Connect with us

india

ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക്

രാജസ്ഥാനിലെ ലക്ഷ്മി നാരായണ്‍ നഗറില്‍ 73 കാരന്‍ ഒമിക്രോണ്‍ ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ന.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 90,928 രോഗബാധയാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ജൂണ്‍ 19ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്. 325 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,82,876 ആയി.

സജീവ കേസുകള്‍ 2,85,401 ആയും ഉയര്‍ന്നു. കോവിഡിനൊപ്പം തന്നെ ഒമിക്രോണ്‍ കേസുകളും വര്‍ധിക്കുന്നുണ്ട്. 2,630 ഒമിക്രോണ്‍ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലാണ് കൂടുതല്‍ ഒമിക്രോണ്‍ കേസുകളുള്ളത്. 767 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 465, കേരളത്തില്‍ 234, രാജസ്ഥാന്‍ 236, ഗുജറാത്ത് 204, തമിഴ്‌നാട് 121 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

രാജസ്ഥാനിലെ ലക്ഷ്മി നാരായണ്‍ നഗറില്‍ 73 കാരന്‍ ഒമിക്രോണ്‍ ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരുന്ന ഇയാള്‍ക്ക് യാത്ര ചെയ്ത പശ്ചാത്തലവും ഉണ്ടായിരുന്നില്ലെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. ലോകത്ത് ഇതുവരെ 108 പേരാണ് ഒമിക്രോണ്‍ ബാധിച്ച് മരിച്ചത്. അതേസമയം ഒമിക്രോണ്‍ ബാധിച്ച 828 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട് എന്നത് ആശ്വാസകരമായ വാര്‍ത്തയാണ്.

കോവിഡ്, ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കര്‍ണാടകക്കു പുറമെ തമിഴ്‌നാട്ടിലും രാത്രി കര്‍ഫ്യൂവും വാരാന്ത്യ കര്‍ഫ്യുവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നു മുതല്‍ രാത്രി കര്‍ഫ്യുവും ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണുമാണ് തമിഴ്‌നാട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളജ് ഒഴികെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനും തീരുമാനിച്ചു.

വെള്ളിയാഴ്ച രാത്രി ആരംഭിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ ആരംഭിക്കുന്ന വാരാന്ത്യ കര്‍ഫ്യു ആണ് കര്‍ണാടകയില്‍ തീരുമാനിച്ചിരിക്കുന്നത്. വാരാന്ത്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളുടെ വരവ് നിയന്ത്രിക്കുക, കൂടിച്ചേരലുകള്‍ ഒഴിവാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് കര്‍ണാടക സര്‍ക്കാര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂളുകളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഗോവ, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ രാത്രി കര്‍ഫ്യൂവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കാനും തീരുമാനിച്ചിരുന്നു.
യു.പിയില്‍ പത്താം തരം വരെയുള്ള ക്ലാസുകള്‍ ഈ മാസം 14 വരെ അടച്ചിടും. മഹാരാഷ്ട്ര, ഡല്‍ഹി, ബംഗാള്‍, കേരള, തമിഴ്‌നാട്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ സ്ഥിതി ആശങ്കാജനക മാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവില്‍ റോഡില്‍ ബൈക്ക് തെന്നിവീണ് മലയാളി യുവാവിന് ദാരുണാന്ത്യം

മലപ്പുറം കാവനൂര്‍ പുല്ലംപറമ്പ് സ്വദേശി വിളയില്‍ ഹൗസ് മൊയ്ദുവിന്റെ മകന്‍ മുഹമ്മദ് മഹ്റൂഫ് (27) ആണ് മരിച്ചത്.

Published

on

ബെംഗളൂരുവില്‍ ബൈക്ക് റോഡില്‍ തെന്നിമറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കാവനൂര്‍ പുല്ലംപറമ്പ് സ്വദേശി വിളയില്‍ ഹൗസ് മൊയ്ദുവിന്റെ മകന്‍ മുഹമ്മദ് മഹ്റൂഫ് (27) ആണ് മരിച്ചത്.

