Connect with us

india

സാഫ് ഫുട്‌ബോള്‍; ഇന്ത്യ നാളെ മാലിക്കെതിരെ

സാഫ് ഫുട്‌ബോളില്‍ കളിക്കുന്നത് അഞ്ച് ടീമുകള്‍. ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനല്‍ കളിക്കും.

Published

on

സാഫ് ഫുട്‌ബോളില്‍ കളിക്കുന്നത് അഞ്ച് ടീമുകള്‍. ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനല്‍ കളിക്കും. നിലവില്‍ ഒന്നാം സ്ഥാനത്ത് മാലിദ്വീപ്, രണ്ടാമത് നേപ്പാള്‍. രണ്ട് പേര്‍ക്കും ആറ് പോയിന്റ് വീതം. മൂന്നാം സ്ഥാനത്താണ് ഇന്ത്യ-അഞ്ച് പോയിന്റ്. ബംഗ്ലാദേശ് നാല് പോയിന്റുമായി നാലാമത്. ശ്രീലങ്കക്ക് ആകെയുള്ളത് ഒരു പോയിന്റ്. അവശേഷിക്കുന്നത് രണ്ട് മല്‍സരങ്ങളാണ്. നാളെ വൈകീട്ട് 4-30 ന് ബംഗ്ലാദേശ് നേപ്പാളിനെയും രാത്രി 9-30 ന് ഇന്ത്യ മാലിദ്വിപിനെയും നേരിടും. നേപ്പാള്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ അവര്‍ ഫൈനലുറപ്പാക്കും. മാലി ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ഇന്ത്യ പുറത്താവും. ഇന്ത്യയുടെ സാധ്യത വിജയത്തില്‍ മാത്രം. ആതിഥേയരെ തോല്‍പ്പിച്ചാല്‍ ഫൈനല്‍ ഉറപ്പാണ്. മാലിയെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് എട്ട് പോയിന്റാവും. നേപ്പാള്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക് ഒമ്പത് പോയിന്റാവും. രണ്ട് കളികളും സമനിലയില്‍ അവസാനിച്ചാലും തിരിച്ചടി ഇന്ത്യക്കാവും. സമനില നേടിയാലും നേപ്പാളിന് മുന്നേറാനാവും. ഇന്ത്യയെ സമനിലയില്‍ കുരുക്കിയാല്‍ മാലിയും കയറും. ബംഗ്ലാദേശിനും സാധ്യതയില്ലാതില്ല. നിലവില്‍ നാല് പോയിന്റാണ് അവരുടെ സമ്പാദ്യം. നേപ്പാളിനെ തോല്‍പ്പിച്ചാലത് ഏഴായി മാറും. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ പോയിന്റ തുല്യതയില്‍ വന്നാല്‍ പരസ്പരം ഏറ്റുമുട്ടിയ മല്‍സരഫലങ്ങളായിരിക്കും പ്രധാനം.

സ്റ്റിമോക്കിനെതിരെ നേപ്പാള്‍

മാലി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലകന്‍ ഇഗോര്‍ സ്റ്റിമോക്കിനെതിരെ പരാതിയുമായി നേപ്പാള്‍ സംഘം. സാഫ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം നേപ്പാളിനെതിരെ മല്‍സരത്തില്‍ ഇന്ത്യ വിജയം കരസ്ഥമാക്കിയ ശേഷം ഗ്യാലറിയെ നോക്കി സ്റ്റിമോക് നൃത്തം ചെയ്തിരുന്നു.ഇതാണ് മല്‍സരത്തില്‍ തോറ്റ നേപ്പാള്‍ സംഘത്ത പ്രകോപിപ്പിച്ചത്. ഒരു പരിശീലകന്‍ ഈ വിധം വഴി വിട്ട് പ്രതികരിക്കരുതായിരുന്നുവെന്നായിരുന്നു നേപ്പാളിന്റെ പരിശീലകന്‍ അബ്ദുല്ല അല്‍മുത്താരി അഭിപ്രായപ്പെട്ടത്. എന്നാല്‍ തന്റെ ചലനങ്ങളില്‍ തെറ്റില്ലെന്നാണ് സ്റ്റീമോക് പറയുന്നത്. എന്റെ ആഘോഷത്തില്‍ എന്താണ് വീഴ്ച്ച..? നിങ്ങള്‍ പറയു… എന്റെ ടീം ജയിച്ചു. അത് ഞാന്‍ ആഘോഷിച്ചു. അതില്‍ പരാതി പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

നേപ്പാളിനെതിരായ നിര്‍ണായക മല്‍സരത്തില്‍ ടീമിന്റെ പ്രകടനത്തില്‍ പക്ഷേ ക്രോട്ടുകാരന്‍ സംതൃപ്തനല്ല. നായകന്‍ സുനില്‍ ഛേത്രി 82-ാം മിനുട്ടില്‍ സ്‌ക്കോര്‍ ചെയ്യും വരെ ഇന്ത്യ സമ്മര്‍ദ്ദത്തിലായിരുന്നു. അവസരങ്ങളെ ഉപയോഗപ്പെടുത്തി ഗോളുകള്‍ കരസ്ഥമാക്കണം. അവിടെ മാത്രമേ ജയിക്കാനാവു-അദ്ദേഹം പറഞ്ഞു. സാഫില്‍ കളിച്ച മൂന്ന് മല്‍സരങ്ങളില്‍ ഇന്ത്യയുടെ ആദ്യ വിജയമായിരുന്നു ഇത്. ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരെ സമനില വഴങ്ങി. ഇന്ത്യ രണ്ടാം മല്‍സരത്തില്‍ ദുര്‍ബലരെന്ന് കരുതിയ ശ്രീലങ്കയോട് ഗോള്‍ രഹിത സമനിലയും വഴങ്ങിയിരുന്നു. ഇപ്പോള്‍ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. നേപ്പാള്‍, മാലി എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. അവസാന മല്‍സരത്തില്‍ മാലിയെ തോല്‍പ്പിക്കാനായാല്‍ ഇന്ത്യക്ക് ഫൈനല്‍ കളിക്കാം. മൂന്ന് മല്‍സരങ്ങളല്‍ നിന്ന് ആറ് പോയന്റുള്ള മാലിയാണ് ഒന്നാമത്. നേപ്പാളിനും ആറ് പോയന്റുണ്ട്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യ വൈ​സ് പ്ര​സി​ഡന്റ്‌ അ​ഡ്വ. ഷി​ബു മീ​രാ​ൻ നാളെ യാം​ബു​വി​ൽ

