സംഘടനാ നേതാക്കൾ

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പരിപാടിയില്‍
പരിപാടിയില്‍
അധ്യക്ഷത വഹിച്ചു

Published

on

കോഴിക്കോട്: ചിറായി മുനമ്പം ഭൂമി പ്രശ്‌നം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചു ചേർത്ത മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് മുന്നോട്ട് പോകാതെ നിയമപരമായും വസ്തുതാപരമായും സർക്കാർ വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കണം. വർഷങ്ങളായി അവിടെ താമസിക്കുന്ന ആളുകൾക്ക് അവർ താമസിക്കുന്ന ഭൂമി സംബന്ധമായ പ്രശ്‌നത്തിന് രമ്യമായ പരിഹാരം കാണണം. സമൂഹത്തിൽ വിദ്വേഷമുണ്ടാക്കുന്ന എന്ന ലക്ഷ്യത്തോടെ ചില സ്വാർത്ഥ താൽപര്യക്കാർ പ്രവർത്തിക്കുന്നത് മതസൗഹാർദ്ദത്തെ ദോഷകരമായി ബാധിക്കും.

പ്രസ്തുത ഭൂമിയുടെ ആധാരത്തിന്റെ നിയമപരമായ വ്യാഖ്യാനം സംബന്ധിച്ചുള്ള തർക്കം വഖഫ് ഭേദഗതി ബില്ലിലൂടെ പരിഹരിക്കാൻ കഴിയില്ല എന്നിരിക്കെ, ഭരണഘടനാവിരുദ്ധമായ ബില്ലിനെ ന്യായീകരിക്കാനായി ഈ തർക്കത്തെ സ്ഥാപിത താൽപര്യക്കാർ ഉപയോഗപ്പെടുത്തുകയാണ്. ഏത് പരിതസ്ഥിതിയിലും മതസൗഹാർദ്ദം മുറുകെ പിടിക്കുന്ന കേരള സമൂഹത്തിന് ഇതൊരു കളങ്കമാണ്. നീണ്ടുപോകുന്ന കോടതി നടപടികൾ ഒഴിവാക്കി കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്താൻ സർക്കാർ നടപടികൾ തുടങ്ങണമെന്നും അതിനായി സർക്കാർ നേരിട്ടോ ഒരു കമ്മിഷൻ മുഖേനയോ ബന്ധപ്പെട്ട് സത്വര നടപടികൾ സ്വീകരിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. സമവായത്തിലെത്താനുള്ള പരിശ്രമങ്ങൾക്കും തുടർന്ന് സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങൾക്കും മുസ്‌ലിം സംഘടനകൾ പൂർണ സഹകരണം വാഗ്ദാനം ചെയ്തു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ആമുഖപ്രഭാഷണം നടത്തി. അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. മുസ്‌ലിംലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഡോ. എം.കെ മുനീർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, കെ.എൻ.എം, ജമാഅത്തെ ഇസ്ലാമി, കെ.എൻ.എം മർക്കസുദ്ദഅ്‌വ, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ, സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ, എം.ഇ.എസ്, എം.എസ്.എസ് സംഘടനാ നേതാക്കളായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, പി. മുജീബ് റഹ്‌മാൻ, എ.ഐ മജീദ് സ്വലാഹി, എ. അസ്ഗറലി, പ്രൊഫ. എ.കെ ഹമീദ്, സി.പി ഉമർ സുല്ലമി, അഡ്വ. ഹനീഫ്, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, കെ. സജ്ജാദ്, ശിഹാബ് പൂക്കോട്ടൂർ, വി.പി അബ്ദുറഹ്‌മാൻ, അഡ്വ. പി.കെ അബൂബക്കർ, കെ.എം മൻസൂർ അഹമ്മദ്, ഇ.ടി അഷ്‌റഫ് ബാഖവി, പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ, ഡോ. കുട്ട്യാലിക്കുട്ടി സംബന്ധിച്ചു.

Continue Reading

Trending