Connect with us

kerala

വിദ്യാഭ്യാസമേഖല കാലോചിതമായി പരിഷ്‌കരിക്കണം

അടിസ്ഥാനപരമായ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടു അധ്യാപക ഉദ്യോഗസ്ഥരുടെയും വിദ്യാര്‍ത്ഥി സമൂഹത്തിന്റെയും ഇഷ്ടം കൈപ്പറ്റാന്‍ ഭരണകൂടം ശ്രമിക്കണം മൗനം വെടിഞ്ഞു പ്രായോഗിക പരിഹാരത്തിനു ശ്രമിക്കാത്തതടത്തോളം ഈ അവസ്ഥ കേരളത്തില്‍ തുടരുക തന്നെ ചെയ്യും

Published

on

പി കെ എം ഷഹീദ്

കേരളത്തിലെ അധ്യാപകരും ഉദ്യോഗസ്ഥരും നേരിടുന്ന അനവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ ഭരണകൂടം പുറംതിരിഞ്ഞു നില്‍ക്കുന്നതാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഭരണകൂടം വെറും കേള്‍വിക്കാരായിരിക്കുകയും പ്രായോഗിക പരിഹാരങ്ങള്‍ തയ്യാറാക്കാ തെയും മുന്നോട്ടുപോകുകയാണ്. കാലാകാലങ്ങളില്‍ നടക്കേണ്ട ശമ്പളപരിഷ്‌കരണം, അതുമായി ബന്ധപ്പെട്ട പരാതികളുടെ തീര്‍പ്പ് എന്നിവയൊക്കെ വളരെയധികം കാലതാമസം നേരിടുന്നു. അധ്യാപകരെയും ഉദ്യോഗസ്ഥരെയും സമരത്തിലേക്ക് നയിക്കാതെ കൃത്യമായ പരിഹാരം കാണുന്നതിന് ഗവണ്‍മെന്റ് ശ്രമം നടത്തണം.

പങ്കാളിത്ത പെന്‍ഷനുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് കൃത്യമായ ഒരു തീരുമാനം ഉണ്ടാക്കുന്നില്ല. അധികാരത്തില്‍ വരുന്നതിനു മുന്‍പ് ഇത് പിന്‍വലിക്കുമെന്ന് പ്രകടനപത്രികയില്‍ പോലും പ്രസിദ്ധീകരിച്ചിട്ട് ഇന്നുവരെ ഗവണ്‍മെന്റ് ഈ വിഷയത്തില്‍ അധ്യാപക ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ ഒരു നിലപാട് എടുത്തിട്ടില്ല. യുഡിഎഫ് നല്‍കിയ ആനുകൂല്യങ്ങള്‍ പോലും വെട്ടിക്കുറച്ച് അരക്ഷിതാവസ്ഥയിലേക്ക് ഉദ്യോഗസ്ഥരെ ഗവണ്‍മെന്റ് തള്ളിയിരിക്കുകയാണ്. ഈ വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമായ ഒരു തീരുമാനം ഗവണ്‍മെന്റ് ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാവേണ്ടിയിരിക്കുന്നു.

അധ്യാപകരുടെ നിയമനങ്ങള്‍ പല കാരണങ്ങള്‍ പറഞ്ഞു ഉദ്യോഗസ്ഥര്‍ തടഞ്ഞു വെക്കുന്നത് ഒരു സ്ഥിരം പ്രവണതയായി മാറിക്കൊണ്ടിരിക്കുന്നു. ഇല്ലാത്ത കാരണങ്ങള്‍ ഉണ്ടാക്കി എങ്ങിനെ നിയമനാംഗീകാരം തടയാം എന്ന് ഗവേഷണം നടത്തുന്നത് ചില ഉദ്യോഗസ്ഥരുടെ സ്ഥിരം പ്രവണതയാണ്.. ഗവണ്‍മെന്റ് ഈ വിഷയത്തില്‍ കൃത്യമായി ഇടപെടേണ്ടതുണ്ട് െ്രെപമറി അറബിക് അധ്യാപകരുടെ നിയമനനിരോധനം ഉദ്യോഗസ്ഥര്‍ നിര്‍ത്തി വെച്ചതിന് യുക്തമായ ഒരു കാരണവുമില്ല .ഇനിയും കോഴ്‌സ് കഴിഞ്ഞു പുറത്തിറങ്ങാത്ത വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്ന ഡിഎല്‍എഡ് യോഗ്യത അധ്യാപകര്‍ക്ക് വേണം എന്നാണ് ചില ഉപജില്ല ഓഫീസര്‍മാര്‍ പറയുന്നത്.. സാധാരണ പ്രിലിമിനറി,അഫ്‌സല്‍ ഉലമ യോഗ്യതയാണ് െ്രെപമറി അറബി അധ്യാപകര്‍ക്ക് വേണ്ടത് മേലുദ്യോഗസ്ഥര്‍ കൃത്യമായ നിര്‍ദ്ദേശം ഉപജില്ലകള്‍ക് നല്‍കി ഈ പ്രശ്‌നത്തിന് അടിയന്തിര പരിഹാരം ഉണ്ടാകേണ്ടിയിരിക്കുന്നു.

