Connect with us

kerala

കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 55 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്

Published

on

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411, മലപ്പുറം 370, വയനാട് 298, പാലക്കാട് 292, പത്തനംതിട്ട 289, ആലപ്പുഴ 241, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 71,841 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,56,811 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,744 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 5067 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 473 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 74,552 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 55 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 60 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 21 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 32,734 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7048 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 360 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 107 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5936 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 928, കൊല്ലം 617, പത്തനംതിട്ട 351, ആലപ്പുഴ 268, കോട്ടയം 438, ഇടുക്കി 92, എറണാകുളം 840, തൃശൂര്‍ 110, പാലക്കാട് 399, മലപ്പുറം 452, കോഴിക്കോട് 534, വയനാട് 310, കണ്ണൂര്‍ 427, കാസര്‍ഗോഡ് 170 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 74,552 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,87,350 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിയമത്തിനും പുല്ലുവില, വാഹനങ്ങളില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തി വിദ്യാര്‍ത്ഥികള്‍

എറണാകുളം മാറമ്പിള്ളി എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് പൊതുനിരത്തില്‍ വാഹനങ്ങളില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയത്

Published

on

എറണാകുളം: സുരക്ഷയ്ക്കും നിയമത്തിനും പുല്ലുവില നല്‍കി ക്രിസ്മസ് ആഘോഷത്തില്‍ വാഹനങ്ങളില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തി വിദ്യാര്‍ത്ഥികള്‍. എറണാകുളം മാറമ്പിള്ളി എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് പൊതുനിരത്തില്‍ വാഹനങ്ങളില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയത്.

സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടിയെടുക്കുമെന്നും എം.വി.ഡി അറിയിച്ചു. വാഹനങ്ങളുടെ ഉടമകള്‍ക്ക് എം.വി.ഡി നോട്ടീസ് നല്‍കി. വിഷയത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വാഹനത്തിന് മുകളില്‍ കയറിയും നൃത്തം ചെയ്തും മറ്റുമായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രകടനം. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ആര്‍.ടി.ഒ ഉള്‍പ്പെടെയുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.

ക്രിസ്മസ് ആഘോഷത്തിനായി വിദ്യാര്‍ത്ഥികള്‍ 40ഓളം വാഹനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് സംഘമാണ് വിദ്യാര്‍ത്ഥികളെ പിടികൂടിയത്. ആദ്യഘട്ട നടപടിയായി മൂന്ന് വാഹനങ്ങള്‍ക്ക് എം.വി.ഡി നോട്ടീസ് അയച്ചു.

Continue Reading

kerala

എന്‍എസ്എസ് സംഘപരിവാറിനെ പുറത്തുനിര്‍ത്തിയ സംഘടന: സംഘടനകള്‍ കോണ്‍ഗ്രസ് നേതാക്കളെ വിളിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വി.ഡി സതീശന്‍

ഏത് നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചാല്‍ ഗുണം കോണ്‍ഗ്രസിനാണെന്ന് ചെന്നിത്തല പ്രതികരിച്ചു.

Published

on

എന്‍എസ്എസിന്റേത് സംഘപരിവാറിനെ പുറത്തുനിര്‍ത്തിയ നേതൃത്വമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. രമേശ് ചെന്നിത്തലയ്ക്കുള്ള എന്‍എസ്എസ് ക്ഷണം നല്ല കാര്യമാണ്. എന്‍എസ്എസ്- ചെന്നിത്തല കൂടിക്കാഴ്ച പോസിറ്റീവായി കാണുന്നു. ഏത് നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചാല്‍ ഗുണം കോണ്‍ഗ്രസിനാണെന്ന് ചെന്നിത്തല പ്രതികരിച്ചു.

