Connect with us

News

കാബൂളില്‍ നിന്ന് യുക്രയ്ന്‍ വിമാനം തട്ടിക്കൊണ്ടുപോയി

അതേസമയം വിമാനം ഇറാനില്‍ എത്തിയെന്ന് വാര്‍ത്ത ഇറാന്‍ നിഷേധിച്ചിട്ടുണ്ട്.

Published

on

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കുന്നതിന് ആയി എത്തിയ യുക്രയ്ന്‍ വിമാനം റാഞ്ചിയെന്ന് റിപ്പോര്‍ട്ട്. യുക്രയ്ന്‍ പൗരന്‍മാരെ ഒഴിപ്പിക്കുന്നതിനായി കാബൂളില്‍ എത്തിയ വിമാനമാണ് തട്ടിയെടുത്തത്. കഴിഞ്ഞ ആഴ്ചയോടെ എത്തിയ വിമാനമാണ് തട്ടിയെടുത്തത്.

വിമാനം അജ്ഞാതരായ യാത്രക്കാരുമായി ഇറാനിലേക്ക് പറന്നുവെന്നും യുക്രയ്ന്‍ മന്ത്രി പറയുന്നു. വിമാനം തട്ടിയെടുത്തവര്‍ ആയുധധാരികള്‍ ആണെന്നും വിമാനത്തിന് പിന്നീട് എന്ത് സംഭവിച്ചു എന്നതും വ്യക്തമല്ല. സംഭവത്തില്‍ ഇടപെടല്‍ നടന്നുവരികയാണ് മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം വിമാനം ഇറാനില്‍ എത്തിയെന്ന് വാര്‍ത്ത ഇറാന്‍ നിഷേധിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗ്യാസ് ചേംബറായി ഡൽഹി; വായു ഗുണനിലവാര സൂചിക വളരെ മോശം

ദീപാവലി ആഘോഷങ്ങൾക്കിടെ നിയന്ത്രണങ്ങൾ ലംഘിച്ചു പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കിയത്.

Published

on

ദീപാവലി രാത്രിക്ക് ശേഷം ഡൽഹി ഉണരുന്നത് വിഷപുക മൂടിയ അന്തരീക്ഷത്തോടെയാണ്. നോയിഡ ഗുരുഗ്രാം ഉൾപ്പെടെയുള്ള മേഖലകളിൽ വായു മലിനീകരണ തോത് കുത്തനെ ഉയർന്നു.ദീപാവലി ആഘോഷങ്ങൾക്കിടെ നിയന്ത്രണങ്ങൾ ലംഘിച്ചു പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കിയത്.

ഡൽഹി ആനന്ദ് വിഹാറിൽ വായു ഗുണനിലവാരസൂചിക 385 രേഖപ്പെടുത്തി. പ്രവചിച്ച തരത്തിൽ മലിനീകരണം ഉയർന്നിട്ടില്ല, ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിൽ മലിനീകരണത്തോത് നിയന്ത്രിക്കാനായി എന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പ്രതികരിച്ചു.

യമുന നദിയുടെ അവസ്ഥയും മോശമായി തുടരുന്നു. അമോണിയയും ഫോസ്ഫേറ്റും നിറഞ്ഞ വിഷ പത ഇപ്പോഴും നദിയിൽ രൂക്ഷമാണ്.കാറ്റിന്റെ വേഗത കുറയുന്നതോടെ വരുന്ന ദിവസങ്ങളിൽ വായു മലിനീകരണത്തോത് ഉയരാനുള്ള സാധ്യതകൾ ഉണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വിലയിരുത്തി. മലിനീകരണ നിയന്ത്രണത്തിന് GRAP 2 പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Continue Reading

local

കേരളപ്പിറവി ദിനത്തില്‍ രക്തദാന ക്യാമ്പ് നടത്തി ഇന്‍ക്വിലാബ് ഫൗണ്ടേഷന്‍

Published

on

കോഴിക്കോട് : കേരളപ്പിറവി ദിനത്തില്‍ കോഴിക്കോട് മിംസ് ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി ഇന്‍ക്വിലാബ് ഫൗണ്ടേഷന്‍. രക്തദാനത്തിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തി കൂടുതല്‍ ക്യാമ്പുകളും ബോധവത്കരണ പരിപാടികളും ആവിഷ്കരിച്ച് മുന്നോട്ട് പോകും.

ചെയര്‍മാന്‍ സി.എം മുഹാദ്, ജനറല്‍ സെക്രട്ടറി ഹുസ്നി മുബാറക്ക് ഓമശ്ശേരി, ട്രഷറര്‍ ഷിഹാദ് പി.എം, കോ-ഓര്‍ഡിനേറ്റര്‍മാരായ അദ്നാന്‍ പൊക്കുന്ന്, തുഫൈല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Continue Reading

EDUCATION

എസ്എസ്എൽസി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; ഫല പ്രഖ്യാപനം മെയ് മൂന്നാം വാരം

72 ക്യാമ്പുകളിലായി മൂല്യനിർണയം നടക്കും.

Published

on

എസ്എസ്എൽസി പരീക്ഷ മുന്നൊരുക്കം ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കുമെന്ന് മന്ത്രി അറിയിച്ചു. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെയും നടക്കും. 72 ക്യാമ്പുകളിലായി മൂല്യനിർണയം നടക്കും. ഫലം മെയ് മൂന്നാം വാരം പ്രഖ്യാപിക്കും.

ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 3 മുതൽ 26 വരെയും നടക്കും. 25000 അധ്യാപകരെ പരീക്ഷ ഡ്യൂട്ടിക്കായി നിയോ​ഗിക്കും. എല്ലാ പരീക്ഷകളും ഉച്ചയ്ക്കു ശേഷമാകും നടക്കുക.

ഒന്നാം വർഷ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെയും രണ്ടാംവർഷ പരീക്ഷ മാർച്ച് 3 മുതൽ 26 വരെയും നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Continue Reading

Trending