Connect with us

News

പിന്‍വലിച്ച ബാച്ചുകളില്‍പ്പെട്ട മൊഡേണ വാക്‌സിന്‍ സ്വീകരിച്ച് ജപ്പാനില്‍ രണ്ടുപേര്‍ മരിച്ചു

മൊഡേണ വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച യുവാക്കളാണ് ദിവസങ്ങള്‍ക്കകം മരണത്തിനു കീഴടങ്ങിയത്. ഇരുവര്‍ക്കും മുപ്പതിനോടടുത്ത് പ്രായം വരും

Published

on

ടോക്യോ: പിന്‍വലിച്ച ബാച്ചുകളില്‍പ്പെട്ട മൊഡേണ വാക്‌സിന്‍ സ്വീകരിച്ച് ജപ്പാനില്‍ രണ്ടുപേര്‍ മരിച്ചതായി ജപ്പാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മൊഡേണ വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച യുവാക്കളാണ് ദിവസങ്ങള്‍ക്കകം മരണത്തിനു കീഴടങ്ങിയത്. ഇരുവര്‍ക്കും മുപ്പതിനോടടുത്ത് പ്രായം വരും.

രാജ്യത്തെ 863 വാക്‌സിനേഷന്‍ സെന്ററുകളില്‍ വിതരണം ചെയ്ത 1.63 ദശലക്ഷം മൊഡേണ വാക്‌സിന്‍ ഉപയോഗം ജപ്പാന്‍ വ്യാഴാഴ്ച നിര്‍ത്തിവച്ചിരുന്നു. ചില വാക്‌സിന്‍ സാമ്പിളുകളില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി.

എന്നാല്‍, സുരക്ഷാ പ്രശ്‌നങ്ങളോ കാര്യക്ഷമതക്കുറവോ കാരണമല്ല, മുന്‍കരുതലിന്റെ ഭാഗമായാണ് വാക്‌സിന്‍ പിന്‍വലിക്കുന്നതെന്നായിരുന്നു സര്‍ക്കാരിന്റെയും മൊഡേണ കമ്പനിയുടെയും വിശദീകരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഒറ്റത്തന്ത’ പ്രയോഗം, മുഖ്യമന്ത്രിയെ സുരേഷ് ​ഗോപി അധിക്ഷേപിച്ചു; പൊലീസിൽ പരാതി കോൺഗ്രസ് നേതാവ്

സിപിഎം പരാതി നൽകാത്തതിനാലാണ് പരാതി നൽകുന്നതെന്ന് വി ആര്‍ അനൂപ് പ്രതികരിച്ചു

Published

on

തൃശൂർ: ഒറ്റത്തന്ത പ്രസം​ഗത്തിൽ തൃശൂർ എംപി സുരേഷ് ​ഗോപിക്കെതിരെ പൊലീസിൽ പരാതി. ചേലക്കര പ്രസംഗത്തിൽ മുഖ്യമന്ത്രിക്കെതിരെ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കോൺഗ്രസ് സഹയാത്രികനായ അഭിഭാഷകൻ വി ആര്‍ അനൂപാണ് സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. സിപിഎം പരാതി നൽകാത്തതിനാലാണ് പരാതി നൽകുന്നതെന്ന് വി ആര്‍ അനൂപ് പ്രതികരിച്ചു.

തൃശൂർ പൂരം കലക്കിയതിൻറെ അന്വേഷണം സിബിഐയെ ഏൽപിക്കാൻ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ഒറ്റ തന്ത പരാമർശം നടത്തിയത്. ചേലക്കരയിലെ ബിജെപി തിരഞ്ഞെടുപ്പ് യോഗത്തിലാണ് സുരേഷ് ഗോപി പരാമർശം നടത്തിയത്.

