Connect with us

india

ലതാ മങ്കേഷ്‌കറുടെ നില വീണ്ടും വഷളായി, വെന്റിലേറ്ററില്‍

Published

on

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഗായിക ലതാ മങ്കേഷ്‌കറുടെ നില വീണ്ടും മോശമായതായി റിപ്പോര്‍ട്ടുകള്‍. 92 കാരിയായ ലതാമങ്കേഷ്‌കറെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി ഡോക്ടര്‍മാര്‍ പറയുന്നു.

കഴിഞ്ഞ മാസം അവസാനത്തോടെയാണ് ലതാമങ്കേഷ്‌കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ചതോട് കൂടി ആരോഗ്യനില അന്ന് മോശപെട്ടിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആരോഗ്യനില മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

എന്നാല്‍ ഇന്ന് വീണ്ടും നില വഷളാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഡോക്ടര്‍മാരെ ഉദ്ധരിച്ചുകൊണ്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡിജിപിയ്ക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക കരുതല്‍; അജിത് കുമാറിനെ മാറ്റില്ല, നടപടി അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമെന്ന് മുഖ്യമന്ത്രി

എം ആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Published

on

എഡിജിപി എം ആര്‍ അജിത് കുമാറിനെ കൈവിടാതെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. എം ആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നടപടി അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലീസ് സേനയുടെ മനോവീര്യം തകര്‍ക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാകില്ല. അജിത്തിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അതിന് ശേഷം നടപടി ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ആരോപണങ്ങള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസമായിട്ടുണ്ടെങ്കിലോ ബാധിച്ചിട്ടുണ്ടെങ്കിലോ നടപടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിക്ക് വേണ്ടി ആര്‍എസ്എസ് നേതാക്കളെ അജിത്കുമാര്‍ എന്നതടക്കമുള്ള ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അത് പൂര്‍ണമായും തള്ളുകയായിരുന്നു. മാത്രവുമല്ല സിപിഐ അടക്കമുള്ള ഘടകകക്ഷികളും, പി.വി അന്‍വര്‍ എംഎല്‍യും അജിത്കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രതികരണം

Continue Reading

india

ഷിരൂരില്‍ അര്‍ജുനായുള്ള ദൗത്യം; ലോറിയിലെ തടിക്കഷണം കണ്ടുകിട്ടി

കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും തടിക്കഷണങ്ങള്‍ പൂര്‍ണ്ണമായും പുറത്തെത്തിക്കുന്നില്ലെന്നും ഈശ്വര്‍ മാല്‍പെ

Published

on

ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കം മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ലോറിയിലെ തടിക്കഷണം കണ്ടുകിട്ടി. പുഴയില്‍ ധാരാളം തടിക്കഷണങ്ങളുണ്ടെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു. കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും തടിക്കഷണങ്ങള്‍ പൂര്‍ണ്ണമായും പുറത്തെത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് നിര്‍ണായകമാണ്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. ഈശ്വര്‍ മാല്‍പെ ഉള്‍പ്പെടുന്ന സംഘം എട്ട് മണിയോടെ തിരച്ചില്‍ പുനരാരംഭിച്ചു. ഇന്ന് ഗംഗാവലിപ്പുഴ തെളിഞ്ഞിരിക്കുന്നുണ്ടെന്ന് ഈശ്വര്‍ മാല്‍പെ പ്രതികരിച്ചിരുന്നു. മണ്‍കൂനകള്‍ മാറ്റുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മാല്‍പെ പറഞ്ഞു.

അര്‍ജുന്റെ ബന്ധുക്കള്‍ ഷിരൂരിലെത്തിയിട്ടുണ്ട്. ഡ്രഡ്ജര്‍ എത്തിക്കാന്‍ കഴിഞ്ഞതോടെ പ്രതീക്ഷയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്നത്തെ തിരച്ചിലില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രഡ്ജര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇന്നലെ വൈകുന്നേരം തന്നെ ഗംഗാവലിപ്പുഴയിലെത്തിച്ചിരുന്നു. നാവിക സേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയ ഭാഗത്ത് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. തിരച്ചിലില്‍ അര്‍ജുന്റെ ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ട്രക്കിലെ വാട്ടര്‍ടാങ്ക് ക്യാരിയര്‍ ആണ് കണ്ടെത്തിയത്.

 

Continue Reading

india

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഗോപാല്‍ റായി, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്ലാവത് എന്നിവരാണ് അതിഷിക്ക് പുറമേ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. അതിഷിക്ക് പുറമേ അഞ്ച് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വൈകീട്ട് 4.30ന് രാജ്ഭവനിലാണ് നടക്കുന്നത്. ഗോപാല്‍ റായി, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്ലാവത് എന്നിവരാണ് അതിഷിക്ക് പുറമേ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഗംഭീരമാക്കാനാണ് ആംആദ്മിയുടെ തീരുമാനം.

അരവിന്ദ് കെജ്‌രിവാള്‍ രാജി പ്രഖ്യാപിച്ചതോടെയാണ് ആംആദ്മിയില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തത്. ആംആദ്മി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്‍ അതിഷിയെ പിന്തുണച്ചിരുന്നു. ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മര്‍ലേന.

അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയിലുണ്ടായിരുന്ന ഗോപാല്‍ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരെ നിലനിര്‍ത്തിക്കൊണ്ടായിരുന്നു മന്ത്രിസഭാ അഴിച്ചുപണി. മുകേഷ് കുമാര്‍ അഹ്ലാവത് പുതുമുഖമാണ്. അതിഷി മന്ത്രിസഭയില്‍ ആറ് പേരാണ് ഉള്ളത്.

 

Continue Reading

Trending