Connect with us

main stories

റോണോ-മെസി പോരാട്ടം നടക്കില്ല

നറുക്കെടുപ്പിന്റെ സമയം ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പേരെഴുതിയ ബോള്‍ തെറ്റായ പാത്രത്തില്‍ വെച്ചതാണ് പിഴവിലേക്ക് നയിച്ചത്.

Published

on

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മല്‍സങ്ങളുടെ നറുക്കെടുപ്പ് വീണ്ടും നടത്തി യുവേഫ. മുന്‍പ് നടത്തിയ നറുക്കെടുപ്പില്‍ സാങ്കേതിക പിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും നറുക്കെടുപ്പ് നടത്തിയത്.

പിന്നാലെ ആദ്യം നടത്തിയ നറുക്കെടുപ്പ് യുവേഫ അസാധുവാകിയതായി അറിയിച്ചു. ഇതോടെ ഫുട്‌ബോള്‍ പ്രേമികള്‍ ആകംശയോടെ ഉറ്റുനോക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- പി.എസ്.ജി മല്‍സരം ഉണ്ടാകില്ല.

പുതിയ നറുക്കെടുപ്പ് പ്രകാരം മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സപാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിനെയും പിഎസ്ജി റയല്‍ മാഡ്രിഡിനെയും നേരിടും. മെസി – ക്രിസ്റ്റ്യനോ പോരാട്ടം ഇല്ലാതായത്തിന്റെ വിഷമത്തിലാണ് ഫുട്‌ബോള്‍ പ്രേമികള്‍.

നറുക്കെടുപ്പിന്റെ സമയം ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പേരെഴുതിയ ബോള്‍ തെറ്റായ പാത്രത്തില്‍ വെച്ചതാണ് പിഴവിലേക്ക് നയിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

13 ാമത് സംസ്ഥാന വാഫി, വഫിയ്യ ഫെസ്റ്റിന് തുടക്കം

മുസ്‌ലിമിനെ അപരവത്കരിക്കുകയും ഇസ്‌ലാം ഭീതിപടര്‍ത്തുകയും ചെയ്യുന്ന വര്‍ത്തമാന ലോകസാഹചര്യത്തില്‍ ഏറെ പ്രസക്തമായൊരു സന്ദേശമാണ് പരിപാടി മുന്നോട്ടുവെക്കുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

ഇസ്‌ലാം: ലളിതം, സുന്ദരം എന്ന പ്രമേയത്തില്‍ 13 ാമത് സംസ്ഥാന വാഫി, വഫിയ്യ ഫെസ്റ്റിന് തുടക്കമായി. മുസ്‌ലിമിനെ അപരവത്കരിക്കുകയും ഇസ്‌ലാം ഭീതിപടര്‍ത്തുകയും ചെയ്യുന്ന വര്‍ത്തമാന ലോകസാഹചര്യത്തില്‍ ഏറെ പ്രസക്തമായൊരു സന്ദേശമാണ് പരിപാടി മുന്നോട്ടുവെക്കുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഫെസ്റ്റിലൂടെ ഇസ്‌ലാമിന്റെ മനോഹരമായ ആശയാദര്‍ശങ്ങള്‍ പൊതുജനങ്ങളിലേക്ക് സമര്‍പ്പിക്കുകയാണ് സി.ഐ.സി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഇസ്‌ലാമിക മത ധാര്‍മിക പ്രബോധന പ്രവര്‍ത്തനങ്ങളും മാനവിക മൂല്യങ്ങളും കാലോചിതമായി നടത്താന്‍ പ്രാപ്തരായ പണ്ഡിതന്മാരും പണ്ഡിതകളും സനദ് സ്വീകരിക്കും. രാജ്യത്തെ നന്മയുടെ പാതയില്‍ മുന്നോട്ട് നയിക്കാന്‍ ഈ കൂട്ടത്തിന് സാധിക്കുമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

Continue Reading

kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച: എംഎസ് സൊല്യൂഷന്‍സ് ഉടമയുടെ അറസ്റ്റ് തടഞ്ഞ് കോടതി

ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്.

Published

on

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവുമായി ബന്ധപ്പെട്ട കേസില്‍ എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്.

ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി കോഴിക്കോട് സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഷുഹൈബിന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ കേസെടുത്തതോടെ ഷുഹൈബ് ഒളിവിലായിരുന്നു. ഷുഹൈബിനും സ്ഥാപനത്തിലെ മറ്റ് അധ്യാപകര്‍ക്കും നോട്ടീസ് അയച്ചിരുന്നെങ്കിലും ആരും ഹാജരായിരുന്നില്ല.

വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുമായി ചേര്‍ന്ന് ഷുഹൈബ് ഗൂഡാലോചന നടത്തിയെന്നും ചോദ്യ പേപ്പര്‍ ചോര്‍ത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ മറ്റ് സ്ഥാപനങ്ങളും ചോദ്യങ്ങള്‍ പ്രവചിച്ചെന്നും അവരെ കുറിച്ച് അന്വേഷണം നടക്കുന്നില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

 

 

 

Continue Reading

kerala

ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് പി.കെ ഫിറോസിനെതിരെയുള്ള നടപടി തടഞ്ഞ് ഹൈക്കോടതി

കഴിഞ്ഞ ഒക്ടോബറിൽ നടന്ന നിയമസഭ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Published

on

ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെതിരെയുള്ള തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന നിയമസഭ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ച പാസ്സ്പോർട്ട് നേരത്തെ പി.കെ ഫിറോസിന് തിരികെ നൽകിയിരുന്നു. അതിന് ശേഷം പാസ്പോർട്ട് തിരിച്ച് കോടതിയിൽ സമർപ്പിക്കാനുള്ള സമയ പരിധി നീട്ടി നൽകണമെന്നുള്ള ഫിറോസിന്റെ ആവശ്യം നിരസിച്ചു കൊണ്ടായിരുന്നു തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഫിറോസിനെതിരെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനുള്ള നടപടി ആരംഭിച്ചത്. ഇതിനെ തുടർന്നാണ് പി.കെ ഫിറോസ് അഡ്വ. മുഹമ്മദ്‌ ഷാ മുഖേന ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ പി.കെ ഫിറോസിന്റെ അഭിഭാഷകന്റെ വാദം കേട്ട ഹൈക്കോടതി ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് ഫിറോസിനെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി എടുത്ത നടപടി താൽക്കാലികമായി മരവിപ്പിച്ച് ഉത്തരവാക്കുകയായിരുന്നു. കേസ് 23.01.2025ന് വീണ്ടും പരിഗണിക്കും.

Continue Reading

Trending