‘പൂരം കലക്കൽ നല്ല ടാഗ് ലൈൻ ആണ്. പൂരം കലക്കലിൽ സിബിഐയെ ക്ഷണിച്ചു വരുത്താൻ തയാറുണ്ടോ. ഒറ്റ തന്തക്ക് പിറന്നവർ അതിന് തയാറുണ്ടോ. ഏത് അന്വേഷണം നേരിടാനും ഞാൻ തയ്യാറാണ്. മുൻ മന്ത്രി ഉൾപ്പെടെ അന്വേഷണം നേരിടാൻ യോഗ്യരായി നിൽക്കേണ്ടി വരും’, സുരേഷ് ഗോപി പറഞ്ഞു.

സംഭവം ചർച്ചയായതോടെ വിശദീകരിച്ച് സുരേഷ് ഗോപി രംഗത്തെത്തി. താൻ ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. അത്തരത്തിൽ വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.

Continue Reading

kerala

‘എഡിഎം നിരപരാധി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല’: റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

ഫയലുകൾ വൈകിപ്പിച്ചിരുന്ന ആളല്ല നവീൻ ബാബുവെന്നും ക്രമവിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു

Published

on

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട് റവന്യൂ മന്ത്രി കെ.രാജൻ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. എഡിഎം നിരപരാധിയാണെന്നും പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം (എൻഒസി) നൽകാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കളക്ടറുടെ പരാമർശം റിപ്പോര്‍ട്ടിലുണ്ട്. പക്ഷെ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലില്ല. എന്തു തരത്തിലുള്ള തെറ്റാണ് പറ്റിയതെന്ന് ചോദിച്ചെങ്കിലും നവീന്‍ ബാബു അതിനു മറുപടിയില്ല എന്നാണ് കലക്ടറുടെ മൊഴിയിൽ പറയുന്നത്.

കലക്ടർ എഴുതി തയാറാക്കിയ മൊഴിയാണ് ജോയിന്റ് കമ്മിഷണർ എ.ഗീതയ്ക്ക് നൽകിയത്. പി.പി.ദിവ്യയെ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കലക്ടറുടെ മൊഴിയിൽ ആവർത്തിക്കുന്നു. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട എൻഒസി നവീൻ ബാബു വൈകിപ്പിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഫയലുകൾ വൈകിപ്പിച്ചിരുന്ന ആളല്ല നവീൻ ബാബുവെന്നും ക്രമവിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നവീൻ കൈക്കൂലി വാങ്ങിയതിന് ഒരു തെളിവും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

 

Continue Reading

kerala

‘സാമുദായിക സ്പർധയുണ്ടാക്കരുത്’; മുനമ്പം വിഷയം സർക്കാർ ഇടപെട്ട് രമ്യമായി പരിഹരിക്കണം: സാദിഖലി തങ്ങൾ

വിഷയം സാമുദായിക സ്പർദ്ധയുണ്ടാക്കുന്ന തരത്തിലേക്ക് മാറുന്നതിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

കോഴിക്കോട്: വഖഫ് വിഷയത്തിൽ മുസ്‌ലിം സംഘടനാ പ്രതിനിധികൾ യോഗം ചേർന്നു. മുനമ്പം വിഷയത്തിൽ ചർച്ച പല കോണുകളിലേക്കും പോകുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് സാദിഖലി ശിഹാബ് പറഞ്ഞു. സാമുദായിക സ്പർധയുണ്ടാക്കരുത്. വിവാദങ്ങളേക്ക് പോകുന്ന സാഹചര്യമുണ്ടാവരുത്. സർക്കാർ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും സാദിഖലി തങ്ങൾ ആവശ്യപ്പെട്ടു.

വിഷയം സാമുദായിക സ്പർദ്ധയുണ്ടാക്കുന്ന തരത്തിലേക്ക് മാറുന്നതിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്താണ് വേണ്ടതെന്ന് സർക്കാർ ആണ് തീരുമാനിക്കേണ്ടത്. പല തത്പര കക്ഷികളും വിഷയം ദുരുപയോഗം ചെയ്യുകയാണ്. ഇത് അനുവദിക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

Trending