Published

on

മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യ വൈ​സ് പ്ര​സി​ഡ​ൻ​റും ഉ​ത്ത​രേ​ന്ത്യ​ൻ ഗ്രാ​മ​ങ്ങ​ളി​ൽ നി​യ​മ​കാ​ര്യ​ങ്ങ​ളി​ൽ ആ​ക്ടി​വി​സ്റ്റു​മാ​യ അ​ഡ്വ. ഷി​ബു മീ​രാ​ൻ വെ​ള്ളി​യാ​ഴ്ച യാം​ബു​വി​ൽ ‘സ​മ​കാ​ലി​ക കേ​ര​ള രാ​ഷ്ട്രീ​യം’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ കെ.​എം.​സി.​സി ഓ​ഫി​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​ത്രി എ​ട്ടി​ന് സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​യി​ൽ ‘ഗോ​ൾ​ഡ​ൻ അ​ച്ചീ​വ്‌​മെൻറ്​ അ​വാ​ർ​ഡ് ദു​ബൈ-​കേ​ര​ള 2024’ നേ​ടി​യ യാം​ബു​വി​ലെ സി​റാ​ജ് മു​സ്‌​ലി​യാ​ര​ക​ത്തി​നെ ആ​ദ​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Continue Reading

india

ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; ഐഎസ്ആര്‍ഒയുടെ ‘സ്‌പെയ്‌ഡെക്‌സ്’ സ്പേസ് ഡോക്കിങ് ദൗത്യം വിജയം

ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.

Published

on

ഐഎസ്ആര്‍ഒയുടെ ‘സ്‌പെയ്‌ഡെക്‌സ്’ സ്പേസ് ഡോക്കിങ് ദൗത്യം വിജയം കണ്ടു. രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് സംയോജിപ്പിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ഡിസംബര്‍ 30നാണ് പി.എസ്.എല്‍.വി – സി60 റോക്കറ്റ് ഉപയോഗിച്ച് സ്‌പേഡെക്‌സ് പേടകങ്ങള്‍ വിക്ഷേപിച്ചത്. ഇന്ത്യയുടെ ബഹിരാകാശ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാകും സ്‌പെയ്‌സ് ഡോക്കിങിന്റെ ചരിത്ര വിജയം.

ഇതോടെ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുന്‍പ് ഡോക്കിംഗ് സാങ്കേതിക വിദ്യ വിജയിച്ച മറ്റു മൂന്ന് രാജ്യങ്ങള്‍.

ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ഡോക്കിങ് വിജയം കണ്ടതിനു പിന്നാലെ ശാസ്ത്രജ്ഞരുടെ ടീം വിശദമായ ഡാറ്റ വിശകലനം നടത്തുകയാണ്.

രണ്ട് വ്യത്യസ്ത ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആര്‍ഒയുടെ നിര്‍ണായക ദൗത്യമായിരുന്നു സ്പാഡെക്‌സ്.

 

 

Continue Reading

india

ബെംഗളൂരുവില്‍ റോഡില്‍ ബൈക്ക് തെന്നിവീണ് മലയാളി യുവാവിന് ദാരുണാന്ത്യം

മലപ്പുറം കാവനൂര്‍ പുല്ലംപറമ്പ് സ്വദേശി വിളയില്‍ ഹൗസ് മൊയ്ദുവിന്റെ മകന്‍ മുഹമ്മദ് മഹ്റൂഫ് (27) ആണ് മരിച്ചത്.

Published

on

ബെംഗളൂരുവില്‍ ബൈക്ക് റോഡില്‍ തെന്നിമറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കാവനൂര്‍ പുല്ലംപറമ്പ് സ്വദേശി വിളയില്‍ ഹൗസ് മൊയ്ദുവിന്റെ മകന്‍ മുഹമ്മദ് മഹ്റൂഫ് (27) ആണ് മരിച്ചത്.

ഇന്ന് രാവിലെ നാഗവര റോഡിലായിരുന്നു അപകടം നടന്നത്. യുവാവ് സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നു. ഉടനെ തൊട്ടടുത്തുള്ള ശ്യാംപുര അംബേദ്കര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഒന്നര വര്‍ഷത്തോളമായി ജോലി ചെയ്തു വരികയാണ് മുഹമ്മദ് മഹ്റൂഫ്. യുവാവിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു. സംസ്‌കാരച്ചടങ്ങുകള്‍ നാളെ രാവിലെ ഒമ്പതിന് കാവനൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

 

 

Continue Reading

Trending