Connect with us

kerala

കൊലപാതക ശ്രമം:പ്രതികള്‍ മഹാരാഷ്ട്രയില്‍ നിന്ന് പിടിയില്‍

സംഭവത്തിനുശേഷം ഒളിവിൽ പോകുകയും, മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുമെന്ന് ഭയന്ന് മൊബൈൽ ഫോണുകൾ വഴിയിൽ ഉപേക്ഷിക്കുകയുമായിരുന്നു

Published

on

നെടുപുഴ;മത്സ്യ വിൽപ്പനയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കടയിൽ കയറി ഹെൽമറ്റുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അക്രമികളെ നെടുപുഴ പോലീസ് അറസ്റ്റു ചെയ്തു.
ഇക്കഴിഞ്ഞ ആഗസ്ത് 26 ന് വടൂക്കര റെയിൽവേ ഗേറ്റിനു സമീപത്തുള്ള മത്സ്യ വിൽപ്പനശാലയിലാണ് അക്രമം നടന്നത്. വടൂക്കര അറയ്ക്കൽ വീട്ടിൽ ലിഥിൻ (29), വടൂക്കര നെട്ടകത്ത് അരുൺ (26), മതിലകം പാപ്പിനിവട്ടം മതിൽമൂല പുന്നച്ചാൽ വീട്ടിൽ വിഷ്ണു (22) ഒല്ലൂക്കര കുണ്ടിൽ വീട്ടിൽ സജിത് ശശി (29) എന്നിവരെയാണ് നെടുപുഴ സബ് ഇൻസ്പെക്ടർ കെ.സി. ബൈജുവും സംഘവും മഹാരാഷ്ട്രയിലെ നൽസ്സപ്പോറ റെയിൽവെ സ്റ്റേഷനു സമീപം വെച്ച് പിടികൂടിയത്. ഇതിനുമുമ്പും നിരവധി അക്രമ കേസുകളിൽ പ്രതികളായിട്ടുള്ള ഇവർ ഈ സംഭവത്തിനുശേഷം ഒളിവിൽ പോകുകയും, മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുമെന്ന് ഭയന്ന് മൊബൈൽ ഫോണുകൾ വഴിയിൽ ഉപേക്ഷിക്കുകയുമായിരുന്നു. പ്രതികൾ മുംബെയിലേക്ക് രക്ഷപ്പെട്ടതായി തിരിച്ചറിഞ്ഞ പോലീസ് സംഘം ഇവരെ പിന്തുടർന്ന് അതി സാഹസികമായാണ് നൽസപ്പോറയിൽ വെച്ച് പ്രതികളെ കീഴടക്കിയത്.
ഒന്നാം പ്രതി ലിഥിനെതിരെ മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ നെടുപുഴ പോലീസ് സ്റ്റേഷനിൽ 4 കേസുകളും, രണ്ടാം പ്രതി അരുണിനെതിരെ കൊലപാതക ശ്രമത്തിന് ചേർപ്പ് പോലീസ് സ്റ്റേഷനിൽ ഒരു കേസും, മൂന്നാം പ്രതി ജിഷ്ണുവിനെതിരെ മതിലകം പോലീസ് സ്റ്റേഷനിൽ 4 കേസുകളും നിലവിലുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അന്വേഷണം അട്ടിമറിച്ച് പിണറായി സര്‍ക്കാര്‍ നവീന്‍ ബാബുവിന്‍റെ കുടുംബത്തെ വഞ്ചിച്ചു: കെ. സുധാകരന്‍

നവീന്‍ ബാബുവിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ പിണറായി സര്‍ക്കാരിനാകില്ലെന്നും പി.പി. ദിവ്യയുടെ സംരക്ഷണം ഏറ്റെടുത്ത സിപിഎം നവീന്‍ ബാബുവിന്‍റെ കുടുംബത്തെ വഞ്ചിക്കുകയാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

Published

on

എഡിഎമ്മിന്‍റെ മരണത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയും ഉള്‍പ്പെട്ട സിപിഎമ്മിന്‍റെ കണ്ണൂര്‍ ലോബി പി.പി ദിവ്യയെ സംരക്ഷിക്കാന്‍ പോലീസ് അന്വേഷണം അട്ടിമറിച്ചതിനാലാണ് നവീന്‍ ബാബുവിന്‍റെ കുടുംബത്തിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പോകേണ്ടി വന്നതെന്ന് കെ.സുധാകരന്‍ എംപി കുറ്റപ്പെടുത്തി.

