Connect with us

kerala

റിപബ്ലിക്ദിന ടാബ്ലോയില്‍ മുസ്‌ലിം ലീഗ് സ്ഥാപകന്‍ ഖാഇദേമില്ലത്തിനെ പ്രദര്‍ശിപ്പിച്ചത്തില്‍ സ്റ്റാലിന് നന്ദി പറഞ്ഞ് മുനവ്വറലി തങ്ങള്‍

തമിഴ് നാട്ടില്‍ സ്റ്റാലിന്‍ ഭരണകൂടം ആ നേതാവിന് നല്‍കുന്ന ആദരവ് അഭിമാനകരമാണെന്നും തലൈവര്‍ കരുണാനിധിയുടെ സ്‌നേഹഭാജനം ഇന്ന് മകന്‍ സ്റ്റാലിന്റെയും പ്രിയങ്കരനാണെന്നും മുനവറലി തങ്ങള്‍ കൂട്ടിചേര്‍ത്തു.

Published

on

സ്റ്റാലിന്‍ ഭരണ കൂടത്തോടും തമിഴ് ജനതയോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. തമിഴ് നാട്ടിലെ ജില്ലകളില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ടാബ്ലോയില്‍ മുസ്ലിം ലീഗിന്റെ സ്ഥാപകന്‍ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെ പ്രദര്‍ശിപ്പിച്ചതിനാണ് മുനവറലി തങ്ങള്‍ നന്ദി രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ പരേഡില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഖാഇദേമില്ലത്ത് അടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ ടാബ്ലോ ഒഴിവാക്കിയതിനെ തുടര്‍ന്ന് ഇന്നലെ റിപബ്ലിക് ദിനത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സംസ്ഥാനതലത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

തമിഴ് നാട്ടില്‍ സ്റ്റാലിന്‍ ഭരണകൂടം ആ നേതാവിന് നല്‍കുന്ന ആദരവ് അഭിമാനകരമാണെന്നും തലൈവര്‍ കരുണാനിധിയുടെ സ്‌നേഹഭാജനം ഇന്ന് മകന്‍ സ്റ്റാലിന്റെയും പ്രിയങ്കരനാണെന്നും മുനവറലി തങ്ങള്‍ കൂട്ടിചേര്‍ത്തു. അസ്തിത്വ പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലെ മുസ്ലിം സമൂഹം ഈ നാടിന്റെ ഭരണ ഘടനയുടെ ശില്പികളില്‍ ഒരാളാണെന്ന് സ്റ്റാലിന്‍ മനോഹരമായി പറഞ്ഞു വെക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

തമിഴ് നാട്ടിലെ ജില്ലകളില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ടാബ്ലോയിലെ താടി വെച്ച തൊപ്പി ധാരി ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബാണ്. ഇന്ത്യന്‍ മുസ്ലിംകളെ പ്രതിനിധികരിച്ച് ഇന്ത്യയുടെ ഭരണഘടനയ്ക്ക് താഴെ ഒപ്പ് ചാര്‍ത്തിയ ദയാ മന്‍സിലിലെ സൂഫി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സ്ഥാപകന്‍ .
തമിഴ് നാട്ടില്‍ സ്റ്റാലിന്‍ ഭരണകൂടം ആ നേതാവിന് നല്‍കുന്ന ആദരവ് അഭിമാനകരമാണ്.തലൈവര്‍ കരുണാനിധിയുടെ സ്‌നേഹഭാജനം ഇന്ന് മകന്‍ സ്റ്റാലിന്റെയും പ്രിയങ്കരന്‍. അസ്തിത്വ പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലെ മുസ്ലിം സമൂഹം ഈ നാടിന്റെ ഭരണ ഘടനയുടെ ശില്പികളില്‍ ഒരാളാണെന്ന് സ്റ്റാലിന്‍ മനോഹരമായി പറഞ്ഞു വെക്കുന്നു !
സ്റ്റാലിന്‍ ഭരണ കൂടത്തോടും തമിഴ് ജനതയോടും ഹൃദയം നിറഞ്ഞ നന്ദി !

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പിസി ജോര്‍ജിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം; യൂത്ത് ലീഗിന്റെ പരാതിയില്‍ കേസെടുക്കാതെ പൊലീസ്

. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി നിരവധി പരാതികള്‍ ലഭിച്ചിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല

Published

on

ചാനല്‍ ചര്‍ച്ചയില്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പിസി ജോര്‍ജിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് പരാതി നല്‍കിയിട്ടും കേസെടുക്കാതെ പൊലീസ്. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി നിരവധി പരാതികള്‍ ലഭിച്ചിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല.

