Connect with us

india

രാജ്യത്ത് കോവിഡ് കേസുകള്‍ രണ്ടര ലക്ഷം കടന്നു; ഒമിക്രോണ്‍ കേസുകള്‍ 8,209

രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 8029 ആയി ഉയര്‍ന്നു.

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിക്കുന്നു.കഴിഞ്ഞ 24 മണീക്കുറിനിടെ 2,58,089 പേര്‍ക്കാണ് കോവിഡ് സ്ഥീകരിച്ചത്.നിലവില്‍ സജീവ കേസുകളായി 16,56,341 പേരാണ് ഉള്ളത്.24 മണീക്കുറില്‍ 1,51,740 പേര്‍ രോഗമുക്തി നേടി.ഇതൊടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 3,52,37,461 ആയി.385 പേര്‍ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു.അതെ സമയം രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 8029 ആയി ഉയര്‍ന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു

ഫയര്‍ എക്‌സിറ്റ് സ്റ്റെയര്‍കേസ് വഴിയാണ് ഇയാള്‍ വീട്ടില്‍ കയറിയതെന്ന് മുംബൈ പൊലീസ് പറഞ്ഞു

Published

on

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പ്പിച്ച അക്രമിയെ തിരിച്ചറിഞ്ഞു. ഫയര്‍ എക്‌സിറ്റ് സ്റ്റെയര്‍കേസ് വഴിയാണ് ഇയാള്‍ വീട്ടില്‍ കയറിയതെന്ന് മുംബൈ പൊലീസ് പറഞ്ഞു. മോഷണത്തിനായി വീട്ടില്‍ കയറിക്കൂടിയ പ്രതി കെട്ടിടത്തില്‍ മണിക്കൂറുകളോളം നിന്ന ശേഷമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ സെയ്ഫ് അലി ഖാന്‍ ശസ്ത്രക്രിയക്ക് വിധേയനായി. നിലവില്‍ അദ്ദേഹം അപകടനില തരണം ചെയ്‌തെന്നും ആരോഗ്യനില മെച്ചപ്പെട്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അക്രമി വീട്ടില്‍ കയറിയ സി.സി.ടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

ഫയര്‍ എക്‌സിറ്റ് സ്റ്റെയര്‍കേസ് വഴി 11-ാം നിലയിലെത്തിയ പ്രതി ഇവിടെ മോഷണം നടത്താനുള്ള ശ്രമം നടത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അക്രമിയുമായി ഏറ്റുമുട്ടലുണ്ടായതോടെയാണ് താരത്തിന് കുത്തേറ്റത്. ആറ് തവണ കുത്തേറ്റതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. പിന്നാലെ സംഭവ സ്ഥലത്തുനിന്ന് ഓടിയ അക്രമിയെ തിരിച്ചറിഞ്ഞെന്നും പിടികൂടാനായി പത്ത് സംഘത്തെ രൂപവത്കരിച്ചെന്നും ഡി.സി.പി ദീക്ഷിത് ഗെതാം അറിയിച്ചു.

വീട്ടുജോലിക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. സെയ്ഫിന് പുറമെ ഒരു ജോലിക്കാരിക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് പരിക്ക് ഗുരുതരമല്ല. ജോലിക്കാരില്‍ അഞ്ചു പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണെന്നും വിവരമുണ്ട്. ഹൗസിങ് സൊസൈറ്റിയില്‍ നവീകരണ പ്രവൃത്തികള്‍ക്കായി എത്തിയ ജോലിക്കാരെയും ചോദ്യം ചെയ്യുന്നുണ്ട്. അനധികൃതമായി ആരെങ്കിലും പ്രവേശിക്കുന്നതായി ഹൗസിങ് സൊസൈറ്റിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കണ്ടിട്ടില്ല. സെയ്ഫിന്റെ വീട്ടിലെത്തിയ ഫൊറന്‍സിക് സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Continue Reading

india

ഹിൻഡൻബർഗ് പൂട്ടുന്നു എന്നതിന്റെ അർത്ഥം മോദാനിക്ക് ‘ക്ലീൻ ചിറ്റ്’ എന്നല്ല: ജയറാം രമേശ്‌

നരേന്ദ്ര മോദി സർക്കാറും അദാനി ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ ഉയർത്തിക്കാണിക്കാൻ പ്രതിപക്ഷമായ കോൺഗ്രസ് ഈ റിപ്പോർട്ടുകൾ ഉപയോഗിച്ചു.

Published

on

ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുന്നത് ഒരു തരത്തിലും ‘മോദാനിക്കുള്ള ക്ലീൻ ചിറ്റ്’ അല്ലെന്ന് കോൺഗ്രസ്. യു.എസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് പൂട്ടുകയാണെന്ന് സ്ഥാപകൻ നേറ്റ് ആൻഡേഴ്സൺ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയുടെയും അദ്ദേഹത്തിന്റെ കമ്പനികളുടെയും പ്രവർത്തനം തുറന്നുകാട്ടുന്ന റിപ്പോർട്ടുകളുടെ ഫലമായി ബി.ജെ.പി സർക്കാറിന്റെ ​ശത്രുത ഹിൻഡൻബർഗ് പിടിച്ചുപറ്റിയിരുന്നു. നരേന്ദ്ര മോദി സർക്കാറും അദാനി ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ ഉയർത്തിക്കാണിക്കാൻ പ്രതിപക്ഷമായ കോൺഗ്രസ് ഈ റിപ്പോർട്ടുകൾ ഉപയോഗിച്ചു.

