Connect with us

kerala

മാസം തികയാതെയുള്ള പ്രസവങ്ങള്‍ മുന്‍കൂര്‍ ചികിത്സയിലൂടെ പ്രതിരോധിക്കാനാവുമെന്ന് പഠനം

ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് വുമണ്‍സ് ഹെല്‍ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Published

on

കൊച്ചി: മാസം തികയാതെയുള്ള പ്രസവവും, ഇതുമായി ബന്ധപ്പെട്ടുള്ള സങ്കീര്‍ണതകളും കൈകാര്യം ചെയ്യുന്നതില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, അകാലജനനം പൂര്‍ണമായും പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ അപര്യാപ്തമാണെന്ന് മാസം തികയാതെയുള്ള പ്രസവത്തിലേക്ക് നയിക്കാവുന്ന രോഗാവസ്ഥകളെ പറ്റി കൊച്ചി അമൃത ആസ്പത്രി നടത്തിയ പഠനത്തില്‍ പറയുന്നു.

ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് വുമണ്‍സ് ഹെല്‍ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. അകാല പ്രസവങ്ങള്‍ കുറയ്ക്കുന്നതിലൂടെ നവജാതശിശുമരണങ്ങളും (28 ദിവസത്തില്‍ താഴെയുള്ള കുട്ടികള്‍ക്കിടയിലെ മരണം) ശൈശവ മരണങ്ങളും കുറയ്ക്കാന്‍ സാധിക്കും.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും ഏകദേശം 15 ദശലക്ഷത്തോളം കുഞ്ഞുങ്ങള്‍ മാസം തികയാതെ ജനിക്കുന്നുണ്ട്. ഈ എണ്ണത്തില്‍ ഇപ്പോഴും വര്‍ധനവുണ്ടായിക്കൊണ്ടിരിക്കുകയാണ്. മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യത ഗര്‍ഭധാരണ സമയത്ത് രക്തസമ്മര്‍ദം ഉണ്ടാകുന്ന സ്ത്രീകളില്‍ 15 മടങ്ങും, വിളര്‍ച്ചയുള്ള സ്ത്രീകളില്‍ 3 മടങ്ങ് വരെയും, യൂറിനറി ഇന്‍ഫെക്ഷന്‍ ഉള്ളവരില്‍ 4 മടങ്ങും, ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ ബാധിക്കുന്ന രോഗങ്ങളുള്ളവരില്‍ 3 മടങ്ങും കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. ഈ ഘടകങ്ങളെയെല്ലാം പ്രതിരോധിക്കുന്നതിലൂടെ അകാല പ്രസവമുണ്ടാക്കുന്ന സാമ്പത്തികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളും ചെലവുകളും കുറയ്ക്കാനാകും.

ഗര്‍ഭ കാലഘട്ടത്തിലെ രക്താതിസമ്മര്‍ദ്ദം, വിളര്‍ച്ച മുതലായ രോഗാവസ്ഥകള്‍ പ്രാഥമിക ദ്വിതീയ ചികിത്സാ സൗകര്യങ്ങളുള്ള കേന്ദ്രങ്ങളില്‍ തന്നെ കണ്ടെത്തി അനുയോജ്യമായ ചികിത്സ നല്‍കുന്നതിലൂടെ അകാല പ്രസവങ്ങള്‍ സംഭവിക്കുന്നത് ഫലപ്രദമായി തടയാം എന്ന് ഈ പഠനം തെളിയിക്കുന്നതായി അമൃത ആസ്പത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. എസ്. അശ്വതി പറയുന്നു.

2019 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് അമൃതയില്‍ ഇതു സംബന്ധിച്ച പഠനം നടത്തിയത്. നേരത്തെ തയ്യാറാക്കിയ പട്ടികയുടെ സഹായത്തോടെ 2016 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളിലെ ഡെലിവറി റൂം രേഖകളില്‍ നിന്ന് ഏകദേശം 391 സ്ത്രീകളുടെ ഡാറ്റയാണ് ശേഖരിച്ചത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിന് പ്രധാന കാരണം മാസമെത്താതെയുള്ള ജനനത്തിന്റെ സങ്കീര്‍ണതകളാണെന്ന് പഠനത്തില്‍ പറയുന്നു. മാസം തികയാതെയുള്ള പ്രസവം നടന്ന അമ്മമാരില്‍ ഏകദേശം ഇരുപത് ശതമാനം (19.4 %) പേര്‍ക്ക് ഗര്‍ഭകാല രക്താതിസമ്മര്‍ദം (പ്രെഗ്‌നന്‍സി ഇന്‍ഡ്യൂസ്ഡ് ഹൈപ്പര്‍ ടെന്‍ഷന്‍) ഉണ്ടായിരുന്നതായും പഠനത്തില്‍ കണ്ടെത്തി. സാധാരണ പ്രസവം നടന്നവരില്‍ രണ്ടു ശതമാനം മാത്രമാണ് ഈ രോഗാവസ്ഥ കണ്ടെത്തിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യുകെയില്‍ തൊഴില്‍ വിസ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടി; യുവതിയും സുഹൃത്തും അറസ്റ്റില്‍

22 ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയെടുത്തത്.

