Connect with us

kerala

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1520 പേര്‍ക്കെതിരെ കേസെടുത്തു

ക്വാറന്‍റൈന്‍ ലംഘിച്ചതിന് 150 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

Published

on

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1520 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 559 പേരാണ്. 1702 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9654 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 150 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 300, 39, 138
തിരുവനന്തപുരം റൂറല്‍ – 228, 38, 101
കൊല്ലം സിറ്റി – 273, 21, 18
കൊല്ലം റൂറല്‍ – 72, 72, 132
പത്തനംതിട്ട – 83, 77, 94
ആലപ്പുഴ – 46, 12, 19
കോട്ടയം – 88, 68, 329
ഇടുക്കി – 54, 3, 4
എറണാകുളം സിറ്റി – 78, 28, 7
എറണാകുളം റൂറല്‍ – 95, 10, 134
തൃശൂര്‍ സിറ്റി – 15, 13, 4
തൃശൂര്‍ റൂറല്‍ – 17, 18, 32
പാലക്കാട് – 15, 19, 62
മലപ്പുറം – 8, 4, 187
കോഴിക്കോട് സിറ്റി – 12, 13, 3
കോഴിക്കോട് റൂറല്‍ – 42, 57, 0
വയനാട് – 29, 0, 36
കണ്ണൂര്‍ സിറ്റി – 36, 36, 118
കണ്ണൂര്‍ റൂറല്‍ – 4, 4, 69
കാസര്‍ഗോഡ് – 25, 27, 215

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സന്ദീപ് വാര്യര്‍ക്ക് സ്‌നേഹത്തിന്റെ കടയിലേക്ക് സ്വാഗതം; പി.കെ ഫിറോസ്‌

ബിജെപിയെ ദുർബലപ്പെടുത്താൻ ബിജെപിയെ അറിയുന്നവർ വരണം

Published

on

സന്ദീപ് വാര്യരെ ആവേശത്തോടെ സ്വാഗതം ചെയ്‌ത്‌ യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. ബിജെപിയെ ദുർബലപ്പെടുത്താൻ ബിജെപിയെ അറിയുന്നവർ വരണം. സന്ദീപ് പാലക്കാട്‌ ഊർജം പകരുമെന്നും ലീഗുമായി ആശയ വിനിമയം നടത്തിയിരുന്നുവെന്നും പികെ ഫിറോസ് പറഞ്ഞു.

കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകൾക്ക് ശേഷമാണ് സന്ദീപിന്റെ നിര്‍ണായക നീക്കം. പാലക്കാട് തിരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് അപ്രതീക്ഷിത ട്വിസ്റ്റ്. രണ്ടാഴ്ചയോളം നീണ്ടു നിന്ന ചര്‍ച്ചക്ക് ഒടുവിൽ ഇന്നലെ രാത്രി എഐസിസിയും സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിന് അനുമതി നൽകിയതോടെയാണ് നി‍ര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്.

ടെലിവിഷൻ ചർച്ചകളിൽ നിന്ന് തന്നെ ബിജെപി വിലക്കിയെന്ന് സന്ദീപ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. താൻ ഈ ഷാളിട്ട് ഇവിടെ ഇരിക്കുന്നുവെങ്കിൽ ഉത്തരവാദി കെ സുരേന്ദ്രനും സംഘവുമാണെന്ന് സന്ദീപ് ആരോപിച്ചു. ധർമ്മരാജൻ്റെ കോൾ ഹിസ്റ്ററിയിൽ പേരില്ലാത്തതാണ് തൻ്റെ കുറ്റം. കൊടകരയും , കരുവന്നൂരും വച്ചുമാറുന്ന അഡ്ജസ്റ്റ്മെന്റ് എതിർത്തതാണ് തെറ്റ്.കോൺഗ്രസിൻ്റെ ആശയം ഇന്ത്യയുടെ ആശയമാണെന്ന് സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാര്‍ട്ടിയിൽ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതൽ ചൊടിപ്പിച്ചത്. നേരത്തെ ചില പരാതികളുടെ പേരിൽ സന്ദീപിനെ വക്താവ്സ്ഥാനമുൾപ്പടെയുള്ള ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു.

പിന്നീട് ലോക്സഭാ തിര‍ഞ്ഞെടുപ്പ് കാലത്ത് കെ സുരേന്ദ്രൻ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാൻ മുൻകയ്യെടുത്തത്. ഇതിന് ശേഷവും തന്നെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്ന പരാതി സന്ദീപ് ഉയര്‍ത്തിയിരുന്നു.

Continue Reading

kerala

ബി.ജെ.പി വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന ഫാക്ടറി; സന്ദീപ് വാര്യര്‍

ഏകാധിപത്യപരമായ രീതിയാണ് ബിജെപിയിൽ ഉള്ളത്. അവിടെ അഭിപ്രായം പറയാൻ പോലുമുള്ള സ്വാതന്ത്രമില്ല.

Published

on

കോൺഗ്രസ് പാർട്ടിയിലേക്ക് സ്വീകരണം ലഭിച്ച വേദിയിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് സന്ദീപ് വാര്യർ. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്നും അഭിപ്രായാണ് പറയാൻ പോലും ആ പാർട്ടിയിൽ സ്വാതന്ത്ര്യമില്ലെന്നും സന്ദീപ് ആഞ്ഞടിച്ചു.

