Connect with us

india

സ്‌കൂളുകള്‍ തുറന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍

സ്‌കൂളുകളില്‍ ഹാജരാവാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കണക്കിലെടുത്ത് അടച്ചിട്ട സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കുന്നു. ഡല്‍ഹി, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ ഇന്ന് ക്ലാസുകള്‍ ആരംഭിക്കും.

ഇവിടങ്ങളില്‍ അധ്യാപകരും ജീവനക്കാരും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. 50 ശതമാനം വിദ്യാര്‍ഥികളുമായിട്ടായിരിക്കും ഓഫ്ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുക. ഇതിനൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളും തുടരും. അസമിലും സ്‌കൂളുകള്‍ തുറക്കുമെന്ന വിവരങ്ങള്‍ വന്നെങ്കിലും അവസാന നിമിഷം വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഡല്‍ഹിയില്‍ ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളജുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് സെപ്തംബര്‍ ഒന്നിന് ആരംഭിക്കുന്നത്.
ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ എട്ടിനാണ് ആരംഭിക്കുക. തമിഴ്‌നാട്ടിലും ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ നാളെ ആരംഭിക്കും. കോളജുകളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കൊഴികെ എല്ലാവര്‍ക്കും സാധാരണ നിലയില്‍ ക്ലാസുകള്‍ നടത്തും.

രാജസ്ഥാനിലും ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ തുടരും. തെലങ്കാനയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ ഹാജരാവാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. റെസിഡന്‍ഷ്യല്‍ സ്‌കൂളുകളും ഹോസ്റ്റലുകളും തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. തെലങ്കാനയില്‍ ഇന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാനിരിക്കെയാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. അധ്യയനം സംബന്ധിച്ച് സ്വകാര്യ സ്‌കൂളുകളുമായി സര്‍ക്കാര്‍ കൂടിയാലോചിച്ചില്ലെന്ന ഹര്‍ജിയിലാണ് എം.എസ് രാമചന്ദ്രറാവു, ടി വിനോദ് കുമാര്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണം. സ്‌കൂള്‍ തുറക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ എല്ലാ സ്‌കൂളുകളും അംഗന്‍വാടികളും കോളേജുകളും തുറക്കാനാണ് സര്‍ക്കാര്‍ അനുമതി കൊടുത്തത്. ക്ലാസുകളില്‍ നൂറു ശതമാനം ഹാജര്‍ ഉണ്ടായിരിക്കുന്നതിനും സ്‌കൂളുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ മൂന്നാം കോവിഡ് തരംഗം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കാര്‍, സ്‌കൂള്‍ തുറക്കാന്‍ ശാസ്ത്രീയമായ കാരണങ്ങളൊന്നുമില്ലെന്നും ബോധിപ്പിച്ചു.
സ്‌കൂള്‍ തുറക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

സെപ്റ്റംബര്‍ ഒക്ടോബറില്‍ മൂന്നാം തരംഗം ഉണ്ടാകുമെന്ന വിവരം ചൂണ്ടിക്കാട്ടിയ കോടതി, സ്‌കൂള്‍ തുറന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഹാജാരാകാതിരിക്കാന്‍ സാധ്യതയുള്ളതായും പറഞ്ഞു. ക്ലാസുകള്‍ ഓഫ് ലൈനായി നടത്തണോ ഓണ്‍ലൈനില്‍ തന്നെ തുടരണോ എന്നുള്ളത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്നും ഓഫ്‌ലൈന്‍ ക്ലാസ് തുടങ്ങാത്തതിന് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടപടിയെടുക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. മധ്യപ്രദേശില്‍ ആറുമുതല്‍ 12 വരെയുള്ള ക്ലാസുകളും ഇന്ന് ആരംഭിക്കും.

പുതുച്ചേരിയില്‍ രാവിലെയും വൈകീട്ടും രണ്ടു ഷിഫ്റ്റുകളായാണ് ക്ലാസുകള്‍. ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ഇന്ന് ആരംഭിക്കുന്നത്. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ്, ഹരിയാന, യു.പി, ഒഡീഷ, ഉത്തരാഖണ്ഡ്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ ഇതിനോടകം തന്നെ തുറന്നു കഴിഞ്ഞു. കര്‍ണാടകയില്‍ കോവിഡ് വ്യാപന നിരക്ക് രണ്ടു ശതമാനത്തില്‍ താഴെയുള്ള ജില്ലകളില്‍ ആറുമുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ ആറു മുതല്‍ ആരംഭിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സമൂഹമാധ്യമങ്ങളിലൂടെ മുസ്‌ലിം വിദ്വേഷ പോസ്റ്റുകള്‍ പങ്കുവെച്ച യുവാവ് പിടിയില്‍

മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്ന കുറിപ്പിനൊപ്പം വിശുദ്ധ ഗ്രന്ഥം ഖുര്‍ആന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും പങ്കുവെച്ചതിലാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടി

Published

on

ലഖ്‌നോ: സമൂഹമാധ്യമങ്ങളിലൂടെ മുസ്‌ലിം വിദ്വേഷ പോസ്റ്റുകള്‍ പങ്കുവെച്ച യുവാവ് പിടിയില്‍. മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്ന കുറിപ്പിനൊപ്പം വിശുദ്ധ ഗ്രന്ഥം ഖുര്‍ആന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും പങ്കുവെച്ചതിലാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടി.

