Connect with us

kerala

അന്നം മുട്ടിക്കല്‍ തുടരും

സംസ്ഥാനത്തെ 92 ലക്ഷം കാര്‍ഡ് ഉടമകളില്‍ 13 ലക്ഷം പേര്‍ക്ക് മാത്രമാണ് ഈ മാസം ഇതുവരെ റേഷന്‍ വിതരണം ചെയ്തത്.

Published

on

തിരുവനന്തപുരം: സര്‍വര്‍ തകരാര്‍ കാരണം താറുമാറായ റേഷന്‍ വിതരണം സുഗമമാക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ ഇടപെടല്‍. അഞ്ച് ദിവസം പിന്നിട്ടിട്ടും സര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ റേഷന്‍ വിതരണം പുന:ക്രമീകരിച്ചു. ഏഴ് ജില്ലകളില്‍ ഉച്ചവരെയും ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവുമായിരിക്കും റേഷന്‍ വിതരണം ഉണ്ടാകുക.

മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രാവിലെ 8.30 മുതല്‍ 12 വരെയായിരിക്കും ഇന്ന് മുതല്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം 3.30 മുതല്‍ 6.30 വരെയാണ് റേഷന്‍ വിതരണം. നിലവില്‍ 18 വരെയാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അരി വിതരണത്തിന് ഒരു തടസവും ഉണ്ടാകില്ലെന്നും സര്‍വര്‍ തകരാര്‍ പരിഹരിക്കും വരെ പ്രത്യേക സംവിധാനം തുടരുമെന്നും മന്ത്രി ജി.ആര്‍ അനില്‍കുമാര്‍ പറഞ്ഞു. ഹൈദരാബാദിലെ എന്‍.ഐ.സിയുടെ സര്‍വറിലൂടെയാണ് ഇപോസ് മെഷീന്റെ വിവരവിശകലനം നടക്കുന്നത്. നിലവിലുണ്ടായിട്ടുള്ള സാങ്കേതികതകരാറിന്റെ കാരണങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്. യാദൃശ്ചികമായി ഉണ്ടായിട്ടുള്ള സാങ്കേതിക തകരാറിന്റെ പേരില്‍ സര്‍ക്കാരിനെ പഴിക്കാനും പൊതുവിതരണരംഗമാകെ കുഴപ്പത്തിലാണെന്ന് വരുത്താനുമുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി

സംസ്ഥാനത്തെ 92 ലക്ഷം കാര്‍ഡ് ഉടമകളില്‍ 13 ലക്ഷം പേര്‍ക്ക് മാത്രമാണ് ഈ മാസം ഇതുവരെ റേഷന്‍ വിതരണം ചെയ്തത്. സ്റ്റേറ്റ് ഡാറ്റാ സെന്ററിലെ തകരാറാണ് വിതരണത്തിന് തടസ്സമാകുന്നത്. വര്‍ഷങ്ങളായുള്ള ഈ സാങ്കേതിക പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്ന് വ്യാപാരികള്‍ പലതവണ ആവശ്യപ്പെട്ടു. പക്ഷെ കാര്യമായ ഇടപെടല്‍ ഭക്ഷ്യവകുപ്പില്‍ നിന്ന് ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ റേഷന്‍ കടകള്‍ അടച്ചിടുമെന്ന് റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘മാര്‍ക്കോ’ സിനിമയുടെ വ്യജ പതിപ്പ് ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴി പ്രചരിക്കുന്നു; പരാതിയുമായി നിർമാതാവ്

മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിർമ്മാതാക്കൾ പൊലീസിന് കൈമാറി

Published

on

എറണാകുളം: മാർക്കോ സിനിമയുടെ വ്യാജപതിപ്പിനെതിരെ പരാതി നൽകി പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ്. കൊച്ചി ഇൻഫൊ പാർക്കിലെ സൈബർ സെല്ലിലാണ് ഷെരീഫ് മുഹമ്മദ് പരാതി നൽകിയത്. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് സിനിമയ്ക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നുമാണ് പരാതിയിൽ പറയുന്നത്.

ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിർമ്മാതാക്കൾ പൊലീസിന് കൈമാറി. അതേസമയം വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതും ഡൗൺലോഡ് ചെയ്ത് സിനിമ കാണുന്നതും കുറ്റകരമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സിനിമാറ്റോഗ്രാഫ് നിയമം,കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. നടൻ ഉണ്ണി മുകുന്ദനും സൈബർ സ്റ്റേഷനിൽ എത്തിയിരുന്നു.

Continue Reading

kerala

ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനുമെതിരേ ലൈംഗികാതിക്രമ കേസ്; പരാതിയുമായി നടി

സീരിയൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നു എന്നാണ് പരാതിയിൽ പറയുന്നത്

Published

on

ഷൂട്ടിങ്ങിനിടെ അപരമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന്മാര്‍ക്കെതിരെ കേസ്. സിനിമ- സീരിയൽ നടന്മാരായ ബിജു സോപാനം, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് സീരിയൽ നടി പരാതി നല്‍കിയിരിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി എസ്‌ഐടിക്ക് കൈമാറിയിട്ടുണ്ട്.

സീരിയൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഇതിൽ ഒരാൾ ലൈം​ഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് ലഭ്യമാകുന്ന വിവരം. ഡിഐജി പൂങ്കുഴലിയാണ് കേസ് അന്വേഷിക്കുന്നത്.

 

 

Continue Reading

kerala

ക്രിസ്മസിന് റെക്കോർഡ് വിൽപന; മലയാളി കുടിച്ചു തീർത്തത് 152 കോടിയുടെ മദ്യം

ഈ വർഷം ക്രിസ്‌മസ് ദിനത്തിൽ മാത്രം 54.64 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്

Published

on

തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിലും തലേന്നും മദ്യവിൽപനയില്‍ റെക്കോർഡിട്ട് ബിവറേജ് കോർപറേഷൻ ഔട്ട്‌ലെറ്റുകൾ. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവിൽപ്പനയുടെ കണക്കുകളാണ് ഇപ്പോൾ ബിവറേജസ് കോർപറേഷൻ പുറത്തുവിട്ടിരിക്കുന്നത്. ആകെ 152.06 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ തീയതികളിൽ 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 24.50 ശതമാനത്തിന്റെ (29.92 കോടി രൂപ) വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഈ വർഷം ക്രിസ്‌മസ് ദിനത്തിൽ മാത്രം 54.64 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 6.84 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഈ വർഷം ഡിസംബർ 24ന് 71.40 കോടി രൂപയുടെയും വെയർഹൗസിലൂടെ 26.02 കോടിയുടെയും ഉൾപ്പെടെ ആകെ 97. 42 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. 2023 ഡിസംബർ 24ന് ഔട്ട്‌ലെറ്റുകളിലൂടെ 71 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചിരുന്നത്. ഡിസംബർ 24ലെ വിൽപ്പനയിൽ 37.21 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഉണ്ടായത്.

 

Continue Reading

Trending