അതേസമയം, മുസ്‌ലിമായി ജനിച്ചവരെല്ലാം തീവ്രവാദികളാണെന്ന് പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ്ജ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ മുഴുവന്‍ മുസ്‌ലിംകളും തീവ്രവാദികളാണെന്ന പരാമര്‍ശം പിന്‍വലിക്കുന്നതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പരാമര്‍ശത്തില്‍ വേദനിച്ച മുസ്ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും പി.സി ജോര്‍ജ് പറഞ്ഞു. മുസ്ലിംകളെല്ലാം തീവ്രവാദികളാണ്. തീവ്രവാദിയല്ലാത്ത ഒരു മുസ്ലിം പോലുമില്ല. മുസ്ലിമായി ജനിച്ചാല്‍ അവന്‍ തീവ്രവാദിയായിരിക്കും. ഇന്ത്യപാകിസ്താന്‍ ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ പാകിസ്താന് വേണ്ടി കയ്യടിക്കുന്നവരാണ് മുസ്ലിംകള്‍. ഇന്ത്യയോട് താത്പര്യമില്ലെങ്കില്‍ പാകിസ്താനില്‍ പോടെ എന്നാണ് പി.സി ജോര്‍ജ്ജ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്.

Continue Reading

kerala

അരിപ്പയിലെ പതിമൂന്നു വര്‍ഷമായി നടക്കുന്ന ആദിവാസി ഭൂമസരം ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ളത്; രമേശ് ചെന്നിത്തല

അരിപ്പയിലെ അംബേദ്കര്‍ നഗറില്‍ നടന്ന സമരസന്ദേശ റാലിയും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Published

on

തിരുവനന്തപുരം: കൊല്ലം കുളത്തൂപ്പുഴയ്ക്കു സമീപം അരിപ്പയില്‍ കഴിഞ്ഞ പതിമൂന്നു വര്‍ഷമായി നടക്കുന്ന ആദിവാസി ഭൂമസരം ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. അരിപ്പയിലെ അംബേദ്കര്‍ നഗറില്‍ നടന്ന സമരസന്ദേശ റാലിയും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂമിയുടെ അവകാശികളായ ആദിവാസികള്‍ക്കും ദളിതര്‍ക്കും ഇപ്പോള്‍ കിടപ്പാടമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ പതിമൂന്നു വര്‍ഷമായി അവര്‍ ഇവിടെ സമരം ചെയ്യുന്നു. സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല. സമരക്കാര്‍ പാവപ്പെട്ടവരും പിന്നോക്കക്കാരുമായതു കൊണ്ടാണ് സര്‍ക്കാര്‍ തിരിഞ്ഞു നോക്കാത്തത്. സംസ്ഥാനത്ത് അഞ്ചരലക്ഷം ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞത് ഹാരിസണ്‍സ് മലയാളം അടക്കമുള്ള വന്‍കിടകമ്പനികളുടെ പക്കലുണ്ട്. ഇത് പിടിച്ചെടുത്ത് ഭൂരഹിതരായ ആദിവാസികള്‍ക്ക് കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സര്‍ക്കാര്‍ വക്കീലന്‍മാര്‍ ഹാരിസണ്‍സിനെതിരെയുള്ള കേസുകള്‍ തോറ്റു കൊടുക്കുകയാണ്.

വന്‍കിടക്കാര്‍ക്ക് പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി കൈവശം വെക്കാം. പക്ഷേ ആദിവാസികളും ദളിതരും ഭൂമിയില്‍ കയറി താമസിച്ചാല്‍ കേസെടുക്കും എന്നാണവസ്ഥ. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി തിരിച്ചു പിടിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു സമിതി രൂപീകരിച്ചു രാജമാണിക്കം ഐഎഎസിനെ നിയോഗിച്ചിരുന്നു. പക്ഷേ പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. അതോ വന്‍കിടക്കാരുടെ കയ്യില്‍ നിന്നു ഭൂമിവന്‍കിടക്കാരുടെ കയ്യില്‍ നിന്നു ഭൂമി തിരിച്ചു പിടിക്കല്‍ വീണ്ടും വൃഥാവിലായി.

അരിപ്പയിലെ ഭൂസമരത്തില്‍ പങ്കെടുക്കുന്ന 1700 ഓളം കുടുംബങ്ങളെ മനുഷ്യരായി പോലും ഈ സര്‍ക്കാര്‍ കാണുന്നില്ല. ഇവിടെ ഈ യോഗത്തിനു വരരുതെന്നു പോലും പോലീസ് വിലക്കിയതാണ്. പക്ഷേ ഈ ധര്‍മ്മ സമരത്തില്‍, ഈ പോരാട്ടത്തില്‍ അണി ചേരേണ്ടതുണ്ട്. അതിനാണ് ഇവിടെ എത്തിയത്. ചെങ്ങറ ഭൂമസമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ക്ക് വാസയോഗ്യമല്ലാത്ത ഭൂമിയാണ് സര്‍ക്കാര്‍ കാസര്‍കോട് നല്‍കിയത്.