Published

on

യുകെയിലേക്ക് തൊഴില്‍ വിസ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പുത്തന്‍ചിറ സ്വദേശിനി പൂതോളിപറമ്പില്‍ നിമ്മി (34), സുഹൃത്ത് പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടില്‍ അഖില്‍ (34) എന്നിവരാണ് അറസ്റ്റിലായത്.

ആളൂര്‍ സ്വദേശിയായ സജിത്തില്‍ നിന്നാണ് യുകെയില്‍ തൊഴില്‍ വിസ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് ഇരുവരും ലക്ഷങ്ങള്‍ തട്ടിയത്. സജിത്തിനും രണ്ടും സുഹൃത്തുക്കള്‍ക്കും വിസ ശരിയാക്കി തരാമെന്നു പറഞ്ഞ് മൊത്തം 22 ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയെടുത്തത്. ഇവരെ മാളയില്‍ നിന്നും പൊലീസ് പിടികൂടി.

റൂറല്‍ എസ്പിബി കൃഷ്ണകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെജി സുരേഷും ഇന്‍സ്പെക്ടര്‍ കെഎം.ബിനീഷും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

 

 

Continue Reading

kerala

പത്തനംതിട്ട പീഡനം; ഇതുവരെ അറസ്റ്റിലായത് 49 പേര്‍

സംഭവത്തില്‍ ആകെ 60 പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് പറയുന്നു.

Published

on

കായിക താരമായ ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇതുവരെ 49 പേര്‍ അറസ്റ്റിലായി. സംഭവത്തില്‍ ആകെ 60 പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് പറയുന്നു. ഇനി ഒമ്പത് പ്രതികളെ കൂടി കണ്ടെത്താനുണ്ടെന്നും രണ്ട് പേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ടെന്നും ഡി.വൈ.എസ്.പി. നന്ദകുമാര്‍ പറഞ്ഞു.

അതേസമയം അറസ്റ്റിലായവരില്‍ അഞ്ചു പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവവുമായി ബന്ധപ്പെട്ട് 31 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് നിലവില്‍ പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്റ്റേഷനിലാണ്.

ലൈംഗികാതിക്രമം നടത്തിയവരെ കുറിച്ചുള്ള വിവരങ്ങള്‍ പെണ്‍കുട്ടി ആദ്യ മൊഴിയില്‍ തന്നെ നല്‍കിയിരുന്നു. പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍, സാമൂഹികമാധ്യമ അക്കൗണ്ട് എന്നിങ്ങനെ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പെണ്‍കുട്ടി പോലീസിന് നല്‍കിയിരുന്നു.

ആദ്യഘട്ടത്തില്‍ ഇലവുംതിട്ട, പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മാത്രമായിരുന്നു അന്വേഷണം നടന്നിരുന്നതെങ്കിലും ക്രമേണ അന്വേഷണം അഞ്ച് പോലീസ് സ്റ്റേഷനുകളിലേക്കും കൂടി വ്യാപിപ്പിച്ചു.

അതേസമയം, ബുധനാഴ്ച ഉച്ചയോടെ കേസിലെ ഒരു പ്രതി മാതാപിതാക്കളോടൊപ്പം പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധനയക്ക് ശേഷം ബുധനാഴ്ച രാത്രിയോടുകൂടി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

 

Continue Reading

kerala

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ തുറന്ന് പരിശോധിക്കും

രാവിലെ ഒന്‍പത് മണിയോടെ കല്ലറ തുറക്കുമെന്നാണ് സൂചന.

Published

on

തിരുവനന്തപുരം നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ തുറന്ന് പരിശോധിക്കും. മൃതദേഹം പുറത്തെടുക്കാനാണ് നീക്കം. ബാരിക്കേഡ് അടക്കം ഉയര്‍ത്തി പ്രദേശത്ത് പൊലീസ് സുരക്ഷ ഉറപ്പാക്കും. കല്ലറയ്ക്ക് സമീപത്തുവെച്ച് തന്നെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്താനാണ് നിലവില്‍ തീരുമാനം. രാവിലെ ഒന്‍പത് മണിയോടെ കല്ലറ തുറക്കുമെന്നാണ് സൂചന.

കല്ലറ പൊളിക്കുന്നത് അന്വേഷണത്തിന്റെ ഭാഗമായാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. അതേസമയം കല്ലറ പൊളിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യവും ഹൈക്കോടതി തള്ളി. ഗോപന്‍ സ്വാമിയുടെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്നും കോടതി ആരാഞ്ഞു.

 

 

Continue Reading

Trending