Connect with us

india

5 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാറ്റമില്ല; പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിച്ചു.

വോട്ടര്‍മാരുടെ സുരക്ഷക്കായി 2,15,368 പോളിങ് സ്‌റ്റേഷനുകള്‍ അഞ്ച് സംസ്ഥാനങ്ങളിലായി തയാറാക്കുമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കമ്മീഷന്‍ പറഞ്ഞു. 18.34 കോടി വോട്ടര്‍മാരാണ് ഉള്ളതെന്നും അതില്‍ 24.5 ലക്ഷം പുതിയ വോട്ടര്‍മാരുണ്ടെന്നും വ്യക്തമാക്കി.

Published

on

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ തന്നെ 5 സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കോവിഡ് കേസിലെ വര്‍ധനവും ഒമിക്രോണ്‍ വ്യാപനവും തീവ്രമായിരിക്കുന്ന സാഹചര്യത്തില്‍ പുതിയ തെരഞ്ഞെടുപ്പ് പ്രോട്ടോക്കോള്‍ നടപാക്കിയും പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുമാകും തെരഞ്ഞെടുപ്പ് നടത്തുക.
ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ 5 സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 5 സംസ്ഥാനങ്ങളിലായി 600 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. സ്ത്രീകള്‍ക്ക് എല്ലാ മണ്ഡലങ്ങളിലും പ്രത്യേക പോളിങ് ബൂത്തുകളുണ്ടാകുമെന്ന് കമ്മീഷന്‍ അറിയിച്ചു.

ഒമിക്രോണ്‍ പശ്ചാത്തലതില്‍ ആവശ്യമായ സജീകരണങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ലെന്നും കോവിഡിന്റെ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് വളരെ വെല്ലുവിളിയുള്ളകാര്യമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഡിസംബറില്‍ സന്ദര്‍ശനം നടത്തിയിരുന്നെന്നും ആരോഗ്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും കമ്മീഷന്‍ ഓര്‍മപ്പെടുത്തി. വോട്ടര്‍മാരുടെ സുരക്ഷക്കായി 2,15,368 പോളിങ് സ്‌റ്റേഷനുകള്‍ അഞ്ച് സംസ്ഥാനങ്ങളിലായി തയാറാക്കുമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കമ്മീഷന്‍ പറഞ്ഞു. 18.34 കോടി വോട്ടര്‍മാരാണ് ഉള്ളതെന്നും അതില്‍ 24.5 ലക്ഷം പുതിയ വോട്ടര്‍മാരുണ്ടെന്നും വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി

ഒമ്പത് ജില്ലകളില്‍ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ 27 വരെ നീട്ടിയതായി ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Published

on

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. ഒമ്പത് ജില്ലകളില്‍ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ 27 വരെ നീട്ടിയതായി ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നവംബര്‍ 16ന് സംസ്ഥാനത്ത് അക്രമം രൂക്ഷമായിരുന്നു. ഇതിനെ തുടര്‍ന്ന് ഭരണകൂടം ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.

ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, കാക്ചിങ്, ബിഷ്ണുപൂര്‍, തൗബല്‍, ചുരാചന്ദ്പൂര്‍, കാങ്‌പോക്പി, ഫെര്‍സാള്‍, ജിരിബാം എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി ഉത്തരവില്‍ പറഞ്ഞു.

നവംബര്‍ 27ന് വൈകിട്ട് 5.15 വരെ മൊബൈല്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഡാറ്റ സേവനങ്ങളുടെ സസ്‌പെന്‍ഷന്‍ തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

നവംബര്‍ 16ന് ഏഴ് ജില്ലകളിലാണ് ഇന്റര്‍നെറ്റ് നിരോധനം നടപ്പാക്കിയത്. പിന്നീടത് ജിരിബാം, ഫെര്‍സാള്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

 

Continue Reading

india

സ്‌കില്‍ യൂണിവേഴ്സിറ്റിക്ക് അദാനി നല്‍കിയ 100 കോടി സ്വീകരിക്കില്ല: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് അദാനി നിര്‍ദേശിച്ച തുകയെന്ന് രേവന്ത് റെഡ്ഡി അറിയിച്ചു.

