Connect with us

kerala

കേരളത്തില്‍ ഇന്ന് 6580 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 46 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്

Published

on

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂര്‍ 743, കൊല്ലം 698, കോഴിക്കോട് 663, കോട്ടയം 422, പത്തനംതിട്ട 415, ഇടുക്കി 412, കണ്ണൂര്‍ 341, ആലപ്പുഴ 333, വയനാട് 285, മലപ്പുറം 240, പാലക്കാട് 234, കാസര്‍ഗോഡ് 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 62,219 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,47,485 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,40,859 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6626 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 442 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 73,733 കോവിഡ് കേസുകളില്‍, 7.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 46 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 111 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 157 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 33,048 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 22 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6167 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 352 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7085 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1202, കൊല്ലം 626, പത്തനംതിട്ട 180, ആലപ്പുഴ 214, കോട്ടയം 255, ഇടുക്കി 502, എറണാകുളം 1345, തൃശൂര്‍ 27, പാലക്കാട് 369, മലപ്പുറം 402, കോഴിക്കോട് 1147, വയനാട് 204, കണ്ണൂര്‍ 420, കാസര്‍ഗോഡ് 192 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 73,733 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,94,435 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ 20 വയസ്സുകാരിയെ കണ്ടെത്തി

തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്.

Published

on

കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ 20 വയസ്സുകാരിയെ കണ്ടെത്തി. തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഐശ്വര്യയെ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ 9.30 നാണ് ഐശ്വര്യ വീട്ടീല്‍ നിന്ന് പോയത്. മകളെ കാണാനില്ലെന്ന് കാണിച്ച് ഐശ്വര്യയുടെ അമ്മയാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് ഐശ്വര്യയെ വഴക്കു പറഞ്ഞതായി അമ്മ പൊലീസിനോട് പറഞ്ഞിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ടൂവിലറിന്റെ പുറകില്‍ ഇരുന്ന് ഐശ്വര്യ യാത്ര ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
എന്നാല്‍ ഇത് ലിഫ്റ്റ് ചോദിച്ചതാണെന്ന് വ്യക്തമായി. പെണ്‍കുട്ടി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി പൊലീസ് കണ്ടെത്തി. ഇതിനിടെ കുട്ടിയെ കണ്ടെത്താന്‍ കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.

Continue Reading

kerala

ബിജെപിയുടെ അടുക്കളയിലെ വിഭവങ്ങൾ വിൽക്കാനുള്ള കൗണ്ടറായി സിപിഎം അധഃപതിച്ചു: കെ.സി.വേണുഗോപാൽ

പാണക്കാട് തങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതും ബിജെപിക്കു വേണ്ടിയാണ്

Published

on

ആലപ്പുഴ: ബിജെപിയുടെ അടുക്കളയിലെ വിഭവങ്ങൾ വിൽക്കാനുള്ള കൗണ്ടറായി സിപിഎം അധഃപതിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. സമുദായങ്ങളെ തമ്മിൽ തെറ്റിക്കാൻ ചില പത്രങ്ങൾ തിരഞ്ഞുപിടിച്ചുള്ള സിപിഎം പരസ്യം ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ആഗ്രഹപ്രകാരമാണ്. പാണക്കാട് തങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതും ബിജെപിക്കു വേണ്ടിയാണ്. സന്ദീപ് വാരിയർ ബിജെപി വിട്ടതിൽ കൂടുതൽ നിരാശ സിപിഎമ്മിനാണെന്നും കെ.സി.വേണുഗോപാൽ തുറന്നടിച്ചു.

‘‘ഇത്തരം വിഷയങ്ങളിൽ സിപിഐക്ക് എന്താണു മൗനം? പാലക്കാട്ടു സിപിഎം വലിയ തിരിച്ചടി നേരിടും. മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്. സിപിഎം മൂന്നാം സ്ഥാനത്താകും. യുഡിഎഫിന് ഒരു തിരിച്ചടിയും ഉണ്ടാകില്ല. വലിയ ഭൂരിപക്ഷത്തിൽ ജയിക്കും. സീപ്ലെയ്ൻ പദ്ധതിയോട് എതിർപ്പില്ല. മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയുണ്ടെങ്കിൽ ചർച്ച ചെയ്തു പരിഹരിച്ചു പദ്ധതി കൊണ്ടുവരണം.’’ –കെ.സി.വേണുഗോപാൽ‍ പറഞ്ഞു.

Continue Reading

kerala

മലപ്പുറത്ത് ഭാര്യയുടെ മയ്യിത്ത് നമസ്കാരം ആരംഭിക്കാനിരിക്കെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു

Published

on

മലപ്പുറം: ഭാര്യയും ഭർത്താവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ മരണപ്പെട്ട മങ്കട കൂട്ടിൽ മുക്കിൽ പള്ളിക്ക് സമീപം നായ്ക്കത്ത് റംല (62)യുടെ ജനാസ നമസ്കാരത്തിന് ഒരുങ്ങവേ ഭർത്താവ് ചാലിൽ മൊയ്ത‌ീൻ (76)നാണ് കുഴഞ്ഞുവീണു മരിച്ചത്. റംലയുടെ ജനാസ രാവിലെ പത്തരയോടെയാണ് കൂട്ടിൽ ജുമാ മസ്ജിദിൽ നമസ്‌കാരത്തിനായി എത്തിയത്.

നമസ്കാരം തുടങ്ങാനിരിക്കവെ മൊയ്തീന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൊയ്തീൻ കൂട്ടിൽ കിഴക്കെതല മസ്‌ജിദുൽ ഫലാഹിലും പടിഞ്ഞാറ് ഭാഗത്തുള്ള ഇസ്ലാഹ് മസ്ജിദിലും ജീവനക്കാരനായിരുന്നു.

മൊയ്തീന്റെ മയ്യിത്ത് നമസ്ക‌ാരം ചൊവ്വാഴ്ച വൈകിട്ട് 4. 30ന് കൂട്ടിൽ മഹല്ല് ജുമാ മസ്ജിദിൽ നടന്നു. മക്കൾ: നൗഷാദ് (ഗൾഫ്), റൈഹാനത്ത്, സാലിം. മരുമക്കൾ: റുക്സാന, ഹുദ, ഫൈസൽ.

Continue Reading

Trending