പരശുരാം വന്‍ശജ് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ ഇയാള്‍ നിരന്തരം ഇസ്ലാമിനെയും പ്രവാചകനെയും അപകീര്‍ത്തിപ്പെടുത്തുന്ന കുറിപ്പുകളും മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗങ്ങളും പങ്കുവെച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിനെതിരെയും ഫേസ്ബുക്ക് പേജിനെതിരെയും വ്യാപക പ്രതിഷേധങ്ങളും പരാതികളും ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Continue Reading

india

ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ബീജാപൂരില്‍ സൗത്ത് ബസ്തര്‍ പ്രദേശത്തെ വനങ്ങളില്‍ മാവോയിസ്റ്റുകളുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനക്കിടെയായിരുന്നു സംഘട്ടനം

Published

on

ഛത്തീസ്ഗഢിലെ ബീജാപൂരില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സൗത്ത് ബസ്തര്‍ പ്രദേശത്തെ വനങ്ങളില്‍ മാവോയിസ്റ്റുകളുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനക്കിടെയായിരുന്നു സംഘട്ടനം. ബുധനാഴ്ച രാത്രി സുക്മയില്‍ നിന്ന് ആരംഭിച്ച ഓപ്പറേഷനില്‍ 3,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും ശേഖരം പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

ഛത്തീസ്ഗഢില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ബീജാപൂരിലും ഉണ്ടായത്. ജനുവരി ആറിന് നാരായണ്‍പൂര്‍, ദന്തേവാഡ, ബീജാപൂര്‍ ജില്ലയുടെ അതിര്‍ത്തിയിലുള്ള അബുജ്മദ് മേഖലയില്‍ നടന്ന ഓപ്പറേഷനില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം സംസ്ഥാനത്ത് വിവിധ ഓപ്പറേഷനുകളിലായി 26 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് പൊലീസ് പറയുന്നത്.

Continue Reading

india

നീറ്റ് യു.ജി 2025; ഒറ്റ ദിവസം, ഒരു ഷിഫ്റ്റില്‍ നടത്താന്‍ തീരുമാനം

സാധാരണ പോലെ പേന, പേപ്പര്‍ മോഡില്‍ ആയിരിക്കും പരീക്ഷ നടത്തുക

Published

on

ന്യൂഡല്‍ഹി: 2025ലെ നീറ്റ് യു.ജി പരീക്ഷ ഒറ്റ ദിവസം, ഒരു ഷിഫ്റ്റില്‍ നടത്താന്‍ തീരുമാനം. സാധാരണ പോലെ പേന, പേപ്പര്‍ മോഡില്‍ ആയിരിക്കും പരീക്ഷ നടത്തുക. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ മെഡിക്കല്‍ കമീഷന്‍ തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളോട് യോജിക്കുന്ന തീരുമാനമാണിത്.

2025ലെ നീറ്റ് യു.ജി പരീക്ഷ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാക്കണോ അതോ പേന, പേപ്പര്‍ മോഡില്‍ നടത്തണോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് കഴിഞ്ഞ മാസം കേന്ദ്ര വിദ്യാഭ്യാസ-ആരോഗ്യമന്ത്രാലയങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ പരീക്ഷ സാധാരണ പോലെ പേന-പേപ്പര്‍ മോഡില്‍ തുടരാനാണ് തീരുമാനമായത്.

അതോടൊപ്പം, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസ് ആശുപത്രികളില്‍ 2025 മുതല്‍ നടത്തുന്ന ബി.എസ്.സി നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നീറ്റ് വഴിയാകും. നാലു വര്‍ഷ ബി.എസ്.സി നഴ്‌സിങ് കോഴ്‌സുകള്‍ക്കും നീറ്റ് ബാധകമാക്കിയിട്ടുണ്ട്. ബി.എ.എം.എസ്, ബി.യു.എം.എസ്, ബി.എസ്.എം.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനവും നീറ്റ് വഴിയാണ്. ബി.എച്ച്.എം.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനവും നീറ്റ് വഴിയാക്കിയിട്ടുണ്ട്.

Continue Reading

Trending