നവീന്‍ ബാബുവിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ പിണറായി സര്‍ക്കാരിനാകില്ലെന്നും പി.പി. ദിവ്യയുടെ സംരക്ഷണം ഏറ്റെടുത്ത സിപിഎം നവീന്‍ ബാബുവിന്‍റെ കുടുംബത്തെ വഞ്ചിക്കുകയാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

പി. പി ദിവ്യയുടെ കാര്യത്തില്‍ സിപിഎമ്മിന് അസാധാരണമായ കരുതലാണ്. എഡിഎമ്മിന്‍റെ മരണത്തിലെ ഉത്തരവാദികളെ കണ്ടെത്തുന്നതിന് പകരം പി. പി ദിവ്യയുടെ വാദമേറ്റെടുത്ത് ആത്മഹത്യചെയ്ത എഡിഎമ്മിനെ കൈക്കൂലിക്കാരനെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണ് അന്വേഷണ സംഘത്തിനുള്ളത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പി. പി ദിവ്യയ്‌ക്കെതിരെ സംഘടനാപരമായ ചില നടപടിയെടുത്തെങ്കിലും അവര്‍ക്ക് നിയമപരമായ എല്ലാ പരിരക്ഷയും സിപിഎമ്മും ആഭ്യന്തര വകുപ്പും ഉറപ്പാക്കിയെന്നും സുധാകരന്‍ ചൂണ്ടികാട്ടി.

നവീന്‍ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ പറയുമ്പോഴാണ് അദ്ദേഹത്തിന്‍റെ ഭാര്യയെ ജയില്‍മോചിതയായ പി.പി ദിവ്യയെ സ്വീകരിക്കാനയച്ചത്. ഇതാണ് ഇരകളോടും അവരുടെ കുടുംബത്തോടുമുള്ള സിപിഎമ്മിന്‍റെ സമീപനം. ഇരട്ടനീതിയും മുഖവുമാണ് സിപിമ്മിന്. വിശ്വാസ വഞ്ചനയാണ് സിപിഎമ്മിന്‍റെ പ്രഖ്യാപിത നയവും അജണ്ടയുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

എഡിഎമ്മിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത് സിപിഎമ്മിലെ കണ്ണൂര്‍ ലോബിയാണ്. കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാട് അതിന് തെളിവ്. എഡിഎമ്മിനെതിരെ വ്യാജപരാതി തയ്യാറാക്കിയതില്‍ ഉള്‍പ്പെടെ കണ്ണൂരിലെ സിപിഎം ലോബിക്ക് വ്യക്തമായ പങ്കുണ്ട്. നവീന്‍ ബാബുവിനെതിരെ വ്യാജ കോഴ ആരോപണം ഉന്നയിച്ച സിപിഎമ്മുകാരനായ ടി.വി. പ്രശാന്തിനെതിരെ ശക്തമായ നിയമനടപടിയെടുക്കാത്തതും ഇയാളുടെ സാമ്പത്തിക സ്രോതസിലേക്കും അന്വേഷണം നീളാത്തതും അതിനാലാണ്. പി. പി ദിവ്യയ്ക്ക് രക്ഷപ്പെടാന്‍ പഴുതുനല്‍കുന്ന വിധം മൊഴിനല്‍കിയ ജില്ലാ കളക്ടറും ഈ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി.

എഡിഎമ്മിന്‍റെ ആത്മഹത്യയ്ക്ക് ശേഷം ദുരൂഹമായ ഇടപെടലുകളാണ് സര്‍ക്കാരിന്‍റെയും പോലീസിന്‍റെയും ഭാഗത്ത് നിന്നുള്ളത്. ബന്ധുക്കളുടെ അസാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തിയതും പി.പി ദിവ്യയ്ക്ക് രണ്ടാഴ്ചയോളം ഒളിവില്‍ കഴിയാന്‍ പോലീസ് അവസരം നല്‍കിയുമെല്ലാം പ്രതിയെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.

