Connect with us

News

യുഎസ് ഓപണ്‍ തോല്‍വി; ടെന്നിസില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് നവോമി ഒസാക

യുഎസ് ഓപണില്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയതിനു പിന്നാലെ ടെന്നിസില്‍ നിന്ന് തല്‍കാലം മാറി നില്‍ക്കുന്നതായി ജപ്പാന്‍ താരം നവോമി ഒസാക

Published

on

ന്യൂയോര്‍ക്ക്: യുഎസ് ഓപണില്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയതിനു പിന്നാലെ ടെന്നിസില്‍ നിന്ന് തല്‍കാലം മാറി നില്‍ക്കുന്നതായി ജപ്പാന്‍ താരം നവോമി ഒസാക. മൂന്നാം റൗണ്ടില്‍ കനേഡിയന്‍ താരം ലെയ്‌ല ആനി ഫെര്‍ണാണ്ടസിനോടാണ് ലോക മൂന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ ഒസാക തോല്‍വി വഴങ്ങിയത്. നാല് തവണ ഗ്രാന്റ്സ്ലം ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട് ഒസാക.

സത്യം പറഞ്ഞാല്‍, ഇനി എന്നാണ് ടെന്നിസ് കളിക്കുക എന്നെനിക്കറിയില്ല, കുറച്ചു സമയത്തേക്ക് മാറി നില്‍ക്കാമെന്നാണ് ഞാന്‍ കരുതുന്നത്- വാര്‍ത്താ സമ്മേളനത്തില്‍ കണ്ണു തുടച്ച് കണ്ഠമിടറി നവോമി ഒസാക പറഞ്ഞു.

കനേഡിയന്‍ താരം 5-7, 7-6, 6-4 എന്ന സ്‌കോറിനാണ് ഒസാക്കയെ പരാജയപ്പെടുത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സൗമ്യനും ശക്തനുമായ നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍: ഡോ.എം.കെ മുനീര്‍

Published

on

സൗമ്യനും ശക്തനുമായ നേതാവായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈദരലി ശിഹാബ് തങ്ങളുടെ ധീരമായ നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. രാഷ്ട്രീയമായും ആത്മീയമായും സമുദായത്തിന് അദ്ദേഹം ശക്തമായ നേതൃത്വം നൽകി. സൗമ്യമെങ്കിലും ശക്തമായിരുന്നു ഹൈദരലി തങ്ങളുടെ നിലപാടുകൾ. ഒരു തീരുമാനമെടുത്താൽ ആന വന്ന് കുത്തിയാലും അത് മാറ്റാത്ത കണിശക്കാരനായിരുന്നു അദ്ദേഹം.

അതേ പാരമ്പര്യമാണ് സാദിഖലി തങ്ങളുടേതും. മരണം വരെ വളരെ സജീവമായാണ് അദ്ദേഹം പൊതുരംഗത്ത് നിലകൊണ്ടത്. വിശ്രമം എന്നത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. പാതിരാക്ക് കയറിവന്നാലും കോലായിൽ ഇരിക്കുന്ന മുഴുവൻ ആളുകളെയും കണ്ട ശേഷമേ വിശ്രമിക്കാറുള്ളൂ. അത്രയും ക്ഷമ പാണക്കാട് കുടുംബത്തിനല്ലാതെ മറ്റാർക്കുമില്ലെന്നും ഡോ. എം.കെ മുനീർ അനുസ്മരിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് വീണ്ടും മഴ; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

നാളെ മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. ഇന്ന് കേരള തീരത്ത് മത്സ്യബന്ധത്തിന് വിലക്കേർപ്പെടുത്തി. കന്യാകുമാരി തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കടുത്ത വേനലിനിടെയാണ് കൊടും ചൂടിന് ആശ്വാസമായി മഴയെത്തുന്നത്.

 

Continue Reading

india

സിനിമാ കോപ്പിയടി: സംവിധായകൻ ശങ്കറിന്‍റെ സ്വത്ത് കണ്ടുകെട്ടിയ ഇ.ഡി നടപടിക്ക് സ്റ്റേ

ഏപ്രിൽ 21ന് കേസ് വീണ്ടും പരിഗണിക്കും

Published

on

സിനിമയുടെ കഥ കോപ്പിയടിച്ചെന്ന കേസിൽ സംവിധായകൻ ശങ്കറിന്‍റെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. സംവിധായകന്റെ ഹർജിയിലാണ് ഉത്തരവ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവക്കായി പ്രതിഫലമായി 11.5 കോടി വാങ്ങിയെന്ന ഇ ഡി വാദം ശരിയല്ലെന്ന് ശങ്കർ നൽകിയ ഹർജിയിൽ പറയുന്നു. സത്യവാങ്മൂലം നൽകാൻ ഇഡിക്ക് കോടതി നിർദ്ദേശം നൽകി. ഏപ്രിൽ 21ന് കേസ് വീണ്ടും പരിഗണിക്കും.

‘യന്തിരൻ’ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമ കോപ്പിയടിച്ചതാണെന്ന കേസിൽ ശങ്കറിന്‍റെ 10.11 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരുന്നത്. സ്വത്ത് കണ്ടുകെട്ടൽ സംബന്ധിച്ച് ഇ.ഡി.യിൽ നിന്ന് ഔദ്യോഗിക അറിയിപ്പുണ്ടായിരുന്നില്ലെന്ന് നേരത്തെ ശങ്കർ പറഞ്ഞിരുന്നു.

2011ൽ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ അരൂർ തമിഴ്‌നാടൻ പരാതി നൽകിയതോടെയാണ് നിയമയുദ്ധം ആരംഭിക്കുന്നത്. ‘യന്തിരൻ’ സിനിമയിലെ ഭൂരിഭാഗവും 1996ൽ പ്രസിദ്ധീകരിച്ച തന്‍റെ കഥ ‘ജിഗുബ’യിൽനിന്ന് അനുമതിയില്ലാതെ എടുത്തതാണെന്ന് പരാതിയിൽ പറഞ്ഞിരുന്നു. കൃതിയിൽ നിന്നുള്ള നിരവധി ആഖ്യാന ഘടനകൾ, ആശയങ്ങൾ എന്നിവ സിനിമയിൽ പകർത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.

 

Continue Reading

Trending