ഇന്ന് രാവിലെ നാഗവര റോഡിലായിരുന്നു അപകടം നടന്നത്. യുവാവ് സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നു. ഉടനെ തൊട്ടടുത്തുള്ള ശ്യാംപുര അംബേദ്കര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഒന്നര വര്‍ഷത്തോളമായി ജോലി ചെയ്തു വരികയാണ് മുഹമ്മദ് മഹ്റൂഫ്. യുവാവിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു. സംസ്‌കാരച്ചടങ്ങുകള്‍ നാളെ രാവിലെ ഒമ്പതിന് കാവനൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

 

 

Continue Reading

india

വോട്ടര്‍മാര്‍ക്ക് ചെരുപ്പ് വിതരണം ചെയ്തു; ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്‌

ന്യൂഡല്‍ഹി അസംബ്ലി സീറ്റില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിനെയും കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതിനെയും നേരിടാന്‍ ബി.ജെ.പി നിര്‍ത്തിയ സ്ഥാനാര്‍ഥിയാണ് പര്‍വേഷ് വര്‍മ.

Published

on

ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക് ചെരുപ്പ് വിതരണം ചെയ്തതിനെ തുടര്‍ന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു.

ന്യൂഡല്‍ഹി നിയോജക മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പര്‍വേഷ് വര്‍മ ഷൂ വിതരണം ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ വൈറല്‍ ആയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് സമിതിയുടെ നടപടി.

അഭിഭാഷകനായ രജനിഷ് ഭാസ്‌കര്‍ ആണ് പര്‍വേഷ് വര്‍മക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. പരാതിക്കാരനായ അഭിഭാഷകന്‍ രജനിഷ് ഭാസ്‌കര്‍ പങ്കുവെച്ച വീഡിയോകള്‍ ലഭിച്ച തെരഞ്ഞെടുപ്പ് സമിതി റിട്ടേണിങ് ഓഫീസര്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

ജനപ്രാതിനിധ്യ നിയമത്തിന്റെ 123ാം വകുപ്പ് അനുസരിച്ച്, തെരഞ്ഞെടുപ്പ് സമയത്ത് ഒരു സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ അയാളുടെ ഏജന്റ് നല്‍കുന്ന ഏതൊരു സമ്മാനമോ വാഗ്ദാനമോ അഴിമതിയുടെ കീഴിലാണ് വരിക. ന്യൂഡല്‍ഹി അസംബ്ലി സീറ്റില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിനെയും കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതിനെയും നേരിടാന്‍ ബി.ജെ.പി നിര്‍ത്തിയ സ്ഥാനാര്‍ഥിയാണ് പര്‍വേഷ് വര്‍മ.

പര്‍വേഷ് വര്‍മ വനിതാ വോട്ടര്‍മാര്‍ക്കായി 1,100 രൂപ വിതരണം ചെയ്യുകയും വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ‘ഹര്‍ ഘര്‍ നൗക്രി’ പദ്ധതി പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വര്‍മ തെരഞ്ഞെടുപ്പ് സമിതിയുടെ നടപടി നേരിടുന്നത്.

മോഡല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം വര്‍മ ഡല്‍ഹി നിയോജക മണ്ഡലത്തില്‍ തൊഴില്‍ മേളകള്‍ നടത്തിയിരുന്നു. ഒപ്പം ജോബ് കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ആരോഗ്യ ക്യാമ്പുകള്‍ വഴി കണ്ണടകള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നെന്ന് എ.എ.പി ആരോപിച്ചു.ഫെബ്രുവരി അഞ്ചിന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയും ഫെബ്രുവരി എട്ടിന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും

Continue Reading

india

മദ്രാസ് ഐഐടിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബേക്കറി ജീവനക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

മദ്രാസ് ഐഐടിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബേക്കറി ജീവനക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്യാമ്പസിനടുത്തുള്ള ബേക്കറി കടയില്‍ ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ക്യാമ്പസിനടുത്തുള്ള ബേക്കറിയില്‍ എത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കെയാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.

സംഭവത്തില്‍ കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനില്‍ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി. പരാതി അഭിരാമപുരം ഓള്‍ വനിതാ പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ബേക്കറി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം പ്രതി ഐഐടിയുമായി ബന്ധമുള്ള ആളല്ലെന്നും പുറത്തുള്ള ബേക്കറിയില്‍ ജോലി ചെയ്യുന്ന ആളാണെന്നും ഐഐടി മദ്രാസ് വ്യക്തമാക്കി.

Continue Reading

Trending