കായികാധ്യാപകര്‍ കാലങ്ങളായി ഉന്നയിക്കുന്ന ഒരു പരാതിയും ഭരണകൂടം പരിഹാരം ഉണ്ടാക്കിയിട്ടില്ല അവരുടെ യോഗ്യത ഇന്നും പൗരാണികകാലത്ത്ള്ള യോഗ്യത തന്നെയാണ് യോഗ്യതാ മാനദണ്ഡം പരിഷ്‌കരിച്ചു കായിക അധ്യാപകരെ ഗവണ്‍മെന്റ് പരിഗണിക്കേണ്ടതുണ്ട്. വലിയ ഡിഗ്രികള്‍ നേടിയ അധ്യാപകരാണ് ഇന്ന് കലാലയങ്ങളില്‍ ജോലി ചെയ്യുന്നത് അവരെ മറ്റ് അധ്യാപകരുടെ നിലവാരത്തിലേക്ക് ഉയര്‍ത്തി കൊണ്ടുവരണം. ഒരു സ്ഥാപനത്തില്‍ 500 കുട്ടികള്‍ വേണം ഒരു കായികാധ്യാപകനെ വെക്കാന്‍. 499 കുട്ടികളാണെങ്കില്‍ അവിടുത്തെ കുട്ടിക്ക് കായിക വിദ്യാഭ്യാസം ലഭിക്കുന്നില്ല വിദ്യാഭ്യാസ നിയമം ആണ് ഇതിന് തടസ്സമാവുന്നെതെങ്കില്‍ അത് പരിഷ്‌കാരിക്കണം. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കു റച്ചുകൊണ്ട് മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം ആവുകയുള്ളൂ.കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് സിലബസ് ഉണ്ട്. പുസ്തകങ്ങളുണ്ട്വ,വലിയ എണ്ണം കുട്ടികളുള്ള ഒരു സ്‌കൂളില്‍ ഒരു കായികാധ്യാപകന്‍ ഈ പുസ്തകം കൊണ്ട് എന്ത്മാജിക് ആണ് ചെയ്യുക കായികാധ്യാപകര്‍ ഇല്ലാത്ത സ്‌കൂളില്‍ ഈ പുസ്തകം കൊണ്ട് കുട്ടി എന്ത് ചെയ്യാനാണ്. അനിവാര്യമായും പരിഷ്‌കരണം വേണ്ട മേഖലയില്‍ ഗവണ്‍മെന്റ് മൗനം വെടിയണം കൊച്ചുമക്കള്‍ക്ക് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ടീച്ചര്‍ ഇല്ല. ഹയര്‍ സെക്കന്‍ഡറിയിലും ഫിസിക്കല്‍ എജുക്കേഷന്‍ പോസ്റ്റില്ല.ദേശീയ ഗെയിംസും. മറ്റു മത്സരങ്ങളും വരുമ്പോള്‍ നമ്മള്‍ പിന്നിലായി എന്ന് വിലപിക്കുന്ന അതിനുപകരം കൃത്യമായ പരിശീലനം കുട്ടികള്‍ക്ക് നല്‍കാന്‍ ഗവണ്‍മെന്റ് സംവിധാനം ഉണ്ടാക്കണം

