Connect with us

kerala

യുഎപിഎ വിഷയത്തില്‍ ഗവണ്‍മെന്റ് ഉടന്‍ നയം തിരുത്തണം, നിരപരാധികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുകയും അവരെ മോചിപ്പിക്കുകയും ചെയ്യണം: ഇടി മുഹമ്മദ് ബഷീര്‍ എംപി

നിരപരാധികളെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ച നടപടിയില്‍ സുപ്രീം കോടതി തന്നെ അസംതൃപ്തി രേഖപ്പെടുത്തിയതും വളരെ ശ്രദ്ധേയമായ കാര്യമാണെന്നും പറഞ്ഞു.

Published

on

രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തി യുഎപിഎ പ്രകാരം ജയിലിലടക്കുന്ന നടപടി അത്യധികം പ്രിതിഷേധാര്‍ഹമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി പാര്‍ലമെന്റില്‍ പറഞ്ഞു.
പൗരത്വ നിയമത്തിനെതിരായി പ്രക്ഷോഭത്തിലേര്‍പ്പെട്ട വിദ്യാര്‍ത്ഥികളെയും ഡല്‍ഹി കലാപത്തിലുണ്ടായ തെറ്റുകള്‍ക്കെതിരെ പ്രതികരിക്കുകയും ദു:ഖിതരുടെ കൂടെ ഹൃദയം ചേര്‍ത്ത് വെക്കുകയും ചെയ്ത വ്യക്തികളെയും രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തുകയും യുഎപിഎ പ്രകാരം ജയിലിലടക്കകയും ചെയ്ത നടപടി അത്യധികം പ്രിതിഷേധാര്‍ഹമാണെന്നാണ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞത്.

നിരപരാധികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ജയിലില്‍ കിടക്കുകയാണ്. നിരവധി സാമൂഹ്യ പ്രവര്‍ത്തകന്‍മാരും പത്ര പ്രവര്‍ത്തകരും ഇതുപോലെ തുറങ്കിലടക്കപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ഡല്‍ഹി കലാപത്തിനിരയായ പാവങ്ങള്‍ക്ക് സഹായം ചെയ്തവരെയും കുറ്റവാളികളായി മുദ്രകുത്തിയിരിക്കുകയാണ്. മറ്റു യാതൊരു തെറ്റും ഇവരാരും ചെയ്തിട്ടില്ല, ഇടി വ്യക്തമാക്കി.

നിരപരാധികളെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ച നടപടിയില്‍ സുപ്രീം കോടതി തന്നെ അസംതൃപ്തി രേഖപ്പെടുത്തിയതും വളരെ ശ്രദ്ധേയമായ കാര്യമാണെന്നും പറഞ്ഞു. ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നയം ഉടന്‍ തിരുത്തുകയും നിരപരാധികളായ വ്യക്തികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുകയും അവരെ മോചിപ്പിക്കുകയും ചെയ്യണമെന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

എസ്എസ്എൽസി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; ഫല പ്രഖ്യാപനം മെയ് മൂന്നാം വാരം

72 ക്യാമ്പുകളിലായി മൂല്യനിർണയം നടക്കും.

Published

on

എസ്എസ്എൽസി പരീക്ഷ മുന്നൊരുക്കം ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കുമെന്ന് മന്ത്രി അറിയിച്ചു. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെയും നടക്കും. 72 ക്യാമ്പുകളിലായി മൂല്യനിർണയം നടക്കും. ഫലം മെയ് മൂന്നാം വാരം പ്രഖ്യാപിക്കും.

ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 3 മുതൽ 26 വരെയും നടക്കും. 25000 അധ്യാപകരെ പരീക്ഷ ഡ്യൂട്ടിക്കായി നിയോ​ഗിക്കും. എല്ലാ പരീക്ഷകളും ഉച്ചയ്ക്കു ശേഷമാകും നടക്കുക.

ഒന്നാം വർഷ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെയും രണ്ടാംവർഷ പരീക്ഷ മാർച്ച് 3 മുതൽ 26 വരെയും നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Continue Reading

kerala

കൊടകര കുഴല്‍പ്പണക്കേസ്; തുടരന്വേഷണം പ്രഖ്യാപിച്ചു

ബിജെപി തൃശൂര്‍ ജില്ലാ മുന്‍ ഓഫീസ് സെക്രട്ടറി സതീശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം.

Published

on

കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചു. ഡിവൈഎസ്പി രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തരവകുപ്പ് തുടരന്വേഷണം പ്രഖ്യാപിച്ചത്.

ബിജെപി തൃശൂര്‍ ജില്ലാ മുന്‍ ഓഫീസ് സെക്രട്ടറി സതീശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. കുഴല്‍പ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായാണ് എത്തിച്ചതെന്ന് സതീശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ആറ് ചാക്കുകളിലായാണ് പണം ഓഫീസിലെത്തിച്ചത്. ധര്‍മരാജ് എന്നയാളാണ് പണം കൊണ്ടുവന്നത്. ഇത് എവിടെനിന്നാണ് കൊണ്ടുവന്നതെന്ന് അറിയില്ല. ജില്ലാ ഭാരവാഹികളാണ് പണം കൈകാര്യം ചെയ്തതെന്നും സതീശ് വെളിപ്പെടുത്തിയിരുന്നു.

അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. അതെസമയം പുതിയ വെളിപ്പെടുത്തലുകള്‍ കോടതിയില്‍ വിശദീകരിച്ച ശേഷം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കുക. നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചതിനാലാണ് തുടരന്വേഷണത്തിന്റെ പശ്ചാത്തലം കോടതിയെ അറിയിക്കുന്നത്.

Continue Reading

kerala

കൊടകര കുഴല്‍പ്പണ കേസ്; കെ. സുരേന്ദ്രനെ രക്ഷിക്കാന്‍ ഇഡിയും കേരള പൊലീസും തമ്മില്‍ മത്സരം: രാഹുല്‍ മാങ്കൂട്ടത്തില്‍

ബിജെപിയിലെ ഭിന്നതയില്‍ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ബിജെപി ഓഫീസ് സെക്രട്ടറിയെ നിയന്ത്രിക്കുന്നത് താനാണെന്ന് സുരേന്ദ്രന്‍ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്നും ചോദിച്ചു.

Published

on

കൊടകര കുഴല്‍പ്പണ കേസില്‍ കെ. സുരേന്ദ്രനെ രക്ഷിക്കാന്‍ ഇഡിയും കേരള പൊലീസും തമ്മില്‍ മത്സരമാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.

ബിജെപിയിലെ ഭിന്നതയില്‍ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ബിജെപി ഓഫീസ് സെക്രട്ടറിയെ നിയന്ത്രിക്കുന്നത് താനാണെന്ന് സുരേന്ദ്രന്‍ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്നും ചോദിച്ചു.

ഈ ആരോപണം തെളിയിച്ചാല്‍ സുരേന്ദ്രന്‍ പറയുന്ന പണി ചെയ്യാം. കൊടകരയിലെ സിപിഎം ബിജെപി ഡീലിന്റെ ഭാഗമായാണ് പാലക്കാട് പാര്‍ട്ടി ചിഹ്നത്തെ ഡമ്മി ആക്കിയതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.

Continue Reading

Trending