Connect with us

kerala

കിറ്റെക്‌സ് തൊഴിലാളികള്‍ നടത്തിയ ആക്രമണം താലിബാന്‍ മോഡലെന്ന് ബെന്നി ബെഹനാന്‍ എംപി

2012 ല്‍ കിറ്റെക്‌സിലെ മലിനീകരണ സമരത്തിനെതിരായി അവിടെയുള്ള തൊഴിലാളികള്‍ ആക്രമണം നടത്തിയിരുന്നുവെന്നും അതിനെതിരെ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നെന്നും എംപി ഓര്‍മിപ്പിച്ചു.

Published

on

താലിബാന്‍ മോഡല്‍ ആക്രമണമാണ് കിഴക്കമ്പലം കിറ്റക്‌സില്‍ നടന്നതെന്ന് ബെന്നി ബെഹനാന്‍ എംപി. ഇങ്ങനെയൊരു സംഭവം കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നും പൊലീസിനെ സംബന്ധിച്ച് ഇത് നാണക്കേടാണെന്നും ബെന്നി ബെഹനാന്‍ വ്യക്തമാക്കി.

സാബു ജേക്കബിന്റെ കിഴിലുള്ള ലേബര്‍ ക്യാംപില്‍ ലഹരി വസ്തുക്കള്‍ ആരാണ് എത്തിച്ചതെന്നതില്‍ അന്വേഷിക്കണം നടക്കണമെന്നും ക്രിമിനല്‍ സമീപനമുള്ള തൊഴിലാളികളെ മുന്‍പ് കമ്പനിയുടെ ആവശ്യത്തിനായി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സാബു വ്യക്തമാക്കണമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

2012 ല്‍ കിറ്റെക്‌സിലെ മലിനീകരണ സമരത്തിനെതിരായി അവിടെയുള്ള തൊഴിലാളികള്‍ ആക്രമണം നടത്തിയിരുന്നുവെന്നും അതിനെതിരെ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നെന്നും എംപി ഓര്‍മിപ്പിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നെയ്യാറ്റിന്‍കര ഗോപന്റെ മൃതദേഹം; വായില്‍ ഭസ്മം; നെഞ്ചുവരെ പൂജാദ്രവ്യങ്ങള്‍; പോസ്റ്റ്‌മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയൊള്ളൂ.

Published

on

നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിയില്‍ ഇന്ന് കല്ലറ പൊളിച്ചു. കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി. വായ തുറന്ന നിലയിലാണ്. വായില്‍ ഭസ്മവും മൃതദേഹത്തിന്റെ നെഞ്ചുവരെ പൂജാദ്രവ്യങ്ങള്‍ നിറച്ചിട്ടുമുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയൊള്ളൂ.

കഴിഞ്ഞ ദിവസങ്ങളില്‍ കല്ലറ പൊളിക്കാന്‍ പൊലീസ് എത്തിയപ്പോള്‍ കുടുംബം പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഗോപന്‍ സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കുടുംബത്തോട് ഹൈക്കോടതി ചോദിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കാമെന്നും അന്വേഷണത്തിനായി കല്ലറ തുറക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

വിവാദങ്ങള്‍ക്കിടയിലും കഴിഞ്ഞ രാത്രിയും കല്ലറയ്ക്ക് സമീപം മകന്‍ രാജസേനന്‍ പൂജ നടത്തിയിരുന്നു. ഗോപന്‍ സ്വാമി മരണപ്പെട്ടുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖയുണ്ടോ എന്ന ചോദ്യത്തിന് ഫോട്ടോ, വീഡിയോ ഒന്നുമില്ലെന്നും സമാധിക്ക് സമീപം സ്‌കാനര്‍ വെച്ച് മനുഷ്യശരീരസാന്നിധ്യം കണ്ടെത്തിക്കൂടേയെന്നായിരുന്നു മകന്‍ സദാനന്ദന്‍ ചോദിച്ചിരുന്നത്.

സമാധി പൊളിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയതോടെ കനത്ത പൊലീസ് സുരക്ഷടെയാണ് കല്ലറ പൊളിച്ചത്. ആളുകള്‍ക്ക് പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ചിരുന്നു.

 

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. ഇടിമിന്നല്‍ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്.

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഞായറാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദേശം

തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേര്‍ന്ന ഗള്‍ഫ് ഓഫ് മന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

 

Continue Reading

kerala

ആരോഗ്യ നില മെച്ചപ്പെട്ടു; ഉമ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും

കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെയാണ് വേദിയില്‍ നിന്നും വീണ് ഉമ തോമസിന് ഗുരുതര പരിക്കേറ്റത്.

Published

on

കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയ്ക്കിടെ വേദിയില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസ് ഇന്ന് ആശുപത്രി വിടും. ഇക്കഴിഞ്ഞ 28-ന് കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെയാണ് വേദിയില്‍ നിന്നും വീണ് ഉമ തോമസിന് ഗുരുതര പരിക്കേറ്റത്.

അപകടത്തില്‍ പരിക്കേറ്റ ഉമ തോമസ് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയിരുന്നെങ്കിലും അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

സംഭവത്തില്‍ ഓസ്‌കാര്‍ ഇവന്റ്‌സ് ഉടമ പി എസ് ജനീഷിന് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. കേസില്‍ മൃദംഗ വിഷന്‍ എം ഡി നിഗോഷ് കുമാര്‍ അടക്കമുള്ളവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗിന്നസ് റെക്കോഡ് പരിപാടിക്കായി കലൂര്‍ സ്റ്റേഡിയത്തിലെ ഒരുക്കള്‍ സജ്ജീകരിച്ചത് ഓസ്‌കാര്‍ ഇവന്റ്‌സ് ആയിരുന്നു. സുരക്ഷാ വീഴ്ചയില്‍ ഓസ്‌കാര്‍ ഇവന്റ്‌സിനും മൃദംഗ വിഷനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.

 

 

Continue Reading

Trending