വെറുപ്പ് മാത്രം പുറത്തുവിടുന്ന സംഘടനയിൽ നിന്ന് സ്നേഹം താൻ പ്രതീക്ഷിച്ചുവെന്നും എന്നാൽ പലഘട്ടത്തിലും സ്നേഹവും കരുതലും പിന്തുണയും കിട്ടിയില്ലെന്നും സന്ദീപ് തുറന്നടിച്ചു. ഏകാധിപത്യപരമായ രീതിയാണ് ബിജെപിയിൽ ഉള്ളത്. അവിടെ അഭിപ്രായം പറയാൻ പോലുമുള്ള സ്വാതന്ത്രമില്ല.

ഉപാധികളില്ലാതെ സ്നേഹിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരിൽ വിലക്ക് നേരിട്ടയാളാണ്. വ്യക്തി ബന്ധങ്ങളിൽ മതം തിരയാനോ ഇടപെടാനോ ശ്രമിച്ചിട്ടില്ല. പക്ഷേ സംഘടനയ്ക്ക് വേണ്ട് അശ്രാന്തം പണിയെടുത്തിട്ടുണ്ട്. എന്നിട്ടും ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഒരു വർഷം ചാനൽ ചർച്ചകളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയെന്നും സന്ദീപ് പറഞ്ഞു.

പാർട്ടിയെ പ്രതിരോധിക്കാൻ വേണ്ടി സകല സാധ്യതകളും താൻ ഉപയോഗിച്ചു. എല്ലാം പ്രസ്ഥാനത്തിന് വേണ്ടിയായിരുന്നിട്ടു കൂടിയും ബിജെപി തന്നെ ഒറ്റപ്പെടുത്തുകയും നിരന്തരം വേട്ടയാടുകയും ചെയ്തു. തന്റെ കോൺഗ്രസ് പ്രവേശനത്തിന്റെ ഉത്തരവാദി കെ സുരേന്ദ്രനും സംഘവുമെന്ന് പറഞ്ഞ സന്ദീപ് ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെയും ആഞ്ഞടിച്ചു.

ബലിദാനികളെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി മുതലെടുത്തുവെന്നും അവരുടെ പേര് പറഞ്ഞ് പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സന്ദീപ് കുറ്റപ്പെടുത്തി. ബലിദാനികളുടെ ഫോട്ടോ വെച്ച് പാർട്ടി തന്നെ വേട്ടയാടി.

ശ്രീനിവാസൻ വധക്കേസ് പ്രതികൾക്ക് ജാമ്യം കിട്ടിയത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും എന്തുകൊണ്ട് മുതിർന്ന അഭിഭാഷകരാരും കേസിൽ സുപ്രീംകോടതിയിൽ ഹാജരായില്ലെന്നും സന്ദീപ് ചോദിച്ചു. മുഴുവൻ നേരവും ഇത്തരം വെറുപ്പ് ഉത്‌പാദിപ്പിക്കുന്ന ഫാക്ടറിയിൽനിന്ന് പുറത്തുവന്ന സന്തോഷത്തിലാണ് താനെന്നും സന്ദീപ് കൂട്ടിച്ചേർത്തു.

Continue Reading

kerala

ബി.ജെ. പി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ

വന്‍ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോണ്‍ഗ്രസ് നേതാക്കളൊരുക്കിയത്.

Published

on

ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വന്‍ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോണ്‍ഗ്രസ് നേതാക്കളൊരുക്കിയത്.

സ്നേഹത്തിൻ്റെ കരുതൽ ഇല്ലാതെ വെറുപ്പ് മാത്രം പ്രചരിപ്പിക്കുന്ന പ്രസ്ഥാനമാണ് ബി.ജെ.പിയെന്ന് സന്ദീപ് പറഞ്ഞു. ജനാധിപത്യത്തെ മാനിക്കാത്ത സംഘടനയിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നു ഞാൻ. കേരളത്തിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും പരസ്പരം ബ്ലോക്കുകളായി ജീവിക്കരുത് എന്ന് പറഞ്ഞതിന് എന്നെ ഒരു വർഷം പുറത്തു നിർത്തിയെന്ന് സന്ദീപ് പറഞ്ഞു.ഇതിന് ഉത്തരവാദി കെ. സുരേന്ദ്രനും സംഘവുമാണ്. സി.പി.എമ്മും ബി.ജെ.പിയും ഡീൽ നടത്തുകയാണ്. വെറുപ്പിൻ്റെ ഫാക്ടറിയിൽ ഇത്രയും കാലം പ്രവർത്തിച്ചതിൽ ജാള്യതയുണ്ട്.

ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യര്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബിജെപി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. പ്രചരണ രംഗത്ത് അദ്ദേഹം സജീവമല്ലാതായതോടെ പാര്‍ട്ടി വിടുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതിനിടെയില്‍ പാലക്കാട് സ്ഥാനര്‍ഥി സി. കൃഷ്ണകുമാറിനെതിരെ സന്ദീപ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതോടെ കാര്യങ്ങള്‍ പരസ്യമായി.

പാലക്കാട് സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ നിരന്തരം അപമാനിച്ചത് എണ്ണിപ്പറഞ്ഞുകൊണ്ട് വൈകാരികമായിട്ടായിരുന്നു സന്ദീപ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നതായിരുന്നു പാലക്കാട് തിരഞ്ഞെടുപ്പ് വേദിയില്‍ സീറ്റ് നിഷേധിച്ചതിനെ സൂചിപ്പിച്ച് സന്ദീപ് കുറിച്ചത്.

Continue Reading

Trending