സ്‌കൂള്‍ തുറക്കാന്‍ പോവുകയാണ് ഹയര്‍സെക്കന്‍ഡറി അഡ്മിഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്.ഗവണ്‍മെന്റ് സര്‍ക്കുലര്‍ ഇറക്കുന്നുണ്ട് സ്‌കൂള്‍ പഠനത്തിന് പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിന് കൃത്യമായ മോണിറ്ററിങ് ആവശ്യമാണ് കുട്ടികള്‍ക്ക് മൊബൈല്‍ ഇല്ലാത്ത കണക്കെടുപ്പ് നടത്തി റിപ്പോര്‍ട്ട് കൊടുത്തിട്ട് ഏറെനാളായി ഓണ്‍ലൈന്‍ സൗകര്യം ഇല്ലാത്തവരുടെ കണക്ക് ആവര്‍ത്തിച്ചു ചോദിച്ചിട്ടുണ്ട് സര്‍ക്കാര്‍. പാവം കുട്ടികള്‍ മൊബൈല്‍ കാത്തിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. നിര്‍ദ്ദേശങ്ങളുടെ ഫോളോപും പരിശോധനയും ഉണ്ടെങ്കിലേ ഈ തീരുമാനങ്ങള്‍ വിജയിപ്പിക്കാന്‍ ആവുക യുള്ളൂ.കോവിഡ് വ്യാപക മല്ലെങ്കിലും നമ്മുടെ ഇടയില്‍ നിന്ന് അപ്രത്യക്ഷമായിട്ടില്ല യെ ന്നത് യാഥാര്‍ത്ഥ്യമാണ് കൃത്യമായ സുരക്ഷിതത്വം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയില്ലെങ്കില്‍ വലിയ അപകടങ്ങള്‍ ഉണ്ടാകും ബ ബിള്‍ സിസ്റ്റം പോലെയുള്ള തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അതോറിറ്റി ജാഗ്രതയോടെ ഇടപെടണം സ്‌കൂളില്‍ പി ടി എ യുടെ സാന്നിധ്യം ഉറപ്പു വരുത്തണം. ശക്തമായ മോണിറ്ററിംഗിന് ഉദ്യോഗസ്ഥര്‍ക്ക് ഗവണ്‍മെന്റ് നിര്‍ദ്ദേശം കൊടുക്കേണ്ടതുണ്ട്.

പതിനായിരങ്ങള്‍ക്ക് പഠനം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് പ്ലസ് വണ്‍ അലോട്ട്‌മെന്റ് നമുക്ക് നല്‍കുന്ന സൂചന അപേക്ഷ നല്‍കിയ 465219 വിദ്യാര്‍ത്ഥികളില്‍ 246801കുട്ടികള്‍ പുറത്തു നില്‍ക്കുകയാണ് പ്രത്യേകിച്ചും മലബാര്‍ പ്രദേശത്ത് ഇതൊരു വലിയ പ്രതിസന്ധി തന്നെയാണ്. പ്ലസ് വണ്‍ സീറ്റ് വര്‍ദ്ധിപ്പിച്ചും,ബാച്ച് അനുവദിച്ചു ഇതിന് പരിഹാരം കാണണമെന്ന് ശക്തമായ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഗവണ്‍മെന്റ് പ്രായോഗിക സമീപനം സ്വീകരിച്ചിട്ടില്ല. ഇടപെട്ട വിഷയം പഠിക്കാന്‍ മുഴുവന്‍ എ പ്ലസ് വാങ്ങിയ കുട്ടികള്‍ക്ക് അവകാശം ലഭിക്കുന്നില്ലെങ്കില്‍ ഗുരുതരമായ തെറ്റാണ് ഭരണകൂടം ചെയ്യുന്നത്. പഠനത്തിന്റെ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന തരത്തില്‍ കുട്ടികള്‍ നിരാശപ്പെടുന്നത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകും. തെക്കന്‍ കേരളത്തില്‍ സീറ്റ് കൂടുതലാണ് മുഴുവന്‍ കുട്ടികളും അഡ്മിഷന്‍ എടുത്താലും പിന്നെയുംസീറ്റ് ഒഴിഞ്ഞുകിടക്കുന്നു.മലബാറിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ കൂടെ ഗിവണ്മെന്റും ഉണ്ടാവാതിരുന്നാല്‍ ഒരുപാട് സ്വപ്‌നങ്ങള്‍ ഇവിടുത്തെ കുട്ടികള്‍ക്ക് കരിഞ്ഞു പോകും.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. കോളേജുകളില്‍ പുതിയ ബാച്ചുകള്‍ നല്‍കി ഡിഗ്രി അഡ്മിഷന്‍ ലഭിക്കാന്‍ കുട്ടികള്‍ക്ക് സൗകര്യം ഒരുക്കേണ്ടതുണ്ട്.ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍ അധ്യാപകരുടെ പ്രമോഷന്‍ പ്രശ്‌നങ്ങളും ഹെഡ്മാസ്റ്റര്‍മാര്‍ ഇല്ലാത്ത ആയിരത്തിലധികം യു.പി സ്‌കൂളിലെ പ്രശ്‌നങ്ങളും ഗവണ്‍മെന്റ് ഇടപെട്ട് പരിഹാരം കാണണം നാഥനില്ലാത്ത അവസ്ഥയില്‍ നമ്മുടെ കലാലയം നിലനില്‍ക്കുന്നത്ഒഴിവാക്കണം.യോഗ്യത നേടിയ അധ്യാപകര്‍പ്രമോഷന്‍ കാത്തിരിക്കുമ്പോഴാണ് ഇത്രയും ഹെഡ്മാസ്റ്റര്‍തസ്തിക ഒഴിഞ്ഞു കിടക്കുന്നത്
അടിസ്ഥാനപരമായ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടു അധ്യാപക ഉദ്യോഗസ്ഥരുടെയും വിദ്യാര്‍ത്ഥി സമൂഹത്തിന്റെയും ഇഷ്ടം കൈപ്പറ്റാന്‍ ഭരണകൂടം ശ്രമിക്കണം മൗനം വെടിഞ്ഞു പ്രായോഗിക പരിഹാരത്തിനു ശ്രമിക്കാത്തതടത്തോളം ഈ അവസ്ഥ കേരളത്തില്‍ തുടരുക തന്നെ ചെയ്യും