ഇതിന് മുന്‍പ് ശശി തരൂരിനെയും കെ.മുരളീധരനെയും എന്‍എസ്എസ് വിളിച്ചിട്ടുണ്ട്. ശിവഗിരിയിലെ സമ്മേളനത്തില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. ക്രൈസ്തവരുടെ പരിപാടികളില്‍ താന്‍ കഴിഞ്ഞ ദിവസവും പങ്കെടുത്തു. ംഘടനകള്‍ കോണ്‍ഗ്രസ് നേതാക്കളെ വിളിക്കുന്നില്‍ തനിക്ക് സന്തോഷമുണ്ട്.2026 ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന അഭിപ്രായമാണ് വെള്ളാപ്പള്ളി നടേശന്‍ പങ്കുവച്ചതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

‘പട്ടി’ പരാമര്‍ശം; എന്‍ എന്‍ കൃഷ്ണദാസിന് സിപിഎമ്മിന്റെ രൂക്ഷ വിമര്‍ശനം

പാര്‍ട്ടി ഇടപെട്ടിട്ടും പ്രതികരണം തിരുത്താന്‍ കൃഷ്ണദാസ് തയാറായില്ലെന്നും വിമര്‍ശനമുണ്ടായി. യോഗത്തില്‍ പെട്ടി വിഷയവും ചര്‍ച്ചയായി.

Published

on

മാധ്യമങ്ങള്‍ക്കെതിരെ നടത്തിയ ‘പട്ടി’ പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം എന്‍ എന്‍ കൃഷ്ണദാസിനെതിരെ സിപിഎമ്മിന്റെ അതി രൂക്ഷവിമര്‍ശനം. ഇറച്ചിക്കടയുടെ മുന്നില്‍ നില്‍ക്കുന്ന പട്ടികളെന്ന പരാമര്‍ശം മുഴുവന്‍ മാധ്യമങ്ങളെയും പാര്‍ട്ടിക്കെതിരാക്കിയെന്ന് ജില്ലാ സെക്രട്ടേറിയറ്റില്‍ നേതാക്കള്‍ വിമര്‍ശിച്ചു. പാര്‍ട്ടി ഇടപെട്ടിട്ടും പ്രതികരണം തിരുത്താന്‍ കൃഷ്ണദാസ് തയാറായില്ലെന്നും വിമര്‍ശനമുണ്ടായി. യോഗത്തില്‍ പെട്ടി വിഷയവും ചര്‍ച്ചയായി.

പാര്‍ട്ടിയുമായി ഇടഞ്ഞുനിന്ന സിപിഎം നേതാവ് അബ്ദുല്‍ ഷുക്കൂറിനെ അനുനയിപ്പിച്ച ശേഷമായിരുന്നു എന്‍ എന്‍ കൃഷ്ണദാസിന്റെ ‘പട്ടി’ പരാമര്‍ശം. ‘സിപിഎമ്മില്‍ പൊട്ടിത്തെറിയെന്ന് കൊടുത്തവര്‍ ലജ്ജിച്ച് തലതാഴ്ത്തുക. രാവിലെ മുതല്‍ ഇപ്പോള്‍ വരെ ഇറച്ചിക്കടയുടെ മുന്നില്‍ പട്ടി നില്‍ക്കുന്നതുപോലെ ഷുക്കൂറിന്റെ വീടിന് മുന്നില്‍ നിന്നവര്‍ തലതാഴ്ത്തുക. ഞാന്‍ ഇഷ്ടമുള്ളിടത്തോക്കെ പോകും. നിങ്ങളോട് പറയേണ്ടതില്ല. നിങ്ങള്‍ ആരാണ്. പാലക്കാടെ ഏത് വീട്ടിലും എനിക്ക് പോകാം”, എന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്.

അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടതില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് നേരത്തെയും എന്‍ എന്‍ കൃഷ്ണദാസ് ആക്രോശിച്ചിരുന്നു. ഒരിക്കല്‍ ചോദ്യങ്ങളോട് രോഷത്തോടെ പ്രതികരിച്ചശേഷം മാധ്യമങ്ങളോട് കടന്നുപോകാന്‍ പറഞ്ഞിരുന്നു. നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോയന്നും നിങ്ങള്‍ കഴുകന്‍മാരെ പോലെ നടക്കുകയല്ലേയെന്നും തങ്ങളുടെ പാര്‍ട്ടിയിലെ കാര്യം തങ്ങള്‍ തീര്‍ത്തോളാമെന്നും കൃഷ്ണദാസ് അധിക്ഷേപിച്ചിരുന്നു.

Continue Reading

Trending