Connect with us

News

തുടക്കം പിഴച്ച് ബ്ലാസ്‌റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എട്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ മഞ്ഞപ്പടക്ക് തോല്‍വിയോടെ തുടക്കം

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എട്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ മഞ്ഞപ്പടക്ക് തോല്‍വിയോടെ തുടക്കം. മത്സരത്തില്‍ അത്‌ലറ്റിക്കോ മോഹന്‍ബഗാനേതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോറ്റു.

ബ്ലാസ്‌റ്റേഴ്‌സിനായി സഹല്‍ അബ്ദു സമദും ജോര്‍ജ് ഡയസും ഗോള്‍ നേടിയപ്പോള്‍ ബഗാനായി ഹ്യൂഗോ ബൗമോസ് ഇരട്ട ഗോളും റോയ് കൃ്ഷണയും ലിസ്റ്റണ്‍ കൊളാസോയും ഓരോ ഗോള്‍ വീതവും കണ്ടെത്തി.

പുതിയ താരങ്ങളും കോച്ചും അടക്കം മാറിയിട്ടും കളിയില്‍ ഉണര്‍വ് കാണിക്കാന്‍ ടീമിന് കഴിഞ്ഞില്ല.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടംനേടി ഇന്ത്യയുടെ കൊനേരു ഹംപി

പതിനൊന്നാം റൗണ്ട് ജയത്തോടെയാണ് വനിത വിഭാഗത്തില്‍ കൊനേരു ഹംപി ചാമ്പ്യനായത്

Published

on

ഡല്‍ഹി: ഗുകേഷിന് പിന്നാലെ ലോക ചെസില്‍ ഇന്ത്യയിലേക്ക് വീണ്ടും കിരീടവുമായി കൊനേരു ഹംപി. ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞത്. പതിനൊന്നാം റൗണ്ട് ജയത്തോടെയാണ് വനിത വിഭാഗത്തില്‍ കൊനേരു ഹംപി ചാമ്പ്യനായത്.

8.5 പോയന്റ് നേടിയാണ് ഇന്തോനേഷ്യന്‍ താരത്തെ കൊനേരു ഹംപി തോല്‍പ്പിച്ചത്. ലോക റാപ്പിഡ് ചെസ്സില്‍ കൊനേരു ഹംപിയുടെ രണ്ടാം കിരീടമാണിത്. മോസ്‌കോയില്‍ 2019ലാണ് കൊനേരു ഹംപി കിരീടം നേടിയിരുന്നത്. ആന്ധ്രാപ്രദേശുകാരിയായ കൊനേരു ഹംപി രണ്ട് തവണ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ ആകുന്ന രണ്ടാമത്തെ വനിതയാണ്

Continue Reading

kerala

തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുമായി സൗഹൃദ സന്ദര്‍ശനം നടത്തി സാദിഖലി തങ്ങള്‍

ഇന്ന് രാവിലെ തലശ്ശേരി ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച

Published

on

കണ്ണൂര്‍: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഇന്ന് രാവിലെ തലശ്ശേരി ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മതേതരത്വത്തെ ഊട്ടിയുറപ്പിക്കുന്ന സമീപനമാണ് ബിഷപ്പിന്റേതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. സമൂഹങ്ങളെ അടുപ്പിക്കണം, സമുദായങ്ങള്‍ ചേര്‍ന്നിരിക്കണം, പ്രശ്‌നങ്ങള്‍ കൂടിയിരുന്ന് പരിഹരിക്കണം. മുനമ്പം വിഷയത്തില്‍ സമുദായങ്ങള്‍ തമ്മില്‍ ഇടര്‍ച്ച പാടില്ല. മനുഷ്യത്വപരമായ സമീപനമാണ് വേണ്ടത്. ആദ്യം ആശങ്ക പരിഹരിക്കണം.

സത്വര പരിഹാരത്തിനായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. താമസക്കാരെ കുടിയിറക്കരുത്. സര്‍ക്കാര്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഒന്നുകൂടി താല്‍പര്യമെടുത്ത് പ്രവര്‍ത്തിക്കണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഷാഫി പറമ്പില്‍ എംപിയും സാദിഖലി തങ്ങളുടൊപ്പമുണ്ടായിരുന്നു.

സാദിഖലി തങ്ങളുടെ സന്ദര്‍ശനം ആദരവായി കാണുന്നുവെന്ന് ജോസഫ് പാംപ്ലാനിയും പറഞ്ഞു. ഇത് സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നും ഈ സന്ദര്‍ശനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പാംപ്ലാനി പറഞ്ഞു. ഇതില്‍ രാഷ്ട്രീയമോ മറ്റു ലക്ഷ്യങ്ങളോയില്ല. വിവിധ വിഷയങ്ങള്‍ സംസാരിച്ചു. ഒരുമിച്ച് നില്‍ക്കാവുന്ന എല്ലാ മേഖലകളിലും ഒരുമിച്ച് നില്‍ക്കുമെന്നും പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

15കാരന്‍ ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ച് വയോധിക മരിച്ച സംഭവം; മുത്തച്ഛനെതിരെ പൊലീസ് കേസെടുത്തു

തില്ലേരി സ്വദേശി 80 വയസ്സുകാരന്‍ ജോണ്‍സനെതിരെയാണ് കേസ്

Published

on

കൊല്ലം: 15കാരന്‍ ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ചു വയോധിക മരിച്ച സംഭവത്തില്‍ മുത്തച്ഛനെതിരെ പൊലീസ് കേസെടുത്തു. തില്ലേരി സ്വദേശി 80 വയസ്സുകാരന്‍ ജോണ്‍സനെതിരെയാണ് കേസ്. സ്‌കൂട്ടറിന് ഇന്‍ഷുറന്‍സ് ഇല്ലെന്നും പൊലീസ് കണ്ടെത്തി. മുണ്ടക്കല്‍ സ്വദേശിയായ സുശീലയാണ് അപകടത്തില്‍ മരിച്ചത്.

ഡിസംബര്‍ 26 ന് വൈകിട്ട് ആയിരുന്നു സംഭവം. മുണ്ടയ്ക്കല്‍ തുമ്പറ ക്ഷേത്രത്തിനു സമീപത്ത് വെച്ച് 15 കാരന്‍ ഓടിച്ച വാഹനം വയോദികയെ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം 15 കാരനും സുഹൃത്തും സ്‌കൂട്ടര്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജോണ്‍സന്റേതാണ് വാഹനം എന്ന് കണ്ടെത്തി. ജോണ്‍സന്റെ കൊച്ചുമകനാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ കണ്ടെത്തുകയായിരുന്നു. അപകടത്തിന്റെയും കുട്ടികള്‍ രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.

റോഡ് മുറിച്ചു കടക്കുന്നതിനിടെ തെറ്റായ ദിശയിലെത്തിയ സ്‌കൂട്ടര്‍ മുണ്ടക്കല്‍ സ്വദേശിനിയായ സുശീലയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണത്തിന് ഇടയാക്കിയത്. സുശീലയ്ക്ക് ഒപ്പമുണ്ടായിരുന്ന ശാന്ത നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Continue Reading

Trending