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയത് നല്ലകാര്യം’ ,സ്‌നേഹത്തിന്റെ കടയിലെ മെമ്പര്‍ഷിപ്പ് എന്നും നിലനിര്‍ത്തണം ; കെ.മുരളീധരന്‍

രണ്ടാഴ്ച മുമ്പ് വന്നിരുന്നെങ്കില്‍ വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനെങ്കിലും പോകാമായിരുന്നു.

Published

on

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയത് നല്ലകാര്യമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. പലരും കോണ്‍ഗ്രസ് വിടുന്നുവെന്ന് പറയുമ്പോള്‍ പകരം ഒരു വാര്യരെ കിട്ടിയത് നല്ല കാര്യമാണ്. രണ്ടാഴ്ച മുമ്പ് വന്നിരുന്നെങ്കില്‍ വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനെങ്കിലും പോകാമായിരുന്നു.

രാഹുല്‍ ഗാന്ധിയെ അത്രയേറെ ശക്തമായി വിമര്‍ശിച്ചിട്ടുള്ളയാളാണ് സന്ദീപ്. ഭാരത് ജോഡോ യാത്രയെ കളിയാക്കിയയാളാണ്. രാഹുല്‍ ഗാന്ധിയെ കുതിരവട്ടത്ത് അഡ്മിറ്റ് ചെയ്യണമെന്ന് പറഞ്ഞയാളാണ്. അങ്ങനെയുള്ള സന്ദീപ് വാര്യര്‍ പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധിയോട് ചെയ്ത തെറ്റിനൊരു ക്ഷമാപണമാകുമായിരുന്നുവെന്ന് കെ.മുരളീധരന്‍ പറഞ്ഞു.

അതെസമയം സ്‌നേഹത്തിന്റെ കടയിലെ മെമ്പര്‍ഷിപ്പ് എന്നും നിലനിര്‍ത്തണമെന്നും,അല്ലാതെ അടുത്ത അസംബ്ലി ഇലക്ഷന്‍ കഴിഞ്ഞാല്‍ വീണ്ടും വെറുപ്പിന്റെ കടയിലേക്ക് മെമ്പര്‍ഷിപ്പെടുക്കാന്‍ പോകരുതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

‘സർജിക്കൽ സ്ട്രൈക്ക് ആരുടെയും കുത്തകയല്ല, വലിയ കസേരകൾ പ്രതീക്ഷിക്കുന്നില്ല’; കെ. സുരേന്ദ്രന് മറുപടിയുമായി സന്ദീപ് വാര്യർ

ബി.ജെ.പി നേതാവിന്റെ മുൻ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു സന്ദീപിന്റെ പ്രതികരണം.

Published

on

സർജിക്കൽ സ്ട്രൈക്ക് ആരുടെയും കുത്തകയല്ലെന്നും ഇന്ദിര ഗാന്ധിയാണ് രാജ്യത്ത് ആദ്യമായി സർജിക്കൽ സ്ട്രൈക്ക് നടത്തിയതെന്നും ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ. ബി.ജെ.പി നേതാവിന്റെ മുൻ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു സന്ദീപിന്റെ പ്രതികരണം.

കോൺഗ്രസുകാരനായാണ് ഇനി തന്റെ രാഷ്ട്രീയ പ്രവർത്തനമെന്നും വലിയ കസേരകൾ പ്രതീക്ഷിക്കുന്നില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് മറുപടിയായി സന്ദീപ് വാര്യർ പറഞ്ഞു. സി.പി.എമ്മിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും സന്ദീപ് കൂട്ടിച്ചേർത്തു.