Published

on

യങ് ഇന്ത്യ സ്‌കില്‍ യൂണിവേഴ്സിറ്റിക്കായി ഗൗതം അദാനി നല്‍കിയ 100 കോടി രൂപ സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അദാനി ഗ്രൂപ്പ് ഉള്‍പ്പെടെ മറ്റൊരു സംഘടനയില്‍ നിന്നും തെലങ്കാന സര്‍ക്കാര്‍ ഒരു രൂപ പോലും സ്വീകരിച്ചിട്ടില്ലെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റേയോ സ്വന്തം പ്രതിച്ഛായയോ തകര്‍ക്കുന്ന അനാവശ്യ ചര്‍ച്ചകളിലും സാഹചര്യങ്ങളിലും ഇടപെടാന്‍ താനും കാമ്പിനറ്റ് മന്ത്രിമാരും ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെ പ്രതിനീധികരിച്ച് ഉദ്യോഗസ്ഥന്‍ ജയേഷ് രഞ്ജന്‍ അദാനിക്ക് കത്തെഴുതി അറിയിക്കുകയും ചെയ്തുവെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.

കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് അദാനി നിര്‍ദേശിച്ച തുകയെന്ന് രേവന്ത് റെഡ്ഡി അറിയിച്ചു.

 

 

Continue Reading

india

ശാഹി ജമാ മസ്ജിദ് സര്‍വേ;പൊലീസ് വെടിവെപ്പില്‍ മരണം അഞ്ചായി

സംഭാല്‍ എം.പി സിയാവുര്‍ റഹ്മാനെതിരെ പൊലീസ് കേസെടുത്തു

Published

on

ഉത്തര്‍പ്രദേശ്: സംഭാലില്‍ പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.ഇന്നലെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. നഈം, ബിലാല്‍, നുഅ്മാന്‍ എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്.ഇന്ന് മരിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 30 പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.സംഭാലിലെ ശാഹി ജമാ മസ്ജിദില്‍ നടത്തിയ സര്‍വേയില്‍ പ്രതിഷേതധിച്ചവര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. മുഗളന്മാര്‍ ക്ഷേത്രം തകര്‍ത്ത് മസ്ജിദ് നിര്‍മിച്ചുവെന്ന ഹിന്ദുത്വ വാദികളുടെ പരാതിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍വേ നടത്തിയത്.

സംഭവത്തില്‍ സംഭാല്‍ എം.പി സിയാവുര്‍ റഹ്മാനെതിരെ പൊലീസ് കേസെടുത്തു.സ്പര്ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസ്.കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും എഫ്‌ഐആറിലുണ്ട്.സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ശനമായ സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തുകയും നിരോധന ഉത്തരവുകള്‍ നടപ്പിലാക്കുകയും ചെയ്തു.പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വെച്ചു.24 മണിക്കൂര്‍ നേരത്തേക്കാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചത്.

12-ാം ക്ലാസ് വരെയുള്ള എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചു. കല്ലുകള്‍, സോഡ കുപ്പികള്‍, തീപിടിക്കുന്നതോ സ്‌ഫോടക വസ്തുക്കള്‍ എന്നിവ വാങ്ങുന്നതിനോ സംഭരിക്കുന്നതിനോ പൗരന്മാരെ വിലക്കിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി.പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ നടപ്പിലാക്കിയിരുന്നു.പുറത്തുനിന്നുള്ളവര്‍ക്ക് നവംബര്‍ 30 വരെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അക്രമത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ചു.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ബി.ജെ.പി-ആര്‍.എസ്.എസിന്റെയും ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ദുരുപയോഗത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അക്രമം സംഘടിപ്പിക്കുകയാണ് ബി.ജെ.പിയെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു.

 

 

 

 

 

 

 

 

Continue Reading

Trending