2023 ജനുവരിയിലെ ഹിൻഡൻബർഗ് റിപ്പോർട്ട്, അദാനി ഗ്രൂപ്പിനെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു വിദഗ്ധ സമിതി രൂപീകരിക്കാൻ സുപ്രീംകോടതിയെ നിർബന്ധിതരാക്കിയെന്ന് കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.

ഹിൻഡൻബർഗ് റിപ്പോർട്ട് മോദാനി മെഗാ അഴിമതിയുടെ ഒരു ഭാഗം മാത്രമാണ്. കാര്യങ്ങൾ കൂടുതൽ ആഴത്തിലുള്ളതാണ്. ദേശീയ താൽപര്യം നഷ്ടപ്പെടുത്തി പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തുക്കളെ സമ്പന്നരാക്കാൻ ഇന്ത്യൻ വിദേശനയത്തിന്റെ ദുരുപയോഗം ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യൻ വ്യവസായികളെ നിർണായക ആസ്തികൾ വിഭജിക്കാൻ നിർബന്ധിതരാക്കാനും വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, പ്രതിരോധം, സിമന്റ് എന്നിവയിൽ കുത്തകകൾ കെട്ടിപ്പടുക്കാൻ അദാനിയെ സഹായിക്കാനുമായി അന്വേഷണ ഏജൻസികളുടെ ദുരുപയോഗം ഇതിൽ ഉൾപ്പെടുന്നു. അദാനിയുമായുള്ള താൽപര്യ വൈരുധ്യങ്ങളുടെയും സാമ്പത്തിക ബന്ധങ്ങളുടെയും വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും ‘സെബി’ പോലുള്ള സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്നതും ഇതിൽ ഉൾപ്പെടുന്നുവെന്ന് കോൺ​ഗ്രസ് പറഞ്ഞു.

സുപ്രീംകോടതി അതിന്റെ റിപ്പോർട്ട് അവതരിപ്പിക്കാൻ രണ്ടു മാസത്തെ സമയം അനുവദിച്ച ‘സെബി’യുമായി ബന്ധപ്പെട്ട അന്വേഷണം ഏതാണ്ട് രണ്ട് വർഷത്തോളം നീണ്ടുപോയി എന്നത് ശ്രദ്ധിക്കേണ്ടതാണ്. ‘മോദാനി’ ഇന്ത്യൻ സ്ഥാപനങ്ങളെ വരുതിയിലാക്കിയിട്ടുണ്ടാവാം. പക്ഷേ രാജ്യത്തിന് പുറത്ത് തുറന്നു കാട്ടപ്പെടുന്ന ക്രിമിനൽ കുറ്റങ്ങൾ മൂടിവെക്കാൻ കഴിയില്ലെന്നും ​പ്രസ്താവനയിൽ പറഞ്ഞു.

അദാനി ഗ്രൂപ്പിനെതിരായ അമേരിക്കയുടെ ആരോപണങ്ങളെ പരാമർശിച്ചായിരുന്നു പ്രസ്താവന. ആദായകരമായ സൗരോർജ്ജ വൈദ്യുത കരാറുകൾ നേടിയെടുക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതായി യു.എസ് നീതിന്യായ വകുപ്പ് ആരോപിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കലും ധൂർത്തടിക്കലും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സംശയിക്കുന്ന ചാങ് ചുങ്-ലിങും നാസർ അലി ഷബാൻ അഹ്‌ലിയും നടത്തുന്ന നിരവധി അദാനി-ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടുകൾ സ്വിസ് പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് ഓഫിസ് മരവിപ്പിച്ചിരുന്നു. ക്രിമിനൽ കുറ്റത്തിന്റെ തെളിവുകൾ പുറത്തുവന്നതോടെ പല രാജ്യങ്ങളും തങ്ങളുടെ അദാനി പദ്ധതികൾ റദ്ദാക്കിയെന്നും പ്രസ്താവനയിൽ പറയുന്നു.

ഇന്തോനേഷ്യയിൽനിന്ന് അദാനി ഇറക്കുമതി ചെയ്ത കൽക്കരിക്ക് അമിത തീരുവ ചുമത്തിയത് വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. കയറ്റുമതി ചെയ്യുന്നതിനും ഗുജറാത്തിലെ മുന്ദ്രയിൽ എത്തുന്നതിനും ഇടയിൽ വില 52ശതമാനം വർധിച്ചു. 2021നും 2023നും ഇടയിൽ അദാനിയുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങൾ വഴി 212,000 കോടി ഇന്ത്യക്ക് പുറത്തേക്ക് കടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും പ്രസ്താവനയിൽ കോൺഗ്രസ് ചൂണ്ടിക്കാട്ടി.

Continue Reading

india

ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്

Published

on

സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്.

ഈ മാസം ആദ്യം വിരമിച്ച ജസ്റ്റിസ് സി ടി രവികുമാറിന്റെ ഒഴിവിലേക്കാണ് വിനോദ് ചന്ദ്രൻ നിയമിതനായത്.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്.

എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ. കേരളത്തിൽ നിയമബിരുദം നേടിയ ജസ്റ്റിസ് 1991 ലാണ് തന്റെ നിയമ ജീവിതം ആരംഭിക്കുന്നത്. നികുതിയിലും പൊതു നിയമത്തിലും വിദഗ്ധനായ അദ്ദേഹം 2007 മുതല്‍ 2011 വരെ കേരള സർക്കാരിന്റെ സംസ്ഥാന സര്‍ക്കാര്‍ പ്ലീഡറായും (ടാക്‌സ്) സേവനമനുഷ്ഠിച്ചു.

Continue Reading

Trending