Connect with us

kerala

ആശങ്ക തുടരുന്നു; കേരളത്തില്‍ ഇന്ന് 51,887 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,048 സാമ്പിളുകളാണ് പരിശോധിച്ചത്.

Published

on

കേരളത്തില്‍ 51,887 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 9331, തൃശൂര്‍ 7306, തിരുവനന്തപുരം 6121, കോഴിക്കോട് 4234, കൊല്ലം 3999, കോട്ടയം 3601, പാലക്കാട് 3049, ആലപ്പുഴ 2967, മലപ്പുറം 2838, പത്തനംതിട്ട 2678, ഇടുക്കി 2130, കണ്ണൂര്‍ 2081, വയനാട് 1000, കാസര്‍ഗോഡ് 552 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,048 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,32,995 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,21,352 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,643 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1330 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 3,67,847 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 24 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 118 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 1063 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 55,600 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 221 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 47,612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3602 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 462 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 40,383 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 5763, കൊല്ലം 2847, പത്തനംതിട്ട 1746, ആലപ്പുഴ 1114, കോട്ടയം 3273, ഇടുക്കി 1222, എറണാകുളം 8808, തൃശൂര്‍ 3910, പാലക്കാട് 1480, മലപ്പുറം 2375, കോഴിക്കോട് 4355, വയനാട് 497, കണ്ണൂര്‍ 2186, കാസര്‍ഗോഡ് 807 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,67,847 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 56,53,376 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പെരിയ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് തടയിടാന്‍ പിണറായി സര്‍ക്കാര്‍ ചിലവഴിച്ചത് ഒന്നര കോടിയോളം രൂപ

എത്തിച്ചത് രഞ്ജിത്ത് കുമാര്‍, മനീന്ദര്‍ സിങ്, പ്രഭാസ് ബജാജ് തുടങ്ങിയ സുപ്രീംകോടതിയിലെ വി.ഐ.പി അഭിഭാഷകരെ

Published

on

പെരിയ ഇരട്ടക്കൊല കേസില്‍ സി.ബി.ഐ അന്വേഷണത്തിന് തടയാന്‍ ഒരു കോടിയോളം ചെലവാക്കി സുപ്രീംകോടതി അഭിഭാഷകരെ എത്തിച്ച പിണറായി സര്‍ക്കാര്‍ തീരുമാനമാനമ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. കേസ് സി.ബി.ഐക്ക് വിട്ട ഹൈകോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ വാദിക്കാനായിരുന്നു രഞ്ജിത്ത് കുമാര്‍, മനീന്ദര്‍ സിങ്, പ്രഭാസ് ബജാജ് എന്നീ വി.ഐ.പി അഭിഭാഷകരെ സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ മുന്‍ എം.എല്‍.എ അടക്കം 14 സി.പി.എം നേതാക്കളെ കുറ്റക്കാരായി കോടതി കണ്ടെത്തിയിരിക്കുകയാണ്.

സി.ബി.ഐ അന്വേഷണത്തിനെതിരെ ഹൈകോടതിയില്‍ കേസ് നടത്തുന്നതിന് സര്‍ക്കാര്‍ സംവിധാനമുണ്ടായിരുന്നതിന് പുറമെയാണ് പുറത്തുനിന്നുള്ള അഭിഭാഷകരെ സര്‍ക്കാര്‍ എത്തിച്ചത്. അഭിഭാഷകരെ കൊണ്ടുവരാന്‍ 88 ലക്ഷം രൂപയോളം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഫീസായി നല്‍കി. ഇതിന് പുറമേ സുപ്രീംകോടതിയില്‍ കേസ് നടത്താന്‍ വേറെയും തുക ചെലവഴിച്ചു. ആകെ ഒന്നരക്കോടിയോളം രൂപ സര്‍ക്കാറിന് ചെലവായി.

സീനിയര്‍ അഭിഭാഷകന്‍ മനീന്ദര്‍സിങ്ങിനെയും ജൂനിയര്‍മാരെയും 2019 നവംബര്‍ 11നാണ് ഡല്‍ഹിയില്‍ നിന്ന് കേസിന്റെ കാര്യങ്ങള്‍ക്കായി കൊച്ചിയില്‍ എത്തിയത്. ബിസിനസ് ക്ലാസില്‍ സഞ്ചരിച്ച അഭിഭാഷകസംഘം കൊച്ചി മറൈന്‍െ്രെഡവിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിച്ചത്. 2019 ഒക്ടോബറില്‍ 25 ലക്ഷവും നവംബറില്‍ 21 ലക്ഷവും, ഡിസംബറില്‍ 42 ലക്ഷവുമാണ് അഭിഭാഷകര്‍ക്കും സഹായികള്‍ക്കുമായി നല്‍കിയത്.

അതേസമയം, പെരിയ ഇരട്ടക്കൊലക്കേസിലെ 14 പ്രതികള്‍ കുറ്റക്കാരാണെന്ന സി.ബി.ഐ കോടതി കണ്ടെത്തിയതിന് പിന്നാലെ, പ്രതികളെ രക്ഷിക്കാന്‍ ചെലവഴിച്ച പൊതുഖജനാവിലെ ഒരു കോടിയോളം രൂപ സി.പി.എം സംസ്ഥാന കമ്മിറ്റി സര്‍ക്കാറിലേക്ക് തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. ക്രൂരമായ ഇരട്ടക്കൊലപാതകം നടന്നിട്ടും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയും പാര്‍ട്ടിയും ജനങ്ങളോട് ക്ഷമാപണം നടത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും 2019 ഫെബ്രുവരി 17നാണ് വെട്ടിക്കൊന്നത്. കേസില്‍ ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗവുമായ കെ.വി. കുഞ്ഞിരാമന്‍, സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയടക്കം 14 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കും.

