Connect with us

kerala

ഒക്‌ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ കൂടി

കുട്ടികളില്‍ ഗുരുതരമായി ന്യൂമോണിയ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമായ ന്യുമോകോക്കല്‍ ന്യുമോണിയയില്‍ നിന്നും പ്രതിരോധിക്കുവാനുള്ള ഫലപ്രദമായ മാര്‍ഗമാണ് ഈ വാക്‌സിനെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി രാജ്യത്ത് പിസിവി വാക്‌സിനേഷന്‍ സൗജന്യമാണ്.

Published

on

സംസ്ഥാനത്ത് ഒക്‌ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ ആരംഭിക്കുമെ  ന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കും. 1.5 മാസം, 3.5 മാസം, 9 മാസം എന്നീ പ്രായത്തിലായി മൂന്നു ഡോസ് വാക്‌സിനാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. ഈ വാക്‌സിനേഷനായി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വിദഗ്ധ പരിശീലന പരിപാടി സംഘടിപ്പിച്ച് വരികയാണ്. പരിശീലനം പൂര്‍ത്തിയായാലുടന്‍ തന്നെ സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിക്കുന്നതാണ്.

സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ഈ രോഗാണു ശരീരത്തിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ച് പല തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കാം. ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കല്‍ ന്യൂമോണിയ. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ന്യൂമോകോക്കല്‍ ന്യുമോണിയ ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല ഈ രോഗബാധ കുടുംബത്തിന് വലിയ സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാക്കും.

ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. കുട്ടികള്‍ക്ക് അസുഖം കൂടുതലാണെങ്കില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് വന്നേക്കാം. ഒപ്പം ഹൃദയാഘാതമുണ്ടാകാനോ അബോധാവസ്ഥയിലേക്ക് പോകാനോ മരണമടയാനോ സാധ്യതയുണ്ട്.

കുട്ടികളില്‍ ഗുരുതരമായി ന്യൂമോണിയ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമായ ന്യുമോകോക്കല്‍ ന്യുമോണിയയില്‍ നിന്നും പ്രതിരോധിക്കുവാനുള്ള ഫലപ്രദമായ മാര്‍ഗമാണ് ഈ വാക്‌സിനെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി രാജ്യത്ത് പിസിവി വാക്‌സിനേഷന്‍ സൗജന്യമാണ്.

പിസിവി ഒരു സുരക്ഷിത വാക്‌സിനാണ്. ഏതൊരു വാക്‌സിന്‍ എടുത്തതിനുശേഷവും ഉണ്ടാകുന്നതുപോലെ കുഞ്ഞിന് ചെറിയ പനി, കുത്തിവയ്പ്പ് എടുത്ത ഭാഗത്ത് ചുവപ്പ് നിറം എന്നിവ ഉണ്ടായേക്കാം. പിസിവി നല്‍കുന്നതിനൊപ്പം കുഞ്ഞിന് ആ പ്രായത്തില്‍ നല്‍കേണ്ട മറ്റു വാക്‌സിനുകളും നല്‍കുന്നതാണ്. ഒരേസമയം വിവിധ വാക്‌സിനുകള്‍ നല്‍കുന്നത് കുഞ്ഞിന് തികച്ചും സുരക്ഷിതവും ഫലപ്രദവുമാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എറണാകുളത്ത് ഫ്‌ലാറ്റില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി മരിച്ചു

ഇരുമ്പനം സ്വദേശി മിഹില്‍ (15) ആണ് മരിച്ചത്.

Published

on

എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പനത്ത് ഫ്‌ലാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. ഇരുമ്പനം സ്വദേശി മിഹില്‍ (15) ആണ് മരിച്ചത്. സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു.

ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു മിഹില്‍ ഫ്‌ലാറ്റില്‍ നിന്ന് വീണ് അപകടമുണ്ടായത്. നാല്പ്പത്തിരണ്ട് നിലയുള്ള ആഢംബര ഫ്‌ലാറ്റിന്റെ ഇരുപത്തി നാലാം നിലയില്‍ നിന്നാണ് മിഹില്‍ വീണത്. മരിച്ച മിഹില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

 

Continue Reading

kerala

സെക്രട്ടേറിയറ്റിന് മുന്നിലെ അനധികൃത ഫ്‌ലക്‌സ് ബോര്‍ഡ്: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

നിയമലംഘനം നിസാരമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

Published

on

സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ഗ തടസം സൃഷ്ടിച്ച് ഫ്‌ലക്‌സ് സ്ഥാപിച്ചതിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.

സംഭവത്തില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. നിയമലംഘനം നിസാരമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ബോര്‍ഡ് മാറ്റിയതിനുള്ള ചെലവ് എത്രയെന്നതില്‍ വിശദീകരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി.

സംഭവത്തില്‍ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനെതിരെ പൊലീസ് കേസെടുത്തു. സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ഗ തടസം സൃഷ്ടിച്ചതിന് കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിയുടെ കട്ട് ഔട്ട് ഉള്‍പ്പെടെയുള്ള ഫ്‌ലക്‌സ് കോര്‍പറേഷന്‍ നീക്കിയിരുന്നു.

Continue Reading

kerala

നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയില്‍ അവശനിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു

വസ്ത്രത്തില്‍ രക്തക്കറയും ഇയാളുടെ ചെരുപ്പ് റോഡില്‍ കാണപ്പെട്ടതും മരണത്തില്‍ ദുരൂഹത സംശയിക്കുന്നു.

Published

on

മഞ്ചേശ്വരത്ത് കയര്‍ കട്ടയില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിക്കകത്ത് അവശനിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. ബായാര്‍ പദവ് ക്യാംക്കോ കോമ്പൗണ്ടിന് സമീപം താമസിക്കുന്ന അബ്ദുള്ള – സക്കീന ദമ്പതികളുടെ മകന്‍ മുഹമ്മദ് അഷീഫ് (29) ആണ് മരിച്ചത്. ഇയാളെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുലര്‍ച്ചെ രണ്ടു മണിയോടെ ഉപ്പളയില്‍ നിന്ന് ബന്ധു വിളിച്ചതിനെ തുടര്‍ന്ന് വാഹനവുമായി ഇറങ്ങിയതാണ് ഇയാള്‍. എന്നാല്‍ 3.20ഓടെ വഴിമധ്യേ കയര്‍ കട്ടയില്‍ ടിപ്പര്‍ ലോറിക്കകത്ത് അവശ നിലയില്‍ അഷീഫിനെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ സമയമായിട്ടും കാണാത്തതിനെ തുടര്‍ന്ന് ഉപ്പളയില്‍ കാത്തുനിന്ന ബന്ധു തിരക്കി വന്നപ്പോഴാണ് കഇയാളെ അവശനിലയില്‍ കണ്ടെത്തിയത്.

പിന്നീട് ഹൈവേ പൊലീസും നാട്ടുകാരും ചേര്‍ന്ന് ബന്ദിയോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കുമ്പള ജില്ല സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറിക്കകത്തു നിന്നും വടിക്കഷ്ണം കണ്ടെടുത്തിട്ടുണ്ട്. മാത്രമല്ല, വസ്ത്രത്തില്‍ രക്തക്കറയും ഇയാളുടെ ചെരുപ്പ് റോഡില്‍ കാണപ്പെട്ടതും മരണത്തില്‍ ദുരൂഹത സംശയിക്കുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Continue Reading

Trending