Connect with us

kerala

വീല്‍ചെയറിലൊതുങ്ങിയ ജീവിതത്തിലും എഴുത്തിന്റെ ലോകത്ത് കരുത്ത് കാട്ടി സലീന കൂട്ടിലങ്ങാടി

കാല്‍ നൂറ്റാണ്ട് കാലത്തെ ഇടവേളക്ക് ശേഷം വീടിന്റെ അകത്തളങ്ങളിലെ ചെറിയ ലോകത്തു നിന്നും പുറം ലോകത്തെ കാഴ്ചകള്‍ കാണാന്‍ സമാന ശേഷിക്കാരായവര്‍ ക്കൊപ്പം നടത്തിയ വിനോദയാത്രയില്‍ ലഭിച്ച അനുഭവങ്ങളാണ് തന്നിലെ ഒളിഞ്ഞു കിടക്കുന്ന സര്‍ഗാത്മക ശേഷിയെ പുറത്തെടുത്ത് എഴുത്തിന്റെ ലോകത്തേക്ക് തെളിച്ചു കൊണ്ടുപോകാന്‍ സഹായിച്ചത്.

Published

on

കൂട്ടിലങ്ങാടി (മലപ്പുറം) : എസ് എം എ രോഗം ബാധിച്ച് ശരീരം മുഴുവന്‍ നുറുങ്ങുന്ന വേദനയില്‍ ജീവിതം തന്നെ നാലു ചുമരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ട് ശാരീരിക വൈകല്യത്തെ വക വെക്കാതെ വീല്‍ ചെയറിലിരുന്ന് കഥാ പാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുകയാണ് മലപ്പുറം കൂട്ടിലങ്ങാടിയിലെ 38കാരി ഒട്ടുമ്മല്‍ സലീന.

കാല്‍ നൂറ്റാണ്ട് കാലത്തെ ഇടവേളക്ക് ശേഷം വീടിന്റെ അകത്തളങ്ങളിലെ ചെറിയ ലോകത്തു നിന്നും പുറം ലോകത്തെ കാഴ്ചകള്‍ കാണാന്‍ സമാന ശേഷിക്കാരായവര്‍ ക്കൊപ്പം നടത്തിയ വിനോദയാത്രയില്‍ ലഭിച്ച അനുഭവങ്ങളാണ് തന്നിലെ ഒളിഞ്ഞു കിടക്കുന്ന സര്‍ഗാത്മക ശേഷിയെ പുറത്തെടുത്ത് എഴുത്തിന്റെ ലോകത്തേക്ക് തെളിച്ചു കൊണ്ടുപോകാന്‍ സഹായിച്ചത്.

കൂട്ടിലങ്ങാടി വാഴക്കാട്ടിരി പുല്ലേങ്ങല്‍ ചക്കാലക്കുന്നിലെ പരേതനായ ഒട്ടുമ്മല്‍ സെയ്തലവിയുടെയും കൗലത്തിന്റെയും അഞ്ച് മക്കളില്‍ മൂന്നാമത്ത മകളാണ് സലീന. രണ്ട് സഹോദരന്‍മാരും രണ്ട് സഹോദരിമാരും ഉണ്ട്.

മലപ്പുറം ഗവ: മോഡല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അപൂര്‍വ്വ ജനിതക രോഗമായ സ്‌പൈ നല്‍ മസ്‌കുലാര്‍ അസ്‌ട്രോഫി എന്നതിന്റെ മറ്റൊരു രൂപമായ സ്‌പൈനല്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച് ശരീരം തളര്‍ന്ന് കിടപ്പിലായത്. ഏഴാം ക്ലാസില്‍ നിന്നാണ് ശരീരാവയവങ്ങളില്‍ വേദന തുടങ്ങിയത്.സ്‌കൂളിലേക്ക് നടന്ന് പോകുമ്പോള്‍ ഇടക്കിടെ റോഡില്‍ കുഴഞ്ഞ് വീഴുകയും വീണാല്‍ എഴുന്നേല്‍ക്കാന്‍ പ്രയാസപ്പെടുകയും ചെയ്യും.ക്രമേണ ശരീരത്തിന്റെ എല്ലാ അവയവങ്ങള്‍ക്കും ശേഷി കുറഞ്ഞു കുറഞ്ഞു വരികയായിരുന്നു. ആയുര്‍വേദത്തിലും അലോപ്പതിയിലും നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും രോഗം വര്‍ധിച്ചു വരികയല്ലാതെ ഫലമുണ്ടായിരുന്നില്ല. ഒരു വര്‍ഷത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധ പരിശോധനയിലാണ് മസ്‌കുലര്‍ ഡിസ്‌ട്രോഫിയാണെന്ന് കണ്ടെത്തിയതും ഫിസിയോ തെറാപ്പി നടത്തുക എന്നതല്ലാതെ രോഗം ഭേദമാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതും.

