Connect with us

india

യൂപിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെപി എംഎല്‍എയെ നാട്ടുകാര്‍ ഓടിച്ചുവിട്ടു

കുപിതരായ ആളുകള്‍ എംഎല്‍എയുടെ വാഹനത്തെ പിന്തുടരുകയും ബഹളംവയ്ക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച കാര്‍ഷിക നയങ്ങള്‍ ചൂണ്ടികാണിച്ചായിരുന്നു ആളുകളുടെ പ്രതിഷേധം.

Published

on

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വന്തം മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ ബിജെപി എംഎല്‍എയെ നാട്ടുകാര്‍ ഓടിച്ചുവിട്ടു. യൂപിയിലെ മുസഫര്‍നഗര്‍ മണ്ഡലത്തിലെ എംഎല്‍എയായ വിക്രം സിങ് സൈനിയെയാണ് നാട്ടുകാര്‍ ആട്ടിയോടിച്ചുവിട്ടത്‌.  കുപിതരായ ആളുകള്‍ എംഎല്‍എയുടെ വാഹനത്തെ പിന്തുടരുകയും ബഹളംവയ്ക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച കാര്‍ഷിക നയങ്ങള്‍ ചൂണ്ടികാണിച്ചായിരുന്നു ആളുകളുടെ പ്രതിഷേധം.

അതേസമയം, എംഎല്‍എ ആള്‍ക്കൂട്ടത്തിന് നേരെ കയര്‍ത്തു സംസാരിച്ചു. പിന്നാലെ നാട്ടുകാരുടെ രോഷവും ശക്തമായി. അവസാനം കൈക്കൂപ്പി മാപ്പു പറഞ്ഞാണ് എംഎല്‍എ മടങ്ങിയത്‌. വിവാദ പ്രസ്താവനകള്‍കൊണ്ട്  നിരവധി തവണ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് വിക്രം സൈനി എംഎല്‍എ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മസ്ജിദ് കയ്യേറ്റങ്ങള്‍ക്കും മുസ്‌ലിം വംശഹത്യക്കുമെതിരെ യൂത്ത് ലീഗ് രാജ്യവ്യാപക പ്രതിഷേധത്തിന്‌

നവമ്പർ 26 മുതൽ ഡിസംബർ 6 വരെയാണ് ദേശീയ പ്രക്ഷോഭം നടക്കുക.

Published

on

നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദുകൾ കയ്യേറി സംഘർഷമുണ്ടാക്കുകയും മുസ്ലിം വംശഹത്യക്ക് ശ്രമിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്തു. യു പി സംഭലിൽ ഷാഹി മസ്ജിദ് സർവ്വേയുടെ പേരിൽ 5 പേരെ യു പി പോലീസ് വെടി വച്ച് കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയ യൂത്ത് ലീഗ് കമ്മിറ്റി ദേശീയ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. നവമ്പർ 26 മുതൽ ഡിസംബർ 6 വരെയാണ് ദേശീയ പ്രക്ഷോഭം നടക്കുക. കേരളത്തിൽ നിയോജക മണ്ഡലം തലങ്ങളിലും മറ്റ് സംസ്ഥാനങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിലും ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വിവിധ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ദേശീയ കമ്മിറ്റി അറിയിച്ചു. മസ്ജിദുകൾ അടക്കമുള്ള ന്യൂനപക്ഷ ആരാധനാലയങ്ങളെ ലക്ഷ്യം വക്കുന്നത് രാജ്യത്ത് നിത്യസംഭവമാവുകയാണ്. യാതൊരു തർക്കവും ഉണ്ടായിട്ടില്ലാത്ത ഡൽഹി അഖുഞ്ചി മസ്ജിദ് തകർത്തിട്ട് മാസങ്ങൾ കഴിഞ്ഞിട്ടില്ല. വിവിധ സംസ്ഥാനങ്ങളിൽ സമാനമായ സംഭവങ്ങൾ ആവർത്തിക്കുകയാണ്. നിയമ ലംഘനങ്ങൾക്കും നീതി നിഷേധത്തിനും ബിജെപി സർക്കാരുകൾ തന്നെയാണ് നേതൃത്വം നൽകുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യുപിയിലെ ഷാഹി മസ്ജിദ്. നേരത്തെ ഗുജറാത്തിലും മുസ്ലിം ആരാധനാലയങ്ങൾ തകർക്കപ്പെട്ടിരുന്നു.