അന്വേഷണ സംഘത്തെ നിയമിച്ചത് ഏകപക്ഷീയമായാണ്. സിപിഎം നേതൃത്വവുമായി അടുത്ത ബന്ധമുള്ളവര്‍ അന്വേഷണ സംഘത്തിലുണ്ട്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ നവീന്‍ ബാബുവിന്‍റെ കുടുംബത്തിന് മാത്രമല്ല, സിപിഎം നേതാക്കള്‍ക്ക് പോലും വിശ്വാസമില്ല. അതിന് ഉദാഹരണമാണ് സിപിഎം നേതാവ് മലയാലപ്പുഴ മോഹനന്‍റെ പ്രതികരണം. നീതിക്കായുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് നവീന്‍ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

Continue Reading

kerala

അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി; അദാനി വിഷയത്തില്‍ പാർലമെന്‍റ് സ്തംഭിപ്പിച്ച് പ്രതിപക്ഷം

രാജ്യസഭയില്‍ സംസാരിക്കാന്‍ എഴുന്നേറ്റ ജയ്‌റാം രമേശിനെയും പ്രമോദ് തിവാരിയെയും അധ്യക്ഷന്‍ തടഞ്ഞതും പ്രതിഷേധത്തിന് കാരണമായി.

Published

on

അദാനി വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധം. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. സാധാരണക്കാരെ ജയിലിലാക്കുന്ന സര്‍ക്കാര്‍, അദാനിയെ ഒന്നും ചെയ്യുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യസഭയില്‍ സംസാരിക്കാന്‍ എഴുന്നേറ്റ ജയ്‌റാം രമേശിനെയും പ്രമോദ് തിവാരിയെയും അധ്യക്ഷന്‍ തടഞ്ഞതും പ്രതിഷേധത്തിന് കാരണമായി.

സഭാനടപടികള്‍ ആരംഭിച്ചതിന് പിന്നാലെ വിവിധ വിഷയങ്ങളില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്. അദാനിക്ക് എതിരായ ആരോപണം, മണിപ്പൂര്‍ വിഷയം, സംഭാല്‍ വെടിവെപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എംപിമാര്‍ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ലോക്‌സഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ തന്നെ അദാനി വിഷയത്തില്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു.

12 മണി വരെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭയിലും പ്രതിഷേധമിരമ്പി.അദാനി വിഷയത്തില്‍ സംസാരിക്കാന്‍ എഴുന്നേറ്റ ജയ്‌റാം രമേശിനെയും പ്രമോദ് തിവാരിയെയും അധ്യക്ഷന്‍ തടഞ്ഞതോടെ പ്രതിഷേധം ശക്തമായി.

അംഗങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി. നിര്‍ത്തിവെച്ച സഭ വീണ്ടും പുനരാരംഭിച്ചങ്കിലും പ്രതിഷേധം ശക്തമാക്കിയതോടെ രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു.

Continue Reading

kerala

മാധ്യമങ്ങള്‍ക്ക് നേരെ ഭീഷണിയുമായി കെ സുരേന്ദന്‍

താന്‍ പറഞ്ഞതിന്റെ അര്‍ഥം നിങ്ങള്‍ക്ക് മനസിലായിക്കാണുമെന്നും സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Published

on

കള്ളവാര്‍ത്തകള്‍ കൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും അവരെ ശരിയായ നിലയില്‍ കൈകാര്യം ചെയ്യുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. താന്‍ പറഞ്ഞതിന്റെ അര്‍ഥം നിങ്ങള്‍ക്ക് മനസിലായിക്കാണുമെന്നും സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ മറവില്‍ ബിജെപിയെ കരിവാരി തേക്കാന്‍ മൂന്നുനാല് ദിവസങ്ങളായി മാധ്യമങ്ങള്‍ നടത്തുന്ന ശ്രമത്തിനെ ഒരു തരത്തിലും അംഗീകരിക്കില്ല. അത്തരം നെറികേടുകള്‍ കാണിച്ച ഒരുത്തനെയും വെറുതെ വിടില്ല. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരോടാണ് പറയുന്നത്. ഒരു മഹാപ്രസ്ഥാനത്തെ അപമാനിക്കാന്‍ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരുമാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ല, അതില്‍ ഒരു സംശയവും വേണ്ട’- കെ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ചതിയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് കാണിച്ചതെന്നും കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരേന്ദന്‍ പറഞ്ഞു.

Continue Reading

Trending