Connect with us

kerala

കേരളത്തിൽ ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകളാണ് പരിശോധിച്ചത്

Published

on

കേരളത്തിൽ ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി 172, പത്തനംതിട്ട 164, ആലപ്പുഴ 152, വയനാട് 131, കാസര്‍ഗോഡ് 95 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,088 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,59,297 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4791 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 312 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 48,501 കോവിഡ് കേസുകളില്‍, 7.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 526 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 39,679 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4382 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 315 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5144 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 866, കൊല്ലം 354, പത്തനംതിട്ട 67, ആലപ്പുഴ 184, കോട്ടയം 500, ഇടുക്കി 294, എറണാകുളം 662, തൃശൂര്‍ 512, പാലക്കാട് 178, മലപ്പുറം 208, കോഴിക്കോട് 781, വയനാട് 105, കണ്ണൂര്‍ 348, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 48,501 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,40,528 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലഹരി സംഘത്തിനെതിരെ പരാതി നല്‍കി; സംഘം വീടുകയറി ആക്രമിച്ചു

സംഭവത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ക്കാണ് പരിക്കേറ്റു.

Published

on

ലഹരി സംഘത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വീടു കയറി ആക്രമിച്ചെന്ന് പരാതി. എറണാകുളം മുളന്തുരുത്തിയിലാണ് സംഭവം. മുളന്തുരുത്തി വില്‍സന്റെ വീട്ടില്‍ ഇന്നലെ വൈകീട്ടാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ക്കാണ് പരിക്കേറ്റു. ആയുധങ്ങളായിട്ടാണ് അക്രമി കള്‍ വീട്ടിലേക്ക് ഇരച്ചുകയറിയത്.

ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സമീപവാസിയായ ശരതും ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ മറ്റ് മൂന്നു പേരും ചേര്‍ന്ന് അക്രമം നടത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ശരത്തിന്റെ ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസില്‍ പരാതി നല്‍കിയതിന്റെ ദേഷ്യത്തിലായിരുന്നു അക്രമമെന്ന് കുടുംബം പറയുന്നു.

അതേസമയം അക്രമി സംഘവും പരിക്കേറ്റെന്ന പരാതിയുമായി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി മുളന്തുരുത്തി പൊലീസ് പറഞ്ഞു. ലഹരി സംഘത്തിന് സംഭവവുമായി ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നു.

 

 

Continue Reading

kerala

കോട്ടയത്ത് 85കാരിയെ വീടിനു സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

ഇല്ലിക്കല്‍ വലിയ കാട്ടില്‍ അമ്മിണിയെ ആണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

Published

on

കോട്ടയം ഏന്തയാറില്‍ 85കാരിയെ വീടിനു സമീപത്തായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇല്ലിക്കല്‍ വലിയ കാട്ടില്‍ അമ്മിണിയെ ആണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാകാം ഇതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

മുണ്ടക്കയം പൊലീസ് സംഭവ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മരിച്ച അമ്മിണി മനോവിഷമത്തിന്‍ ആയിരുന്നതായി പൊലീസ് പറയുന്നു.

 

 

Continue Reading

kerala

13 ാമത് സംസ്ഥാന വാഫി, വഫിയ്യ ഫെസ്റ്റിന് തുടക്കം

മുസ്‌ലിമിനെ അപരവത്കരിക്കുകയും ഇസ്‌ലാം ഭീതിപടര്‍ത്തുകയും ചെയ്യുന്ന വര്‍ത്തമാന ലോകസാഹചര്യത്തില്‍ ഏറെ പ്രസക്തമായൊരു സന്ദേശമാണ് പരിപാടി മുന്നോട്ടുവെക്കുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

ഇസ്‌ലാം: ലളിതം, സുന്ദരം എന്ന പ്രമേയത്തില്‍ 13 ാമത് സംസ്ഥാന വാഫി, വഫിയ്യ ഫെസ്റ്റിന് തുടക്കമായി. മുസ്‌ലിമിനെ അപരവത്കരിക്കുകയും ഇസ്‌ലാം ഭീതിപടര്‍ത്തുകയും ചെയ്യുന്ന വര്‍ത്തമാന ലോകസാഹചര്യത്തില്‍ ഏറെ പ്രസക്തമായൊരു സന്ദേശമാണ് പരിപാടി മുന്നോട്ടുവെക്കുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഫെസ്റ്റിലൂടെ ഇസ്‌ലാമിന്റെ മനോഹരമായ ആശയാദര്‍ശങ്ങള്‍ പൊതുജനങ്ങളിലേക്ക് സമര്‍പ്പിക്കുകയാണ് സി.ഐ.സി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഇസ്‌ലാമിക മത ധാര്‍മിക പ്രബോധന പ്രവര്‍ത്തനങ്ങളും മാനവിക മൂല്യങ്ങളും കാലോചിതമായി നടത്താന്‍ പ്രാപ്തരായ പണ്ഡിതന്മാരും പണ്ഡിതകളും സനദ് സ്വീകരിക്കും. രാജ്യത്തെ നന്മയുടെ പാതയില്‍ മുന്നോട്ട് നയിക്കാന്‍ ഈ കൂട്ടത്തിന് സാധിക്കുമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

Continue Reading

Trending