Connect with us

News

ടി-20 ലോകകപ്പ് ഫൈനല്‍ നാളെ രാത്രി ദുബായില്‍

രണ്ട് സംഘത്തിലും ബാറ്റര്‍മാര്‍ ശക്തരാണ്. എല്ലാവരും ആക്രമിച്ച് കളിക്കാന്‍ പ്രാപ്തരാണ്. അതിനാല്‍ ഒരു സ്‌ക്കോറും ഭദ്രമല്ല.

Published

on

ദുബായ്: കുട്ടി ക്രിക്കറ്റിലെ പുതിയ ചാമ്പ്യന്മാരെ നാളെയറിയാം. ഇന്ത്യയെയും പാക്കിസ്താനെയുമെല്ലാമാണ് മണലാരണ്യത്തിലെ ആരാധകര്‍ കലാശപ്പോരാട്ടത്തില്‍ പ്രതീക്ഷിച്ചെങ്കില്‍ ആരുടെയും കണക്ക്കൂട്ടലുകളില്‍ വരാത്ത ഓഷ്യാന അയല്‍ക്കാരാണ് മുഖാമുഖം. ചാമ്പ്യന്‍ഷിപ്പിലുടനീളം അതിഗംഭീരമായി കളിച്ച പാക്കിസ്താനെ അഞ്ച് വിക്കറ്റിന് മലര്‍ത്തിയടിച്ച ഊര്‍ജ്ജത്തിലാണ് ഓസ്‌ട്രേലിയയെങ്കില്‍ കിവീസ് അതിലും വലിയ വിജയം ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയവരാണ്. സെമിയില്‍ താരങ്ങളായത് അധികമാരുമറിയാത്തവരാണ്. മാത്യു വെയിഡ് എന്ന ഓസീസ് വിക്കറ്റ് കീപ്പര്‍ ഇപ്പോള്‍ സൂപ്പര്‍ താരമാണെങ്കില്‍ ജിമ്മി നിഷം എന്ന ന്യൂസിലാന്‍ഡുകാരനും ഡാരല്‍ മിച്ചല്‍ എന്ന ഓപ്പണറും സാമുഹ്യ മാധ്യമ ലോകത്ത് നിറഞ്ഞ് നില്‍ക്കുന്നു. ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയക്കാരും ലോക ക്രിക്കറ്റിലെ പരമ്പരാഗത വൈരികളാണ്. പരസ്പര പോരാട്ടങ്ങളില്‍ ഓസ്‌ട്രേലിയക്കാര്‍ക്കാണ് മുന്‍ത്തൂക്കമെങ്കിലും ന്യൂസിലാന്‍ഡ് എന്നും വെല്ലുവിളി ഉയര്‍ത്താറുണ്ട്. രണ്ട് ടീമുകളും യു.എ.ഇയില്‍ എത്തിയതിന് ശേഷം ഒരു മല്‍സരത്തില്‍ മാത്രമാണ് തോറ്റത്. ന്യൂസിലാന്‍ഡ് ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്താനോട് തോറ്റപ്പോള്‍ ഇംഗ്ലണ്ടിനോടായിരുന്നു ഓസീസ് തോല്‍വി.

സെമി ഫൈനല്‍ മല്‍സരങ്ങള്‍ വിലയിരുത്തുമ്പോള്‍ ആര്‍ക്കും മുന്‍ത്തൂക്കം പ്രവചിക്കാന്‍ കഴിയാത്ത രിതീയിലാണ് സാഹചര്യങ്ങള്‍. ന്യൂസലാന്‍ഡിനെതിരെ ഇംഗ്ലണ്ട് ആധിപത്യം നേടിയപ്പോല്‍ അവസാനത്തിലാണ് മല്‍സരഫലം മാറിയത്. ഓസ്‌ട്രേലിയക്കെതിരെ പാകിസ്താനായിരുന്നു ആദ്യാവസാനം മുന്‍ത്തൂക്കം. പക്ഷേ ഒരു ഓവറില്‍ മാത്യു വെയിഡ് നടത്തിയ വെടിക്കെട്ടില്‍ കാര്യങ്ങള്‍ മാറി. ദുബായില്‍ തന്നെയാണ് മല്‍സരം പ്രാഥമിക ഘട്ടത്തില്‍ ദുബായ് സാഹചര്യങ്ങളെ സ്പിന്നര്‍മാര്‍ പ്രയോജനപ്പെടുത്തിയിരുന്നു. പക്ഷേ പാക്-ഓസീസ് സെമിയില്‍ ഷദാബ് ഖാന്‍ നാല് വിക്കറ്റ് നേടിയപ്പോഴും റണ്ണൊഴുക്ക് തടയാന്‍ സ്പിന്നര്‍മാര്‍ക്കുമായിരുന്നില്ല. കിവീസ് സ്ട്രാറ്റജിയാണ് സെമിയില്‍ ഓസ്‌ട്രേലിയക്കും മാതൃകയായത്. ഇംഗ്ലണ്ടിനെതിരെ തുടക്കത്തില്‍ തന്നെ മാര്‍ട്ടിന്‍ ഗപ്ടില്‍, കെയിന്‍ വില്ല്യംസണ്‍ എന്നിവരെ നഷ്ടമാപ്പോള്‍ ഡാരല്‍ മിച്ചല്‍, കോണ്‍വേ എന്നിവര്‍ ചേര്‍ന്ന് പ്രതിരോധം തീര്‍ത്തു. അവസാനത്തിലായിരുന്നു വെടിക്കെട്ട് നടത്തിയത്. ഇതേ രീതിയില്‍ തന്നെയായിരുന്നു ഓസീസും. അരോണ്‍ ഫിഞ്ച്, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെല്ലാം വേഗത്തില്‍ മടങ്ങിയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ പവര്‍ പ്ലേ ഘട്ടത്തില്‍ മാത്രമാണ് പൊട്ടിത്തറിച്ചത്. എന്നാല്‍ അന്തിമ ഘട്ടത്തിലേക്ക് വന്നപ്പോള്‍ മാത്യു വെയിഡും മാര്‍ക്കസ് സ്‌റ്റോനിസും ഗംഭീര ബാറ്റിംഗ് നടത്തി. പവര്‍പ്ലേ ഘട്ടം തന്നെയാണ് പ്രധാനം. നല്ല തുടക്കം കിട്ടിയാല്‍ അത് പ്രയോജനപ്പെടുത്താനാവും. രണ്ട് സംഘത്തിലും ബാറ്റര്‍മാര്‍ ശക്തരാണ്. എല്ലാവരും ആക്രമിച്ച് കളിക്കാന്‍ പ്രാപ്തരാണ്. അതിനാല്‍ ഒരു സ്‌ക്കോറും ഭദ്രമല്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആരോഗ്യ നില മെച്ചപ്പെട്ടു; ഉമ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും

കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെയാണ് വേദിയില്‍ നിന്നും വീണ് ഉമ തോമസിന് ഗുരുതര പരിക്കേറ്റത്.

Published

on

കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയ്ക്കിടെ വേദിയില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസ് ഇന്ന് ആശുപത്രി വിടും. ഇക്കഴിഞ്ഞ 28-ന് കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെയാണ് വേദിയില്‍ നിന്നും വീണ് ഉമ തോമസിന് ഗുരുതര പരിക്കേറ്റത്.

അപകടത്തില്‍ പരിക്കേറ്റ ഉമ തോമസ് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയിരുന്നെങ്കിലും അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

സംഭവത്തില്‍ ഓസ്‌കാര്‍ ഇവന്റ്‌സ് ഉടമ പി എസ് ജനീഷിന് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. കേസില്‍ മൃദംഗ വിഷന്‍ എം ഡി നിഗോഷ് കുമാര്‍ അടക്കമുള്ളവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗിന്നസ് റെക്കോഡ് പരിപാടിക്കായി കലൂര്‍ സ്റ്റേഡിയത്തിലെ ഒരുക്കള്‍ സജ്ജീകരിച്ചത് ഓസ്‌കാര്‍ ഇവന്റ്‌സ് ആയിരുന്നു. സുരക്ഷാ വീഴ്ചയില്‍ ഓസ്‌കാര്‍ ഇവന്റ്‌സിനും മൃദംഗ വിഷനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.

 

 

Continue Reading

kerala

നെയ്യാറ്റിന്‍കര സമാധി; കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ ഗോപന്‍ സ്വാമിയുടെ മൃതദേഹം കണ്ടത്തി

കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി.

Published

on

നെയ്യാറ്റിന്‍കരയിലെ സമാധി കേസില്‍ ഗോപന്‍ സ്വാമിയുടെ മൃതദേഹം അടക്കിയ കല്ലറയുടെ സ്ലാബ് ഇന്ന് പൊളിച്ചു. കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി.

കോടതി ഇടപെടലിന്റെ കാരണമാണ് ഇന്ന് പുലര്‍ച്ചെ തന്നെ കല്ലറ പൊളിച്ച് പരിശോധന നടത്താന്‍ ജില്ല ഭരണകൂടം തീരുമാനിച്ചത്. പൊലീസ്, ഫോറന്‍സിക് സര്‍ജന്‍മാര്‍, ആംബുലന്‍സ്, പരാതിക്കാരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കല്ലറ പൊളിച്ചത്. ഗോപന്റെ കുടുംബം സമീപത്തെ വീട്ടില്‍ ഉണ്ടെങ്കിലും പുറത്തിറങ്ങിയില്ല. മൃതദേഹം ഉടന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

വിവാദങ്ങള്‍ക്കിടയിലും ഇന്നലെ രാത്രിയും സമാധി സ്ഥലത്ത് മകന്‍ രാജസേനന്‍ പൂജ നടത്തിയിരുന്നു. അന്വേഷണം തടയാന്‍ ഇടക്കാല ഉത്തരവ് പ്രതീക്ഷിച്ച് കുടുംബം ഹൈകോടതിയെ സമീപിച്ചിരുന്നു. ആര്‍.ഡി.ഒ നിര്‍ദേശിച്ചാല്‍ കല്ലറ പൊളിച്ച് ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം തുടങ്ങിയവ പൂര്‍ത്തിയാക്കുമെന്ന് റൂറല്‍ എസ്.പി കെ.എസ്. സുദര്‍ശന്‍ പറഞ്ഞിരുന്നു.

മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സാഹചര്യത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടതുണ്ട്.

Continue Reading

kerala

കാട്ടാന ആക്രമണത്തില്‍ മരിച്ച സരോജിനിയുടെ സംസ്‌കാരം ഇന്ന്; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Published

on

മലപ്പുറം എടക്കര മൂത്തേടത്ത് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സരോജിനിയുടെ സംസ്‌കാരം ഇന്ന്. മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ എട്ടരയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഇന്നലെ രാവിലെയാണ് ഉച്ചക്കുളം ഊരില്‍ നിന്ന് മാടിനെ മേയ്ക്കാന്‍ കാട്ടിലേക്ക് പോയ സരോജിനിയെ കാട്ടാന ആക്രമിക്കുന്നത്. തുടരെയുള്ള കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ എസ്ഡിപിഐ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.

 

Continue Reading

Trending