“ചിലഘട്ടങ്ങൾ അനിവാര്യമായ തീരുമാനങ്ങൾ നാം കൈക്കൊള്ളണം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രീതിയിൽ ഇനിയും പോകാനാകില്ല എന്നു തോന്നിയപ്പോൾ നിലപാട് മാറ്റി. വലിയ കസേരകൾ ആഗ്രഹിച്ച് നിൽക്കുന്നതും പോകുന്നതും എന്റെ രീതിയല്ല. വലിയ കേസര ആഗ്രഹിക്കുന്ന വലിയ ആളല്ല ഞാൻ. കസേര കിട്ടാഞ്ഞതിനാൽ വേദിവിട്ടുപോയ ബി.ജെ.പി നേതാക്കളെ എനിക്കറിയാം.

അത്തരത്തിലുള്ള കാര്യങ്ങളെല്ലാം ബി.ജെ.പി നേതാക്കളെ പഠിപ്പിക്കുന്നതാവും സുരേന്ദ്രന് നല്ലത്. സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാണ്, എനിക്ക് ഇനി കെ.പി.സി.സി പ്രസിഡന്റ് പറയുന്നത് കേട്ടാൽമതി. പാർട്ടിയിൽ നേരിട്ട പ്രശ്നങ്ങളെല്ലാം പറഞ്ഞതാണ്. മറ്റ് വിശദാംശങ്ങൾ അടുത്ത കട്ടൻ ചായയും പരിപ്പുവടയും എഴുതുമ്പോൾ വിശദീകരിക്കാം” -സന്ദീപ് വാര്യർ പറഞ്ഞു.

നേരത്തെ ബി.ജെ.പി വെറുപ്പ് മാത്രം ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണെന്നും സന്ദീപ് വാര്യർ പറഞ്ഞിരുന്നു. സ്വന്തമായി അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ലാതെ താൻ ബി.ജെ.പിയിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നു. സ്നേഹത്തിന്റെ കടയിൽ താൻ അംഗത്വം എടുക്കുകയാണ്. 14 ജില്ലകളിലും ബി.ജെ.പിക്ക് വേണ്ടി ​പ്രസംഗിച്ചിട്ടുണ്ട്.

ചാനൽ ചർച്ചകളിൽ ബി.ജെ.പിയെ പ്രതിരോധിക്കാൻ ഭാഷയുടെ സാധ്യതക​ളെല്ലാം ഉപയോഗിച്ചിട്ടുണ്ട്. താൻ കോൺഗ്രസിൽ എത്താൻ കാരണം കെ.സുരേന്ദ്രനും കൂട്ടാളികളുമാണ്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കാരണമാണ് പാർട്ടിവിട്ടത്. കൊടകര കുഴൽപ്പണ കേസും കരുവന്നൂർ ബാങ്ക് തട്ടിപ്പും തമ്മിൽ അഡ്ജസ്റ്റ്മെന്റ് ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നതെന്നും സന്ദീപ് ആരോപിച്ചു.

ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹം ശക്തമായതിനിടെയാണ് അപ്രതീക്ഷിതമായി കോൺഗ്രസിൽ ചേർന്നത്. പാലക്കാട് നടന്ന വാർത്ത സമ്മേളനത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ, കോൺഗ്രസ് നേതാക്കൾ സന്ദീപിനെ ഷാളണിയിച്ച് പാർട്ടിയിലേക്ക് ക്ഷണിച്ചു.

Continue Reading

kerala

ഇന്ന് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ ദിവസം; കെ.സുധാകരന്‍

മതേത ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന അദ്ദേഹത്തിന്റെ തീരുമാനത്തിന്റെ ഫലമായാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്.

Published

on

ഇന്ന് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ ദിവസമാണെന്ന് കെപിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. കുറേ കാലമായി ബിജെപിയുടെ ശബ്ദവും മുഖവുമായി സന്ദീപ് വാര്യര്‍. മതേത ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന അദ്ദേഹത്തിന്റെ തീരുമാനത്തിന്റെ ഫലമായാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്.

കോണ്‍ഗ്രസിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കുന്നവരാണ് ബിജെപിയും സിപിഐഎമ്മും. അതിന് മുമ്പില്‍ ജനങ്ങള്‍ക്കുള്ള ഉത്തരമാണ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശമെന്നും കെ.സുധാകരന്‍ പറഞ്ഞു.

Continue Reading

Trending