Connect with us

kerala

മുസ്‌ലിം യൂത്ത് ലീഗ് ജനകീയ വിചാരണ നാളെ

ജനകീയ വിചാരണ വിജയിപ്പിക്കാന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും ആഹ്വാനം ചെയ്തു.

Published

on

ക്രമസമാധാന തകര്‍ച്ചയും ആഭ്യന്തര വകുപ്പിന്റെ നിഷ്‌ക്രിയത്വവും തുറന്നു കാട്ടി തകരുന്ന ക്രമസമാധാനം, നിഷ്‌ക്രിയ ആഭ്യന്തരം എന്ന മുദ്രാവാക്യവുമായി മുസ്‌ലിം യൂത്ത് ലീഗ് ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാരിനെ ജനകീയ വിചാരണ ചെയ്യും. ജില്ല കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലആസ്ഥാനങ്ങളിലാണ് വിചാരണ നടത്തുക. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് ആലപ്പുഴയില്‍ ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ മലപ്പുറത്തും ഭാരവാഹികളായ മുജീബ് കാടേരി കോഴിക്കോടും, ഫൈസല്‍ ബാഫഖി തങ്ങള്‍ പാലക്കാടും, അഷറഫ് എടനീര്‍ കണ്ണൂരും, കെ. എ മാഹിന്‍ ഇടുക്കിയിലും, സി.കെ മുഹമ്മദലി കാസര്‍കോടും, അഡ്വ. നസീര്‍ കാര്യറ പത്തനംതിട്ടയിലും, ഗഫൂര്‍ കോല്‍ക്കളത്തില്‍ തൃശ്ശൂരും, ടി.പി.എം ജിഷാന്‍ വയനാട്ടിലും ഉദ്ഘാടനം ചെയ്യും. എറണാകുളത്ത് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബുവും, തിരുവനന്തപുരത്ത് എം. എസ്. എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലിയും, കൊല്ലത്ത് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും, കോട്ടയത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരും ഉദ്ഘാടനം ചെയ്യും. ജനകീയ വിചാരണ വിജയിപ്പിക്കാന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും ആഹ്വാനം ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പെരിയ ഇരട്ടക്കൊലപാതകം; ഒന്നാം പ്രതിയുടെ വീട് സന്ദര്‍ശിച്ച് സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയും

പ്രതികള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാനാണ് ജയില്‍ മാറ്റമെന്ന് മരിച്ച ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ ആരോപിച്ചു.

Published

on

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി പീതാംബരന്റെ വീട്ടിലെത്തി സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും മുന്‍ എംഎല്‍എ കെ.കുഞ്ഞിരാമനും. പാര്‍ട്ടി തള്ളിപ്പറഞ്ഞ പ്രതികളുള്‍പ്പെടെയുള്ളവരെ പി.ജയരാജന്‍ ഇന്നലെ ജയിലിലെത്തി സന്ദര്‍ശിച്ചതിനു പിന്നാലെയാണിത്.

പ്രതികള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാനാണ് ജയില്‍ മാറ്റമെന്ന് മരിച്ച ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ ആരോപിച്ചു. പ്രതികളെയും കുടുംബങ്ങളെയും സന്ദര്‍ശിച്ചത് കൂടെ ഉണ്ടെന്ന സന്ദേശം കൈമാറാനാണെന്നും ജില്ലാ സെക്രട്ടറി എംഎല്‍എമാര്‍ തുടങ്ങിയ ഉത്തരവാദിത്തപ്പെട്ടവരാണ് പ്രതികളുടെ വീട് സന്ദര്‍ശിച്ചതെന്നും ഇനിയും കൊലപാതകം നടത്താനുള്ള ധൈര്യം പകരുകയാണ് ലക്ഷ്യമെന്നും സത്യനാരായണന്‍ പറഞ്ഞു.

അതേസമയം, പെരിയ കൊലപാതകത്തിലെ ഗൂഢാലോചനയില്‍ പി.ജയരാജന്റെ പങ്ക് ഇന്നലത്തോടെ തെളിഞ്ഞെന്ന് കെ.മുരളീധരന്‍ പറഞ്ഞു. പി.ജയരാജന്റെ ജയില്‍ സന്ദര്‍ശനം ചട്ട ലംഘനമാണ്. സിപിഎം ആണെങ്കില്‍ എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്യോട്ടേ സ്മൃതിമണ്ഡപം സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു പ്രതികരണം.

Continue Reading

kerala

പി.വി.അന്‍വറിന് യുഡിഎഫ് പിന്തുണ, എംഎല്‍എയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയമാണ്; വിഡി സതീശന്‍

പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്

Published

on

തിരുവനന്തപുരം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ പി.വി.അന്‍വര്‍ എംഎല്‍എക്ക് യുഡിഎഫ് പിന്തുണ. അന്‍വറിന്റെ അറസ്റ്റ് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

”പി.വി. അന്‍വര്‍ എംഎല്‍എയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയമാണ്. ഇതിന് പിന്നില്‍ ഉന്നതങ്ങളിലെ ഗൂഡാലോചനയുണ്ട്. പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. നിരന്തരം ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ തടയുന്നതില്‍ വരുത്തുന്ന ഗുരുതരമായ വീഴ്ചയെയും ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വനനിയമത്തിലെ ഭേദഗതിയെയും എതിര്‍ത്താണ് അന്‍വറിന്റെ നേതൃത്വത്തില്‍ സമരം നടന്നത്. സമരത്തില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് പകരം സമരം ചെയ്തവരെ കൊടുംകുറ്റവാളികളെ പോലെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ല” സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Continue Reading

kerala

പിവി അന്‍വറിന്റെ അറസ്റ്റ് സര്‍ക്കാറിന്റെ പ്രതികാര നടപടി; പികെ കുഞ്ഞാലിക്കുട്ടി

വീട് വളഞ്ഞ് രാത്രിയില്‍ അറസ്റ്റ് നാടകം നടത്തിയത് തെറ്റാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

പി.വി അന്‍വറിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് പിണറായി സര്‍ക്കാറിന്റെ പ്രതികാര നടപടിയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോര മേഖലകളില്‍ കാട്ടാനകളുടെ ആക്രമണം പതിവായിരിക്കുകയാണ്. ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാറിന് താല്‍പര്യമില്ല. പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നവര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നത് ശരിയല്ല. ഒരുകാലത്തും ഉണ്ടാകാത്ത തരത്തിലാണ് കാട്ടുമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുന്നത്. ഗൗരവമായി ഇതൊന്ന് ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറല്ല. ഈ വിഷയത്തില്‍ മുസ്ലിംലീഗ് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം ഉയര്‍ത്തി പ്രക്ഷോഭം നടത്തിയ ജനപ്രതിനിധിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്ത് കാര്യത്തിന് വേണ്ടിയാണ് സമരം നടത്തിയത് എന്നുകൂടി പരിശോധിക്കണം. വീട് വളഞ്ഞ് രാത്രിയില്‍ അറസ്റ്റ് നാടകം നടത്തിയത് തെറ്റാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

Trending