വിശുദ്ധമായി കാണുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ആരാധനാലയങ്ങളെ മുൻനിറുത്തി രാജ്യത്തിന്റെ സമാധാനം തകർക്കുന്ന ഭരണകൂട ഭീകരതയെ രാജ്യത്തെ മതേതര വിശ്വാസികൾ എന്തു വില കൊടുത്തും പ്രതിരോധിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. 1991 ലെ ആരാധനാലയ സംരക്ഷണ നിയമം കർശനമായി നടപ്പിലാക്കണമെന്നും നിരപരാധികളായ അഞ്ചു ചെറുപ്പക്കാരെ വെടി വെച്ച് കൊന്ന യുപി പോലിസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ദേശീയ കമ്മിറ്റി രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്.ദേശീയ പ്രക്ഷോഭം വിജയിപ്പിക്കാൻ രാജ്യത്തെങ്ങുമുള്ള യൂത്ത് ലീഗ് പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ആസിഫ് അൻസാരിയും ജനറൽ സെക്രട്ടറി അഡ്വ.വികെ ഫൈസൽ ബാബുവും അഭ്യർത്ഥിച്ചു.

Continue Reading

india

ഭരണഘടനയുടെ 75 ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

രാവിലെ 11 മണിക്ക് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ സംയുക്ത സമ്മേളനം നടക്കും.

Published

on

സ്വതന്ത്ര ഇന്ത്യയില്‍ ഭരണഘടന നിലവില്‍ വന്നതിന്റെ 75ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. രാവിലെ 11 മണിക്ക് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ സംയുക്ത സമ്മേളനം നടക്കും. സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു അഭിസംബോധന ചെയ്യും. ഉപരാഷ്ട്രപതി, ലോക്സഭ സ്പീക്കര്‍ എന്നിവരും സംസാരിക്കും. പ്രധാനമന്ത്രി, ലോക്സഭ, രാജ്യസഭ പ്രതിപക്ഷ നേതാക്കള്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഭരണഘടനയുടെ ആമുഖം രാഷ്ട്രപതി സെന്‍ട്രല്‍ ഹാളില്‍ അംഗങ്ങള്‍ക്കായി വായിക്കും. സംസ്‌കൃതത്തിലും മറാഠിയിലുമുള്ള ഭരണഘടനയുടെ പുതിയ പതിപ്പുകള്‍ രാഷ്ട്രപതി പ്രകാശനം ചെയ്യും.

സംയുക്ത സമ്മേളനത്തില്‍ ഇന്ത്യ സഖ്യം പങ്കെടുക്കും.

75ാം വാര്‍ഷികത്തിന്റെ സ്റ്റാമ്പ്, നാണയ പ്രകാശനം, ഭരണഘടനയുടെ നിര്‍മാണം സംബന്ധിച്ച പുസ്തക പ്രകാശനം എന്നിവയും നടത്തും. നമ്മുടെ ഭരണഘടന നമ്മുടെ അഭിമാനം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് രാജ്യമെങ്ങുമുള്ള പരിപാടികള്‍.

 

Continue Reading

india

അന്തമാനില്‍ ബോട്ടില്‍നിന്ന് അഞ്ച് ടണ്‍ ലഹരിമരുന്ന് പിടിച്ചെടുത്തു

സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്ന ആറ് മ്യാന്‍മര്‍ സ്വദേശികളെ അറസ്റ്റ് ചെയ്തു.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ വന്‍ ലഹരിവേട്ട. അന്തമാനിന് സമീപം മത്സ്യബന്ധന ബോട്ടില്‍നിന്ന് 5500 കിലോ മെത്താഫെറ്റമിന്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്ന ആറ് മ്യാന്‍മര്‍ സ്വദേശികളെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിത്.

രണ്ടുകിലോ വീതമുള്ള മൂവായിരത്തോളം പാക്കറ്റുകളാക്കിയാണ് ലഹരിമരുന്ന് ബോട്ടില്‍ സൂക്ഷിച്ചിരുന്നത്. ഇന്ത്യയും അയല്‍രാജ്യങ്ങളും ലക്ഷ്യമിട്ടാണ് ലഹരിക്കടത്ത് നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

 

Continue Reading

Trending