എട്ടാം ക്ലാസിലെത്തിയതോടെ സ്വന്തമായി വാഹനത്തില്‍ പോകാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിന്റെ പേരില്‍ പഠനം നിര്‍ത്തേണ്ടി വന്നു. കൂലിപ്പണിക്കാരനായിരുന്ന പിതാവിന്റെ തുഛമായ വരുമാനത്തിന്റെ എറിയ പങ്കും സലീനയുടെ ചികിത്സക്കായാണ് ചിലവഴിച്ചത്. ദാരിദ്ര്യവും കുടുംബത്തിന്റെ ഭാരവും ചികിത്സാ ചിലവുമെല്ലാം കൂടി വരുത്തിയ ബാധ്യത യില്‍ സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ വാടക വീട്ടില്‍ താമസിക്കുന്നതിനിടെ ഒമ്പതു വര്‍ഷം മുമ്പ് പിതാവ് മരണപ്പെട്ടു. നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തില്‍ നിര്‍മ്മിച്ച വീട്ടിലാണ് ഇപ്പോള്‍ താമസം . ഇപ്പോഴും ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുകയും അനുബന്ധ രോഗങ്ങളാല്‍ ഇടക്കിടെ ആശുപത്രിയില്‍ അഡ്മിറ്റാകുകയും ചെയ്യുന്നു. ആദ്യമൊക്കെ പരസഹായത്തോടെ നടക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ ആറു വര്‍ഷമായി വീല്‍ചെയറിന്റെ സഹായത്തോടെ യാണ് ജീവിക്കുന്നത്.

പഞ്ചായത്തിന്റെ പരിരക്ഷാ പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മൂന്ന് തവണ നടത്തിയ കോട്ടക്കുന്ന് സന്ദര്‍ശനം ഒഴിച്ചാല്‍ സലീനയുടെ ജീവിതം നാല് ചുമരുകളുടെ അകത്തളങ്ങളില്‍ മാത്രമായിരുന്നു.

പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതിരിക്കുമ്പോഴാണ് ‘ചേര്‍ത്ത് നിര്‍ത്താന്‍ ‘ എന്ന വളണ്ടിയര്‍ വാട്‌സ്ആപ് കൂട്ടായ്മയില്‍ അംഗമാകുന്നത്.ഈ കൂട്ടായ്മയില്‍ ആദ്യമായി വയനാട്ടിലേക്ക് നടത്തിയ വിനോദ യാത്രയാണ് സലീനയുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവായി മാറുന്നത്. യാത്രക്ക് ശേഷം വളണ്ടിയേഴ്‌സിന്റെ നിര്‍ബന്ധ പ്രകാരമാണ് യാത്രാനുഭവങ്ങളെക്കുറിച്ച് കുറിപ്പ് എഴുതാന്‍ തുടങ്ങിയത്. അതിന് മുമ്പ് വായനാ ശീലം ഉണ്ടെങ്കിലും എഴുതാറുണ്ടായിരുന്നില്ല. വീടിന്റെ അകത്തളങ്ങളില്‍ ഇരുന്ന് ദൈവം തനിക്ക് ഒരു കഴിവു പോലും തന്നില്ലല്ലോ എന്ന് പലപ്പോഴും ചിന്തിക്കുമായിരുന്നു.

വയനാട് യാത്രക്ക് ശേഷം പിന്നീട് പല സ്ഥലങ്ങളിലേക്കും ഈ കൂട്ടായ്മയിലൂടെ വിനോദ യാത്രകള്‍ നടത്തി. യാത്രകള്‍ക്ക് ശേഷമെല്ലാം പോയ യാത്രയെ കുറിച്ച് അനുഭവ കുറിപ്പുകള്‍ എഴുതുക പതിവായി. ഈ കുറിപ്പുകള്‍ വാട്‌സപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യാനും തുടങ്ങിയതോടെ പല കോണുകളില്‍ നിന്നും അഭിനന്ദനങ്ങള്‍ വരാന്‍ തുടങ്ങി.

രണ്ട് വര്‍ഷം മുമ്പ് സലീനയുടെ എഴുത്തുകള്‍ കണ്ട മങ്കടയിലെ പാലിയേറ്റിവ് പ്രവര്‍ത്തകനായ നൗഷാദ് ചേരിയത്തിന്റെ നിര്‍ബന്ധപൂര്‍വ്വമായ പ്രരണയും പ്രോത്സാഹനവുമാണ് കഥയെഴുത്തിലേക്ക് പ്രവേശിക്കുന്നതിന് പ്രചോദനമായത്.

ആദ്യമായി കണ്ണീര്‍ പാടം എന്ന നോവല്‍ എഴുതിയെങ്കിലും ശാരീരിക അവശത കാരണം അത് പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്നു. ഒരു ഇടവേളക്ക് ശേഷം ‘സുറുമി യുടെ സ്വന്തം ഇബ്‌നു ‘ എന്ന നോവല്‍ എഴുതി. ഇത് പ്രസിദ്ധീകരിക്കുന്നതിന് അച്ചടിയിലാണ്. ഇപ്പോള്‍ രണ്ട് നോവല്‍ കൂടി എഴുതി തുടങ്ങിയിട്ടുണ്ട്.കൂടെ നിരവധി ചെറുകഥകളും എഴുതി. ഭിന്നശേഷിക്കാരുടെയും പാലിയേറ്റീവ് കൂട്ടായ്മകളുടെയും വിവിധ കഥയെഴുത്ത് മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കുകയും സമ്മാനങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

അടുത്തിടെ എഴുതിയ ഒരു കോമഡി കഥ ടെലീ ഫിലീമാകുന്നുമുണ്ട്.ഹനീഫ ഇരുമ്പുഴി അവതാരിക എഴുതിയ 100 പേജുള്ള തന്റെ പ്രണയ നോവല്‍ വെളിച്ചം കാണാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് സലീന ഇപ്പോള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യൂട്യൂബർ ‘മണവാള’നെതിരെ ലുക്ക് ഔട്ട് സർക്കുലർ

വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്

Published

on

തൃശൂർ: മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്. ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോര്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോൾ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. തൃശ്ശൂർ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഷഹീൻ ഷായെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

Continue Reading

kerala

സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ നേതാക്കൾ; ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി സ്നേഹസമ്മാനം കൈമാറി

മുനമ്പം വിഷയത്തിൽ സൗഹാർദ്ദം നിലനിർത്താനായി സാദിഖലി തങ്ങൾ നിലപാടെടുത്തെന്ന് മലപ്പുറം സെന്റ് തോമസ് പള്ളി വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു

Published

on

പാണക്കാട്: ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി പാണക്കാട് സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ മതനേതാക്കൾ. തങ്ങളുടെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. മലപ്പുറം ഫാത്തിമമാതാ ചർച്ചിലെ വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിലിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പാണക്കാടെത്തി സ്നേഹ സമ്മാനം കൈമാറിയത്.

ക്രിസ്ത്യൻ സമൂഹവുമായുള്ള പാണക്കാട് കുടുംബത്തിൻ്റെ ബന്ധം എടുത്തു പറഞ്ഞാണ് സംഘത്തെ സാദിഖലി തങ്ങൾ സ്വീകരിച്ചത്. സൗഹാർദ സന്ദേശങ്ങൾക്ക് വർത്തമാന കാലത്ത് വലിയ പ്രാധാന്യമുണ്ടെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി. നാളെ കോഴിക്കോട് ബിഷപ് വർഗീസ് ചക്കാലക്കലിനെ സന്ദർശിക്കുമെന്നും സാദിഖലി തങ്ങൾ അറിയിച്ചു.

മുനമ്പം വിഷയത്തിൽ സൗഹാർദ്ദം നിലനിർത്താനായി സാദിഖലി തങ്ങൾ നിലപാടെടുത്തെന്ന് മലപ്പുറം സെന്റ് തോമസ് പള്ളി വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു. മത സൗഹാർദത്തിൽ പാണക്കാട് കുടുംബം വഹിക്കുന്ന പങ്കും നേതാക്കൾ പറഞ്ഞു.

Continue Reading

crime

510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍; സിനിമാ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്ന് പ്രതിയുടെ മൊഴി

ഒമാനില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്

Published

on

മലപ്പുറം: മലപ്പുറം അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുമ്പോഴാണ് പിടിയിലാകുന്നത്. രണ്ടു നടിമാര്‍ക്ക് നല്‍കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് അരക്കിലോയില്‍ അധികം സിന്തറ്റിക്ക് ലഹരിമരുന്ന് പിടികൂടിയത്.

വീര്യം കൂടിയ എംഡി എം എ . കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ ഡാന്‍സാഫും വാഴക്കാട് പോലീസും ചേര്‍ന്ന് പിടികൂടി. ലഹരി എത്തിച്ച കാറും കസ്റ്റഡിയിലെടുത്തു. ഒമാനില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്. ചെമ്മാട് സ്വദേശി അബു താഹിര്‍ ആണ് ഷബീബിന്റെ നിര്‍ദ്ദേശപ്രകാരം എം.ഡി.എം.എ വിദേശത്തുനിന്ന് എത്തിച്ചത്.

ഒമാനില്‍ നിന്നു വന്നയാളാണ് മയക്കുമരുന്ന് നടിമാരെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയത്. നടിമാര്‍ ആരാണെന്ന് അറിയില്ലെന്നും, കൂടുതലൊന്നും തന്നോട് വെളിപ്പെടുത്തിയില്ലെന്നുമാണ് ഷെഫീഖ് പൊലീസിനോട് പറഞ്ഞത്. ഷെഫീഖിന്റെ മൊഴിയില്‍ എത്രമാത്രം വസ്തുതയുണ്ടെന്നും, നടിമാര്‍ ആരാണെന്നും അന്വേഷിച്ചു വരുന്നതായി പൊലീസ് സൂചിപ്പിച്ചു.

Continue Reading

Trending