ആദിവാസികള്‍ക്കും ദളിതര്‍ക്കും ആരുമില്ലെന്നും അവരോട് എന്തുമാകാമെന്നും അധികാരികള്‍ കരുതുന്നു. അത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മണ്ഡലത്തിലെ എംഎല്‍എയുടെ പാര്‍ട്ടിക്കാരനാണ് റവന്യൂ മന്ത്രി. എന്നിട്ട് ഇത്രകാലമായിട്ടും ഈ വിഷയം പരിഹരിക്കാന്‍ സാധിക്കാത്തത്അങ്ങേയറ്റം അപലപനീയമാണ്. ഈ വിഷയം റവന്യൂ മന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുമെന്നും ചെന്നിത്തല പറഞ്ഞു

Continue Reading

kerala

കണ്ണൂരില്‍ ജനവാസ മേഘലയില്‍ ഭീതി പരത്തി കാട്ടാനകള്‍

വനപാലകരും പൊലീസും എത്തി ആനയെ തുരത്താന്‍ ശ്രമിച്ചതോടെ ആനകള്‍ 2 ദിശകളിലേക്കായി മാറി

Published

on

കണ്ണൂര്‍: ഇരിട്ടിയിലെ പായം, കരിയാല്‍, വട്ട്യറ, എരുമത്തടം ജനവാസ കേന്ദ്രങ്ങളില്‍ ഭീതി പരത്തി കാട്ടാനകള്‍ ഇറങ്ങി. ഇന്ന് പുലര്‍ച്ചെ 4.30ന് പായം കര്യാല്‍ മേഖലയില്‍ പത്ര വിതരണം നടത്തുന്നവരാണ് ആനകളെ ആദ്യം കണ്ടത്. പിന്നീടു ജനവാസ മേഖലയിലേക്ക് ആനകള്‍ മാറുകയായിരുന്നു. വനപാലകരും പൊലീസും എത്തി ആനയെ തുരത്താന്‍ ശ്രമിച്ചതോടെ ആനകള്‍ 2 ദിശകളിലേക്കായി മാറി. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി.

ജബ്ബാര്‍ കടവ് കരിയാന്‍ മെയിന്‍ റോഡ് മുറിച്ചുകടന്നു ഡ്രൈവിങ്
ടെസ്റ്റ് ഗ്രൗണ്ടിന്റെ പരിസരപ്രദേശത്തെ പറമ്പിലേക്ക് ഒരാനയും എരുമത്തടം പുഴയരികിലെ അക്വേഷ്യ കാട്ടിലേ മറ്റൊരാനയും ഓടിക്കയറിയ നിലയിലാണ്. ജനവാസ മേഖലയില്‍ ആന ഇറങ്ങിയതോടെ പായം ഗവ. യുപി സ്‌കൂളിനും വട്ട്യറ എല്‍പി സ്‌കൂളിനും അവധി പ്രഖ്യാപിച്ചു. ആന ഇറങ്ങിയതറിഞ്ഞു വലിയ ജനക്കൂട്ടമാണു മേഖലയില്‍ തടിച്ചുകൂടിയിരിക്കുന്നത്. പ്രദേശത്തെ പ്രധാന റോഡുകളില്‍ എല്ലാം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

രണ്ടാനകളെയും ഒരുമിച്ചെത്തിച്ച ശേഷം വേണം ബാവലി പുഴയിലൂടെ ആറളം ഫാം മേഖലയില്‍ എത്തിക്കാന്‍. പായം മേഖലയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നതിനായി അനൗണ്‍സ്‌മെന്റ് വാഹനം ഒരുക്കി. കുറച്ചു ദിവസങ്ങളായി ആറളം ഫാം പുനരധിവാസ മേഖലയിലും, ഫാമിനുള്ളിലും കാട്ടാനകളുടെ വിളയാട്ടം രൂക്ഷമാണ്. ഇന്നലെ വൈകിട്ട് ആറളം ഫാമിലെ ഓടന്തോട് വച്ച് കാട്ടാനയെ കണ്ടു ഭയന്ന് ഓടിയ സ്ത്രീകള്‍ക്കു വീണ് പരുക്കേറ്റിരുന്നു. പായത്ത് ആദ്യമായാണു കാട്ടാനകള്‍ എത്തുന്നത്. കരിയാലില്‍ ആനയെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രക്കാര്‍ക്കു പരുക്കേറ്റു.

Continue Reading

Trending