ഇടതു മുന്നണിയുടെ രണ്ട് സംസ്ഥാന ജാഥകള്‍ മഞ്ചേശ്വരത്തു നിന്നും പാറശ്ശാലയില്‍ നിന്നും തുടങ്ങിയ ദിവസമായ 2019 ഫെബ്രുവരി 17നായിരുന്നു ഇരക്കൊലപാതകം. രാത്രി 7.35ഓടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും വാഹനങ്ങളില്‍ പിന്തുടര്‍ന്ന് രാഷ്ട്രീയ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണ് കേസ്.

Continue Reading

kerala

ജനുവരി 15 വരെ വാഹന പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗത കമീഷണര്‍

അനധികൃതമായി എയര്‍ഹോണുകളും ലൈറ്റുകളും ഘടിപ്പിച്ചത് കണ്ടെത്തിയാല്‍ 5000 രൂപ വരെയാണ് പിഴ, സ്പീഡ് ഗവര്‍ണര്‍ അഴിച്ചു വച്ചു സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കും

Published

on

കൊച്ചി: ഗതാഗത നിയമലംഘനം തടയുന്നതിനായി മോട്ടോര്‍ വാഹന വകുപ്പും പൊലീസും ചേര്‍ന്ന് വാഹന പരിശോധന ഊര്‍ജിതമാക്കും. ഗതാഗത കമീഷണറുടെ നിര്‍ദേശപ്രകാരം ജനുവരി 15 വരെ കര്‍ശന പരിശോധന തുടരും. വാഹനങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച കളര്‍ ലൈറ്റുകള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍, ഹൈ ബീം ലൈറ്റുകള്‍, വേഗപ്പൂട്ട്, ജി.പി.എസ്, എയര്‍ഹോണ്‍, അമിത സൗണ്ട് ബോക്‌സുകള്‍, അമിത ലോഡ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.

അമിത ശബ്ദം ഉണ്ടാക്കുന്ന എയര്‍ ഹോണുകള്‍ ഘടിപ്പിച്ചതും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അനുവദനീയവും അല്ലാത്ത ലൈറ്റുകള്‍ ഫിറ്റ് ചെയ്തതുമായ വാഹനങ്ങള്‍ കണ്ടെത്തിയാല്‍ ഫിറ്റ്‌നസ് ക്യാന്‍സല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കും.

അനധികൃതമായി എയര്‍ഹോണുകളും ലൈറ്റുകളും ഘടിപ്പിച്ചത് കണ്ടെത്തിയാല്‍ 5000 രൂപ വരെയാണ് പിഴ, സ്പീഡ് ഗവര്‍ണര്‍ അഴിച്ചു വച്ചു സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കും. ട്രിപ്പിള്‍ റൈഡിങ് സ്റ്റണ്ടിങ് എന്നിവ കാണുകയാണെങ്കില്‍ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുന്ന ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവും

വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന വര്‍ണ്ണ ലൈറ്റുകള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍ എന്നിവ അഴിച്ചുമാറ്റിയതിനു ശേഷം മാത്രമേ സര്‍വീസ് നടത്തുവാന്‍ അനുവദിക്കുകയുള്ളൂ എന്ന് എറണാകുളം ആര്‍.ടി.ഒ ടി.എം. ജേഴ്‌സണ്‍ അറിയിച്ചു.

Continue Reading

kerala

പെരിയ ഇരട്ടക്കൊല കേസിലെ വിധി സി.പി.എമ്മിന്റെ ഭീകര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി; പി.എം.എ സലാം

പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാതിരിക്കാനും അന്വേഷണം മുടക്കാനും സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു

Published

on

പെരിയ ഇരട്ടക്കൊല കേസില്‍ മുന്‍ എം.എല്‍.എ ഉള്‍പ്പെടെ 14 പേര്‍ കുറ്റക്കാര്‍ ആണെന്ന് കണ്ടെത്തിയ കോടതി വിധി സി.പി.എമ്മിന്റെ ഭീകര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാതിരിക്കാനും അന്വേഷണം മുടക്കാനും സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. സുപ്രീംകോടതി അഭിഭാഷകരെ പോലും വിളിച്ചു വരുത്തി പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കോടികള്‍ ചെലവഴിച്ചു.

ഉന്നത നേതാക്കളുടെ അറിവോടെയാണ് കൊലപാതകവും പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളും നടന്നത്. മുന്‍ എംഎല്‍എയും പാര്‍ട്ടിയുടെ ഏരിയ കമ്മിറ്റി അംഗവുമെല്ലാം കൊലപാതകത്തില്‍ പങ്കാളിത്തം വഹിച്ചു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. സിപിഎമ്മിന്റെ ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനും, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയും കുറ്റക്കാര്‍ ആണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്.

സിപിഎമ്മിന് ഈ കൊലപാതകത്തിലുള്ള പങ്ക് പകല്‍പോലെ വ്യക്തമാകുന്ന കോടതിവിധിയാണ് വന്നിരിക്കുന്നത്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാനും ജനങ്ങളോട് മാപ്പ് പറയാനും ഇനിയെങ്കിലും പാര്‍ട്ടി തയ്യാറാകണം. ‘ഞങ്ങളോട് കളിച്ചാല്‍ ഷുക്കൂറിന്റെ ഗതി വരു’മെന്ന് ഒരു സി.പി.എം നേതാവ് പ്രസംഗിച്ചത് കഴിഞ്ഞ ദിവസമാണ്. ചോരക്കളി അവസാനിപ്പിക്കാന്‍ സി.പി.എം ഒരുക്കമല്ലെന്ന് തെളിയിക്കുന്ന സംഭവമാണിതെന്നും പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending