Connect with us

kerala

പത്തനംതിട്ടയില്‍ സിപിഐക്കാരെ വളഞ്ഞിട്ട് തല്ലി സിപിഎം പ്രവര്‍ത്തകര്‍

സ്ഥലത്തെ സിപിഐ -സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ആണ് സംഘര്‍ഷമുണ്ടായത്.

Published

on

പത്തനംതിട്ട കൊടുമണ്ണില്‍ സിപിഎം- സിപിഐ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സിപിഐ നേതാക്കളെ വളഞ്ഞിട്ട് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ചയോടെയാണ് സംഭവം. അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സ്ഥലത്തെ സിപിഐ -സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ആണ് സംഘര്‍ഷമുണ്ടായത്. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കള്ളവോട്ട് രേഖപ്പെടുത്തി തുടങ്ങിയ കാര്യങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വല വിരിച്ച് വനംനകുപ്പ്; അമരക്കുനിയെ ഭീതിയിലാഴ്ത്തി തുടര്‍ച്ചയായ മൂന്നാം ദിവസവും കടുവയുടെ ആക്രമണം

അമരക്കുനിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് കടുവാ സാന്നിധ്യം

Published

on

വയനാട്: അമരക്കുനിയെ ഭീതിയിലാഴ്ത്തി തുടര്‍ച്ചയായ മൂന്നാം ദിവസവും കടുവയുടെ ആക്രമണം. ഊട്ടി കവല പ്രദേശത്ത് തെര്‍മല്‍ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നതിടെ തൂപ്ര സ്വദേശി ചന്ദ്രന്‍ പെരുമ്പറമ്പിലിന്റെ ആടിനെയാണ് കടുവ പിടികൂടിയത്. ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെ ആടാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. ഇതോടെ കടുവ ആടിനെ ആക്രമിച്ചു കൊന്ന തൂപ്രയില്‍ കൂട് സ്ഥാപിക്കാന്‍ തീരുമാനം.

ദിവസങ്ങളായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ആടിനെ കൊന്ന ദേവര്‍ഗദ്ധ സ്വദേശി കേശവന്റെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് വീണ്ടും കടുവ ആക്രമണം ഉണ്ടായത്. അമരക്കുനിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് കടുവാ സാന്നിധ്യം.

സംഭവത്തില്‍ നാട്ടുകാര്‍ക്കാര്‍ ശക്തമായി പ്രതിഷേധിക്കുന്നുണ്ട്. കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം. ഡോക്ടര്‍ അരുണ്‍ സക്കറിയയും സംഘവും അമരക്കുനിയില്‍ എത്തി ഇന്നലെ രാത്രി മുതല്‍ അമരക്കുനിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അമരക്കുനിയിലെ കടുവ ഇതുവരെ പിടിച്ചത് മുഴുവന്‍ ആടുകളെയാണ്. അനാരോഗ്യം ആകാം ചെറിയ മൃഗങ്ങളെ വേട്ടയാടാന്‍ ഉള്ള കാരണമെന്ന് വനംവകുപ്പ് വിലയിരുത്തുന്നു. വിക്രം, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളെയും കടുവ തിരച്ചിലിനായി മുത്തങ്ങയില്‍ നിന്നും എത്തിച്ചിരുന്നു.

Continue Reading

kerala

ബോബി ചെമ്മണൂര്‍ ഇന്ന് ജയിലില്‍ നിന്ന് മോചിതനായേക്കും

ജാമ്യം നടപ്പാക്കിയ ഉത്തരവ് ജയിലില്‍ എത്താത്തതിനാല്‍ ആണ് ഇന്നലെ പുറത്തിറങ്ങാതെ ഇരുന്നത്

Published

on

കൊച്ചി: നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ ആറ് ദിവസമായി റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂര്‍ ഇന്ന് ജയിലില്‍ നിന്ന് മോചിതനായേക്കും. ബോബി ചെമ്മണൂരിന് ഹൈക്കോടതി ഇന്നലെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജാമ്യം നടപ്പാക്കിയ ഉത്തരവ് ജയിലില്‍ എത്താത്തതിനാല്‍ ആണ് ഇന്നലെ പുറത്തിറങ്ങാതെ ഇരുന്നത്. റിലീസ് ഓര്‍ഡര്‍ സഹപ്രവര്‍ത്തകര്‍ ഇന്ന് ജയില്‍ അധികൃതര്‍ക്ക് കൈമാറുന്നതോടെ, ബോബി ചെമ്മണൂരിന് ജാമ്യത്തില്‍ ഇറങ്ങാം. വിഷയത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി അഭിഭാഷകര്‍ അറിയിച്ചു.

കര്‍ശന ഉപാധികളുടെയാണ് ഹൈക്കോടതി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം, സമാന കുറ്റത്തില്‍ ഏര്‍പ്പെടരുത് എന്നിങ്ങനെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്

Continue Reading

kerala

നെയ്യാറ്റിന്‍കര സമാധി കേസ്; കല്ലറ ഇന്ന് പൊളിക്കില്ല, അനിശ്ചിതത്വം തുടരുന്നു

കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് നിലവിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിശോധിച്ചതിനുശേഷം മാത്രമേ ജില്ലാ ഭരണകൂടം കടക്കൂ

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധി കേസില്‍ ഗോപന്‍ സ്വാമിയുടെ കല്ലറ ഇന്ന് പൊളിക്കില്ല. സംഭവത്തില്‍ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ഗോപന്‍ സ്വാമിയുടെ മരണത്തിലെ അസ്വാഭാവികത പുറത്തുകൊണ്ടുവരാന്‍ സമാധി പൊളിക്കാന്‍ തന്നെയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് നിലവിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിശോധിച്ചതിനുശേഷം മാത്രമേ ജില്ലാ ഭരണകൂടം കടക്കൂ.

പ്രദേശത്തെ തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിശേധങ്ങള്‍ പരിഗണിച്ച് പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി. വിഷയത്തില്‍ ഇനിയൊരു ഉത്തരവും നോട്ടീസും ജില്ലാ ഭരണകൂടം പുറത്തിറക്കില്ല. കുടുംബത്തിന്റെ നീക്കവും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കോടതിയില്‍ പോയി കല്ലറ പൊളിക്കുന്നത് തടയാനാണ് കുടുംബത്തിന്റെ ആലോചന.

Continue Reading

Trending